” ഇതാടാ പറഞ്ഞെ നിങ്ങൾക്കുള്ള സൗകര്യമില്ലെന്ന് . ഹണിമൂണിനോ മറ്റോ വരുന്നൊരാണേൽ ആ ഹോട്ടലുകാർ വാടകക്ക് കൊടുക്കും . അവർക്കിതൊരു അസൗകര്യമല്ലല്ലോ ”
ആൽബി അനുവിന്റെ നോട്ടം ബെഡിലെത്തിയപ്പോൾ പതറിയത് കണ്ടപ്പോൾ ആൽബിയെ നോക്കി പറഞ്ഞു
” ഓഹ് ..അതൊന്നും കുഴപ്പമില്ല . ഇവിടെ ഒരാൾക്ക് നീണ്ടു നിവർന്നു കിടക്കാലോ . ഞങ്ങൾക്ക് ബെഡ് തന്നിട്ട് നിനക്കീ സോഫയിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ടെൽ മാത്രം ഞങ്ങൾ വേറെ സ്ഥലം നോക്കിക്കോളാം ..അല്ലെടീ അനൂ ” ജോബി അനുവിനെ നോക്കി ചോദിച്ചിട്ട് പെട്ടന്നവൾക്ക് മുഖം കൊടുക്കാതെ നോട്ടം മാറ്റി .
”എവിടാടാ ടോയ്‌ലെറ്റ് … സമയം വൈകുന്നു . എന്തായാലും നീയിവിടൊക്കെ ഇവളെയൊന്ന് കാണിക്ക് . ഞാൻ വൈകുന്നേരം വന്നിട്ട് നമുക്ക് തീരുമാനിക്കാം ”
ജോബി പറഞ്ഞിട്ട് കാറിൽ നിന്ന് ബാഗ് എടുക്കാനായി പോയപ്പോൾ അനു ഇടിവെട്ടേറ്റത് പോലെ നിൽക്കുകയായിരുന്നു .
”എടി … ഞാനൊന്ന് കുളിച്ചിട്ട് വരട്ടെ ..എന്നിട്ട് ആഹാരം കഴിക്കാം ..നീ ഒന്ന് പ്ളേറ്റിലാക്ക് എല്ലാം ”
ജോബിയവളെ മൈൻഡ് പോലും ചെയ്യാതെ ബാഗിൽ നിന്നൊരു ടവ്വലും എടുത്തു കിച്ചന്റെ ഇടത് ഭാഗത്തായുളള ബാത്റൂമിലേക്ക് കയറിയപ്പോൾ അനു യാന്ത്രികമായി പാർസൽ എടുത്തുകൊണ്ടു കിച്ചണിലേക്ക് കയറി
”എടാ … ഇതുശെരിക്കും പുതുമോടികൾക്ക് ഉള്ളതാണല്ലോ .. മയിരേ .. വല്ലോം കാണാമോ ?”
ജോബി ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് തലയിട്ട് ചോദിച്ചപ്പോഴാണ് അനു ബാത്റൂമിലേക്ക് നോക്കുന്നത്
ടഫൻഡ് ഗ്ലാസ് കൊണ്ട് പാർട്ടീഷൻ ചെയ്ത ടോയ്‌ലെറ്റ് . അത്ര വ്യക്തമല്ലെങ്കിലും ശരീരമെല്ലാം ജാപ്പനീസ് പോൺ മൂവിയിലെന്ന പോലെ അല്പം ബ്ലറായി കാണാം .
”’ അയ്യോ …ടവൽ തരാടാ ”
ആൽബി പെട്ടന്ന് വിളറിയ മുഖത്ത് ചിരി വരുത്തിക്കൊണ്ട് ഇൻബിൽട്ട് വാർഡ്രോബ് തുറന്നൊരു വലിയ ടവൽ എടുത്തുകൊടുത്തു . ജോബി ഗ്ലാസിന്റെ മേലെയുള്ള സ്റ്റീൽ റാഡിൽ വിരിച്ച ശേഷം ഡോർ അടച്ചപ്പോൾ ആൽബി കിച്ചണിൽ നിൽക്കുന്ന അനുവിനെ നോക്കി
അവൾ അവനെ നോക്കാതെ കിച്ചൻ ഷെൽഫിലുള്ള പ്ളേറ്റിൽ ആഹാരം നിരത്തുകയാണ് .
