തുറന്നു ശ്രുതി മുന്നോട്ടു നടന്നു…
രണ്ടു ഗർഭിണികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു…
നഴ്സിംഗ് റൂമിലേക്കു നോക്കി അവിടെ രണ്ടു പേർ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു…ഒരാൾ ഫോണിൽ എന്തോ തോണ്ടി കൊണ്ടിരിക്കുന്നു.. ഡോർ തുറന്നു ചെന്ന ഒരു പുരുഷനെ അവർ അത്ഭുതത്തോടെ നോക്കി…
ആരാ ഹെഡ് നേഴ്സ്… ഞാൻ അവരോട് ചോദിച്ചു.. എന്റെ കഴുത്തിൽ സ്റ്റെത് കണ്ട കൊണ്ട് ഡോക്ടർ ആണെന്ന് മനസ്സിലായിട്ടുണ്ടാവണം
മൂന്നു പേരും ചാടി എണീറ്റു.. സാർ ലെന ചേച്ചി ആണ്…
വെയർ ഈസ് ഷീ?
ലേബർ റൂമിൽ ഉണ്ട് സാർ…
ഞാൻ ലേബർ റൂം തള്ളി തുറന്നു..
ശ്രുതി കം.. എന്റെ കൂടെ വന്ന നഴ്സിനെയും വിളിച്ചു..
ഡെലിവറി ടേബിളിൽ ഒരു സ്ത്രീ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു…
ലേബർ റൂം തുറന്നു ചെന്ന പുരുഷനെ അവരും കണ്ണ് മിഴിച്ചു നോക്കി… അവരുടെ മുഖത്തു അത്ഭുതം ആയിരുന്നു…
സിസ്റ്റർ.. ഐ ആം അനുരാഗ്.. പുതിയ ഗൈനക്കോളജിസ്റ് ആണ് ഞൻ തന്നെ പരിചയ പെടുത്തി
എവിടെ ഇവരുടെ റിപ്പോർട്ടും ഫയലും…
ഞാൻ അവരോടു ചോദിച്ചു…
ലെന.. കുറച്ചു പ്രായമുള്ള സ്ത്രീ ആയിരുന്നു…
അവർ എടുത്തു തന്ന റിപോർട്ടുകൾ ഞാൻ ഒന്ന് ഓടിച്ചു നോക്കി കോപ്ലിക്കേഷനുകൾ ഒന്നും കാണുന്നില്ല..
ലെന സിസ്റ്റർ … കോൺട്രക്ഷനും ഹാർട്ട് ബീറ്റും ചെക് ചെയ്തതല്ലേ..
ചെയ്തു സാർ…
സെർവിക്‌സ് ഫുള്ളി ഡയലെറ്റ് ചെയ്തോ…
യെസ് സാർ..
ഓക്കേ..
സാർ..സെർവിക് ഫുള്ളി ഡയലൈറ് ചെയ്തിട്ടും കുട്ടി പുറത്തേക് വരാൻ ഒരു ബുദ്ധിമുട്ട് പോലെ…അവർ പറഞ്ഞു
അത് കുഴപ്പമില്ല.. ചിലർക്കു അങ്ങനെ ഉണ്ടാകും..
നീതു നന്നായി പുഷ് ചെയ്യൂ… അവളുടെ വയറിൽ തോട്ടു കൊണ്ട് ഞാൻ പറഞ്ഞു..
ആദ്യത്തെ ഡെലിവറി ആണല്ലേ..അവളോട് സ്നേഹത്തിൽ ആണ് ചോദിച്ചത്
പേടിക്കണ്ടാട്ടൊ….. നന്നായി പുഷ് ചെയ്..
റിലാക്സ്….. നമുക്ക് വാവേ കാണണ്ടേ…
ശെരിക്കും പുഷ് ചെയ്തേ…
വേദന കൊണ്ട് നീതുവിന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു..
ശ്രുതി നീതു വിന്റെ കയ്യിൽ ഒന്ന് പിടിച്ചേ….അവിടെ നോക്കി കൊണ്ട് നിന്ന ശ്രുതിയോടായി ഞാൻ പറഞ്ഞു…
നീതു ശ്രുതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ശക്തമായി തന്നെ പുഷ് ചെയ്തു..
