അനുചന്ദനം – 1 7

“ടാ അജൂ ദേടാ… നിന്റെ പെണ്ണ് ഗാലറിൽ…. നിന്നെ നോക്കി നിക്കണ് …””

ഞാൻ ഇതും പറഞ്ഞു അവന്റെ അടുത്തോട്ടു ചെന്ന്.

“ഏഹ്….!! എവി…. എവിടെ…..???””

അവൻ ആകെ ഞെട്ടി തരിച്ച് നിക്കുവാണ് ഗാലറി മൊത്തം അവന്റെ കണ്ണ് പായുന്നും ഉണ്ട്. ഇത് കണ്ട് എനിക്ക് ആണേ ചിരി പൊട്ടിട്ട് വയ്യ. ഞാൻ അവന്റെ തോളിൽ പിടിച്ചോണ്ട് പറഞ്ഞു.

“എന്റെ പൊന്ന് മൈരേ നീ ഇങ്ങ്നെ വെപ്രാളപെടാതെ.. അവൾ എങ്ങനെ ആണ് ഇവിടെ വരാ… ഞാൻ നിന്റെ മൈൻഡ് ഒന്ന് കളിന്ന് മാറ്റി നിർത്തി നോർമൽ ആക്കാൻ പറഞ്ഞേണ്.. “”

“”ടാ പന്ന താളി തമാശക്ക് ആണേ കൂടി ഇങ്ങനെ ഒന്നും പറയല്ല… ഞാൻ അവളോട് അമ്മാവന്റെ വീട്ടിൽ ആണ് ഇന്ന് വിളിക്കാൻ പറ്റത്തില്ല എന്നൊക്കെ പറഞ്ഞാണ് ഇങ്ങോട്ട് വന്നേ. ഞാൻ എങ്ങാനും ഇവിടെ ആണെന്ന് അവൾ അറിഞ്ഞ ഇന്നെന്റെ മയ്യത്ത് ആയിരിക്കും.. നിന്നോട് കൂടുതൽ ഒന്നും പറയണ്ടല്ലോ ആവണിയേ കുറിച്ച്.. അതൊരു ഒറ്റ ബുദ്ധി ആണ് എന്റെ കഴുത്ത് ഞെരിച്ചു കൊല്ലും അവൾ ഞാൻ കള്ളം പറഞ്ഞാണെന്ന് അറിഞ്ഞ…. “”

ഇത്രയും പറഞ്ഞ് അവൻ ഒരു ദീർഘനിശ്വാസം അങ്ങ് വിട്ടു.

“”എന്റെട എനിക്കറിയ നമ്മടെ ആവണി ല്ലേ… അവളെ നിന്നെക്കാളും കൂടുതൽ എനിക്ക് അറിയാ… എന്റെ കൂടെ ആഞ്ചാം ക്ലാസ്സ്‌ തൊട്ട് വാൽ ആയിട്ട് കൂടിയ സാനമാ അത്. എന്റെ അമ്മൂനെ കാട്ടിലും എന്റെ വണ്ടിൽ അവൾ കേറിക്കാണും. പിന്നെ ഒറ്റബുദ്ധിടെ കാര്യം.. പണ്ട് സ്കൂളിൽ വെച്ച് ഏതോ ഒരുത്തിയെ അറിയാണ്ട് ഞാൻ തട്ടി വീണെടാ ആ പെണ്ണ് ന്നെ കൊല്ലാണ്ട് കൊന്ന്.. ആവി ഈ കാര്യം കിച്ചു വഴി എങ്ങാണ്ട് അറിഞ്ഞു ഞാൻ ആവത് പറഞ്ഞതാ വേണ്ട എനിക്ക് കുഴപ്പില്ല എന്റെ മിസ്റ്റേക്ക് ആണ് ന്നൊക്കെ… എവിടന്ന് ഈ സാനം കേക്കണ്ടേ പോയി ആ പെണ്ണിന്റെ ചെകിട് അടിച്ച് പൊളിച്ചിട്ട് വന്നെടാ ഇവൾ..””

ഇത്രയും പറഞ്ഞു ഞാൻ അവനെ ഒന്ന് നോക്കി അവന്റെ ടെൻഷൻ ഒക്കെ പോയി ആളിപ്പോ കൂൾ ആയിട്ടുണ്ട്.

ഇതൊക്കെ അവൾ ന്നോട് പറഞ്ഞിണ്ട് ടാ… നീ അവക്ക് ഏട്ടനെ പോലെ ആന്നും എനിക്ക് എന്തേലും പറ്റിയ അവൾ പിന്നേം സഹിക്കും പക്ഷെ നിനക്ക് പറ്റിയ അവക്ക് ഒക്കത്തില്ലാന്നും… ന്നൊക്കെ “”

അജു എന്നോട് പറഞ്ഞു. ഇത് കേട്ടപ്പോ എന്തോ മനസിന് വല്ലാത്ത ഒരു സുഖം..

