അല്ലി ചേച്ചി Updated Version

എന്റെ അമ്മയും അച്ഛനും അടുത്ത ആലോചനയുമായി വരുന്നതിന് മുൻപേ എങ്ങനെയെങ്കിലും എന്റെയും ചേച്ചിയുടെയും കാര്യം അവതരിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു.

രാത്രി ഭക്ഷണം കഴിച്ച ശേഷം ഞാൻ കാറ്റൊക്കെ കൊണ്ട് വീടിനു പുറത്തു അച്ഛനുമായി സംസാരിച്ചശേഷം, അകത്തേക്ക് വന്നു. ചേച്ചി എന്റെ പഴയ ഷർട്ടും പാവാടയുമിട്ടുകൊണ്ട് ബെഡ്‌റൂമിൽ ഇരിപ്പായിരുന്നു. ഞാൻ വന്നിട്ടും ചേച്ചിക്ക് മൈൻഡ് ഇല്ല.

“അല്ലീ…” പേര് വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചപ്പോൾ ചേച്ചിയെന്നെ കൂർപ്പിച്ചു നോക്കി.

“സ്വാതിക്ക് എന്നെ ഭയങ്കര ഇഷ്ടമായി പറഞ്ഞു….”

“കെട്ടിക്കൊ! എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ…”

“ചുമ്മാ ഒരു രസം, ചേച്ചീടെ അസൂയ കാണാൻ..”

“എനിക്കാരോടും അസൂയ ഒന്നുമില്ല!”

“ഇല്ലേ?!”

“ഇല്ല! ലൈറ്റ് ഓഫാകുമോ…പ്ലീസ്!”

ഞാൻ തലയിണയെ കെട്ടിപിടിച്ചുകൊണ്ട് സ്വാതീന്നു വിളിച്ചതും എന്റെ ചന്തിയിൽ ഒരു ചവിട്ടു കിട്ടി. ഞാൻ പിന്നെയൊന്നും മിണ്ടാതെ കിടന്നുറങ്ങി….

അങ്ങനെ പിറ്റേന്ന് ചേച്ചിയെ സ്‌കൂളിലേക്ക് വിടാൻ ബൈക്കിൽ ഒന്നിച്ചു ചെല്ലുമ്പോ അവുടെയെത്തും വരെ ഞാൻ റേഡിയോ പോലെ എന്തൊക്കെയോ അവളോട് പറഞ്ഞു. ചേച്ചി പക്ഷെ എല്ലാം കേൾക്ക മാത്രം ചെയ്തു, ഒന്നിനും
മറുപടി തന്നില്ല! അവളെ ഡ്രോപ്പ് ചെയ്തുകൊണ്ട് ഞാൻ കണ്ണിറുക്കി ചിരിച്ചു, ചേച്ചി അതിനും ഭാവമാറ്റമൊന്നുമില്ലാതെ റോഡരികിൽ നിന്ന് എന്നോട് പതിവ് യാത്ര പോലും പറയാതെ നേരെ സ്‌കൂളിലേക്ക് തല താഴ്ത്തി നടന്നു.
ചേച്ചി കോറിഡോറിലേക്ക് കയറും വരെ ആ നടത്തം നോക്കി നിന്ന ശേഷം ഞാൻ വീട്ടിലേക്ക് വരാൻ ബൈക്കിന്റെ കിക്കർ അടിച്ചു.

അച്ഛൻ കടയിലായിരുന്ന സമയം അമ്മ ഉച്ചയ്ക്കുള്ള ഫുഡിന് പച്ചക്കറി അരിയുമ്പൊ ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തേക്കിരുന്നു, അമ്മ ജോലിയിൽ മുഴുകികൊണ്ട് എന്നോട് ചോദിച്ചു “ഇന്ന് ലീവാണോ നീ..”

“ആഹ് അമ്മെ ലോണിന്റെ കാര്യത്തിന് ഇന്ന് ബാങ്കിലേക്കൊന്നു പോകണം!”

