ഹോസ്പിറ്റലിന്റെ ഗേറ്റിൽ നിന്നും എന്ട്രന്സിലേക്കുള്ള പാതയുടെ ഒരു വശത്തു ചുറ്റും തറ കെട്ടിയ ഒരു പൂമരം ഉണ്ടായിരുന്നു.. ഒരു ഗുൽമോഹർ..
ശ്രുതിയുടെ കൂടെ എൻട്രൻസിലേക് നടക്കുമ്പോൾ… താഴെ വീണു കിടന്ന ഒരു പൂ എടുത്തു അവൾ ശ്രുതി യോടായി ചോദിച്ചു
“ശ്രുതി.. ഒരോ ഗുൽമോഹർ പൂവിനും ഒരോ പ്രണയം പറയാൻ ഉണ്ടാവും എന്നു വായിച്ചിട്ടുണ്ട്…..സത്യം ആയിരിക്കുമോ..?”
അതേതെങ്കിലും ക്യാമ്പസിലെ ഗുൽമോഹറി നാവും പല്ലവി… ഇവിടുത്തു പൂക്കൾക്ക് പറയാനുള്ള കഥ ചോരയുടെയും മരുന്നിന്റെതും ആവും…
ശ്രുതിയുടെ ഉത്തരം പെട്ടെന്നായിരുന്നു..
പല്ലവി ഒന്നാലോചിച്ചിട്ടു തുടർന്നു
“അല്ല ശ്രുതി… ഈ പൂക്കൾക്കും പറയാനുള്ളത് പ്രണയം തന്നെയാണ്… ഇവിടെ വരുന്ന ഓരോരുത്തരുടെയും ജീവിതത്തോടുള്ള പ്രണയം….”
ശ്രുതി അത് കേട്ടു ഒന്ന് ചിരിച്ചു… നിന്നോട് ഞാനില്ലേ… സാഹിത്യം പറഞ്ഞു നിന്നാൽ മീര ഡോക്ടറിന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..
അതോണ്ട് പെട്ടെന്ന് വാ…. ശ്രുതി പല്ലവിയുടെ കൈ വിട്ടു മുന്നോട്ട് നടന്നു..
തന്റെ എല്ലാ സങ്കടങ്ങൾക്കും മീതെ ആരോ തന്നെ നോക്കി ചിരിക്കുന്നതായും തന്റെ മുടിയിൽ തഴുകി ആശ്വസിപ്പിക്കുന്നതായും അവൾക്കു തോന്നി… അവളുടെ ചുണ്ടിലും ചെറു ചിരി വിടർന്നു
പല്ലവി… ഹലോ… വട്ടായോ… ഈ കോറിഡോറിൽ നിന്നു വെറുതെ ചിരിക്കൂന്നേ…
അതാ MD മുൻപിൽ…
പുറകെ ഡോണ മേഡവും ഉണ്ട്…
പല്ലവി… പൃഥ്‌വി പേഷ്യന്റിനെ തപ്പി നടക്കുവാ.. കാണുന്നോർ ഒക്കെ വട്ടന്മാരാണോന്നു ചോദിച്ചോണ്ടിരിക്കും… കാര്യാക്കണ്ട.. പോയി പഞ്ചു ചെയ്തോളു..
അവളുടെ പഞ്ചിങ് എന്റെ നെഞ്ചത്ത് ചെയ്തിട്ട് പോകുന്ന കണ്ടില്ലേ…. പല്ലവി..
മുൻപോട്ടു നടന്നു പോകുന്ന ഡോണയെ നോക്കി പൃഥ്‌വി പറഞ്ഞു..
ഇന്നെവിടാ പല്ലവിക് ഡ്യൂട്ടി….
ഇന്ന് ഗൈനകിൽ ആണ് സാർ..
ഓക്കേ..
