അനുവിന്റെ ഔട്ടര്‍കോഴ്സ്

കോപ്പ് … വീണ്ടും ഒലിക്കുന്നു .

ചേട്ടായിയോടുത്തുള്ള ഓരോ നിമിഷവും കളിയും ആസ്വദിച്ചിട്ടുണ്ട് . പിന്നെന്താണ് ഇവനെ പറ്റിയോർക്കുമ്പോൾ ? എല്ലാം ആൺ പെൺ സെക്സ് തന്നെയല്ലേ … അന്യപുരുഷ സംഗമം ആവും ഒരാൾക്ക് കൂടുതൽ സുഖം തരുന്നതെന്ന് ചിലയിടത്തൊക്കെ പറഞ്ഞുകേട്ടിട്ടുള്ളത് ശെരിയാണ് . ഇന്നലെ ആ പെണ്ണും അവളുടെ ബോയ്‌ഫ്രെണ്ടിന്റെ മുഴുത്ത കുണ്ണ ഉണ്ടായിട്ടും ആ പയ്യന്റെ കുണ്ണ പിടിച്ചത് വേറെയെന്തിനാണ് …അവൾക്ക് മറ്റൊരുത്തന്റെ കുണ്ണ വേറൊരുതരം തൃപ്തി കൊടുത്തതുകൊണ്ടല്ലേ ..അവൾക്ക് അതിഷ്ടമായത് കൊണ്ടല്ലേ പോകുന്നതിന് മുൻപ് ആ പയ്യന്റെ ചുണ്ടിൽ ഉമ്മ വെച്ചത്

കോപ്പ് … എപ്പോഴും ഈ ചിന്ത മാത്രം . ഇന്നലെയീ യാത്ര തുടങ്ങിയതിൽ പിന്നെ ശരീരം ചൂടായി നിൽക്കുവാണ് . പൂറിലെ ഒലിപ്പും …

അതിന് വളം വെക്കുന്നതാണ് ഓരോ കാഴ്ചയും സംസാരവുമെല്ലാം

ആൽബി വരാൻ അരമണിക്കൂർ എടുക്കുമെന്നല്ലേ പറഞ്ഞത് .

ആഹ് .. ആഹാരം റെഡിയാകാനും അവനിവിടെ വരാനും അത്ര സമയമെടുക്കുമായിരിക്കും . അവൻ വരുന്നെന് മുന്നേ ഒന്ന് മൂത്രമൊഴിക്കട്ടെ .

അനു വൃത്താകൃതിയിലുള്ള വരാന്തയിൽ നിന്ന് അകത്തേക്ക് കയറി .

ബാത്റൂമിലേക്ക് കയറി വാഷ് ബേസിനിൽ മുഖമൊന്ന് കഴുകി വായിൽ വെള്ളമൊഴിച്ചു കുൽകുഴിഞ്ഞിട്ടാണ് മൂത്രമൊഴിക്കാൻ ഇരുന്നത് .

കോപ്പ് ജംപ്സ്യൂട്ട് ..

പുറകിലെ സിബ് അഴിച്ചിട്ട് തോളിലൂടെ അരക്ക് കീഴെ മുട്ടിന് മുകളിൽ വെച്ചിട്ടുവേണം മൂത്രമൊഴിക്കാൻ .

ഇതിട്ടോണ്ടു യാത്ര ചെയ്യുന്നോരെ സമ്മതിക്കണം . മൂത്രമൊഴിക്കാൻ മുട്ടിയാൽ മൊത്തം ഊരണ്ടേ .ഈ ചേട്ടായീടെ ഒരു കാര്യം . ഓരോന്ന് ഇട്ടു കാണാനുള്ള കൊതി . മനുഷ്യരുടെ ബുദ്ധിമുട്ടോർക്കണ്ടേ ?

അല്ല ..എന്ത് ബുദ്ധിമുട്ട് … വേറെ ഡ്രെസ് ഉണ്ടായിരുന്നല്ലോ … അയ്യടാ ..അത് അങ്ങനെ വേണ്ട ..അതിട്ടാൽ മൂടും മുലയുമൊക്കെ കാണാം .. ചുളുവിന് അവൻ അങ്ങനെ കാണണ്ട ..

യ്യോ … !!

മനസിൽ ചെറുചിരിയുമായി മൂത്രമൊഴിച്ചു കൊണ്ടിരുന്ന അനു യാദൃശ്ചികമായി പുറത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി .

പുറത്തു വീടിനുള്ളിൽ ബാത്റൂമിലേക്ക് നോക്കി നിൽക്കുന്ന ആൽബി .