ആൽബി തന്റെ ഫോൺ കയ്യിലെടുത്തു അവളെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി .
”അവനെന്തിയെടി ?”
കുളി കഴിഞ്ഞിറങ്ങി വന്ന ജോബി ചോദിച്ചപ്പോഴാണ് അനുവും ആല്‍ബിയെ തേടുന്നത് .
” ഇവിടുണ്ടായിരുന്നു .” അനുവിന്റെ വിടര്‍ന്ന കണ്ണുകള്‍ ജനാലയിലൂടെ പുറത്തേക്ക് പാഞ്ഞു , മുന്നിലും സൈഡുകളിലും കിച്ചൻ സ്ലാബിന് പുറകിൽ കാണുന്ന വിവിധങ്ങളായ ഫലവൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന പുരയിടത്തിലേക്കുമെല്ലാം അവളുടെ കണ്ണുകൾ ഒരുനിമിഷം കൊണ്ട് പാഞ്ഞു .
ശ്ശെ ..!! ആൽബിയെവിടെ . താൻ മിണ്ടാത്തത് കൊണ്ടാണോ അവൻ പോയത് .
” എടി … നീ കുളിക്കുന്നുണ്ടോ ? അതോ ഇപ്പൊ കഴിക്കുവാണോ ?”
ജോബി പ്ളേറ്റ് എടുത്തിട്ട് ചോദിച്ചപ്പോഴാണ് അനുവിന് അക്കാര്യമോർമ വന്നത്
ഇപ്പൊ കുളിക്കാം . ഇനി ചേട്ടായി പോയാൽ അവനുള്ളപ്പോ കുളിച്ചാൽ ഈ ഗ്ലാസ് ‘
അനു ബാത്റൂമിലേക്ക് നോക്കി ചിന്തിച്ചതും ജോബിയുടെ തോളിൽ കിടന്ന ടവൽ എടുത്തു .
” ഞാൻ കുളിച്ചിട്ടു വരാം .. ചേട്ടായി ഫുഡ് എടുത്തോളാമോ ?”
”ഹ്മ്മ്മ് ” ജോബി മൂളിയതും അനു ബാത്റൂമിലേക്ക് ധൃതിയിൽ നടന്നു .
”’ എടി .. ഞാനിറങ്ങുവാണേ ..”
ബാത്റൂം വാതിലിൽ തട്ടി ജോബി പറഞ്ഞപ്പോൾ അനു അകെ വല്ലാതായി .
” ചേട്ടായീ .. ഞാനിപ്പോ വരാം ”
അവൾ വാതിൽ അല്പം തുറന്നിട്ട് പറഞ്ഞു .
കുളിച്ചു കഴിഞ്ഞ് അടിപ്പാവാട ഉടുത്തുകൊണ്ടു തലമുടി തുടക്കുകയായിരുന്നു അവൾ .
” സാരമില്ല ..സമയം വൈകി . നീ കഴിക്കണേ .. പിന്നെയവനോട് ദേഷ്യമൊന്നും കാണിക്കരുത് . വേണ്ടെങ്കിൽ മാറാം നമുക്ക് ഞാൻ വന്നിട്ട് . ഈ സ്ഥലോം വീടുമൊക്കെ എനിക്കിഷ്ടപ്പെട്ടു . ശെരിക്കൊന്നു കാണാൻ പോലും പറ്റിയില്ല ..നീ തല തുവർത്തൂ .. തണുപ്പുണ്ട് . വെറുതെ പണി വരുത്തിവെക്കണ്ട ”’
ജോബി അവളുടെ കയ്യിൽ നിന്ന് ടവൽ വാങ്ങി തല തോർത്താൻ തുടങ്ങിയപ്പോൾ അനു അവനോടു ചേർന്നുനിന്നു .
