അനുപല്ലവി – 3

അതോണ്ട് പെട്ടെന്ന് വാ…. ശ്രുതി പല്ലവിയുടെ കൈ വിട്ടു മുന്നോട്ട് നടന്നു..

തന്റെ എല്ലാ സങ്കടങ്ങൾക്കും മീതെ ആരോ തന്നെ നോക്കി ചിരിക്കുന്നതായും തന്റെ മുടിയിൽ തഴുകി ആശ്വസിപ്പിക്കുന്നതായും അവൾക്കു തോന്നി… അവളുടെ ചുണ്ടിലും ചെറു ചിരി വിടർന്നു

പല്ലവി… ഹലോ… വട്ടായോ… ഈ കോറിഡോറിൽ നിന്നു വെറുതെ ചിരിക്കൂന്നേ…

അതാ MD മുൻപിൽ…

പുറകെ ഡോണ മേഡവും ഉണ്ട്‌…

പല്ലവി… പൃഥ്‌വി പേഷ്യന്റിനെ തപ്പി നടക്കുവാ.. കാണുന്നോർ ഒക്കെ വട്ടന്മാരാണോന്നു ചോദിച്ചോണ്ടിരിക്കും… കാര്യാക്കണ്ട.. പോയി പഞ്ചു ചെയ്തോളു..

അവളുടെ പഞ്ചിങ് എന്റെ നെഞ്ചത്ത് ചെയ്തിട്ട് പോകുന്ന കണ്ടില്ലേ…. പല്ലവി..

മുൻപോട്ടു നടന്നു പോകുന്ന ഡോണയെ നോക്കി പൃഥ്‌വി പറഞ്ഞു..

ഇന്നെവിടാ പല്ലവിക് ഡ്യൂട്ടി….

ഇന്ന് ഗൈനകിൽ ആണ്‌ സാർ..

ഓക്കേ..

പുതിയ ഡോക്ടർ ഇന്ന് ജോയിൻ ചെയ്യും…

ബുക്കിങ് ലിസ്റ്റ് ഒക്കെ എടുത്തു വെച്ചോളൂ… ടോക്കൺ പുതിയതുണ്ടേൽ ഫയൽ ചെയ്തോളു.. ആള്.. 10മണിക്ക് സീറ്റിൽ എത്തും…

സാറിന്റെ ഫ്രണ്ട് ആണൊ പുതിയ ഡോക്ടർ…

യാ… എന്റെ ക്ലാസ്സ്‌മേറ്റ് ആണ്‌…
എന്നാൽ പല്ലവി പൊക്കൊളു..

MD സ്റ്റാഫ് ബന്ധം ഒന്നുമല്ല എല്ലാരോടും നന്നായി ഇടപെടുന്ന ആള്കരാണ് പ്രിത്വിയും ഡോണയും അവളോർത്തു… അവരുടെ സ്നേഹം കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നാറുമുണ്ട്…

**** **** **** ***** ***** ***** ***** ******

മനസ്സിൽ ഇന്നലെ കണ്ട അവളുടെ രൂപം ആയിരുന്നു… ആളുകൾ നടന്നു പോവുന്നതിനനുസരിച്ചു ഓളം തല്ലുന്ന വെള്ളത്തിൽ തൊഴുതു നിൽക്കുന്ന തന്റെ ദേവി… പല്ലവി…തന്റെ ചിന്നു എന്തൊരു തേജസ്സ് ആയിരുന്നു ആ മുഖത്തു… ആ മുഖത്തു നിന്നും കണ്ണുകൾ എടുക്കാനെ തോന്നിയിരുന്നില്ല… പരമശിവന് വേണ്ടി തപസ്സു ചെയ്ത സതി ദേവിയായിരുന്നു മനസ്സിൽ… സ്വപ്നത്തിൽ എന്ന വണ്ണം ആണ്‌ അവിടെ നിന്നും പോന്നത്… അതും അവൾ അവിടെ നിന്നും പോന്ന കഴിഞ്ഞു… ഇടയ്ക്കിടയ്ക്ക് തിക്കും പൊക്കും നോക്കി കൊണ്ടിരുന്നത് ആരെ ആയിരിക്കും… എന്നെ ആയിരിക്കുമോ എന്നെ കണ്ടിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്… എന്നെ ആയിരിക്കില്ല.. ഞാൻ അവളുടെ ഇടുപ്പിൽ കയറി പിടിച്ച വഷളൻ ആണ്‌… അവളുടെ മനസ്സിലെ എന്റെ സ്ഥാനം ഒരു വൃത്തി കെട്ടവന്റെ ആയിരിക്കുമോ..?

