അനുചന്ദനം – 1 7

അതും കൂടെ ആയപ്പോ എനിക്ക് കൊറച്ചു ആശ്വാസമായി.. അവന്മാരിൽ മിക്ക എണ്ണവും ഇപ്പൊ നിലത്തു കിടന്ന് ഉരുളുവാണ്.

അപ്പൊ ഞാനൊന്നവളെ പാളി നോക്കി. രണ്ടു കണ്ണും നിറച്ച് പേടിച്ചു വിറച്ച് പമ്മി നിക്കുവാണ് കക്ഷി.. ഞാനവളെ നോക്കി ഒറ്റ കണ്ണ് അടച്ചോണ്ട് ഇതൊക്ക ചീള് കേസ് ന്ന് കാണിച്ചു.. അത് കണ്ടപ്പോ അവളൊരു മങ്ങിയ ചിരി എനിക്ക് തന്നു.. പക്ഷെ അതിന് വലിയ ആയുസ്സ് ഉണ്ടായില്ല.

അവന്മാരിൽ നിലത്ത് കിടന്ന ഒരുത്തൻ എണീറ്റ് വന്ന് എന്റെ കൈ രണ്ടും പിടിച്ച് അപ്പറെ നിക്കുന്നവനോട് എന്നെ ഇടിക്കാൻ ആംഗ്യം കാട്ടി.

ഞാനത് കണ്ടപ്പോ പെട്ടെന്ന് തന്നെ കുതറിക്കൊണ്ട് കൈ പിടിച്ചവനെ പിടിച്ചിട്ട് അടിക്കാൻ തുടങ്ങി.. അരിശം പൂണ്ടു ഞാനവനെ നിർത്താണ്ട് അടിച്ചോണ്ട് ഇരുന്നു. ഇവന്റെ മോന്ത ഒന്ന് കാണാൻ വേണ്ടി മാസ്ക്കൂരാൻ ശ്രേമിച്ചപ്പോ അവൻ അരയിൽ നിന്നൊരു കത്തി എടുത്ത് എന്റെ പള്ളയ്ക്ക് മാറി മാറി കുത്തി. അപ്പൊ അവനെ പിടിച്ച് വെച്ച എന്റെ കൈയയഞ്ഞു.

“”അമ്മേഹ്… എന്റെ മുത്തപ്പാ….””

എന്നലറിക്കൊണ്ട് ഞാൻ വയറും പൊത്തി അവിടെ വീണു. പൊത്തിയ കൈ എടുത്ത് നോക്കിയപ്പോ എന്റെ കൈ നിറയെ ചോര… അത് കണ്ടപ്പോ അതുവരെ ഉണ്ടായ എന്റെ ശക്തിയും ധൈര്യവും ഒക്കെ പോവാൻ തുടങ്ങി..എന്റെ ബോധം പതിയെ പോവുന്ന പോലെയും തല കറങ്ങുന്ന പോലൊക്കെ തോന്നി.

“”കുട്ടാ…. “”

എന്നും വിളിച്ചവൾ ഓടി എന്റെ അടുത്തോട്ടു എത്തി..എന്റെ തല അവളുടെ മടിയിൽ വെച്ച് വാവിട്ട് കരയാൻ തുടങ്ങി…അതൊരു മിന്നായം പോലെ ഞാൻ കണ്ടു.

“”കണ്ണാ നീ എന്തിനാ അവനെ കുത്തിയെ….. തല്ലി ഒതുക്കുക അതായിരുന്നില്ലേ നമ്മടെ ഉദ്ദേശം.. “”

“”പിന്നെ ഞാൻ എന്തോ ചെയ്യണമായിരുന്നു ആപ്പു.. ഞാനപ്പോ അത് ചെയ്തില്ലേ അവൻ എന്റെ മുഖം കണ്ടേനെ അതോടെ തീർന്നേനെ എല്ലാം.. “”

“”ഇനി ഇവിടെ നിക്കണ്ട കണ്ണാ വാ പോകാം.. അവൾക്ക് എങ്ങാനും എന്തേലും മനസിലായ തീർന്നു.. “”

എന്നെ കുത്തിയവൻ അവന്റെ കൂട്ടാളികളേം കൂട്ടി അവിടന്ന് സ്കൂട്ട് ആവുമ്പോ അവർ പറയുന്നത് ഒരു മിന്നായം പോലെ ഞാൻ കേട്ടു…

എന്നിട്ടവർ അവിടന്ന് ഓടി മറഞ്ഞു.ഞാനപ്പോ അവളെ നോക്കി.

