അലയുന്നു ഞാൻ – 2 1

അവൾ തിരിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ കണ്ണുകളിലെ തീക്ഷണമായ നോട്ടം എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.

 

” നീ എവിടെയെങ്കിലും ഇറങ്ങി പോയാലോ അല്ലെങ്കിൽ എന്തെങ്കിലും നിനക്ക് സംഭവിച്ചാലോ ഉത്തരവാദിത്വം പറയേണ്ടത് ഞാനല്ലേ അപ്പോൾ എനിക്ക് നിന്റെ പേര് അറിഞ്ഞല്ലെ പറ്റു……”

ഞാൻ പറഞ്ഞു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കുകയാണ്. അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നിന്ന് തിളങ്ങുന്നത് ഞാൻ കണ്ടു…

 

” മധുരിമ…… ”

അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് പറഞ്ഞത്. ആ പേരിനു എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി. എന്റെ പേര് അവൾക്ക് നേരത്തെ തന്നെ അറിയാവുന്നതുകൊണ്ട് ഞാൻ എന്റെ പേര് പറയാൻ നിന്നില്ല. പുറത്ത് സോഫയിൽ വന്നിരുന്നു. ഇവളുടെ വീട് എവിടെയാണ്? ഇവൾക്ക് വീട്ടുകാർ ഒന്നുമില്ലേ. ഇതുവരെ ആരും ഇവളെ തിരക്കി വന്നിട്ടില്ല. ചിലപ്പോൾ ഇവൾ അനാഥ വല്ലതും ആയിരിക്കുമോ. എന്റെ മനസ്സിൽ പലചോദ്യങ്ങളും വന്നുകൊണ്ടിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവളോട് ചോദിച്ചാൽ എല്ലാം അറിയാം പക്ഷേ ഞാൻ ചോദിക്കില്ല. എന്റെ ജീവിതം നശിപ്പിച്ചവള കാര്യങ്ങൾ അറിയാൻ എനിക്ക് കഴിയില്ല. നാളെ തൊട്ട് ഓഫീസിൽ പോകണം എന്തായാലും നാണം കെടും. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ജോലി ചെയ്താൽ മാത്രമേ ഇനി അങ്ങോട്ടുള്ള ചിലവുകൾ നടന്നു പോകുകയുള്ളൂ. ഞാൻ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു. സൂര്യൻ തീജ്വാല പോലെ അങ്ങ് ദൂരെ മാഞ്ഞുപോകുന്നു. റോഡിൽ ചിലർ ജോലികൾ

കഴിഞ്ഞ് അവരുടെ വീടുകളിൽ പോയിക്കൊണ്ടിരിക്കുന്നു. രാത്രികാല തട്ടുകടകൾ തുറന്ന് സാധനങ്ങൾ വച്ച് കൊണ്ടിരിക്കുന്നു. അങ്ങനെ അങ്ങനെ ഓരോരോ കാഴ്ചകൾ തലസ്ഥാനനഗരിയിൽ ഞാൻ കണ്ടു.

വലിയ കുഴപ്പങ്ങൾ ഇല്ലാതെ തന്നെ അന്നത്തെ ദിവസം കഴിഞ്ഞു പോയി. പിറ്റേദിവസം രാവിലെ ഞാൻ അലാറം കേട്ടായിരുന്നു എണീറ്റത്. ഇന്ന് ഓഫീസിൽ പോയി തുടങ്ങണം എന്ന ചിന്തയിൽ ഞാൻ എണീറ്റ് സമയം ആറുമണി. ഞാൻ എന്റെ രാവിലത്തെ പ്രഭാത കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിച്ചു പുറത്തേക്ക് വന്നു. സമയം 7 അര കഴിഞ്ഞിരിക്കുന്നു. ഇനി നിൽക്കാൻ സമയമില്ല വേഗം ഓഫീസിൽ എത്തണം. താഴെ എന്റെ ബൈക്ക് ഇന്നലെ തന്നെ അനന്തു കൊണ്ടു വച്ചിരുന്നു അതുകൊണ്ട് ഓഫീസിൽ എത്താൻ വലിയ കുഴപ്പമില്ല. പോകുന്ന കാര്യം അവളോട് പറയണോ ഞാൻ ഒന്ന് ആലോചിച്ചു. ഹാളിൽ ഞാൻ അവളെ കണ്ടില്ല ചിലപ്പോൾ മുറിയിൽ ആയിരിക്കും. എന്തിന് ഞാൻ പോകുന്ന കാര്യം അവളോട് പറയണം അതിന്റെ ആവശ്യം എനിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റെ ബൈക്ക് എടുത്ത് പെട്ടെന്ന് ഓഫീസിലേക്ക് വിട്ടു. വർക്കിംഗ് ഡേ ആയതുകൊണ്ട് അത്യാവശ്യം തിരക്ക് തന്നെ റോഡിൽ ഉണ്ടായിരുന്നു. അരമണിക്കൂർ കൊണ്ട് വലിയ ട്രാഫിക് ഇല്ലാതെ തന്നെ ഞാൻ ഓഫീസിൽ എത്തി. ഒരു ദിവസത്തെ ലീവാണ് ഞാൻ എംഡി യോട് കേട്ട് വാങ്ങിച്ചത്. ഇന്നിപ്പോൾ മൂന്നുദിവസമായി. ഞാൻ നേരെ എംടിയുടെ ക്യാബിനകത്തേക്ക് പോയി. പോകുന്ന വഴി എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് കല്യാണം ഏത് രീതിയിലാണ് നടന്നത് എന്ന് ഇവർക്ക് മനസ്സിലായിക്കാണും എന്ന് തോന്നുന്നു.

 

” may I coming sir….. “”

ഞാൻ വാതിൽ തുറന്നു കൊണ്ട് എംഡിയോട് ചോദിച്ചു…

 

“Yes coming. എവിടെയായിരുന്നു ആദി ആരെയോ കല്യാണത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് താനാണല്ലോ കല്യാണം കഴിച്ചത്…””

ഞാൻ അകത്തേക്ക് കയറുന്നതിനിടെ വാസുദേവൻ മേനോൻ (MD) എന്നോട് ചോദിച്ചു. അപ്പോൾ ഇവിടെയുള്ള എല്ലാവരും അറിഞ്ഞു എന്നത് ഉറപ്പാണ്..

 

” അത് സാർ അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒന്ന് പറ്റിപ്പോയി…. “

ഞാൻ പറഞ്ഞു..

 

” എനിക്ക് തന്റെ അവസ്ഥ മനസ്സിലായി താൻ ഇവിടെ ഒരു sign ചെയ്തിട്ട് duty ക്ക് കയറിക്കോ…. “”

വാസുദേവൻ മേനോൻ എന്റെ മുന്നിൽ ഒരു ഫയൽ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതിൽ sign ചെയ്തു എന്റെ ക്യാബിനിൽ പോയിരുന്നു. രണ്ട് ദിവസത്തെ പ്രൊജക്റ്റ്‌ വർക്കുകളും, കോൺഡ്രാക്ട് വർക്കുകളും നിറയെ തന്നെ ഉണ്ട്. ഇനിയൊരു രണ്ടു ദിവസത്തേക്ക് റസ്റ്റ് ഇല്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ ഓരോന്ന് ചെയ്തു തുടങ്ങി.