അലയുന്നു ഞാൻ – 2 1

 

” ആരായ്യി….. “”

അവർ പുറത്ത് നിൽക്കുന്ന എന്നെ നോക്കി കൊണ്ട് ചോദിച്ചു. ഞാനെന്തു പറയും എന്റെ ഭാര്യ അകത്തുണ്ടോ എന്നോ. അതോ എന്റെ ഭാര്യ എന്ന് പറയുന്ന ആ സ്ത്രീയെ നിങ്ങൾ കണ്ടോ എന്നോ. ഭാര്യയുടെ പേര് ചോദിച്ചാൽ ഞാൻ എന്തു പറയും അറിയില്ലെന്നോ അതോ ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല എന്നോ. അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിനുള്ളിൽ മിന്നി മാഞ്ഞു പോയി…

 

” ചോയ്ച്ചത് കേട്ടില്ലേ ആരാണ് എന്ന്….. “”

ആ എന്നോട് വീണ്ടും ചോദിച്ചു.

 

” അത്….. എന്റെ ഭാര്യ അകത്തുണ്ടോ അവളുടെ ശബ്ദം ഇവിടുന്ന് കേട്ടു… അതാ ഞാൻ…… “”

 

എനിക്കവിടെ മുന്നിൽ പറയാൻ വാക്കുകൾ കിട്ടിയിരുന്നില്ല. എന്തോ ആ പ്രൗഢയായ സ്ത്രീയെ കണ്ടപ്പോൾ വാക്കുകളെല്ലാം മുറിഞ്ഞു പോകുന്ന പോലെ തോന്നി. എന്തോ ഒരു ഭയം.എനിക്ക് അവരുടെ വാക്കുകളുടെ കാഠിന്യം കേട്ടപ്പോൾ തോന്നി. ഞാനെന്തിനാണ് ഈ സ്ത്രീയെ കണ്ടു ഭയക്കുന്നത്. ഞാനും സ്ത്രീയുമായിട്ട് ഒരു ബന്ധവും ഇല്ലല്ലോ. അവർ എന്നോട് എന്തോ സംസാരിക്കാൻ വന്നപ്പോൾ ആ മാരണം അകത്തുനിന്ന് വരുന്നത് ഞാൻ കണ്ടു. എന്റെ ശബ്ദം കേട്ടിട്ടാകണം അവൾ ഞാനാണ് എന്ന് മനസ്സിലാക്കിയത്.

 

” ഇത്താത്ത ഇത് എന്റെ ഭർത്താവാണ്… ”

അവൾ എന്നെ നോക്കിക്കൊണ്ട് ആ സ്ത്രീക്ക് പറഞ്ഞു കൊടുത്തു. ഇത്താത്തയോ അപ്പോൾ ഇവർ മുസ്ലിം ആയിരിക്കും. അല്ല ഇവളും ഇവരും തമ്മിൽ എന്താണ് ബന്ധം ഇവളുടെ ആരാണ് ഈ സ്ത്രീ. എനിക്ക് ആകെ മൊത്തത്തിൽ സംശയങ്ങൾ രൂപപ്പെട്ടു.

 

” ഓ ഇതാ ഇന്റെ പുതിയാപ്ല. എന്താ അന്റെ പേര്… “”

ആ സ്ത്രീ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. അപ്പോൾ ഇവരുടെ അടുത്ത് ഇവൾ എന്റെ പേര് പറഞ്ഞു കൊടുത്തിട്ടില്ല. കാരണം ഇവൾക്ക് എന്റെ പേര് പോലും അറിയില്ലല്ലോ പിന്നെങ്ങനെ പറയും.

 

” ആദിശങ്കർ… ”

ഞാൻ പറഞ്ഞു അപ്പോൾ അവൾ എന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളുടെ തീക്ഷണമായ നോട്ടം എനിക്ക് എന്തോ സങ്കോചം ഉളവാക്കി. എന്നെ ഇതുവരെ ഒരു പെണ്ണും ഇങ്ങനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നെ നോക്കിയിട്ടുമില്ല. ഒരു പെണ്ണിന്റെ കണ്ണുകളിൽ ഒരു പുരുഷനെ തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ കണ്ണുകളിലേക്ക് ഞാൻ വീണ്ടും നോക്കി. ഇളം പച്ചകൃഷ്ണമണിയായിരുന്ന അവൾക്ക് ചിലർ അതിനെ പൂച്ചക്കണ്ണി എന്ന് പറയും.ഞാനിതുവരെ ഒരു പെണ്ണിനും ഇങ്ങനത്തെ കണ്ണുകൾ കണ്ടിട്ടില്ല ഇത് ആദ്യമായിരുന്നു. ആ ഇളം പച്ചകൃഷ്ണ മണികൾ തന്നെയായിരുന്നു അവളുടെ മുഖത്തിന് ഏറ്റവും കൂടുതൽ അഴക് സൃഷ്ടിക്കുന്നത്…

 

“എന്റെ പേര് ആഷിന അഷ്റഫ്….””

ആ സ്ത്രീ തന്റെ പേര് പറഞ്ഞു.ഇവിടെ താമസിക്കാൻ വന്നിട്ട് ഞാൻ ഇതുവരെ ഈ സ്ത്രീയെ കണ്ടിട്ടില്ല…

 

” ഇവിടെ ഇന്ന് താമസിന് വന്നതാ ഞാൻ. അപ്പോൾ ഇവൾ അവിടെ ആരെയോ നോക്കി നിൽക്കുന്നത് കണ്ടു അങ്ങനെയാ ഞാൻ ഇവളുമായിട്ട് പരിചയമായത്… “”

ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ട് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഇവർ അയൽവാസിയാണ്. ഞാൻ കരുതി ഇവളുടെ കുടുംബത്തിൽ ആരെങ്കിലും ആകുമെന്ന്…

 

” എന്നാൽ ഞാൻ പോട്ടെ ഇത്താത്ത പിന്നെ വരാം.. “”

അവൾ അവരുടയായി പറഞ്ഞുകൊണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ വന്നു. ഇവൾ പെട്ടെന്ന് എല്ലാരുടെ അടുത്തും കമ്പിനിയാകും എന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇവൾക്ക് എന്റെ പേരറിയാം പക്ഷെ തിരിച്ചങ്ങനെയല്ലല്ലോ. ഞാൻ നേരെ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി. എന്റെ സാന്നിധ്യം അറിഞ്ഞതു കൊണ്ടായിരിക്കണം അവൾ തിരിഞ്ഞു ഒന്ന് നോക്കി.

 

“എന്താ നിന്റെ പേര്……..””

ഞാൻ അല്പം കനത്തിൽ തന്നെ ചോദിച്ചു. പക്ഷേ അവൾ ഒന്നും എന്നോട് പറഞ്ഞില്ല തിരിച്ച് അവൾ ചെയ്തു കൊണ്ട് നിന്ന ജോലിയിൽ ഏർപ്പെട്ടു.

 

“ചോദിച്ചത് കേട്ടില്ലേ…..””

ഞാൻ വീണ്ടും അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു.

 

” എന്തിനാ ഇപ്പ ന്റെ പേരറിയണ… ”