അനുപല്ലവി – 3

റസിയയുടെ മുഖത്തു വിളറിയ ഒരു ചിരി വന്നു

സിസ്റ്റർ, റസിയയെ അവിടെ കൊണ്ട് കിടത്തു…

ശ്രുതി വന്നു റസിയയെ പിടിച്ചെഴുന്നേല്പിച്ചു എക്‌സാമിൻ റൂമിലേക്കു നടത്തി…

ഉമ്മാ ഇവിടിരിക് കേട്ടോ ഞാനിപ്പോ വരാം..
അതും പറഞ്ഞു ഞാനും ഗ്ലാസ്സിട്ടു മറച്ചിടത്തേക് നടന്നു

കൈകളിൽ ഗ്ലൗസ് ഇട്ടു…

അപ്പോളേക്കും ശ്രുതി റസിയയുടെ ബോട്ടം വെയർ എല്ലാം റിമൂവ് ചെയ്തു മാറ്റി വെച്ചിരുന്നു…

ഞാൻ അടുത്തേക് ചെന്നപ്പോൾ റസിയ കണ്ണടച്ച് കിടക്കുന്നതാണു കണ്ടത്…

റസിയ പേടിയുണ്ടോ… ഞാൻ ചോദിച്ചു..

പേടിക്കണ്ടാട്ടൊ.. താൻ ഒരു അമ്മയും.. ഞാൻ ഒരു ഡോക്ടറും അത്രയും വിചാരിച്ചാൽ മതി.. അല്ലാതെ ഞാൻ ഒരു പുരുഷനും താൻ ഒരു സ്ത്രീ ആണെന്നൊന്നും വിചാരിക്കണ്ടാട്ടൊ…

ജസ്റ്റ്‌ ചാരി കിടന്നോളു..

ഓക്കേ ജസ്റ്റ്‌ റിലാക്സ്…

ഇനി മുട്ട് മടക്കി ഈ സ്റ്റിറപ്സിലേക് കാലെടുത്തു വെച്ചോളൂ..

സിസ്റ്റർ ആ സ്പെകുലം എടുത്തു തരു..

ശ്രുതി എടുത്തു തന്ന സ്പെകുലം ഉപയോഗിച്ച് പെൽവിക് എക്സമിനു നടത്തി…

റസിയ കഴിഞ്ഞുട്ടോ… എവെരി തിങ് ഈസ്‌ പെർഫെക്ട്….

റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേക്കണോ…

ഹ്മ്മ്.. അവൾ മൂളി…

സൈഡിൽ പോർട്ടബിൾ ഫീറ്റൽ ഡോപ്ലർ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു..

സിസ്റ്റർ അത് കണക്ട് ചെയ്യൂ….

സാർ… എനിക്ക്…. ശ്രുതി നിന്നു പരുങ്ങുന്നതു കണ്ടു…

എന്താ അറിയില്ലേ… സാർ ഞാൻ ഗൈനകിൽ ആദ്യായിട്ട…

എനിക്ക് നല്ല ദേഷ്യം വന്നു… റസിയ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല… അവളെ നോക്കിയപ്പോളേക്കും അവൾ തല കുനിച്ചിരുന്നു…

ഞാൻ തന്നെ ജെൽ ഇട്ടു ഡോപ്ലർ കണക്ട് ചെയ്ത് റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേൾപ്പിച്ചു കൊടുത്തു… അവൾ കുറച്ചു നേരം അത് കേട്ടിരുന്നു… അമ്മക് കുഞ്ഞിന്റെ ഹൃദയ താളം ഏതൊരു സംഗീതത്തേക്കാളും മധുരമുള്ളതാണെന്നു എനിക്ക് അറിയരുന്നു… കണ്ണുകൾ അടച്ചു അവൾക് എല്ലാമായിരുന്നവൻ സമ്മാനിച്ച ജീവന്റെ ഹൃദയ താളം.. അതിന്റെ പല്ലവിയും… അനുപല്ലവിയും.. ചരണവും എല്ലാം ഒരു നിർവൃതിയോടെ അറിയുന്നത് ഞാൻ നോക്കി നിന്നു…
അവിടെ നിന്നു പുറത്തേക് ഉമ്മയുടെ അടുത്തേക് വരുമ്പോളേക്കും റസിയയുടെ മുഖം മാറി അവിടെ ഒരു പ്രസന്നത കളിയാടിയിരുന്നു… അവളുടെ മുഖം കണ്ട ഉമ്മയുടെ മുഖത്തും അത് പ്രതിഫലിക്കുന്നത് ഞാൻ അറിഞ്ഞു…

കുറച്ചു വൈറ്റമിൻ സപ്ലിമെൻറ്സ് മാത്രം കുറിച്ച് കൊടുത്തു… സ്കാൻ ചെയ്തു റിസൾട്ട്‌ നോക്കീട്ടു ബാക്കി മെഡിസിൻ പ്രീസ്‌ക്രൈബ് ചെയ്യാം എന്നു പറഞ്ഞു അവരെ പറഞ്ഞയച്ചു..

