അരളിപ്പൂന്തേൻ – 6

: ഡാ.. നീ എന്റെ…

രാജീവന്റെ വാക്കുകൾ ഉയർന്നതും എന്റെ കൈ അടുത്ത കസേരയിൽ പിടുത്തമിട്ടതും ഒരേ സമയത്താണ്… എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു…

: എടിയേ.. ഒരു കസേര പൊട്ടിച്ചപ്പോ നിനക്ക് സമാധാനമായല്ലോ … അല്ലെങ്കിലും നീ എഴുതിയ എല്ലാ സ്ക്രിപ്റ്റും കുളമായിട്ടേ ഉള്ളു..

എന്റെ പൊന്നുമോനെ ശ്രീകുട്ടാ, എല്ലാം ഇവളും ഞാനും കൂടി കളിച്ച നാടകമാ.. എന്റെ മോളുടെ ഇഷ്ടമല്ലെടാ എന്റെയും ഇഷ്ടം.

: കാര്യം ഇവള് അപ്പനെ കേറി തന്തയെന്നു വിളിക്കുകയും, തലയടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും മോളെന്ന് വച്ചാൽ അങ്ങേർക്ക് ജീവനാ. ഇത്രയും അവൾ എന്റെ രാജീവേട്ടനോട് ചെയ്യുമ്പോ ചെറിയൊരു പണി ഞാനും തിരിച്ച് കൊടുക്കണ്ടേ മോനെ ശ്രീകുട്ടാ..

: അമ്മേ…! ഇത്രയും നാൾ എന്റെ കൂടെ കൂടിയിട്ട് എനിക്കിട്ട് തന്നെ പണിഞ്ഞു അല്ലെ. കൊടുക്ക് ഏട്ടാ രണ്ടെണ്ണത്തിനും. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയോ..

സന്തോഷവും കണ്ണുനീരും ഒരുമിച്ച് വന്നതിന്റെ വെപ്രാളത്തിൽ തുഷാര എന്തെല്ലാമോ വിളിച്ചുകൂവി. അവസാനം ഓടിവന്ന് എന്നെ കെട്ടിപിടിച്ച് നിന്ന അവളെ അടർത്തുമാറ്റി ഞാൻ ആ ചന്ദനക്കുറിയിട്ട നെറ്റിയിൽ എല്ലാവരെയും സാക്ഷിയാക്കി ആദ്യത്തെ മുത്തം പകർന്നപ്പോൾ അവൾ സന്തോഷംകൊണ്ട് എന്നെ കെട്ടിപിടിച്ച് ആനന്ദ കണ്ണുനീർ പൊഴിച്ചു.. മകളുടെ സന്തോഷവും എന്നോടുള്ള സ്നേഹത്തിന്റെ ആഴവും കണ്ട അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു. തുഷാരയെ മാറ്റി നിർത്തി ഞാൻ ദാസപ്പേട്ടന്റെ അടുത്തേക്ക് പോയി.

: ദാസേട്ടാ.. ക്ഷമിക്കണം, വല്ലാത്തൊരു മൂഡിൽ ആയിപ്പോയി, അതാ

: അയ്യേ… എനിക്ക് അറിയായിരുന്നു എല്ലാം. രാജീവേട്ടൻ എന്നോട് എല്ലാം പറയും. മോൻ എന്തിനാ വിഷമിക്കുന്നേ നീ നമ്മുടെ മരുമോൻ അല്ലേടാ..

: പണ്ട് ഞങ്ങൾ ചെയ്തതൊക്കെ മറക്കണം. സോറി

: പോടാ അവിടുന്ന്.. നിന്റെ തല്ല് കിട്ടിയതിൽപ്പിന്നെ എന്റെ രാജയോഗം തുടങ്ങി. പിന്നെ പണിക്കൊന്നും
പോകേണ്ടി വന്നിട്ടില്ല, രാജീവേട്ടന്റെ കൂടെത്തന്നെ ഇടം വലം നിന്നുള്ള സുഖ ജീവിതം. പുള്ളിക്കാരൻ മുതലാളി ഒന്നുമല്ല, നല്ല സുഹൃത്താ.. ഈ മോള് മാത്രമാ ഗുണ്ടയെന്ന് വിളിക്കുന്നേ.. രാജീവേട്ടനെ അറിയുന്ന ആരും അങ്ങനെ പറയില്ല. മോൻ കാരണം മോളുടെ മനസും മാറി. ഇപ്പൊ പഴയ ദേഷ്യം ഒന്നും ഇല്ല, എല്ലാരോടും സ്നേഹമാ.. ഞങ്ങൾക്കൊക്കെ മോനെ മതി ഇനി.

എന്നെ സ്വീകരിക്കാൻ തുഷാരയുടെ അച്ഛനും അമ്മയും ഒരുക്കിവച്ചിരിക്കുന്ന ഗംഭീര വിരുന്നിൽ പങ്കെടുത്ത് തുഷാരയുടെ കൈകൊണ്ട് ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം കിച്ചാപ്പിയെ തള്ളിമാറ്റി തുഷാര കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു…
: എടി മോളേ.. ഇപ്പോഴേ പോവാണോ..

