ബെഡിലേക്ക് വന്നിരുന്നിട്ടവൾ നേരിയ കർട്ടനിലൂടെ വെളിയിലേക്ക് നോക്കി .
ഹാളിലേക്ക് വന്ന ആൽബി കൈകൾ കൂത്തിരുമ്മുന്നതും നെറ്റിയിൽ കൈവെക്കുന്നതും അവൾ കണ്ടു .
ഈശ്വരാ … തലവേദനയാണോ ?
ഭയങ്കരമായ ടെൻഷൻ ഉണ്ടാകുമ്പോ ബോംബയിൽ വെച്ചിടക്കൊക്കെ ഉണ്ടാകുമായിരുന്നു .
അനുവിനാകെ വേവലാതിയായി .
അല്പം കഴിഞ്ഞപ്പോൾ ആൽബി പുറത്തേക്കിറങ്ങി പോകുന്നതവൾ കണ്ടു .
അര മണിക്കൂറിനുള്ളിൽ ആൽബി വാതിൽ തുറന്ന് കയറിവരുന്നതവൾ കണ്ടപ്പോൾ ബെഡിൽ നിന്നെഴുന്നേറ്റ് റിമോട്ട് കൊണ്ട് ടിവി മ്യൂട്ട് ആക്കി . മൊബൈൽ ടിവിയിൽ കണക്ട് ചെയ്തു നെറ്റ് ഓണാക്കി ഒരു പഴയ മൂവി കാണുകയായിരുന്നു അവൾ .
” തോട്ടത്തിലേക്ക് വരുന്നുണ്ടോ ? അവൻ വിളിച്ചു പറഞ്ഞു എല്ലാമൊന്ന് കാണിക്കാൻ ..ബോറടിക്കുന്നുണ്ടാകും എന്ന് . ”
വീണ്ടും കാർട്ടനുള്ളിലേക്ക് കയറി ബെഡിലിരിക്കുന്ന അനുവിനെ നോക്കി ആൽബി പറഞ്ഞു .
” ഞാനില്ല .. ”
” ഊം … ” ആൽബി നീട്ടിയൊന്നു മൂളി . അതിൽ നിരാശയും അമർഷവുമെല്ലാം കലർന്നിരുന്നു
” കാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ട് .. കുടിച്ചിട്ട് പോ .. ”
ആൽബി വീണ്ടും വാതിൽക്കൽ എത്തിയപ്പോൾ അനു വിളിച്ചു പറഞ്ഞു .
ടേബിളിൽ അടച്ചുവെച്ചിരിക്കുന്ന കാപ്പി കപ്പും അതിനുമുകളിൽ അമൃതാഞ്ജനും .
ആൽബി ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു .
അനുവിനാകെ ദേഷ്യവും സങ്കടവുമൊക്കെ വന്നു
തട്ടലും മുട്ടലും ഉച്ചത്തിലുള്ള സംസാരവുമെല്ലാം കേട്ടപ്പോഴാണ് പിന്നീടവൾ കണ്ണ് തുറന്നത് .
ആൽബി ഇറങ്ങിപോയപ്പോൾ വെറുതെ ബെഡിൽ കിടന്നതാണ് . യാത്രയുടെ ക്ഷീണവുമെല്ലാം കൊണ്ടും നല്ല പോലെ ഉറങ്ങി .
വീട്ടിൽ ആരെയും അവൾ നോക്കിയപ്പോൾ കണ്ടില്ല . ഉറക്കത്തിന്റെ ആധിക്യത്തിൽ പെട്ടന്ന് സ്ഥലകാല വിഭ്രാന്തി വന്നുവെന്നതാണ് സത്യം .
സമയമെത്രയായി .. ഈശ്വരാ ഏഴ് കഴിഞ്ഞോ … എന്തൊരുറക്കം ആണുറങ്ങിയത് .
ചേട്ടായി വന്നു കാണുമോ ? !
അനു പെട്ടന്ന് ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചിട്ടു മുഖമൊക്കെ കഴുകി ഇറങ്ങി .