അപ്പോളേക്കും സമയം ഒരുമണി കഴിഞ്ഞിരുന്നു… 10 മണി തൊട്ടു 1മണി വരെയുള്ള മോർണിംഗ് സെക്ഷൻ അവസാനിപ്പിച്ചു ഞാൻ പുറത്തേക് നടന്നു…

ശ്രുതി… ജീവ പര്യന്തം ശിക്ഷ കഴിഞ്ഞു മോചിതയായ പ്രതിയുടെ മുഖ ഭാവവുമായി.. പുറത്തേക് പോയി..

അടുത്ത സെക്ഷൻ രണ്ടു മണിക്കാണ്.. പുറത്തിറങ്ങിയപ്പോൾ ഡോണ വരുന്നത് കണ്ടു…

ഡോണ.. ആ കുട്ടിയെ പോയി നോക്കിയിരുന്നോ.. ഡോണ പീഡിയാട്രീഷ്യൻ ആണ്…കേട്ടോ..

നോക്കിയിരുന്നു അനുവേട്ടാ അവരെ പോസ്റ്റ്‌ ഓപ്പറേറ്റ് വാർഡിലേക് മാറ്റി.. കുഞ്ഞ് സുഗായിരിക്കുന്നു.. 3kg വെയ്റ്റ് ഉണ്ട്.. ലെന സിസ്റ്ററിനൊക്കെ പുതിയ ഡോക്ടറെ നന്നായി പിടിച്ചല്ലോ… നേരത്തെ ധന്യ ഡോക്ടറെ നൂറു കുറ്റം പറഞ്ഞോണ്ടിരുന്നവരാ… അനുവേട്ടനെ കുറിച്ച് പറയാൻ നൂറു നാവ്… ഇപ്പൊ..

ഞാൻ ഒന്നും മിണ്ടിയില്ല..

അപ്പോളേക്കും പൃഥ്‌വി വന്നിരുന്നു എടാ.. ഫുഡ്‌ നമുക്ക് വീട്ടിൽ പോയ്‌ കഴിച്ചിട്ടു വരാം നീ വാ.. ഞാൻ അവരുടെ കൂടെ പുറത്തേക് നടന്നു…

മെയിൻ OP യുടെ അടുത്ത് എത്തിയപ്പോ പല്ലവി അവിടെ എവിടെയെങ്കിലും ഉണ്ടോന്നു നോക്കി… പക്ഷെ അവിടെങ്ങും കണ്ടില്ല…

**** ***** ***** ***** ***** ***** ***** ****

ശ്രുതി പല്ലവിയെ കാണാൻ ഒപിയിലേക് ചെന്നെങ്കിലും…കാണാൻ സാധിച്ചില്ല…

ഒരു ആക്സിഡന്റ് കേസ് വന്നതു കൊണ്ട് പേഷ്യന്റിനേം കൊണ്ട് ICU വിലെക് പോയി എന്നു മീര ഡോക്ടർ പറഞ്ഞു …
ശ്രുതി പുതിയ ഡോക്ടർ എങ്ങനുണ്ട്…

OP യിൽ ഉണ്ടായിരുന്ന മീര ഡോക്ടർ അന്വേഷിച്ചു… ആളെങ്ങനാ സുന്ദരി ആണൊ…

സുന്ദരിയോ… അതിനു ഡോക്ടറോട് ആരാ പറഞ്ഞെ ലേഡി ഡോക്ടർ ആണെന്ന്…

ഇന്നലെ MD അല്ലേ പറഞ്ഞത് ഒരു അനു ആണ്‌ ഡോക്ടർ എന്നു… വല്യ ജാഡ കാരി ആവും.. പല്ലവിയും അതാ പറഞ്ഞെ.. ഇല്ലേൽ ജോയിൻ ചെയ്താൽ എല്ലാരേയും പരിചയ പെടാൻ വരുന്നതല്ലേ ആരായാലും.. ഇത് ഈ പരിസരത്തേക്കേ വന്നില്ലാലോ..

