അനുചന്ദനം – 1 7

“”എന്താടാ നിന്റെ മുഖത്തു ഒരു തെളിച്ചമില്ലാത്തെ.. ഏഹ്!!! സെഞ്ച്വറി അടിക്കാൻ പറ്റാത്ത നിരാശ ആണോട ഗുട്ട””…

എന്റെ അടുത്ത് ബെഞ്ചിൽ വന്നിരുന്നോണ്ട് കിച്ചു ചോദിച്ചു.

“ഏയ്യ് അതൊന്നുമല്ലടാ.. എന്റെ ലാസ്റ്റ് ബോൾ സിക്സ് ആയില്ലേ അത് നേരെ പോയി വീണത് ഒരു പെണ്ണിന്റെ മണ്ടക്കോട്ട് എങ്ങാണ്ട് ആയിരുന്നു. അതിന് എന്തേലും പറ്റിക്കണോന്ന് ആലോയിക്കൂവാർന്നു ഞാൻ. “”

“”നീ ഒന്ന് പൊയ്ക്കെ ശവമേ… ഒരു ബോൾ തലക്ക് കൊണ്ടെന്ന് വെച്ച് ആരും ചാവാൻ ഒന്നും പോണില്ല.. ഹല്ല പിന്നെ അവൻ ഒരു സത്യവാൻ വന്നിരിക്കണ്””

ഇതും പറഞ്ഞു കിച്ചു എന്റെ തലക്കിട്ടു ഒന്ന് കൊട്ടിക്കൊണ്ട് കിച്ചു ബെഞ്ചിന്ന് എണീറ്റ് ഒന്ന് മൂരി നിവർന്നോണ്ട് പറഞ്ഞു.

“വാടാ ടൈം ഔട്ട്‌ കഴിയാറായി ഫീൽഡിങ്ങിന് ഇറങ്ങാ”

“മ്മ്…”

ഒന്ന് അമർത്തി മൂളിക്കൊണ്ട് ഞാൻ എല്ലാരേം വിളിച്ചു ഗ്രൗണ്ടിലോട്ട് ഇറങ്ങി എന്നിട്ട് ഫീൽഡിങ് സെറ്റ് ചെയ്തു.

ഫസ്റ്റ് ഓവർ എറിയുന്നത് അർജുനാണ് . നമ്മടെ ടീമിലെ ട്രെന്റ് ബൗൾട് ആണിവൻ. ആദ്യ ഓവറുകളിൽ വിക്കെറ്റ് തെറിപ്പിക്കാൻ ഇവനെ കഴിഞ്ഞേ ഉള്ള് വേറാരും.

എതിർ ടീമിന്റെ ഓപ്പണിങ് ബാറ്റർസ് ആയി ഇറങ്ങിയത് അഫ്സലും വൈശാകും ആയിരുന്നു. ഇവരെ രണ്ടാളേം പെട്ടെന്ന് ഒതുക്കിയ കളി സിംപിൾ ആയി നമ്മക്ക് ജയിക്കാ.. ഇതിൽ അഫ്സലിന് ആണെങ്കി ഓഫ്‌ സൈഡ് ബോൾ അടിക്കാൻ അറിഞ്ഞൂടാ ഗ്രൂപ്പ്‌ മത്സരത്തിൽ ഞാൻ അത് നോക്കി വെച്ചേർന്നു. അതോണ്ട്
ഞാൻ ഓടി പോയി അജുനോട് ചെവിയിൽ ഒരു കാര്യം പറഞ്ഞു തിരിച്ച് ഫീൽഡിങ്ങിന് വന്ന് നിന്നു.

അങ്ങനെ അജു ആദ്യ ബോൾ ഒരു യോർക്കർ അങ്ങ് എറിഞ്ഞു അത് അഫ്സൽ വളരെ എളുപ്പത്തിൽ ഡിഫെൻഡ് ചെയ്ത് ഒരു വിജയി പോലെ എന്നെ നോക്കി. അജു രണ്ടാമതായി എറിഞ്ഞത് ഒരു ഓഫ്‌ സ്പിന്നായിരുന്നു അത് നേരെ അഫ്സലിന്റെ ബാറ്റിന്റെ എടേൽ കൂടെ കറക്റ്റ് സെന്റർ സ്റ്റമ്പിൽ പോയി ഇടിച്ചു വിക്കറ്റ് തെറിച്ചു.

ഞാൻ അഫ്സലിനെ നോക്കി ഒരു വിക്റ്ററി കിസ്സ് അങ്ങ് കൊടുത്ത് ഒരു ബൈയും പറഞ്ഞു വിട്ടു.

“പാവം തന്നെ ഒരു റൺ പോലും എടുക്കാൻ പറ്റാണ്ട് ഡക്ക് ആയി പോയല്ലോ”

കിച്ചു ഓടി വന്ന് എന്നോട് പറഞ്ഞു. അപ്പോ ഞാൻ അർജൂനെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു.