“മോനെ ….ലതഅമ്മായി വിളിച്ചിരുന്നു, സ്വാതിക്ക് എന്തോ ഇഷ്ടക്കേടുന്നു മാത്രം പറഞ്ഞു. എന്തായാലും എന്റെ മോൻ അത് വിഷയമാക്കണ്ടട്ടോ…അതിലും നല്ലൊരു കുട്ടിയെ അമ്മ നിനക്ക് കണ്ടുപിടിച്ചു തരാം…” അമ്മേയെന്നെ സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു. അമ്മയുടെ മുഖത്തെ ചിരി കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞാനെന്താ പുര നിറഞ്ഞു നില്കുന്നപോലെയാണിവരുടെ സംസാരം!

“അമ്മെ….”

“അമ്മ ആലോചിച്ചിട്ടുണ്ടോ? ഞാൻ കല്യാണം കഴിഞ്ഞശേഷം, അമ്മക്കും അച്ഛനും പ്രായം ആവുമ്പൊ, അല്ലി ചേച്ചി തനിച്ചായി പോകില്ലേ ജീവിതത്തിൽ……?” ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് സ്പഷട്മായി പറഞ്ഞു.

“എന്താ അപ്പൂ നീയിപ്പറയുന്നെ?” അമ്മ ഒരു ഞെട്ടലോടെ പച്ചക്കറി അരിയുന്നത് നിർത്തി, അമ്മയുടെ മുഖം ചുവന്നിരുന്നു.

“’അമ്മ സമ്മതിച്ചാൽ……” ഞാൻ പതിയെ അമ്മയുടെ കൈ അമർത്തി പിടിച്ചു.

“നീയെന്താ പറയുന്നേ അപ്പൂ……
ഞാൻ പ്രസവിച്ചിട്ടില്ലന്നല്ലേ യുള്ളൂ……
അവളെന്റെ മോളെ പോലെയല്ലേ!
അല്ലി നിന്റെ ചേച്ചിയല്ലേ അപ്പൂ….” അമ്മയുടെ നേർത്ത ശബ്ദമെന്റെ കാതിൽ വന്നു പതിക്കുമ്പോ എനിക്കറിയാമായിരുന്നു,അമ്മയിതു തന്നെ പറയുമെന്ന്!

“ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ടമാണ്!!!!!!” ഞാൻ കലമിട്ടുടച്ചുകൊണ്ട് പറഞ്ഞു.

“അപ്പൂ…നീയെന്താ ഈ പറയുന്നേ!?
അച്ഛൻ അറിഞ്ഞാലുണ്ടല്ലോ!”

“അമ്മ ആലോചിച്ചിട്ട് പറഞ്ഞാൽ മതി…..
സമ്മതമാണെങ്കിൽ ഞങ്ങൾ കല്യാണം കഴിച്ചു, ജീവിക്കും …
അല്ലെങ്കിൽ കഴുത്തിൽ തലയില്ലാതെ ….ചേച്ചിയെന്റെയൊപ്പം ഈ വീട്ടി തന്നെ കഴിയും! എന്തായാലും ഞങ്ങൾ രണ്ടാൾക്കും മറ്റൊരാളെ വേണ്ട…അമ്മയതിനു സമയം കളയണ്ട!”

“നീ തന്നെ നിന്റെ അച്ഛനോട് പറ! അച്ഛൻ സമ്മതിക്കുമെങ്കിൽ എനിക്ക്….” അമ്മയ്ക്ക് എന്റെയുറച്ച ശബ്ദത്തിൽ നിന്നുമുതിർന്നത് ഞാനാലോചിച്ചാണ് പറയുന്നതെന്ന് തിരിഞ്ഞെന്നു മനസിലായി. അമ്മയുടെ മുഖത്ത് അത് പ്രകടമായിരുന്നു.
“അമ്മ ആഗ്രഹിച്ചിട്ടില്ലേ? ഇതിപ്പോ എന്റെ പ്രായം മാത്രമല്ലെ അമ്മക്ക് കുഴപ്പമുള്ളൂ…..” അമ്മയുടെ തോളിൽ ഇരുകയ്യും വെച്ച് ഞാൻ ചോദിച്ചപ്പോൾ, അമ്മയെന്തു പറയുമെന്ന് എനിക്ക് അറിയാമായിരുന്നു…

“അത് ……അപ്പൂ….നാട്ടുകാരും കുടുംബക്കാരുമെന്തു പറയുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ?”

