അങ്ങ്നെ സെക്കന്റ് ഓവറിൽ കിച്ചു അവനെ കൊണ്ട് ആവും വിതം ഒരു ഫോറും സിക്സും ഒക്കെ അടിച്ചു മാനം കാത്തു പക്ഷെ ലാസ്റ്റ് ബോളിൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് നേരെ കീപ്പറുടെ കയ്യിൽ പോയി കിട്ടി. കിച്ചു ഔട്ട് ആയി പോയി പാവം.
അത് കഴിഞ്ഞ് ഇറങ്ങിയ… ഞങ്ങടെ ടീമിലെ പാണ്ടാര പ്രാന്തൻ അനസാണ്. ഇവന്റെ ഏറ്റും വലിയ പ്രശ്നം മുന്നും പിന്നും നോക്കാതെ ഒരൊറ്റ അടി അതിൽ ഔട്ട് ആയ ആയി ഇല്ലെങ്ങി സിക്സ് ഇതാണ് അവന്റെ ഒരു ലൈൻ.
പിന്നെ ഞങ്ങ രണ്ടും കൂടെ ഒരു വെടിക്കെട്ട് തന്നെ ആർന്നു.. അങ്ങനെ 9 ഓവറിൽ 114 റൺസ് ഞങ്ങൾ രണ്ടും കൂടെ അടിച്ചെടുത്തു.
ലാസ്റ്റ് ഓവറിൽ രണ്ട് ബോൾ അനസ് വീശി അടിച്ചെങ്കിലും അതിന് സിംഗിൾ പോലും ഓടാൻ പറ്റീല.
ലാസ്റ്റ് ആയപ്പോഴേക്കും അവന്മാർ ഫീൽഡിങ് നല്ല ടൈറ്റ് ആക്കി സെറ്റ് ചെയ്തിട്ടുണ്ട് . പിന്നെയും അനസ് ഒന്നുടെ വീശി അടിച്ചു അതിന് ഒരു സിംഗിൾ ഓടി. അങ്ങന ഞാൻ സ്ട്രൈക്കിൽ കേറി ഇനി ഓവർ തീരാൻ 3 ബോൾ കൂടെ ഉണ്ട് 115 റൺസും ആയി ഒരു ഫോറും സിക്സും കൂടെ അടിച്ച സ്കോർ 125 ആക്കിയെടുക്കാം. അങ്ങനെ മനസ്സിൽ ചിന്തിച് ഞാൻ എനിക്ക് നേരെ വന്ന ഒരു യോർക്കറിനെ കാൽച്ചുവടിന്ന് തട്ടി വീശി നല്ലൊരു കിണ്ണം കാച്ചി ഹെലികോപ്റ്റർ ഷോട്ട് അങ്ങ് വെച്ച് കൊടുത്തു. ബോൾ പൊങ്ങി ഉയർന്ന് ബൗണ്ടറി ലൈനിനു തൊട്ട് ഇപ്പുറത്ത് വീണു. ഞാൻ സിക്സ് ആവൂന്ന് കരുതിയ ബോൾ ആർന്നു ഒത്തില്ല അത് ഒരു ഫോർ ആയിപോയി.
ഇനി രണ്ട് ബോളൂടെ ഉണ്ട് എങ്ങ്നെ എങ്കിലും ഒരു സിക്സ് അടിച്ചേ പറ്റു അങ്ങനെ എങ്കി കളി ഈസി ആയി ഫീൽഡ് ചെയ്ത് പിടിച്ച് ജയിക്കാം.
അടുത്ത ബോൾ എനിക്ക് ഒന്ന് ബാറ്റിൽ കൊള്ളിക്കാൻ പോലും പറ്റീല… അത്രയും സ്പീഡ് ഉണ്ടാർന്നതിന്. ഇനി ലാസ്റ്റ് ഓവറിലെ ലാസ്റ്റ് ബോൾ ഇത് സിക്സ് അടിച്ചേ പറ്റു അതോണ്ട് ഒന്നും നോക്കാതെ സ്പീഡിൽ കുത്തി തെറിച്ചു വന്ന ബോളിനെ ഞാൻ ഒരു സ്റ്റെപ് കേറി നിന്ന് ആഞ്ഞു വീശി ബോൾ പറന്ന് പൊങ്ങി ഗാലറിലോട്ട് പോയ.
