അനുചന്ദനം – 1 7

“”അതാ… സഹോദരങ്ങളെ പാണംതോട് ഇലവൻസിന്റെ തീപ്പൊരി ബാറ്ററും ക്യാപ്റ്റനും കൂടി ആയ അനുവും പിന്നെ കിച്ചുവും ആണ് ആദ്യ പെയർ ആയി കളത്തിലിറങ്ങിയിരിക്കുന്നത്. എല്ലാവരും അവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കു…. “”

“കൂ… കൂയ്….. കൂ……കൂയ്.. സനൂപിന്റെ ആദ്യ ബോൾ തന്നെ ഔട്ട്‌ ആവൂമെടാ നീയൊക്കെ…””

കൈയടിക്ക് പകരം നല്ലൊരു കൂവൽ കേട്ട് കൊണ്ടാണ് കിച്ചും ഞാനും ഗ്രൗണ്ടിലോട്ട് കേറുന്നത് തന്നെ..

“ ഗാലറി നമ്മക്ക് എതിരാണല്ലോടാ കിച്ചുവേ….. “”

“”അത് പിന്നെ അല്ലാണ്ട് ഇരിക്കുവോടാ അത് പോലത്തെ അടിയല്ലേ ഗ്രൂപ്പ്‌ മത്സരത്തിൽ നമ്മൾ അവരുടെ ടീമിന് അടിച്ചു കൊടുത്തേ “”

അതും പറഞ്ഞ് അവൻ എന്റെ തോളത്ത് കൈ വെച്ച് ചിരിച്ചു.

“”എന്നാ പിന്നെ അത് പോലൊന്നുടെ അവരടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാമല്ലേ “”

“ഹല്ല പിന്നെ അതാണ് മോനേ സ്പിരിറ്റ്‌ “

അതും പറഞ്ഞു കിച്ചു നോൺ സ്ട്രൈക്കിലോട്ടും ഞാൻ സ്ട്രൈക്ക്ലോട്ടും പോയി.

അപ്പോഴേക്കും മറ്റവന്മാർ ഫീൽഡ് ഒക്കെ സെറ്റ് ചെയ്ത് നിന്നാർന്നു..

“ കാണിക്ളെ ആദ്യ പന്ത് എറിയാൻ വരുന്നത് വേറെ ആരും അല്ല നമ്മടെ സ്വന്തം ബൗൺസർ സനൂപ്.. ഏത് കൊലകൊമ്പനെയും ബൗണ്സർ എറിഞ്ഞു വീഴ്ത്തിയിടും നമ്മുടെ സനൂപ്…”

“എന്തൊരു ബിൽഡ് അപ്പ്‌ ആണ് ഇവനു. മൈര്…
കഴിഞ്ഞ പ്രാവശ്യം എന്റെ കൈയ്യിന്ന് റൺ വാരി കൂട്ടി ഓടിയാ ഉച്ചാളി സനൂപ് തന്നെ ല്ലെ ഇത് “ ഞാൻ ആത്മഗദം പറഞ്ഞത് ആയിരുന്നു. പക്ഷെങ്ങി ഇച്ചിരി ഉച്ചത്തിൽ ആയിപോയി….

“എന്താടാ കിടന്ന് പിറുപിറുക്കണേ “ പിറകേന്ന് ശ്യാം ആണ് അവരടെ വിക്കെറ്റ് കീപ്പർ ഒരു വധൂരി……

“”ഒന്നുല്ലേ….!!!””

അതും പറഞ്ഞു ക്രീസിൽ കാലൊണ്ട് രണ്ട് വര വരച്ചു ഞാൻ സ്റ്റാൻഡിങ് ഒറപ്പിച്ചു.. എന്നിട്ട് ആദ്യ ബോളിന് വേണ്ടി റെഡി ആയി നിന്നു..

ദേ വരണു സനൂപിന്റെ ബൗണ്സ്ർ മിഡിൽ പിച്ചിൽ കുത്തി ഉയർന്ന്. ഞാൻ രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ച് ഓഫ്‌ സൈഡ്ലോട്ട് ആഞ്ഞൊരു പുൾ ഷോട്ട് വെച്ച് കൊടുത്തു.

ബോൾ ഉയർന്ന് പൊങ്ങി ലോങ്ങ്‌ ഓഫിൽ നിക്കുന്ന ഒരു ഫിൽഡറിന് മുകളിലൂടെ പോയി നിലത്തു വീണു..

