അനുപല്ലവി – 3

സാർ ഇതാ വരുന്നു… ചേച്ചി ഞാൻ ഒപിയിൽ ഉണ്ടാകും… ലെന സിസ്റ്ററിനോട് വേഗത്തിൽ പറഞ്ഞിട്ട് ശ്രുതി അവിടെ നിന്നും പുറത്തേക് വന്നു…

ഗൈനക് OT യുടെ ഡോർ തുറന്നു ഞാൻ ചെന്നത് പുറത്തു ആകാംഷയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്ന ചെറുപ്പകാരന്റെ അടുത്തേക്കാണ് അയാളുടെ ടെൻഷൻ മുഴുവൻ ആ കണ്ണുകളിൽ കാണാമായിരുന്നു…

… നീതുവിന്റെ ഡെലിവറി കഴിഞ്ഞു ട്ടോ.. ആൺ കുട്ടിയാണ്.. കുറച്ചു കഴിയുമ്പോ നിങ്ങളെ കാണിക്കും.. അവരുടെ മുഖത്തെ സന്തോഷം എന്റെ മുഖത്തേക്കും പടർന്നു… താങ്ക്യു ഡോക്ടർ.. ചെറുപ്പക്കാരൻ എന്റെ നേർക്കു കൈ കൂപ്പി നീതുവിന്റെ ഭർത്താവ് ആയിരിക്കണം… ഒകെ ഡോ.. അയാളുടെ പുറത്തൊന്നു തട്ടി ഞാൻ മുന്നോട്ട് നടന്നു

അമ്മ തന്നെ പ്രസവിച്ച സമയത്തെ അച്ഛന്റെ വെപ്രാളം അമ്മ പറഞ്ഞതാണ് എന്റെ മനസ്സിലേക്ക് ഓടി എത്തിയത്…ലേബർ റൂമിൽ കയറ്റിയത് തൊട്ടു പുറത്തെത്തിച്ചു എന്നെ കാണിക്കുന്നത് വരെ വലിച്ചു കൂട്ടിയത് അച്ഛൻ ഒരു മാസം വലിക്കുന്ന ബീഡി ആയിരുന്നത്രേ…

ഗൈനക് OP യുടെ പുറത്ത് ഒരുപാട് പേരുണ്ടായിരുന്നു..

ഞാൻ ഡോർ തുറന്നു ഉള്ളിലേക്കു കയറി..
ആ റൂം ആകമാനം ഒന്ന് നോക്കി… വലിയ റൂം..സെന്ററിലായി എനിക്ക് വേണ്ടിയുള്ള ടേബിൾ ഇട്ടിരുന്നു മരത്തിന്റെ വീതിയുള്ള ടേബിളിന്റെ പുറത്തു ഗ്ലാസ്‌ ഇട്ടിരിക്കുന്നു.. ഒരു സൈഡിൽ ആപ്പിൾ ന്റെ പുതിയ ലാപ്ടോപ് വെച്ചിട്ടുണ്ടായിരുന്നു ഹെർട്ടിന്റെ ആകൃതിയുള്ള പെൻ ഹോൾഡർ മറു സൈഡിൽ ഒരു പേപ്പർ ട്രേ.. ഒരു ചെറിയ ഫ്‌ലോർവേഴ്സ്…

ട്രാന്സ്പരെന്റ് അല്ലാത്ത ഗ്ലാസ്‌ കൊണ്ട് സെപ്പറേറ്റ് ചെയ്ത ഭാഗത്തു മെഡിക്കൽ എക്‌സാമിന്‌ ഉള്ള രണ്ടു ടേബിൾ ഇട്ടിരുന്നു.

ഒന്ന് ഒരു നോർമൽ പേഷ്യന്റ് ടേബിൾ മറ്റൊന്ന് ആധുനിക രീതിയിൽ ഉള്ള ഗൈനക്കോളജിക്കൽ എക്‌സാമിൻ ടേബിൾ അത് മൂന്നു ഫോൾഡിങ്ങും സ്റ്റാൻഡും ഹാൻഡ് റെസ്റ്റും ഉള്ള ടൈപ്പ് ആയിരുന്നു ഫൂട് സ്റ്റാൻഡ് മുകളിലോട്ടും താഴോട്ടും അഡ്ജസ്റ്റ് ചെയ്തു വെക്കാൻ സാധിക്കുന്നത്..

ഭിത്തിയിൽ.. ചെറിയ കുട്ടികളുടെ ചിത്രം.. ഒരു സൈഡിൽ ഒരു അമ്മയും കുഞ്ഞും… ഒരു സൈഡിൽ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം….