അയ്യോ ഡോക്ടറെ എനിക്ക് സ്സിസേറിയൻ മതിയേ.. ഞാനിപ്പോ ചാകുവേ…
നീതു റിലാക്സ്… ഒന്ന് കണ്ണടച്ച് ആഞ്ഞു പുഷ് ചെയ്… വേദനയൊക്കെ ഇപ്പൊ പോകും…കുഞ്ഞാവയെ കാണണ്ടേ…
സിസ്റ്റർ പെരിനിയം കട്ട് ചെയ്തു കൊടുക്കാം.. ഞാൻ അവളുടെ വജൈന യിൽ പെരിനിയം മസിൽസ് ഉൾപ്പെടെ ചെറുതായി കട്ട് ആക്കി ;എപിസിയോടോമി ചെയ്തു..
അവൾ ആഞ്ഞു പുഷ് ചെയ്തു…
ഒരു കുഞ്ഞി കരച്ചിൽ അവിടെ മാറ്റൊലി കൊണ്ടു…
ലെന സിസ്റ്ററും… ശ്രുതിയും ഒരു ദീർഘ നിശ്വാസം വിട്ടു…
ഞാൻ കുഞ്ഞിനെ എടുത്തു തുടച്ചു.. സക്ഷൻ ബൾബ് വെച്ചു കുഞ്ഞിന്റെ മൂക്കും വായും എല്ലാം വൃത്തിയാക്കി..
കുഞ്ഞു നിർത്താതെ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു…
നീതു ആൺ കുട്ടിയാ കേട്ടോ അവളോടായി പറഞ്ഞു..
കുഞ്ഞിനെ കയ്യിൽ എടുത്തു മെല്ലെ പൊക്കിൾ കൊടി മുറിച്ചു മാറ്റി….
അയ്യോ.. അതുകണ്ട നീതു നില വിളിച്ചു..
കുഞ്ഞിന് വേദന എടുത്തിട്ടാണോ കരയുന്നെ.. അവൾ ആധിയോടെ ചോദിച്ചു…
ഇല്ല നീതു.. നല്ല ആരോഗ്യം ഉള്ള മോനാ…
കുഞ്ഞു കരയുമ്പോള ആദ്യ ശ്വാസം എടുക്കുക… കരഞ്ഞില്ലേലെ പേടിക്കണ്ടു… ഞാൻ അവളുടെ കവിളിൽ തട്ടി പറഞ്ഞു..
അപ്പോളേക്കും ലെന സിസ്റ്റർ കുഞ്ഞിനെ വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞു.. നീതുവിന്റെ നെഞ്ചോടു ചേർത്തു കിടത്തിയിരുന്നു…
നീതു ഒന്ന് സ്റ്റിച് ചെയ്യുന്നുണ്ടെ..അപ്പോളേക്കും ശ്രുതി അപ്പാരറ്റസ് ട്രേ റെഡി ചെയ്തു കയ്യിലേക് തന്നു… സ്റ്റിച് ചെയ്യുന്ന വേദന അവൾ അറിയുന്നില്ല എന്നു തോന്നി.. അവളുടെ ശ്രദ്ധ മുഴുവൻ കുഞ്ഞിൽ ആയിരുന്നു…
ഇനി പീഡിയാട്രീഷ്യനെ വിളിച്ചോളൂ….സിസ്റ്റർ, കുട്ടിയെ നോക്കാൻ..
നീതു നന്ദിയോടെ എന്നെ നോക്കി.. ഞാൻ അവളെ നോക്കി ചിരിച്ചു… മോനെ അച്ഛനെ കാണിക്കണ്ടെ…. ഇയാൾ ഒരു അമ്മയായി കേട്ടോ… കുഞ്ഞിന്റെ ശിരസ്സിൽ മെല്ലെയൊന്നു തഴുകി കൊണ്ട് ഞാൻ പറഞ്ഞു….
