“എന്നാൽ ഇവിടെ ഇരിക്ക്.. “കുറച്ചു മാറ്റി ഇട്ടിരുന്ന ഒരു ചാരു ബെൻചിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു..
പല്ലവിയും നിധിയും അവിടേക്കു നടന്നപ്പോൾ.. അജുവും എൻറെ കൂടെ വന്നു..
കുറച്ചു ദൂരം ഞങ്ങൾ നടന്നു വന്നതു കൊണ്ട്.. ഐസ് ക്രീം വാങ്ങാൻ കുറച്ചു ദൂരെക് നടക്കേണ്ടി വന്നു.. നടക്കുന്നതിന് ഇടയിൽ തിരിഞ്ഞു നോക്കിയപ്പോൾ പല്ലവിയും നിധിയും ചാരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു..
ഐസ് ക്രീം വാങ്ങി തിരിച്ചു വരാൻ ഏകദേശം പത്തു മിനിട്ടോളം എടുത്തു.. തിരിച്ചു എത്തിയപ്പോലേക്കും അവർ ഇരുന്നിരുന്ന ബെഞ്ചു ശൂന്യം ആയിരുന്നു…
ബെഞ്ചിനു അടുത്ത് ഏതോ വാഹനതിന്റെ ടയറിന്റെ പാടുകൾ പതിഞ്ഞു കിടന്നിരുന്നു….
“ഏട്ടാ അതു നോക്കു.. ”
ഞാൻ അജു ചൂണ്ടിയ ദിശയിലേക്ക് നോക്കിയപ്പോൾ.. വളരെ വേഗതയിൽ.. പാഞ്ഞു പോകുന്ന ഒരു വാഹനത്തിന്റെ പിന്നിലെ ചുവന്ന വെളിച്ചം മാത്രം കണ്ടു…..
( തുടരും )
[കഥ കുറച്ചു ഇഴയുന്നുണ്ട് എന്നറിയാം…പക്ഷെ എന്തോ എഴുതുമ്പോൾ ഇങ്ങനെ ഒക്കെയേ വരുന്നുള്ളു… ഇഷ്ടം ആകുന്നില്ല എങ്കിൽ പറയണം കേട്ടോ… അപ്പോ ആ ഹൃദയവും.. പിന്നെ അഭിപ്രായവും.. മറക്കണ്ട ട്ടോ… ♥️
സ്നേഹത്തോടെ… ♥️♥️
♥️നന്ദൻ ♥️………… ]