എനിക്ക് വേണ്ടി ഇട്ടിരുന്ന വലിയ ചെയറിലേക്ക് ഇരുന്നു കൊണ്ട് ശ്രുതിയോഡായി പറഞ്ഞു..

സിസ്റ്റർ ഓരോരുത്തരെ ആയി വിളിച്ചോളൂ..

ശ്രുതി… പല്ലവി റെഡി ചെയ്തിരുന്ന പേഷ്യന്റ്സ് ലിസ്റ്റ് എടുത്തു.. അവൾക് എങ്ങനെയെങ്കിലും പല്ലവിയെ കാണണം എന്നും ഈ ന്യൂസ്‌ എത്തിക്കണം എന്നും ഉണ്ടായിരുന്നു പക്ഷെ അവിടെ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആയിരുന്നു..

ടോക്കൺ നമ്പർ അനുസരിച്ചു ശ്രുതി ഓരോരുത്തരെ ആയി വിളിച്ചു കൊണ്ടിരുന്നു…

സ്ഥിരമായി ധന്യ ഡോക്ടറെ കാണിച്ചു കൊണ്ടിരുന്നവർ… ഉള്ളിൽ എന്നെ കണ്ടാവണം വരാൻ മടിച്ചു…

വാതിലിനടുത്തു അറച്ചു നിന്നവരെ ഞാൻ വളരെ ഫ്രണ്ട്‌ലി ആയി തന്നെ സ്വീകരിച്ചു..

ശ്രുതി അത്ഭുതത്തോടെ നോക്കി കാണുക ആയിരുന്നു അനു ഡോക്ടറിന്റെ പെരുമാറ്റം..

ഉള്ളിലേക്കു വരുമ്പോൾ എല്ലാവർക്കും ഡോക്ടറെ കാണുമ്പോൾ ഒരു ചമ്മലും വെപ്രാളവും ഒക്കെ ആയിരുന്നു.. പക്ഷെ ഡോക്ടറിന്റെ ഹൃദ്യമായ പെരുമാറ്റത്തിൽ അവരുടെ ചമ്മലും വെപ്രാളവും ഒക്കെ മാറി..

ഓരോരുത്തരുടെയും വിഷമതകളും.. കാര്യങ്ങളും അനു ഡോക്ടർ വിശദമായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു..

ഇത്ര ക്ഷമയും മര്യാദയും ഉള്ള ഡോക്ടറോ… അതും ഒരു പുരുഷൻ.. ആ ധന്യ ഡോക്ടർ പോലും ഇങ്ങനാരുന്നില്ല… എല്ലാവരും ശെരിക്കും അത്ഭുതപ്പെട്ടു..

ശ്രുതി ഇതൊക്കെ കണ്ടു അമ്പരന്നു നിൽക്കുക ആയിരുന്നു…
സിസ്റ്റർ അടുത്ത ആളെ വിളിക്കൂ…

എന്തോ ശ്രദ്ധിച്ചു നിൽക്കുക ആയിരുന്ന ശ്രുതിയോടു ഞാൻ പറഞ്ഞു…

എന്താ…ഇവിടൊന്നുമല്ലേ… ഉറങ്ങുവാണോ…

അല്ല ഡോക്ടർ ഞാൻ ഇപ്പൊ വിളികാം..

അവൾ പുറത്തേക് പോയി….

ഒരുമ്മയും പെൺ കുട്ടിയും…ശ്രുതിയുടെ കൂടെ വരുന്ന കണ്ടു…

വയറു കാരണം പെൺകുട്ടി നടക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടു…

ഉള്ളിൽ എന്നെ കണ്ടത് കൊണ്ട് ചെറിയൊരു ചമ്മൽ പെൺകുട്ടിയുടെ മുഖത്തു കണ്ടു…

കൂടെയുള്ള ഉമ്മയ്ക്കും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ..

ഞാൻ സീറ്റിൽ നിന്നെണീറ്റ് ഡോറിനടുത്തേക് പോയി.. ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ വന്നു സീറ്റിൽ ഇരുത്തി… അത് കണ്ടു കൊണ്ട് ശ്രുതി ഓടി വന്നു..

സാർ ഞാൻ പിടിക്കാം

ഞാൻ അവളെ നോക്കി… ഞാൻ ചെയ്തു കഴിഞ്ഞിട്ടല്ല ചെയ്യേണ്ടത്…അവർ നടക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടതല്ലേ… എന്നിട്ടെന്തേ സഹായിക്കാഞ്ഞേ…

സോറി ഡോക്ടർ… ശ്രുതി യുടെ മുഖം കടന്നല് കുത്തിയ പോലെ വീർക്കുന്നത് കണ്ടു… ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല

അവരുടെ ഫയൽ ഞാൻ നോക്കി..