റൗണ്ടാകൃതിയിലുള്ള വീടിന് ചുറ്റും അതെ വൃത്താകൃതിയിൽ വരാന്തയുണ്ട് . അതിൽ സ്റ്റീൽ കൊണ്ടുള്ള കൈവിരിയും . അതിലൊക്കെ അടുത്തടുത്തായി ചെടിച്ചട്ടികൾ വെച്ച് പൂക്കൾ കൊണ്ട് അലംകൃതമാണ് .
വീടിന് വലത്തേ സൈഡിൽ പുറകിലായാണ് സംസാരം കേൾക്കുന്നത് .
അങ്ങോട്ട് ചെന്നതേ അനുവിനാകെ ദേഷ്യം വന്നു
ഒരു ടീപ്പോയിയുടെ ഇരുവശത്തും രണ്ടു കസേരകളിൽ അതിൽ ആൽബിയും ജോബിച്ചനും സ്ഥാനം പിടിച്ചിട്ടുണ്ട് . ആൽബിയുടെ മുന്നിലായി എരിയുന്ന ഇരു ഗ്രിൽ .അതിന് മുകളിൽ കോഴി വെന്തുകൊണ്ടിരിക്കുന്നു .
”അഹ് …നീ എണീറ്റോ .. വാടീ .. ” ഗ്രില്ലിനും തനിക്കുമിടയ്ക്കായുള്ള കസേര ചൂണ്ടി കാണിച്ചു ജോബി വിളിച്ചപ്പോൾ മുഖത്ത് വരുത്തിക്കൂട്ടിയ ചിരിയുമായി അനു അവർക്കരികിലേക്ക് നടന്നു
” നിനക്ക് വേണോ … സ്കോച്ച് ആടി ” ജോബി ടീപ്പോയിൽ ഇരുന്ന വിദേശമദ്യത്തിന്റെ കുപ്പി എടുത്തു പൊക്കിയപ്പോൾ അനു കണ്ണുരുട്ടി
” പൊക്കോണം അവിടുന്ന് … ചേട്ടായി കുടിക്കാന്‍ പോകുവാണോ ?”
” വല്ലപ്പോഴുമല്ലേ അനൂ ഉള്ളൂ .. ” അല്‍ബി പറഞ്ഞപ്പോള്‍ അനു ജോബിച്ചനെ ഒന്ന് നോക്കി കണ്ണ് കൊണ്ട് അരുതെന്നാഗ്യം കാണിച്ചു .
ജോബിയങ്ങനെ ശീലമൊന്നും ഉള്ളയാള്‍ അല്ല . വല്ലപ്പോഴും കല്യാണമോ അങ്ങനെയുള്ള ഫങ്ക്ഷനോ ഒക്കെ ഉണ്ടേൽ മിതമായി കഴിക്കും . പക്ഷെ ഒരു കുഴപ്പമുണ്ട് .. വായിൽ നാക്ക് അടങ്ങി കിടക്കില്ല . ബെഡിലും അന്ന് ആൾ അടങ്ങില്ല ..അത് അനുവിനും അറിയാം .. അതാണ് അവൾ വേണ്ടാന്ന് കണ്ണുകൊണ്ടു കാണിച്ചത് .
” റെഡ് വൈൻ ഇരിപ്പുണ്ട് … അനു ഇസ്രായേലിൽ ഒക്കെ കഴിച്ചിട്ടുണ്ടാവൂല്ലോ ”
” ഇല്ല … ഞാൻ കഴിക്കില്ല ”’ ആൽബി പറഞ്ഞിട്ടെഴുന്നേറ്റപ്പോൾ അനു ചാടി വേണ്ടന്ന് പറഞ്ഞു
” ഹേ .. നീയെടുത്തോണ്ടു വാടാ … അവൾ വൈൻ കഴിക്കും .. വല്ലപ്പോഴും ബിയറും കഴിക്കുന്നതാ . ഇങ്ങനൊക്കെയല്ലേ ഒരു സന്തോഷം ” ജോബി പറഞ്ഞതും ആൽബി വീടിനുള്ളിലേക്ക് നടന്നു
” ചേട്ടായി എത്രണ്ണം കഴിച്ചു .. ഇതുമതി ..വേണ്ട കേട്ടോ .. ഇനി കഴിക്കല്ലേ ..”
