അലയുന്നു ഞാൻ – 2 1

 

” മോനെ ഇന്ന് രാവിലെ തൊട്ട് കണ്ടില്ല എന്ന് പറഞ്ഞ് ഇവിടെ വന്നിരുന്നത ഇവൾ… ”

ഞാൻ പിന്നെ ഒന്നും തന്നെ അവരോട് പറയാൻ നിന്നില്ല തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ വന്നു.

 

“എവിടേക്യ പോയിരുന്നേ… ഞാൻ പേടിച്ചുപോയി……”

അവളുടെ മുഖത്തെ നേരിയ ഭയം ഞാൻ കണ്ടിരുന്നു.

 

” ഇവിടെ വെറുതെ ഇരുന്നാൽ തിന്നാൻ ആരും കൊണ്ട് തരില്ല…. ”

പിന്നെ അവൾ തിരിച്ച് എന്നോട് ഒന്നും ചോദിച്ചില്ല. അവൾക്ക് മനസ്സിലായിക്കാണും ഞാൻ ജോലിക്ക് ആണ് പോയിരുന്നത് എന്ന്. ചിലപ്പോൾ എന്നെ രാവിലെ മുതൽ കാണാത്തതുകൊണ്ട് പേടിച്ചു പോയിക്കാണും. ഞാൻ എന്റെ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ഇറങ്ങി. അനന്തു കൊണ്ട് വന്ന ബാഗ് തുറന്നു നോക്കി വീട്ടിലുണ്ടായിരുന്ന എല്ലാ തുണികളും അതിലുണ്ടായിരുന്നു. ഞാൻ കല്യാണത്തിന് ഇട്ട ഡ്രസ്സ് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. അതിൽ അന്ന് കണ്ട സ്ത്രീ തന്ന അഡ്രസ്സും ഉണ്ടായിരുന്നു. ഞാൻ അത് തുറന്നു നോക്കി.’ഭാർഗവി ഭവൻ തടത്തരികത്ത് വീട് പുഞ്ചക്കരി ‘ എന്നായിരുന്നു അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയാണ് എന്നായിരുന്നു. അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയിലാണ്. എന്തായാലും ആ സ്ത്രീയെ പോയി ഒന്ന് കണ്ടു നോക്കണം എന്തോ ദുരൂഹതകൾ അവരുടെ പിന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ടന്ന് എനിക്ക് തോന്നുന്നു. കരണം അവർ അന്ന് പറഞ്ഞ പോലെ തന്നെ സംഭവിച്ചു. എന്റെ സമയം ശരിയല്ല എന്തുവേണമെങ്കിലും നടക്കും എന്നത് അതുപോലെതന്നെ നടന്നു.ഇവൾ എന്റെ തലയിൽ ആകുകയും ചെയ്തു. അഡ്രസ് ഇരുന്ന പേപ്പർ മാറ്റിവെച്ച് ഞാൻ റൂമിന് പുറത്തിറങ്ങി സോഫയിൽ പോയിരുന്നു.

 

“ചായ…..””

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ കട്ടൻ ചായയുമായി അവൾ നിൽക്കുന്നു രാവിലെ മുതൽ ജോലി ചെയ്തത് കൊണ്ട് ആകാം തല വീട്ടിപ്പുളക്കുന്ന വേദന ആയിരുന്നു ഞാൻ അവൾ തന്ന ചായ വാങ്ങി. നല്ല ചൂട് അതിനു ഉണ്ടായിരുന്നു. ഞാൻ അത് കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ എന്റടുത്തു വന്നു….

 

“നിക്ക് ഒന്ന്….. സംസാരിക്കണം…..”””

അവൾ അത്രയും പറഞ്ഞു ബാൽക്കണിയിൽ പോയി നിന്നു. അവൾക്ക് എന്ത് സംസാരിക്കാനാ ഏറ്റെടുത്തു. എന്തോ കാര്യമായിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഞാനും അവളെ പിന്നാലെ ബാൽക്കണിയിലോട്ട് നടന്നു….××××××××××××××××××××××××××××

 

തുടരും……….