മിസിസ് റസിയ മുഹമ്മദ്‌ അല്ലേ…

അതെ ഡോക്ടർ.. ആ പെൺകുട്ടിയുടെ കണ്ണുകളിൽ വല്ലാത്തൊരു വിഷാദ ഭാവം ഞാൻ കണ്ടു..

ഇത് അഞ്ചാം മാസം ആണല്ലേ…

അതെ സാർ…

ഇത്? റസിയ യുടെ ഉമ്മ ആണൊ.. കൂടെ വന്ന ഉമ്മ യെ ചൂണ്ടി ഞാൻ ചോദിച്ചു..

അല്ല സാർ.. ഇതെന്റെ മോന്റെ ബീവി ആണ്‌..

ഓക്കേ…

അയ്യോ ഉമ്മ സാറെ എന്നൊന്നും വിളിക്കണ്ട… അനു എന്നു വിളിച്ചാൽ മതി… ഉമ്മെടെ മോനെ പോലെ കണക്കാക്കിയാൽ മതി…
അവരുടെ കണ്ണുകൾ നിറയുന്നതും അത് തുള്ളിയായി ആ കവിളുകളിലൂടെ ഒഴുകി വീഴുന്നതും ഞാൻ കണ്ടു…

അയ്യോ എന്താ ഉമ്മ കരയുന്നത്…

എന്താ റസിയ…? ഞാൻ ആ പെണ്കുട്ടിയോടും ചോദിച്ചു…

ഉമ്മയുടെ മോൻ എന്റെ ഇക്ക ജീവിച്ചിരിപ്പില്ല സാർ… കഴിഞ്ഞ മാസം ഒരു ആക്‌സിഡന്റിൽ…..… പറഞ്ഞു തീരുന്നതിനു മുന്നേ റസിയ.. അവളുടെ ഷാൾ എടുത്തു മുഖം പൊത്തി..

അവന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുന്നേ.. പടച്ചോൻ എന്റെ കുഞ്ഞിനെ തിരിച്ചു വിളിച്ചു മോനെ…ആ ഉമ്മ കവിളിലേക് ഒഴുകിയ കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു…

അവരെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നെനിക് അറിയില്ലായിരുന്നു….

ഞാൻ ആ ഉമ്മയുടെ കൈകൾ പിടിച്ചു പറഞ്ഞു..

ഉമ്മാ.. ഇഷ്ടമുള്ളവരെ പടച്ചോൻ ആദ്യം വിളിക്കും.. ജനിച്ചാൽ ഒരിക്കൽ മരിക്കണം….നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒരുക്കലും നടക്കുന്നും ഇല്ല.. ഇതിപ്പോ ഉമ്മയുടെ മോൻ ഒരു കുഞ്ഞ് ജീവൻ ബാക്കി ആക്കിയല്ലേ പോയെ… അതിനെ നല്ല ആരോഗ്യത്തോടെ നമുക്ക് കിട്ടണ്ടേ…

റസിയ എപ്പോളും സങ്കടപ്പെട്ടു ഇരിക്കരുത്… അമ്മയുടെ വികാര വിചാരങ്ങൾ കുഞ്ഞിനേയും സ്വാധീനിക്കും… അവനെ ഉഷാറായി നമുക്ക് പുറത്തു കൊണ്ട് വരണ്ടേ..

റസിയ ഇങ്ങനെ ഇരിക്കാതെ ഒന്ന് ചിരിച്ചേ… അവളുടെ മുഖത്തു വന്ന ചിരി വിളറിയാതാരുന്നു..

പെട്ടെന്ന് അവൾ വയറിനു കൈ വെക്കുന്നത് കണ്ടു…

എന്താ റസിയ..

സാർ ഉള്ളിൽ ഒരു അനക്കം…

ഹ പേടിക്കണ്ടാട്ടൊ… അത് ഒരു ടംബ്ലങ് മൂവേമെന്റാണ്.. കുട്ടിയുടെ..കണ്ടോ ഞാൻ പറഞ്ഞത് ഉള്ളിലുള്ള ആൾക്ക് മനസ്സിലായി…അതാ കുഞ്ഞ് അനങ്ങിയത്..

Leave a Reply

Your email address will not be published. Required fields are marked *