: അച്ഛൻ അങ്ങനെ സന്തോഷിക്കണ്ട… എനിക്ക് കിട്ടാനുള്ളതൊക്കെ കിട്ടിയാലേ ഞാൻ പോകൂ….

: രാജീവേട്ടോ… ഇത് ഒളിച്ചോടുന്നതായിരുന്നു നല്ലത്..

: ഒന്ന് പോടി… എന്റെ മോളെ രാജകുമാരിയെപോലെ ഞാൻ കെട്ടിച്ചുവിടും..

********

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങിയശേഷം ഇന്ദിര അന്നത്തെ രാത്രി ഓർക്കുകയായിരുന്നു.. സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽവച്ച് ഞാൻ തുഷാരയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ രാത്രി തുഷാരയുടെ വീട്ടിൽ…

// അച്ഛനോട് വഴക്കിട്ട് തുഷാര മുകളിലേക്ക് പോയിക്കഴിഞ്ഞ് കുറച്ചുനേരം വാർത്തയും കണ്ടിരുന്ന ശേഷമാണ് രാജീവൻ തന്റെ മുറിയിലേക്ക് പോകുന്നത്. ഇന്ദിര കിടക്കാനുള്ള ഒരുക്കത്തിൽ വിരിയൊക്കെ ശരിയാക്കി തിരിഞ്ഞപ്പോഴേക്കും രാജീവൻ ഇന്ദിരയെ കയറി പിടിച്ചു.

: എന്താണ് മോനേ കള്ള കാമുകാ… മൂഡായോ

: പിന്നില്ലാതെ… എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു, ഓസ്കാർ കിട്ടേണ്ട മുതലാ…

: നിങ്ങൾ എന്താ മോശാണോ.. ഇനി അവളെങ്ങാൻ സത്യം അറിഞ്ഞാലുള്ള കാര്യം ഓർക്കുമ്പോഴാ…

: ഹേയ്.. അതൊന്നുമില്ല. ന്റെ മോളാകെ മാറിപ്പോയി. ഇന്ന് അവൾ വിളിച്ചത് കണ്ടോ… അച്ഛാന്ന്. പണ്ടൊക്കെ ദേഷ്യം വന്നാൽ തന്തയെന്നല്ലാതെ വിളിക്കില്ല. അത് കേൾക്കുമ്പോ വല്ലാത്തൊരു സങ്കടാണ്. പക്ഷെ എന്റെ ജീവനല്ലേടി നമ്മുടെ മോള്.

: മതി.. ഇനി ഓരോന്ന് പറഞ്ഞ് കരയാൻ തുടങ്ങും. വന്ന് കിടന്നേ. എന്നാലും നിങ്ങളെന്തിനാ മനുഷ്യാ പ്രേമിച്ച കാര്യം പെണ്ണിനോട് പറയാൻ വാശിപിടിച്ചേ..

: അവളും അറിയട്ടെടി… ഭാവിയിൽ ഏതെങ്കിലും അവസരത്തിൽ അവൾക്കൊരു കുറ്റബോധം തോന്നേണ്ടല്ലോ. നമുക്ക് ശ്രീകുട്ടന്റെ ഒന്ന് കാണണ്ടേ..

: ചുമ്മാ കണ്ടാൽ പോര….അവന്റെ ചങ്കൂറ്റം ഒന്ന് അളക്കണം…

: എന്നാപ്പിന്നെ രാജപ്പനെയും ദാസപ്പനെയും ഒന്ന് വിട്ടാലോ..

: ദാസപ്പന്റെ മൂക്കിന്റെ പാലത്തിന് ആ വളവ് ഇപ്പോഴും ഇല്ലേ.. നിങ്ങൾ ചുമ്മാതിരി അതിനൊക്കെ വഴിയുണ്ട്…

: വഴിയൊക്കെ പിന്നെ പറയാം… നീ ഇപ്പൊ വന്നേ.

ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലേ, ഇതൊക്കെ ഇങ്ങനെ തുള്ളികളിക്കുന്ന്

: ഇട്ടിട്ട് എന്തിനാ.. എന്തായാലും അഴിക്കണം.. എന്നാലും ഇത്രയും കൊല്ലമായിട്ടും ആർത്തി തീരുന്നില്ലല്ലോ…

: എടിയെടി… എന്നിട്ടാണോ നീ അന്ന് മോളോട് പറഞ്ഞേ … അതൊക്കെ കണക്കാണെന്ന്

: പിന്നല്ല, പെണ്ണിനോട് പറയാം അപ്പന്റെ കുണ്ണ ഏതുനേരവും പൊങ്ങിയാ ഇരിക്കുന്നേന്ന്.. ഒന്ന് പോ മനുഷ്യാ…//

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *