“”ഓഹ്… ഇനി നിനക്ക് എന്താണ്… നിനക്കും വേണോ…ഏഹ്… വേണോടാ നാറി…എങ്കി വാടാ നീ…””
ഞാൻ അവന്റെ അടുത്തൊട്ട് നടന്നോണ്ട് കൊലവെറിയോടെ പറഞ്ഞു. അത് കേട്ടപ്പോ തന്നെ അവൻ ഒന്ന് വിരണ്ടത് ഞാൻ കണ്ടു.. അപ്പൊ ഞാൻ അവന്റെ അടുത്തോട്ടു ഓടി ചെന്ന് ചെവിക്കല്ല് നോക്കി നല്ല കനത്തിൽ ഒന്ന് കൊടുത്തോണ്ട് പറഞ്ഞു…
“”ഞാൻ ആദ്യേ പറഞ്ഞത് അല്ലേടാ നിന്നോടൊക്കെ…?? അടങ്ങ്… അടങ്ങ്…പ്രശ്നോന്നും വേണ്ട.. വേണ്ടാന്ന്.. എനിക്ക് ഒന്ന് കിട്ടിയ ശേഷവും ഞാൻ പറഞ്ഞത് അല്ലേടാ നിന്നോട് പ്രശ്‌നൊക്കെ കഴിഞ്ഞില്ലേ പോവാൻ.. അപ്പൊ നിനക്കൊക്കെ തല്ല് കൂടാഞ്ഞിട്ട് കഴപ്പ് ല്ലേ…ഏഹ്..!!?? പറേടാ നാറി …ഹ്മ്മ്….ഒന്നുല്ലേലും ഒരു അടി തുടങ്ങും മുന്നേ ഞാൻ ആരാ എന്താ എന്നൊക്കെ ഒന്ന് അന്വേഷിച്ചിട്ട് തല്ലിയ പോരെടാ നിനക്കൊക്കെ….??””
ഇത്രയും പറഞ്ഞു ഞാൻ പിന്നേം ഒന്നുടെ അവന്റെ കരണം നോക്കി കൊടുത്ത്.. എന്നിട്ടും ഒന്നും തോന്നാത്തൊണ്ടു ഞാൻ പിന്നേം പിന്നേം അവന്റെ ടി ഷർട്ടിൽ പിടിച്ച് ചെക്ടത്ത് മാറി മാറി അടിച്ചു…
പക്ഷെ…
പെട്ടെന്നാണ് എന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ട് കണ്ണുകളെ ഞാൻ കാണുന്നെ…
അത് നിറഞ്ഞു തുളുമ്പിയിട്ടും ഉണ്ട്.. അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചേ… ഇതിന്റെ മുടി ചുരുള ആണ് അത് കൂടാണ്ട് നെറ്റിയിലു ഒരു കെട്ടും ഉണ്ട്. ഇനി എന്റെ ബോൾ കൊണ്ട ആ പെണ്ണ് തന്നെ ആണോ… ഞാൻ വൈശാഖിന്റെ ടി ഷർട്ടീന്ന് പിടി വിട്ടു…. അവൻ വാഴ ഒടിഞ്ഞു വീഴും പോലെ വീണു..
“”ടാ കുട്ടാ….!!!””
അപ്പോഴാണ് സൈഡ് നിന്നും ഒരു വിളി….കേക്കണേ സൗണ്ട് കേട്ടിട്ട് അച്ഛന്റെ അതെ പോലേ… അല്ല അച്ഛൻ തന്നെയാ കൂടെ രമേശേട്ടനും.. സയിത്തേട്ടനും ആ പന്ന കിച്ചു താളീം ഉണ്ട്..
അച്ഛന്റെ വരുത്ത് കണ്ടിട്ട് ഒരു അടിക്ക് ഉള്ള കോളുണ്ട്.. തിരിഞ്ഞ് ഓടാൻ നിന്ന എറിഞ്ഞിടും തന്ത… അതോണ്ട് ഞാൻ അവിടെ തന്നെ നിന്നു..
“” ട്ടെ….””