“അമ്മെ…..എന്റെ ചേച്ചിയെ കല്യാണം കഴിച്ച ആൾക്ക് ഇനി ചേച്ചിയെ വേണ്ട, അങ്ങനെ ഞാനുള്ളപ്പോൾ ഈ ജീവിതത്തിൽ ഒറ്റപ്പെടാൻ എന്റെ അല്ലി ചേച്ചിയെ ഞാൻ ഒരിക്കലും സമ്മതിക്കില്ല, അതിലെനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലമ്മേ…അമ്മയും അച്ഛനും പണ്ട് ചേച്ചിയെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടു വന്നപ്പോൾ, അമ്മയുടെയും അച്ഛന്റെയും മനസ്സല്ലേ എനിക്കും കിട്ടൂ….”

“മോനെ….” അമ്മയെന്നെ കെട്ടിപിടിച്ചുകൊണ്ട് കരയാൻ ആരംഭിച്ചപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു.

“ചേച്ചി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞപ്പോൾ ഞാൻ വാക്ക് കൊടുത്തു…..”

“അച്ഛനോട് ഞാൻ സമ്മതിപ്പിക്കാം മോനെ….”

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ അമർത്തിയൊരുമ്മ കൊടുത്തു. അമ്മയും എന്നെ നോക്കി ചിരികുമ്പോ എന്റെ ചന്തിയിൽ ഒരു നുള്ളു തരാനും അമ്മ മറന്നില്ല. അങ്ങനെ അമ്മക്കുട്ടിയെ സമ്മതിപ്പിച്ച സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. അല്ലേലും അമ്മയ്ക്ക് എന്റെ മനസ്സറിയാം, ഇന്നേവരെ എന്റെയിഷ്ടത്തിനൊന്നും അമ്മ എതിരെ നിന്നിട്ടില്ല. പക്ഷെ എന്റെ മുറിയിലേക്ക് പോകാൻ ചെന്ന എന്നോട് അമ്മ ഗൗരവമായിത്തന്നെ ആ കാര്യമെന്നോട് തുറന്നു ചോദിച്ചു. “നിങ്ങൾ തമ്മിൽ എന്തേലും ? എന്ന്”…. അതിന്റെ അര്ഥമെന്തെന്നു എനിക്ക് അറിയാമെങ്കിലും ഒന്ന് മറിയാത്ത കുഞ്ഞിനെപ്പോലെ ഞാൻ എന്ത് പറയുമെന്നറിയാതെ ഉണ്ടെന്നും ഇല്ലെന്നും അർഥത്തിൽ തലയാട്ടിയതും അമ്മ കസേരയിൽ ഒറ്റയിരിപ്പായിരുന്നു.

ഉച്ചക്ക് ഊണിനു മുൻപ് ഞാൻ ബാങ്കിലൊന്നു പോയി വന്നു. ലോണിന്റെ കുറച്ചു പേപ്പേഴ്സ് കൂടെ റെഡിയാക്കി ഞാൻ സബ്മിറ്റ് ചെയ്തപ്പോൾ അടുത്തയാഴ്ച ഫണ്ട് ട്രാൻസ്ഫർ ചെയ്യാമെന്നു പറഞ്ഞു. ഉച്ചക്ക് ശേഷം ഞാനും അച്ഛനും പതിവുപോലെ ടൗണിലേക്ക് ചെന്ന് ബുക്ക് ഷോപ്പിനു പറ്റിയ സ്‌ഥലം നോക്കാൻ ചെന്നു.

വൈകീട്ട് ചേച്ചി വീട്ടിലേക്ക് സ്‌കൂളിൽ നിന്നും വന്നു. ഞാൻ ഹാളിലെ സോഫയിൽ ഷർട്ടിടാതെ നെഞ്ചും വിരിച്ചുകൊണ്ട് ടീവി കാണുകയിരുന്നു. ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി, എന്റെ മുഖത്തെ ചിരി കണ്ടപ്പോൾ “എന്താടാ ടൗണിൽ പോയപ്പോൾ സ്വാതി യെ കണ്ടോ?” എന്ന് മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു.

“കണ്ടു, എന്നോട് മൊബൈൽ ഫോൺ വാങ്ങിക്കാൻ പറഞ്ഞിട്ടുണ്ട് സംസാരിക്കാൻ. അവൾക്ക് ഫോൺ ഉണ്ടല്ലോ!”

Leave a Reply

Your email address will not be published. Required fields are marked *