പുതിയ ഡോക്ടർ ഇന്ന് ജോയിൻ ചെയ്യും…
ബുക്കിങ് ലിസ്റ്റ് ഒക്കെ എടുത്തു വെച്ചോളൂ… ടോക്കൺ പുതിയതുണ്ടേൽ ഫയൽ ചെയ്തോളു.. ആള്.. 10മണിക്ക് സീറ്റിൽ എത്തും…
സാറിന്റെ ഫ്രണ്ട് ആണൊ പുതിയ ഡോക്ടർ…
യാ… എന്റെ ക്ലാസ്സ്‌മേറ്റ് ആണ്…
എന്നാൽ പല്ലവി പൊക്കൊളു..
MD സ്റ്റാഫ് ബന്ധം ഒന്നുമല്ല എല്ലാരോടും നന്നായി ഇടപെടുന്ന ആള്കരാണ് പ്രിത്വിയും ഡോണയും അവളോർത്തു… അവരുടെ സ്നേഹം കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നാറുമുണ്ട്…
**** **** **** ***** ***** ***** ***** ******
മനസ്സിൽ ഇന്നലെ കണ്ട അവളുടെ രൂപം ആയിരുന്നു… ആളുകൾ നടന്നു പോവുന്നതിനനുസരിച്ചു ഓളം തല്ലുന്ന വെള്ളത്തിൽ തൊഴുതു നിൽക്കുന്ന തന്റെ ദേവി… പല്ലവി…തന്റെ ചിന്നു എന്തൊരു തേജസ്സ് ആയിരുന്നു ആ മുഖത്തു… ആ മുഖത്തു നിന്നും കണ്ണുകൾ എടുക്കാനെ തോന്നിയിരുന്നില്ല… പരമശിവന് വേണ്ടി തപസ്സു ചെയ്ത സതി ദേവിയായിരുന്നു മനസ്സിൽ… സ്വപ്നത്തിൽ എന്ന വണ്ണം ആണ് അവിടെ നിന്നും പോന്നത്… അതും അവൾ അവിടെ നിന്നും പോന്ന കഴിഞ്ഞു… ഇടയ്ക്കിടയ്ക്ക് തിക്കും പൊക്കും നോക്കി കൊണ്ടിരുന്നത് ആരെ ആയിരിക്കും… എന്നെ ആയിരിക്കുമോ എന്നെ കണ്ടിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്… എന്നെ ആയിരിക്കില്ല.. ഞാൻ അവളുടെ ഇടുപ്പിൽ കയറി പിടിച്ച വഷളൻ ആണ്… അവളുടെ മനസ്സിലെ എന്റെ സ്ഥാനം ഒരു വൃത്തി കെട്ടവന്റെ ആയിരിക്കുമോ..?
എന്താണെങ്കിലും കുറുമ്പി.. അസ്ഥികൾ ഇഴയിട്ട ഹൃദയത്തിന്റെ തടവറയിൽ നിന്നെ ഞാൻ എന്നോ പൂട്ടിയിരിക്കുന്നു….നീ ചിറകിട്ടടിച്ചാൽ പോലും തുറന്നു വിടാൻ ആവാത്ത വിധം അതിന്റെ വാതായനങ്ങൾ ബന്ധിച്ചിരിക്കുന്നു….
ചിന്തകൾ ഒരുപാട് കാടു കയറിയപ്പോളേക്കും അമ്മയുടെ വിളി എത്തി…
ഡോക്ടർ അനുരാഗ് ചക്രവർത്തി എണീക്കുന്നില്ലേ… ഇന്ന് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ട ദിവസം അല്ലേ…
ചാടി എണീറ്റു സമയം നോക്കിയപ്പോൾ 6മണി ആയതേ ഉള്ളു…
സമയം അധികം ഒന്നും ആയില്ലലോ അമ്മ…
പോയി പല്ലുതേച്ചിട്ടു വാ ചായ തരാം…
അപ്പോ ബെഡ് കോഫി…
എല്ലാം കൂടെയാ… നിനക്ക് ഇഷ്ടമുള്ള പേരിട്ടോ… അതെ എപ്പോളും എപ്പോളും ചായ വെക്കണേൽ മോൻ ഒരു പെണ്ണ് കെട്ടിക്കൊണ്ടു വാ…