“അത് തന്നെ ആയിരുന്നു ഞങ്ങടേം ഉദ്ദേശം. അല്ലേടാ അജു.””

“”പിന്നല്ലാഹ് “”

“”അല്ലടാ ഓഫ്‌ സ്പിന്നിൽ അവൻ ഔട്ട്‌ ആവൂന്ന് നിനക്ക് അറിയൂങ്കി പിന്നെ നീ എന്താ ഫസ്റ്റ് ബോൾ തന്നെ അത് ചെയ്ത് അവനെ ഗോൾഡൻ ഡക്ക് ആക്കാഞ്ഞേ””

കിച്ചുന് പിന്നേം സംശയം.

“”എടാ മണ്ടൻ കിച്ചുവേ… ഇവന്റെ ബോളിങ്ങിനെ കുറിച്ച് അവന്മാർക്ക് ഗ്രൂപ്പ്‌ സ്റ്റേജിന്ന് തന്നെ ഒരു ഐഡിയ കിട്ടി കാണും. അപ്പോ ഫസ്റ്റ് ബോളിൽ അവൻ എന്തായാലും ഒരു ഇത്തിരി കെയർഫുൾ ആയിരിക്കും. അതോണ്ട് ആദ്യമേ ഓഫ്‌ സ്പിന്ന് എറിഞ്ഞിരുന്നേ അവൻ അത് ഡിഫെൻഡ് ചെയ്തേനെ അങ്ങനെ എങ്കി ഈ ഓവർ മൊത്തം അവൻ ഡിഫെൻഡ് ചെയ്ത് നിന്നേനെ അപ്പൊ അവനെ ഔട്ട്‌ ആക്കാൻ പറ്റൂലല്ലോ.അതാണ് ആദ്യം ഒരു യോർക്കർ എറിഞ്ഞു അവനെ റിലക്‌സാകിട്ട് ഓഫ്‌ സ്പിന്ന് ഇട്ട് കൊടുത്തത്. ആ ചുണ്ടയിൽ ആണെങ്കി മീൻ കൊത്തും ചെയ്തു..പാവം ആ അഫ്സൽ ദാണ്ടേ ഇപ്പൊ ഡ്രസ്സിങ് റൂമിൽ കെടന്ന് മോങ്ങുന്നുണ്ടാവും.””

കിച്ചുന് ഞാൻ ഞങ്ങടെ പ്ലാൻ എന്താർന്നുന്ന് വിശദായിട്ട് പറഞ്ഞ് കൊടുത്ത്.

“”ടാ മതി മതി തത്വം പറയണേ അവരുടെ വൺ ഡൌൺ ആയിട്ട് എലുമ്പൻ നവി ആണ് ഇറങ്ങിയേക്കണേ ഫീൽഡ് ഒക്കെ കുറച്ചു പിന്നോട്ട് സെറ്റ് ചെയ്തോ.. അറിയാലോ മൈരൻ കോല് പോലെ ഉള്ളെങ്ങും വീശി അടിക്കും ചിലപ്പോ ഒരു ക്യാച്ച് ഒക്കെ കിട്ടാൻ ചാൻസുണ്ട്””

അജു ഇതും പറഞ്ഞു പിച്ചിലോട്ട് പോയി.

ഞാൻ എല്ലാവരോടും കുറച്ച് ഇറങ്ങി നിൽക്കാൻ പറഞ്ഞു ഫീൽഡ് സെറ്റ് ചെയ്തു.എലുമ്പൻ അടിക്കട്ടെ അവന്റെ അവസാനത്തെ അടി ആയിരിക്കും.

അതെ സമയം എലുമ്പൻ ഞാൻ ഫീൽഡ് സെറ്റ് ചെയ്തത് കണ്ട് ആദ്യ രണ്ട് ബോൾ ഡിഫെൻഡ് ചെയ്ത് നിന്ന്. പിന്നെ ഒരു സിംഗിൾ ഇട്ട് സ്ട്രൈക്ക് ചേഞ്ച്‌ ചെയ്ത്.. വൈശാഖ് സ്ട്രൈക്കിൽ കേറി. ഈ നാറി ആണെങ്കി നമ്മടെ ഹാർദികിനെ പോലെ ആണ്… ആറ്റിട്യൂട് നു കൈയും കാലും വെച്ചൊരു ആറ്റം ബോംബ് പോലത്തെ ഐറ്റം. ഇവൻ ഒറ്റൊരുത്തൻ ക്രീസിൽ ഉണ്ടെങ്കി കളി ഇവന്മാര് തൂക്കും അത് കൂട്ട് പെർഫോമൻസ് ആണ് ഇവന്.

Leave a Reply

Your email address will not be published. Required fields are marked *