അവൾ ഒരു കൈ കൊണ്ട് മുട്ടിൽ കിടക്കുന്ന ജംപ്സ്യൂട്ട് പിടിച്ചുകൊണ്ടു മറു കൈ മാറിടത്തിന് മുകളിൽ പിണച്ചു . ബ്രായുണ്ട് ..എന്നാലും മുല പാതിയും പുറത്താണ് . അയ്യോ .. തന്റെ കുണ്ടിയും തുടയുമെല്ലാം വിരിഞ്ഞു ക്ളോസെറ്റ് സീറ്റിന് പുറത്താണ് . ഇവിടൊരു ടവൽ വിരിച്ചിട്ടുണ്ടായിരുന്നല്ലോ . അതെവിടെ …നാശം പിടിക്കാൻ .. ഓഹ ..അത് ചേട്ടായി എടുത്ത് തല തോർത്തിയിരുന്നല്ലോ

അനു ഒരു കൈ കൊണ്ട് തുടയും മുലയുമെല്ലാം മാറിമാറി മറച്ചുപിടിച്ചുകൊണ്ടു ക്ളോസെറ്റ് സീറ്റിലിരുന്നു പുളഞ്ഞു .

വൃത്തികെട്ടവനെ .. ഇങ്ങനെ നോക്കാതെടാ . മാറിപ്പോടാ

മനസിൽ അനു ആൽബിയെ ചീത്തവിളിച്ചെങ്കിലും തന്റെ പൂറ് തരിക്കുന്നതവൾ മനസ്സിലാക്കി .

ഒരുവിധത്തിൽ മൂത്രമൊഴിച്ചു ഹോസ് ഷവർ കൊണ്ട് പൂറു കഴുകി എഴുന്നേറ്റ് ഭിത്തിയിലേക്ക് തിരിഞ്ഞു നിന്ന് ജംപ്സ്യൂട്ട് വലിച്ചു കയറ്റി

അയ്യോ .. കുണ്ടി ..അവന്റെ ഇഷ്ടമുള്ള സ്ഥലം ..അങ്ങനിപ്പോ കാണണ്ട ..

അനു അവനു നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ഡ്രെസ് തോളിലൂടെ ഇട്ട് സിബ്ബിട്ട് ബാത്റൂമിന് വെളിയിലിറങ്ങി

” സോറി … കഴി .. കഴിക്കാം ”

അനു ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആൽബി കിച്ചനുള്ളിലേക്ക് കയറി പ്ളേറ്റ് എടുത്തു .

” ഓഹ് …അത്ര ക്ലിയർ ആയിട്ടൊന്നും കാണത്തില്ല . എന്നാലും താൻ അർദ്ധനഗ്നയായാണ് അവിടിരുന്നത് എന്ന് മനസിലാകും അവന് ..

കിച്ചൻ ടേബിളിന് മുന്നിലെ ബാർസ്റ്റൂളിൽ ഇരുന്ന് ബാത്റൂമിലേക്ക് നോക്കിയ അനുവിന് തെല്ലാശ്വാസം തോന്നി , കൂടെ ചെറിയൊരു നിരാശയും

” ആൽബി .. കഴിക്കുന്നില്ലേ ?”

ഒരു പ്ളേറ്റിൽ ബട്ടർ നാനും മഷ്‌റൂം മസാലയും പോർക്ക് വിന്താലുവും വിളമ്പിയപ്പോൾ അനു ചോദിച്ചു.

” ഇല്ല … വേണ്ട .. വിശക്കുന്നില്ല”

ആല്‍ബിയുടെ കണ്ണുകൾ നിറഞ്ഞത് പോലെ അനുവിന് തോന്നി .

അവൾ അരമതിലിനു ഇപ്പുറം വന്ന് ഒരു പ്ളേറ്റ് കൂടി എടുത്തു അതിലേക്ക് നാനും കറിയും വിളമ്പി അവനു മുന്നിൽ വെച്ചു .

ഇരുവരും ഒന്നും മിണ്ടാതിരുന്നാണ് കഴിച്ചത് .

എന്നാൽ ആൽബിയുടെ കണ്ണുകൾ തന്റെ മേലെ ആണെന്ന് അനു ഇടംകണ്ണിൽ കൂടി കണ്ടു .

ഇരുവരുടെയും ശരീരം നേരിയ തണുപ്പിലും വിയർക്കുന്നുണ്ടായിരുന്നു .