ബോൾ പോകുന്ന പോക്ക് കണ്ട് ഏതവന്റെ എങ്ങും തലക്ക് വീഴാൻ ചാൻസുണ്ട്. പറഞ്ഞത് അച്ചട്ട് ആയി ദാണ്ടേ ബോൾ പോയി ഒരു ചുരുള മുടി ഉള്ള പെണ്ണിന്റെ നെറ്റിയിൽ പോയി ഇടിച്ചതും.
സിക്സ്!!!… അനുവിന്റെ വക ലാസ്റ്റ് ബോളിൽ ഒരു സിക്സ്. എന്ന് കമന്ററിയും…
ഞാൻ പക്ഷെ ബോൾ പോയി വീണ ആ പെണ്ണിനെ ആണ് നോക്കിയേ അതിനെ അവിടെ എവിടെയും കാണുന്നില്ലല്ലോ എവിടെ പോയോന്തോ??…
അപ്പൊ ദാണ്ടേ കുറച്ചു പേര് ആരെയോ എടുത്തോണ്ട് പോണു… ഇനി ആ പെണ്ണിനെ വല്ലോം ആയിരിക്കോ…. ഇങ്ങനെ ഓരോന്നു ചിന്തിച് നിക്കുമ്പോ ആണ് അനസ് വന്നു തോളിൽ തട്ടി വിളിക്കുന്നെ….
“”വാടാ ഡ്രസ്സിങ് റൂമിൽ പോവാം””
അതിനൊന്നു മൂളിക്കൊണ്ട് ഞാൻ അവന്റെ പിന്നാലെ ഡ്രസ്സിങ് റൂമിലോട്ട് പോയി..
അവിടെ എത്തിയപ്പോ കിച്ചു ഒക്കെ ഭയങ്കര സന്തോഷം.എന്താന്ന് ചോയ്ച്ചപ്പോ..
“”എടാ മൊണ്ണേ…126 റൺസ് വേണോല്ലോ അവർക്ക് കളി ജയിക്കാൻ. ആദ്യത്തെ രണ്ട് ഓപ്പൺർമാരെ ഔട്ട് ആക്കിയ പിന്നെ ഉള്ളതൊക്കെ തൊഴഞ്ഞടിക്കണ വെടലകൾ ആണ്.. അപ്പോ കളി നമ്മടെ കൈയ്യിൽ ഇരിക്കും.. പിന്നെ കപ്പും കൊണ്ട് നാട്ടി പോവാലോ..….””
ഇതും പറഞ്ഞു അവൻ ആർത്ത് ചിരിച്ചു…
“”ഒന്ന് പയ്യെ ചിരിക്കെന്റെ കിച്ചുവേ… ഇല്ലേല് നെറുകും തലേൽ കേറി ചാത്തോവും നീ””
കിച്ചുവിനെ ഒന്ന് വാരിക്കൊണ്ട് കോച്ച് മാധവേട്ടൻ പറഞ്ഞു.
“ടാ.. പിള്ളേരെ പൊളിച്ചെടാ നിങ്ങൾ”
അതും പറഞ്ഞു മാധവേട്ടൻ ഞങ്ങടെ തോളത്തു തട്ടി പ്രശംസിച്ചു.എന്നിട്ട് പിന്നേം തുടർന്നു.
“126 റൺസ്. അത് അത്ര ഈസി അല്ല അവർക്ക് അടിച്ചു എടുക്കാൻ അവരടെ ആദ്യ 4 ബാറ്റർസിനെ നമ്മൾക്ക് ഒതുക്കാൻ കഴിഞ്ഞ കളി നമ്മടെ കൈയ്യിൽ ഇരിക്കും കപ്പ് നമ്മക്ക് കിട്ടും ചെയ്യും” ഇതും പറഞ്ഞു മാധവേട്ടൻ പുറത്തോട്ട് പോയി.
“”ഇതന്നെ അല്ലേ ഞാനും പറഞ്ഞെ ഇങ്ങേരിത് “” കിച്ചു മാധവേട്ടൻ പോയ തക്കത്തിന് അങ്ങേർക്ക് ഇട്ട് കൊടുത്ത്..
ഇത്രയും റൺസ് എടുത്തതിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുമ്പോളും ഞാൻ ആ ബോൾ കൊണ്ട പെണ്ണിനെ ആലോചിച് ഇരിക്കുവാരുന്നു..അതിന് എന്തേലും പറ്റി കാണോ….അതിന്റെ മുഖം പോലും ഒന്ന് നേരെ കാണാൻ പറ്റീല..