“”ടാ മതി കഥ പറഞ്ഞത് ദേ ഈ വൈശാഖ് മൈരിന ഔട്ട്‌ ആക്കണം ഇല്ലെങ്ങി കളി പൊട്ടും കേട്ട…..നിന്റെ ആ വൈഡ് ഫോർ കൊണ്ട് എല്ലാവർക്കും ഇപ്പോ കലിപ്പാണ് നീ ഒരു കാര്യം ചെയ്യ് ഒരു യോർക്കർ അങ്ങ് ഏറിയ്… ആദ്യം ഓഫ്‌ സ്വിഗ് എറിഞ്ഞോണ്ട് ഇനി നീ ഇൻ സ്വിങ് ഏറിയും എന്നായിരിക്കും അവൻ വിചാരിക്ക. പിന്നെ അവന്റെ സ്റ്റാൻസ് നോക്കി എറിയണം യോർക്കറിന് പറ്റിയ സ്റ്റാൻസിൽ ആണെങ്കിൽ ബൗണ്സറോ സ്പിന്നോ ഇട്ടോ.. ഇനി നിന്റെ കൈയ്യിലാണ് എല്ലാം “”

ഇതും പറഞ്ഞ് ഞാൻ പിന്നേം ഫീൽഡിങ്ങിലോട്ട് പോയി. അജു അവന്റെ സ്റ്റാൻസ് നോക്കി ഒരു യോർക്കർ തന്നെ അങ്ങ് എറിഞ്ഞു.

ബോൾ വൈശാഖിന്റെ ബാറ്റിന്റെ എടെക്കൂടെ കറക്റ്റ് സെന്റർ സ്റ്റമ്പിൽ കൊണ്ട് വിക്കെറ്റ് തെറിച്ചു. എല്ലാ എണ്ണവും എന്നെ നോക്കി അന്തം വിട്ടു.. ഞാൻ എന്ത് മന്ത്രം ആണ് അജുന് പോയി പറഞ്ഞ് കൊടുത്തെന്നു വെച്ച്..

അങ്ങനെ കളി നമ്മടെ കൈയ്യിൽ ആയി ഇനി ആരെയും പേടിക്കാൻ ഇല്ല്യ. ഇനി കഴിയുന്നതും അവരെ പ്രഷറിൽ ആക്കി കഴിഞ്ഞെങ്കി വിക്കെറ്റ് പണ പണ ന്ന് പറഞ്ഞ് വീഴും. അജൂന്റെ ഓവർ കഴിയുമ്പോ സ്കോർ 12 ബോളിൽ 40 റൺസ് എന്ന രീതിക്ക് ആയി അപ്പൊ തന്നെ കളി നമ്മ പിടിച്ചെന്ന് അവർക്ക് മനസ്സിൽ ആയി…

ഇനി ആണ് കളി കൊടുംബിരി കൊള്ളാൻ പോണേ..!! ഈ 40 റൺസ് എടുക്കാൻ ഇവന്മാർ കിട്ടുന്ന ബോൾ മൊത്തം അടിച്ച് വീശാൻ തൊടങ്ങും അപ്പൊ ക്യാച്ച് വീഴാനും വിക്കെറ്റ് തെറിക്കാനും തൊടങ്ങും.

ഞാൻ ഫീൽഡിങ് മൊത്തം ബൗണ്ടറി ലൈൻ ന്റെ അവിടെ നിർത്തി.ഒമ്പതാമത്തെ ഓവറിൽ ശരത് ഫസ്റ്റ് ബോൾ ഒരു സ്ലോ പേസ് എറിഞ്ഞപ്പോ തന്നെ എനിക്ക് ഉറപ്പായിരുന്നു ഇത് ഒരു ക്യാച്ച്നുള്ള വക ആണെന്ന് ഞാൻ അവൻ അടിക്കാൻ സൈഡ് ഉള്ള എല്ലാരേം ഒന്ന് വിരൽ കറക്കി കാണിച്ചു. എല്ലാവരും റെഡി ആണെന്ന് തല ആട്ടി. അപ്പൊ ദാണ്ടേ ബോൾ എന്റെ സൈഡ് ലോട്ട് വരണ് ഞാൻ കുറച്ചു കേറി നിന്ന് ബോൾ എന്റെ കൈയ്യിലോട്ട് തന്നെ ആക്കി.എന്നിട്ട് ഗാലറിലോട്ട് നോക്കി ചെവിക്ക് കൈ വെച്ച് കൂർപ്പിച്ചോണ്ട് കേൾക്കണില്ല എവിടെ ആരവം എന്ന രീതിൽ പണ്ട് പാകിസ്താനോട്‌ ചിന്ന തല ചെയ്ത പോലെ ചെയ്തു……

Leave a Reply

Your email address will not be published. Required fields are marked *