എന്റെ മീര ഡോക്ടറെ അനു ഒരു ലേഡി ഡോക്ടർ അല്ല…

പിന്നെ

ഡോക്ടർക് അറിയുന്ന ആളാണ് …

എനിക്കറിയുന്ന ആളോ… അതാരാ

മീര ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു…

ഇന്നലെ കാലിനു കുപ്പിച്ചില്ലു കേറി.. എന്നു പറഞ്ഞു വന്നില്ലേ.. വെളുത്തു സുന്ദരനായ ഒരാൾ… ഹാ… അതാണ് കക്ഷി…

ആര് “അനുരാഗ് “ആണൊ… മീരയുടെ ചോദ്യത്തിൽ ഉദ്വെഗം നിറഞ്ഞിരുന്നു

ഡോക്ടർ പേരൊക്കെ ഓർത്തു വെച്ചിട്ടുണ്ടല്ലേ കള്ള ചിരിയോടെ… ശ്രുതി പറഞ്ഞു…

അത്…. മറുപടി പറയാൻ മീര വിഷമിക്കുന്നത് കണ്ട ശ്രുതി മീരയെ

നോക്കി അർത്ഥം വെച്ചൊന്നു മൂളി… ഉം

ആള് ഭയങ്കര സ്ട്രിക്റ്റാണ്….

രാവിലെ തന്നെ ഒരു ഡെലിവറി അറ്റൻഡ് ചെയ്തു..ഒപിയിലും നല്ല തിരക്കുണ്ടായിരുന്നു… അതാവും ആരെയും പരിചയപ്പെടാൻ വരാതിരുന്നത്..

പേഷ്യന്റ്‌സിനോടൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നെ….

പക്ഷെ എന്നോട് വല്ലാത്തൊരു മുരടൻ സ്വഭാവം ആയിരുന്നു ഞാൻ ഇനി ഗൈനകിലേക്കില്ല… എനിക്ക് മതിയായി..
പല്ലവി തന്നെ പോയ മതി…

പുതിയ ഡോക്ടർ താൻ തലേ ദിവസം കണ്ട അനുരാഗ് ആണെന്നറിഞ്ഞ…അവനും ഡോക്ടർ ആണെന്നറിഞ്ഞ മീരയുടെ മനസ്സിൽ ചില മോഹ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു….

എന്തോ ഓർത്തു മീര ഡോക്ടറുടെ കവിളുകൾ ചുവന്നു തുടുക്കുന്നതും.. ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിയുന്നതും കണ്ടുകൊണ്ടു..

അവളെ നോക്കി അർത്ഥം വെച്ച ഒരു ചിരിയും ചിരിച്ചു… ശ്രുതി വെളിയിലേക്കു ഇറങ്ങി…..

(തുടരും)

[ അനുപല്ലവി… രണ്ടാമത് ഒന്ന് വായിക്കുക കൂടി ചെയ്യാതെ ഈ ഭാഗം ഞാൻ അയക്കുകയാണ്…കഥ കുറച്ചു ലാഗ് ചെയ്യുന്നു എന്നൊരു പരാതി ഉണ്ടാവാം… ക്ഷമിക്കുക… ഇവിടെ അനുവിനെയും പല്ലവിയെയും സ്വീകരിച്ച എല്ലാരോടും നന്ദി… പേരെടുത്തു പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. . ഹർഷൻ ബ്രോയും.. ആൽബിച്ചായനും അടക്കമുള്ള പ്രമുഖ എഴുത്തുകാർ… എല്ലാ കഥകൾക്കും അകമഴിഞ്ഞ് പ്രോത്സാഹനം തന്ന റഷീദ് ഭായിയും.. പൊന്നുവും. പൊതുവാളും, അടക്കമുള്ള വായനക്കാർ.. എല്ലാവരോടും ഉള്ള നന്ദി ഒറ്റ വാക്കിൽ ഒതുക്കാവുന്നതല്ല….

മുഖമില്ലാത്തവരുടെ കൂട്ടത്തിൽ ഇരുന്നു കുത്തി കുറിക്കുമ്പോൾ… പ്രതീക്ഷിക്കുന്നത് മുകളിലെ ആ ഹൃദയവും… പിന്നെ നല്ലതായാലും മോശം ആയാലും.. നിങ്ങളുടെ അഭിപ്രായങ്ങളും ആണ്‌… പിശുക് കാട്ടണ്ട അഭിപ്രായങ്ങൾ പോന്നോട്ടെ… ]

Leave a Reply

Your email address will not be published. Required fields are marked *