“സിക്സ്…. സനൂപിന്റെ ആദ്യ ബോളിൽ അനുവിന് ഒരു സിക്സ്”” കമന്ററി ഉച്ചത്തിൽ മുഴങ്ങി.

ഞങ്ങൾ ഗ്രൗണ്ടിലോട്ട് ഇറങ്ങുമ്പോൾ കൂവി വിളിച്ച ഗാലറി മൊത്തം നിശബ്ദമായി.

അത് കഴിഞ്ഞ് രണ്ടാമത്തെ ബോൾ ആരും ഫീൽഡ് നിക്കാത്ത സ്ഥലത്തൊട്ട് തട്ടി ഇട്ട് ഞാൻ ഒരു ഡബിൾ ഓടി.

മൂന്നാമത്തെ ബോൾ ഒന്ന് പരത്തി അടിച്ചുകൊണ്ട് ഒരു ഫോറും കൂടെ എടുത്തോണ്ട് ഞാൻ ഗാലറിലോട്ട് ഒന്ന് നോക്കി.

അപ്പം വിഴുങ്ങിയ പോലത്തെ എല്ലാ എണ്ണത്തിന്റെയും മുഖം കാണുമ്പോ മനസിന് വല്ലാത്ത ഒരു ചുഗം..

“”ടാ മൈരേ ഒരു സിംഗിൾ ഇട്ട് എനിക്കും കൂടെ ഷോ കാണിക്കാൻ അവസരം താടാ പന്നെ””

അപ്പറത്തു നോൺ സ്ട്രൈക്കിൽ നിന്ന് അലറിക്കൊണ്ട് കിച്ചുവാണ്. ഈ വെടലയെക്കോണ്ട്….ഒരു ഓവർ ഫുൾ ആയിറ്റ് ബാറ്റ് ചെയ്യാൻ കൂടി പറ്റൂല്ലല്ലോ ദേവ്യേ…!!

“”എടാ ഷോണ്ണേ ഈ ഓവർ കഴിയാൻ ഇനി മൂന്ന് ബോൾ അല്ലെ ഉള്ള്. അത് വരെ അവിടെ മാനം നോക്കി നിൽക്ക് ഞാൻ രണ്ട് സിക്സൂടെ അടിക്കട്ട് “”

“”മ്മ്ഹ്.. നീ കൊറേ അടിക്കും എന്റെ നെക്സ്റ്റ് ബോളിൽ നിന്റെ അടപ്പ് ഞാൻ തെറിപ്പിക്കും ””

നമ്മടെ രണ്ടിന്റെയും വർത്താനം കേട്ടോണ്ട് നിന്ന ബൗൺചർ ചനൂപിന്റെ ഡയലോഗ്.

“”ഓമ്പ്ര….!!! ഉത്തരവ്…!!! കൂടുതൽ ഡയലോഗ് അടിക്കാണ്ട് അടുത്ത ബോൾ എറിയാടാ..””

അവനെ നല്ല രീതിക്ക് പുച്ഛിച്ചു വിട്ടോണ്ട് ഞാൻ പറഞ്ഞു.എന്നിട്ട് നമ്മടെ സ്വന്തം ചീക്കു ഭായ്ടെ സ്റ്റൈലിൽ ബാറ്റ് ഒന്ന് കറക്കി പൊസിഷനിൽ നിന്നു.

ദാണ്ടേ പിന്നേം അവൻ ബൗണ്സർ എറിയണു. ഇവനെക്കൊണ്ട് !!..
ഇത്തവണ ഞാൻ കുറെ കൂടി മുന്നോട്ട് നീങ്ങി ബോൾ പിച്ചിൽ കുത്തി കുറച്ച് പൊങ്ങിയപ്പോ തന്നെ മുഴുവൻ ശക്തിയും എടുത്ത് വലിച്ച് അടിച്ച.. ബോൾ പൊങ്ങി ഉയർന്നപ്പോ തന്നെ സിക്സിൽ കുറഞ്ഞത് ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല.

അതുപോലെ തന്നെ ഒരു പടുകൂറ്റൻ സിക്സ്. ഗാലറി മുഴുവൻ മരണ വീട് പോലെ പിൻ പോയിന്റ് സൈലെൻസ്.ഞാൻ അപ്പൊ സനൂപിനെ നോക്കി ഒരു ആക്കി ചിരി അങ്ങ് പാസാക്കി. നിന്ന എടുത്തൂന്ന് ചത്ത മതീന്ന് തോന്നി കാണും അവനു. അത്കൂട്ട് ചമ്മി നാറി പ്യാവം ചനൂപ്.

Leave a Reply

Your email address will not be published. Required fields are marked *