വിചാരിച്ച പോലെ തന്നെ എന്റെ കരണം നോക്കി ഒന്ന് പൊട്ടിയതാണ്.. അജും കിച്ചും ഒഴികെ ബാക്കി എല്ലാ മൈരോളും അന്താളിച്ചു നിക്കേണ്.. വലിയ MMA ചാമ്പ്യൻ.. ദേ തന്തേടെ തല്ലും വാങ്ങി ഇളിച്ചോണ്ട് നിക്കണ്.. അച്ഛൻ വേറെ എന്തേലും പറയും മുന്നേ ഒരു പോലീസ് വണ്ടി വന്നു.. എല്ലാത്തിനേം പിടിച്ചു അതി കേറ്റി വൈശാഖിനെയും അഫ്സലിനെയും ആശൂത്രീൽ കൊണ്ടോയി എന്ന തോന്നണേ പോലീസ് വണ്ടി നീങ്ങുമ്പോ അവിടെ കണ്ടില്ല ഒന്നിനേം.
✨✨✨
“”എന്താ അനു ഇതൊക്കെ… ഏഹ്…. ഒന്നുല്ലേലും നിനക്ക് വയസ്സ് ഇരുപത് ആവാൻ ആയില്ലേ… ഇപ്പോഴും സ്കൂൾ പിള്ളേരെ പോലെ ആണ് അടിം പിടിം… എന്തുവാടെ…? നീ നാലാൾ അറിയണ ഒരു MMA ചാമ്പ്യൻ അല്ലേ.. ഹേ…””
സുധിഷേട്ടൻ ആണ് പ്ലാത്തറ പോലിസ് സ്റ്റേഷൻ SI. എന്റെ വീട് കഴിഞ്ഞ് നാല് അഞ്ച് വീട് കഴിഞ്ഞ പുള്ളിടെ വീട് ആണ് സത്യം പറഞ്ഞ ഞങ്ങളുടെ ഒക്കെ മൂത്ത ഏട്ടൻ…
“”അത് പിന്നെ സുധിഷേട്ടാ.. (പുള്ളി എന്നെ നോക്കിയൊന്ന് കണ്ണുരുട്ടി ) അല്ല സ..സാറെ.. അവരാണ് ആദ്യം അടി തുടങ്ങിയത്. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞേണ്.. പിന്നെ ഞാൻ MMA ചാമ്പ്യൻ ആണെന്നൊന്നും അവർക്ക് അറിഞ്ഞൂടല്ലോ.. “”
“”ശ്…. മിണ്ടരുത് നീ… എല്ലാ പോലാപ്പും ഉണ്ടാക്കിട്ട് ന്യായം പറയാണോ…”” സുധിഷേട്ടൻ ശെരിക്കും പോലിസ്കാരനായി.
“”ഹാ അല്ലേലും ഇവനോടൊന്നും പറഞ്ഞിട്ട് കാര്യുല്ല സുധിഷേ.. പിടിച്ചു സെല്ലിൽ ഇട്ട് നല്ല രണ്ടെണ്ണം കൊടുക്കാത്തെയിന്റെ ആണ്…”” CI ജേക്കബ് തോമസ് എന്നെ പൂട്ടാൻ വേണ്ടി ഒരു ചൂണ്ട ഇട്ടു..
“”അയ്യോ അതൊന്നും വേണ്ട സാറെ.. ഇവൻ എന്റെ വീടിന് കൊറച്ചു അടുത്താണ് ഇവനെ ഞാൻ നന്നാക്കി എടുത്തോളാം “”
എന്നെ നോക്കി ഒന്ന് പല്ലിറുമ്മി കൊണ്ട് സുധിഷേട്ടൻ പറഞ്ഞു.. ഹ്മ്മ് … അപ്പൊ നമ്മളോട് സ്നേഹോക്കെ ഉണ്ട്..
“”താൻ പറഞ്ഞോണ്ട് മാത്രം ഇപ്പൊ ഞാൻ ഒന്നും ചെയ്യണില്ല… പക്ഷെ ഇനി ഒരിക്ക കൂടെ ഇവനെ എന്റെ മുന്നി ഇങ്ങനെ കിട്ടിയാ പിന്നെ ഒരു വിട്ട് വീഴ്ച്ച ഇല്ല കേട്ടോ സുധിഷേ…””
