: ഇതൊക്കെ അറിഞ്ഞിട്ടും അവൾക്കെങ്ങനെ…
: അതാണ് മോനേ അസ്ഥിക്ക് പിടിച്ച പ്രേമമെന്നൊക്കെ പറയുന്നത്… അവളെ കൈവിടല്ലേ അനിയാ. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം. കല്യാണമൊക്കെ കഴിഞ്ഞ് നിങ്ങളുടെ മാത്രം നല്ല നിമിഷങ്ങളിൽ കെട്ടിപിടിച്ച് കിടക്കുമ്പോ എപ്പോഴെങ്കിലും മനസുതുറന്നാൽ മതി…. അവൾക്ക് നിന്നോടുള്ള ഇഷ്ടം കൂടത്തെ ഉള്ളു.
: ലെച്ചു നീയൊരു പാഠപുസ്ഥകം തന്നെ… എന്നാലും എത്ര ഈസിയായിട്ടാ കാര്യങ്ങൾ ഒരു വഴിക്കാക്കിയത്.
: ഇതൊക്കെ അവളും അറിയണമെന്ന് എനിക്ക് തോന്നി. നിങ്ങൾ ഒരു ജീവിതമൊക്കെ തുടങ്ങിക്കഴിഞ്ഞിട്ട് അറിയുന്നതിലും നല്ലതല്ലേ ഇപ്പൊ പറയുന്നത്. ഇനി എന്റെ കാട്ടുപോത്തിന് മനസ്സിൽ കുറ്റബോധം പേറേണ്ടല്ലോ..
: ലെച്ചു….. ഉമ്…മ്മ
: പോയി നിന്റെ കട്ടുറുമ്പിന് കൊടുക്ക്…
: ഇന്ന് എന്റെ ലെച്ചുപെണ്ണിന് തരാം…
: അയ്യട…
: ലെച്ചു… ഞാൻ ആകെ പ്രാന്തുപിടിച്ച് നടക്കുവായിരുന്നു. എനിക്കറിയാം നിന്നെ ആഗ്രഹിച്ചതേ തെറ്റാണെന്ന്, പക്ഷെ നമുക്കൊന്നും നിയന്ത്രിക്കാൻ പറ്റാത്ത സാധനമല്ലേ മനസ്. അത് എപ്പോഴോ നിന്നെ പ്രേമിച്ചുതുടങ്ങി. നിന്നോട് അത് പറയണോ, അതോ എന്റെ ഉള്ളിൽ തന്നെ കുഴിച്ചുമൂടണോ എന്നുള്ള ചിന്തയായിരുന്നു ഉള്ളിൽ മുഴുവൻ. പക്ഷെ നീയായിട്ട് ഞാൻപോലും അറിയാതെ എന്റെ മനസ് മറ്റൊരുപെണ്ണിന് സമ്മാനിച്ചു. സത്യം പറഞ്ഞാൽ ലെച്ചു എന്നെയാണ് രക്ഷിച്ചത്….
: അയ്യേ… ഈ ചെക്കൻ പിന്നേം സെന്റി ആയോ… നന്ദിയൊക്കെ നീ തുഷാരയ്ക്ക് കൊടുത്തോ. ഞാൻ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അവളാ എന്റെ കൂടെ നിന്ന് നിന്റെ മനസ് മാറ്റിയത്. അവൾ അത്രയ്ക്കും ഇഷ്ടപെട്ടുപോയി നിന്നെ. നീ പറയാറില്ലേ ഞാനും അവളും ഫുൾ ടൈം ചാറ്റിങ് ആണെന്ന്.. നീ എന്റെ
ഫോണെടുത്ത് നോക്കിക്കോ… മുഴുവൻ നിന്നെകുറിച്ചായിരിക്കും. ഇത്രയും കാലം നിന്റെ കൂടെ കിടന്ന ഞാൻപോലും നിന്നെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.. എന്റെ ശ്രീകുട്ടനെ അവൾ പൊന്നുപോലെ നോക്കും.
: ലെച്ചു… ഒരു സങ്കടം കൂടിയുണ്ട്.. എന്റെ കല്യാണം കഴിഞ്ഞാൽ നീ…
: അതോർത്ത് എന്റെ മോൻ പേടിക്കണ്ട… അപ്പോഴേക്കും എന്റെ അണ്ടർ വേൾഡ് കിംഗ് പാച്ചു അവതരിക്കും മോനേ… എത്രയൊക്കെ ഞാൻ നിന്നെ സ്നേഹിച്ചാലും, പാച്ചുവിനോളം ആവില്ല നീ. ഭർത്താവ് എന്നും സത്യവും, കാമുകൻ കള്ളവുമാണ്. ഇതിന്റെ അർഥം കല്യാണം കഴിയുമ്പോ നിനക്ക് മനസിലാവും.
: ലെച്ചു നിന്നെ ഞാനൊന്ന് തൊഴുതോട്ടെ…
: ഹീ… ആക്കല്ലേ..
മണപ്പിച്ചോണ്ട് ഇരിക്കാതെ കാര്യത്തിലേക്ക് കടക്ക് രാവണാ….
………………
കോളേജ് വിട്ട് വീട്ടിലെത്തിയ തുഷാരയുടെ സന്തോഷം കണ്ട് ഇന്ദിരയ്ക്ക് കണ്ണുനിറഞ്ഞു. എത്രനാളായി തന്റെ മകൾ ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. രാത്രി കഴിക്കാൻ നേരമായപ്പോഴേക്കും രാജീവനും വീട്ടിലെത്തി. മകളുടെ സന്തോഷം ഇന്ദിര രാജീവന് മുന്നിൽ അവതരിപ്പിച്ചപ്പോഴേക്കും അയാളുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞുതുടങ്ങി. തുഷാര അതൊന്നും വലിയ കാര്യമാക്കാതെ തന്റെ മുന്നിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
: മോളേ…അച്ഛനൊരു കാര്യം പറയാനുണ്ട്
: പറഞ്ഞോ അച്ഛാ…
: നീ കഴിച്ചിട്ട് വാ, പറയാം
ഇന്ദിരയുടെ കണ്ണുകൾ രാജീവനെ നോക്കി എന്താ എന്ന് ചോദിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.
ഹാളിൽ ഇരുന്ന് മൊബൈലിൽ നോക്കുന്ന രാജീവന്റെ അടുത്തേക്ക് തുഷാര ചിരിച്ചുകൊണ്ട് വന്നെങ്കിലും ഇന്ദിരയുടെ മുഖം തെളിച്ചമില്ലാതെ നിന്നു.
: എന്താ അച്ഛാ….ഇന്ന് ഞാൻ എന്തും കേൾക്കും പറഞ്ഞോ..
: നല്ല കുട്ടി…. വാ ഇരിക്ക്..
: സോപ്പൊക്കെ കയ്യിൽ വച്ചാമതി, അച്ഛൻ കാര്യം പറ
: അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു. മോൾക്ക് ഒരുപാട് സന്തോഷമായെന്നറിയാം, ഇപ്പൊ മോള് വിചാരിച്ചാൽ അധികം വിഷമിക്കാതെ ഈ സന്തോഷത്തെ കുഴിച്ചുമൂടാൻ പറ്റും. അച്ഛൻ പറഞ്ഞുവരുന്നത്…
: മനസിലായി…. ശ്രീലാൽ നമുക്ക് പറ്റിയ ആളല്ല, അവനെ മറക്കണം, മോൾക്ക് നല്ലൊരു പയ്യനെ അച്ഛൻ കൊണ്ടുവരും ഇതൊക്കെയല്ലേ…