ഒരു നാൻ മാത്രം കഴിച്ചു അനു പ്ളേറ്റ് കൊണ്ട് എഴുന്നേറ്റപ്പോൾ ആൽബിയും പ്ളേറ്റ് നീക്കി വെച്ചെണീറ്റു

” രാവിലേം ഒന്നും കഴിച്ചില്ലല്ലോ .”’

ആൽബി വേസ്റ്റ് ബിന്നിൽ കിടക്കുന്ന രാവിലത്തെ ആഹാരാവശിഷ്ടങ്ങളും പൊതികളും നോക്കി പറഞ്ഞു

” എനിക്ക് വിശക്കുന്നില്ല .. ‘

അനു പ്ളേറ്റ് കമിഴ്ത്തി കിച്ചണിൽ നിന്ന് വെളിയിലേക്കിറങ്ങി .

ആൽബിയുടെ പ്ളേറ്റ് തെല്ലൊരു ശബ്ദത്തോടെ സിങ്കിൽ വീഴുന്നതവൾ കേട്ടു

ബെഡിലേക്ക് വന്നിരുന്നിട്ടവൾ നേരിയ കർട്ടനിലൂടെ വെളിയിലേക്ക് നോക്കി .

ഹാളിലേക്ക് വന്ന ആൽബി കൈകൾ കൂത്തിരുമ്മുന്നതും നെറ്റിയിൽ കൈവെക്കുന്നതും അവൾ കണ്ടു .

ഈശ്വരാ … തലവേദനയാണോ ?

ഭയങ്കരമായ ടെൻഷൻ ഉണ്ടാകുമ്പോ ബോംബയിൽ വെച്ചിടക്കൊക്കെ ഉണ്ടാകുമായിരുന്നു .

അനുവിനാകെ വേവലാതിയായി .

അല്പം കഴിഞ്ഞപ്പോൾ ആൽബി പുറത്തേക്കിറങ്ങി പോകുന്നതവൾ കണ്ടു .

അര മണിക്കൂറിനുള്ളിൽ ആൽബി വാതിൽ തുറന്ന് കയറിവരുന്നതവൾ കണ്ടപ്പോൾ ബെഡിൽ നിന്നെഴുന്നേറ്റ് റിമോട്ട് കൊണ്ട് ടിവി മ്യൂട്ട് ആക്കി . മൊബൈൽ ടിവിയിൽ കണക്ട് ചെയ്തു നെറ്റ് ഓണാക്കി ഒരു പഴയ മൂവി കാണുകയായിരുന്നു അവൾ .

” തോട്ടത്തിലേക്ക് വരുന്നുണ്ടോ ? അവൻ വിളിച്ചു പറഞ്ഞു എല്ലാമൊന്ന് കാണിക്കാൻ ..ബോറടിക്കുന്നുണ്ടാകും എന്ന് . ”

വീണ്ടും കാർട്ടനുള്ളിലേക്ക് കയറി ബെഡിലിരിക്കുന്ന അനുവിനെ നോക്കി ആൽബി പറഞ്ഞു .

” ഞാനില്ല .. ”

” ഊം … ” ആൽബി നീട്ടിയൊന്നു മൂളി . അതിൽ നിരാശയും അമർഷവുമെല്ലാം കലർന്നിരുന്നു

” കാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ട് .. കുടിച്ചിട്ട് പോ .. ”

ആൽബി വീണ്ടും വാതിൽക്കൽ എത്തിയപ്പോൾ അനു വിളിച്ചു പറഞ്ഞു .

ടേബിളിൽ അടച്ചുവെച്ചിരിക്കുന്ന കാപ്പി കപ്പും അതിനുമുകളിൽ അമൃതാഞ്ജനും .

ആൽബി ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു .

അനുവിനാകെ ദേഷ്യവും സങ്കടവുമൊക്കെ വന്നു

തട്ടലും മുട്ടലും ഉച്ചത്തിലുള്ള സംസാരവുമെല്ലാം കേട്ടപ്പോഴാണ് പിന്നീടവൾ കണ്ണ് തുറന്നത് .

ആൽബി ഇറങ്ങിപോയപ്പോൾ വെറുതെ ബെഡിൽ കിടന്നതാണ് . യാത്രയുടെ ക്ഷീണവുമെല്ലാം കൊണ്ടും നല്ല പോലെ ഉറങ്ങി .

വീട്ടിൽ ആരെയും അവൾ നോക്കിയപ്പോൾ കണ്ടില്ല . ഉറക്കത്തിന്റെ ആധിക്യത്തിൽ പെട്ടന്ന് സ്ഥലകാല വിഭ്രാന്തി വന്നുവെന്നതാണ് സത്യം .