എന്താണെങ്കിലും കുറുമ്പി.. അസ്ഥികൾ ഇഴയിട്ട ഹൃദയത്തിന്റെ തടവറയിൽ നിന്നെ ഞാൻ എന്നോ പൂട്ടിയിരിക്കുന്നു….നീ ചിറകിട്ടടിച്ചാൽ പോലും തുറന്നു വിടാൻ ആവാത്ത വിധം അതിന്റെ വാതായനങ്ങൾ ബന്ധിച്ചിരിക്കുന്നു….

ചിന്തകൾ ഒരുപാട് കാടു കയറിയപ്പോളേക്കും അമ്മയുടെ വിളി എത്തി…

ഡോക്ടർ അനുരാഗ് ചക്രവർത്തി എണീക്കുന്നില്ലേ… ഇന്ന് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ട ദിവസം അല്ലേ…

ചാടി എണീറ്റു സമയം നോക്കിയപ്പോൾ 6മണി ആയതേ ഉള്ളു…

സമയം അധികം ഒന്നും ആയില്ലലോ അമ്മ…

പോയി പല്ലുതേച്ചിട്ടു വാ ചായ തരാം…

അപ്പോ ബെഡ് കോഫി…
എല്ലാം കൂടെയാ… നിനക്ക് ഇഷ്ടമുള്ള പേരിട്ടോ… അതെ എപ്പോളും എപ്പോളും ചായ വെക്കണേൽ മോൻ ഒരു പെണ്ണ് കെട്ടിക്കൊണ്ടു വാ…

അങ്ങനെ നല്ല കാര്യം വല്ലതും പറ… അമ്മ പേടിക്കണ്ട നല്ലൊരു ദേവി കുട്ടി തന്നെ വരും..

ഇന്ന് ചക്രവർത്തി ആകുന്ന സ്വപ്നം ഒന്നും കണ്ടില്ലേ…

ഇല്ല പകരം ഒരു ഭദ്ര കാളിയെ കണി കണ്ടു….

ഡാ.. ഭദ്ര കാളി നിന്റെ തള്ള…

ഹി ഹി… താത്രി കുട്ടി എന്നെ ചീത്ത വിളിച്ചതാണോ അതോ.. സ്വയം പൊക്കിയതാണോ… അമ്മയുടെ കവിളിൽ പിടിച്ചാണ് ചോദിച്ചത്…

തൂക്കു ചന്തിക്ക്… തീറ് കൈ കിട്ടി… നല്ല വേദന എടുത്തു…

മര്യാദക് പോയി പല്ല് തേക്ക്… അല്ലേൽ.. പേഷ്യന്റിനോട് വാ തുറക്കാൻ പറഞ്ഞു നീ വാ തുറന്നാൽ അവരെ ICU വിലെക് എടുക്കേണ്ടി വരും…

ഞങ്ങൾ ഇങ്ങനാണ്.. ദിവസോം രാവിലെ ഒന്നും രണ്ടും പറഞ്ഞു അടി കൂടില്ലേൽ ഒരു സമാദാന കേടാണ്….

എണീറ്റു പോയി പല്ല് തേച്ചു വന്നു വണ്ടി ഒന്ന് കഴുകി ഇട്ടു… വണ്ടി കഴുകി കൊണ്ട് നിക്കുമ്പോൾ അടുത്ത വീട്ടിലെ രണ്ടു കണ്ണുകൾ വീഷിക്കുന്നതായായി കണ്ടെങ്കിലും അങ്ങോട്ട്‌ കൂടുതൽ ശ്രദ്ധ കൊടുത്തില്ല… പല്ലവിയുടെ കൂട്ടുകാരി ആവണം.. ഇത് വരെയും പരിചയ പെട്ടിട്ടില്ല… സമയം ഉണ്ടല്ലോ..

