“ലെച്ചു നീ എന്തിനാ ഇങ്ങനെ അവന്റെ അടി കൊള്ളുന്നത്. നിനക്ക് ഈ ബന്ധം നിര്‍ത്തി കൂടെ.”
“അജൂ അത് അത്രക്കും എളുപ്പം അല്ല. ഞാന്‍ എന്റെ കര്‍മ്മഫലം ആണ് അനുഭവിക്കുന്നത്.”
“കര്‍മ്മഫലം. ബുള്‍ഷിറ്റ്!”
“സത്യം അജു. ആദ്യം നിന്നെ പിന്നെ എന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്റെ നന്മ ആഗ്രഹിച്ച എല്ലാവരെയും ഞാന്‍ വെറുപ്പിച്ചു. വിപിനു വേണ്ടി. അതിന്റെ കര്‍മ്മഫലം ഞാന്‍ അനുഭവിക്കുകയാണ്.”
ഞാന്‍ ലക്ഷ്മിയുമായി കുറെ നേരം സംസാരിച്ചു. അവള്‍ ചുരുങ്ങിയ വാക്കുകളില്‍ അവളുടെ കഥ പറഞ്ഞു.
“കോഴ്സ് കഴിഞ്ഞതിനു ശേഷം ഞാന്‍ പ്ലേസ്മെന്റ് കിട്ടിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ട്രെയിനിങ്ങിനു ശേഷം എന്റെ ആദ്യത്തെ പോസ്റ്റിങ്ങ് ബാംഗ്ലൂരില്‍ ആയിരുന്നു. ഞാന്‍ ബാംഗ്ലൂരില്‍ ആയപ്പോള്‍ വിപിനും ഇവിടെ വന്നു. ഞങ്ങള്‍ ഒരുമ്മിച്ചു ഈ ഫ്ലാറ്റ് വാടകക്ക് എടുത്തു താമസിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി എന്ന്‍ അറിഞ്ഞപ്പോള്‍ എനെറെ അച്ഛനും അമ്മയും എതിര്‍ത്തു. അന്ന്‍ അവരോടു ഞാന്‍ വിപിനു വേണ്ടി തല്ലു കൂടി. ഞങ്ങള്‍ ഒരുമിച്ചു ഉള്ള താമസം ആദ്യം ഒക്കെ രസമായിരുന്നു. വീട് നല്ലവണ്ണം നടക്കാന്‍ എന്റെ ശമ്പളം മാത്രം മതിയായിരുന്നു. പക്ഷെ വിപിന്‍റെ ധൂര്‍ത്ത്. അവന്റെ ധൂര്‍ത്തിന് മാത്രം എന്റെ ശമ്പളം തികയില്ലായിരുന്നു. ഒരു ദിവസം അവനോടു എനിക്ക് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. പ്ലസ് ടൂ മതി കാള്‍ സെന്റെര്‍ ജോലി ലഭിക്കാന്‍ അല്ലെങ്കില്‍ അവനോടു ഞാന്‍ ബിടെക് സപ്ലി എഴുതി എടുക്കാന്‍ പറഞ്ഞു. അന്ന്‍ അവന്‍ എന്നോട് സംസാരിക്കാതെ ഇരുന്നു. അടുത്ത മൂന്നാല് ദിവസത്തേക്ക് ഞാന്‍ എന്നാ മനുഷ്യജീവി ഇവിടെ ഉണ്ട് എന്നാ പരിഗണന കൂടി തരാതെ അവന്‍ എന്നെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. വിപിന്‍റെ ഇന്‍സെക്യൂരിറ്റി കാരണം ഞാന്‍ ഓഫീസില്‍ സൌഹൃദങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. ഓഫീസിലെ ആരോടെങ്കിലും ഞാന്‍ മിണ്ടിയാല്‍ അത് മുട്ടന്‍ വഴക്ക് ആവുന്നത് കൊണ്ട് എനിക്ക് ഓഫീസില്‍ ഒരു സൌഹൃദവും ഉണ്ടായിരുന്നില. അവന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ എനിക്ക് ആരും സംസാരിക്കാന്‍ ഇല്ലാതെ ആയി.
വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്ക് ഇനി എന്നോട് ഒന്നും പറയാന്‍ ഇല്ല എന്ന്‍ പറഞ്ഞു. ഒടുവില്‍ എനിക്ക് അവനോടു കരഞ്ഞു കാലു പിടിക്കേണ്ടി വന്നു എന്നോട് ഒന്ന് മിണ്ടാന്നായി. അത് കഴിഞ്ഞു പലതരത്തില്‍ ഉള്ള പീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇപ്പോഴും കള്ളും കഞ്ചാവും പെണ്ണും എന്ന്‍ വേണ്ട എല്ലാ ദുശീലങ്ങളും ഉണ്ട്. അര്‍ജുന്‍ നിന്റെ കാര്യം ഒക്കെ ഞാന്‍ അറിഞ്ഞു. എല്ലാം ഞാന്‍ കാരണം ആണ് എന്നും അറിയാം. റിയലി ഐ ആം സോറി.’
എനിക്ക് അവളോട ശരിക്കും സഹതാപം തോന്നി. അന്ന് രാത്രി സംസാരിച്ചതിന് ശേഷം ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം, എനിക്ക് അന്ന് ഓഫീസില്‍ ഒരുപാട് പണി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങാന്‍ ലേറ്റ് ആയി. പുറത്ത് നിന്നും ഭക്ഷണവും കഴിച്ചു ഞാന്‍ അന്ന്‍ ഫ്ലാറ്റില്‍ എത്തുമ്പോള്‍ ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ ലക്ഷ്മി ഓടി വന്നു എന്നെ കെട്ടിപിടിച്ചു. എന്റെ മാറിലേക്ക് തല ചായിച്ചു കരയാന്‍ തുടങ്ങി. ഞാന്‍ അവളെയും തിരിച്ചു കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനായി പുറം തടവാന്‍ തുടങ്ങി. എന്റെ കൈ അവളുടെ പുറത്ത് കൊണ്ടപ്പോള്‍ അവള്‍ വേദന കൊണ്ട് പുളയുന്ന മാതിരി തോന്നി. ഞാന്‍ അവള്‍ ധരിച്ചിരുന്ന ടോപ് മാറ്റി നോക്കി. ഒരു ചെറിയ ചുവന്ന പാട് അവളുടെ പുറത്ത് കണ്ടു. ഞാന്‍ അവളെ വേഗം എന്റെ ഫ്ലാറ്റിനു ഉള്ളിലേക്ക് കയറ്റി. ഇത്തിരി ബലം പ്രയോഗിച്ചു അവളുടെ ടോപ് കുറച് പൊക്കി നോക്കി. എനിക്ക് നീളത്തിലും വിലങ്ങനെയും ചില ചുവന്ന വരകള്‍ കാണാന്‍ പറ്റി. ഞാന്‍ വേഗം അകത്ത് പോയി മരുന്ന് എടുത്ത് വന്നു. അവള്‍ പിന്നെ മരുന്ന് വെച്ചു കൊള്ളാം എന്ന് പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. എന്റെ നിര്‍ബന്ധം കാരണം അവള്‍ ടോപ് പൂര്‍ണ്ണമായും അഴിച്ചു മാറ്റി പക്ഷെ കൈയില്‍ നിന്നും ഊരാതെ മുന്നിലേക്ക് മാറും വയറും മറച്ചു വെച്ചു. ബ്രാ ഇടാത്ത നഗ്നമായ അവളുടെ പുറത്ത് നീളത്തിലും വിലങ്ങനെയും ചുവന്ന എട്ടു പത്തു വരകള്‍ ഉണ്ടായിരുന്നു. ഞാന്‍ മരുന്ന് തേച്ചു കൊടുക്കുമ്പോള്‍ അവളോട് ചോദിച്ചു.