“”അപ്പൂ.. എണേ.. ഞാ…… ഞാനിപ്പോ ചാവൂടി…എനിക്ക്… എനിക്ക് പറ്റണില്ല…. എന്നെ… എന്നെ രക്ഷിക്ക്..”” മരണ ഭയത്താൽ ഞാൻ അവളോട് കേണുക്കൊണ്ട് അപേക്ഷിച്ചു.

“”ഇല്ല കുട്ടാ.. ഇല്ലടാ വാവേ… ഒന്നുല്ല്യ നിനക്ക്….
നിനക്ക്….. നിനക്ക് ഒന്നും പറ്റൂല… പറ്റാൻ ഞാൻ സമ്മയ്ക്കൂല.. നിനക്ക്..നിനക്ക് ഞാനുണ്ട് വാവേ ….””

“”ചേട്ടാ.. ചേട്ടന്മാരെ… ആരേലും ഒന്ന് വായോ… ആരേലുമൊന്നു രക്ഷിക്ക് ഞങ്ങളെ..”” പാർക്കിലെ ജനങ്ങളോട് മൊത്തോം അവൾ അലറിക്കൊണ്ട് കേണു..

“”കുട്ടാ ഒന്നുല്ല വാവേ ദേ.. ആളൊള് വരണുണ്ട് നമ്മൾ ഇപ്പോ ആശുപത്രിൽ കൊണ്ടോവും നിന്നെ “”

ഇത് കേട്ടപ്പോ ഞാനവളേ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു..
പതിയെ എന്റെ കണ്ണ് മുഴുവനായി അടയാനും എന്റെ ബോധം നഷ്ടപ്പെടാനും തൊടങ്ങി…. അപ്പോ ഞാനോർത്തു ആരാണിവൾ.. എന്തിനാ ഇവളെനിക്ക് വേണ്ടി കണ്ണിരൊഴുക്കുന്നത്..

‘“കുട്ടാ… വാവേ… എന്നെ നോക്ക്.. കണ്ണ് അടക്കല്ലേ.. “”

“”ടാ ഗോപാല അവിടെ ഒരു ചെക്കൻ കുത്ത് കൊണ്ട് കിടക്കുന്നു വാ നോക്കാം “”

“”എന്താ എന്താ മോളേ പറ്റിയെ.. “”

“”ഇവനെ ആരോ കുത്തി ചേട്ടാ.. വേഗം ആശുപത്രിയിൽ കൊണ്ട് പോണം ഇല്ലെങ്ങി എന്റെ ചെക്കനെ… എനിക്ക്….. “” അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു…

“”വേഗം ഇവനെ ആശൂത്രിയിൽ കൊണ്ട് പോവാൻ സഹായിക്ക് ചേട്ടാ””

ഇങ്ങനെ പല പല ശബ്ദങ്ങൾ കണ്ണ് അടയും മുന്നേ എന്റെ കാതിൽ മുഴങ്ങി….പതിയെ എന്റെ ബോധം നഷ്ടമായി…

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“”കാണികളേ…..
ഇന്ന് ഇവിടെ ഈ മൈതാനിയിൽ പതിനഞ്ചാമത് കേളുനായർ മെമ്മോറിയൽ ട്രോഫിയുടെ ഫൈനൽ മത്സരം ആണ് നടന്നൊണ്ട് ഇരിക്കുന്നത്..
ഫൈനലിൽ ആദ്യ ഇന്നിങ്സ് ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് ഇതുവരെ തോൽവി അറിയാതെ കളിച്ച് വന്ന പാണംതോട് ഇലവെൻസും ബോൾ ചെയ്യാൻ വേണ്ടി ഫിൽഡിൽ ഇറങ്ങുന്നത് നമ്മടെ സ്വന്തം ബ്രദഴ്‌സ് നവചെയ്തന്യയും ആണ്!!.. “”

Leave a Reply

Your email address will not be published. Required fields are marked *