9മണിക്ക് തന്നെ റെഡിയായി ബ്ലാക്ക് പാന്റും ലൈറ്റ് ബ്ലൂ കളർ ഫുൾ സ്ലീവ് ഷർട്ടും ആണിട്ടത്.. ഗോൾഡൻ ഫ്രെയിം ഉള്ള കണ്ണട എടുത്തു വെച്ചു.. കഴുത്തിലെ സ്വർണ ചെയിനിൽ സ്വർണം കെട്ടിയ രുദ്രാഷം അത് കുറച്ചു താഴ്ത്തി ഇട്ടു … കയ്യിൽ ബ്ലാക്ക് കളർ ചെയിൻ ഉള്ള patek philippe വാച്ചും ധരിച്ചു കണ്ണാടിക് മുന്നിൽ വന്നു നിന്നു ഒന്ന് നോക്കി ക്ലീൻ ഷേവ് ചെയ്ത വെളുത്ത മുഖത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു … ഹ്മം കൊള്ളാം.. ഒരു തൃപ്തി വന്നു..എനിക്ക് അച്ഛന്റെ ശരീരവും അമ്മയുടെ നിറവും ആണെന്നാണ് അമ്മ പറയാറ്..

അതിനു ശേഷം അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ ഒരു നിമിഷം പ്രാർത്ഥിച്ചു..

പുറത്തെ തൊടിയിൽ നിന്നും പറിച്ച കുറച്ചു ചുവന്ന പൂക്കൾ കൊണ്ട് ഉണ്ടാക്കിയ മാല ഫോട്ടോയുടെ ചുറ്റിനും ഇട്ടിരുന്നു… ബാക്കിയുണ്ടായിരുന്ന പൂക്കൾ.. ഒരു കടലാസ്സിൽ പൊതിഞ്ഞെടുത്തു….
വണ്ടിയെടുത്തു… അമ്മ ഡ്രൈവിംഗ് സീറ്റിനടുത്തേക് വന്നു…

ഉണ്ണീ.. നീ ആദ്യായിട്ടല്ല ജോലിക് പോകുന്നത്… നിന്നെ ഒരു കാര്യത്തിലും ഉപദേശിക്കേണ്ടിയും വന്നിട്ടില്ല… പക്ഷെ ഇത് നിന്റെ അച്ഛന്റെ നാടാണ്… അച്ഛൻ സ്നേഹിച്ചിരുന്ന നാട് അച്ഛനെ സ്നേഹിച്ചിരുന്ന നാട്…നിന്റെ അച്ഛനെ ഈ നാട് സ്നേഹിച്ച പോലെ എന്റെ മകനെയും ഈ നാട് സ്നേഹിക്കുന്നത് അമ്മക് കാണണം… അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു… അനുഗ്രഹം എന്നോണം അമ്മ നെറുകയിൽ ആണ്‌ ഉമ്മ വെച്ചത്..

അമ്മയുടെ കവിളിൽ തട്ടി…

അമ്മേ അച്ചന് ഈ നാട്ടിൽ ഉണ്ടായിരുന്ന സ്നേഹവും പേരും ഒന്നും ഈ മകൻ കളയില്ല..അത് പോരെ…

അമ്മയുടെ മുഖത്തു സംതൃപ്തിയുടെ ഭാവങ്ങൾ കളിയാടുന്നത് കണ്ടു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു….

രണ്ടു മിനിറ്റു അച്ഛന്റെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി..

അച്ഛന്റെ അനുഗ്രഹം പോലെ ഒരു മന്ദ മാരുതൻ എന്നെ തഴുകി കടന്നു പോയ പോലെ തോന്നി…

വണ്ടിയിലേക് കയറി

സ്റ്റീരിയോയിൽ നിന്നും ഒരു ഗാനം ഒഴുകി വന്നു

“ഹരിരാമരാജകഥ പാടി വന്നൊരു

പൊന്നു പൈങ്കിളിപ്പെണ്ണല്ലേ

കാത്തിരുന്ന പെണ്ണല്ലേ

കാലമേറെയായില്ലേ

മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം… ഉം… ഉം..

വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ

ഉള്ളിലുള്ള പ്രണയം തീയല്ലേ ..

പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ

കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ

അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ

അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ

Leave a Reply

Your email address will not be published. Required fields are marked *