തുടർന്ന് അവൻ വലതു കയ്യുടെ ചൂണ്ടുവിരൽ കൊണ്ട് അട്ട സഞ്ചരിക്കുന്ന രീതി കാണിച്ചു …
അവന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും അവൾ കടിച്ചു പിടിച്ചു ഇരുന്നു …
താഴെ, ഇരിക്കുമ്പോൾ അവൻ പറഞ്ഞ ” മാരക ജീവിയെ ” കണ്ട കാര്യം അവളോർത്തു …
അത്താഴത്തിന് ലഡ്ഡുവും മൈസൂർ പാവുമായിരുന്നു…
” ഇത് കഴിഞ്ഞില്ലേ……… ?”
ലഡ്ഡു കയ്യിൽ കിട്ടിയപ്പോൾ അവൾ ചോദിച്ചു
” ഓരോ കുഴിമന്തിക്ക് പറഞ്ഞാലോ..?”
അഭിരാമി അതു കേട്ട് വേഗം ലഡ്ഡു വിഴുങ്ങി…
കവറിലെ പച്ചവെള്ളവും കുടിച്ച് പലകയ്ക്കു മുകളിൽ ഇരുവരും മിണ്ടാതെയിരുന്നു……
തണുപ്പ് കയറിത്തുടങ്ങി……
ഉയരത്തിലായതിനാൽ കാറ്റ് ശല്യമായിരുന്നു…
പതിവു പോലെ ചീവീട് കച്ചേരി തുടങ്ങി ..
കീറിത്തൂങ്ങിയ ടാർപ്പായ കാറ്റടിച്ച് ശബ്ദത്തോടെ വിറച്ചു കൊണ്ടിരുന്നു……
” നാളെ എത്തുമായിരിക്കും ല്ലേ…? ”
അവൻ മിണ്ടാതിരിക്കുന്നതു കണ്ട് അവൾ ചോദിച്ചു……
” നടന്നാലെത്തും………. ”
അവൻ പറഞ്ഞിട്ട് ബാഗ് തലയിണയാക്കി വളഞ്ഞു കിടന്നു…
അവൾ ഇരിക്കുന്നതിനാൽ അവന് കാൽ നിവർത്താൻ സാധിച്ചിരുന്നില്ല…
“ഇന്ന് സമാധാനമായി കിടക്കാമല്ലോ…… ”
അവൾ അവനരുകിലേക്ക് ചെരിഞ്ഞു …
“ആനയെ പേടിക്കണ്ട… പുലിക്ക് മരം കയറാനറിയാം… ”
അവൻ പറഞ്ഞു……
” നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ .. നിന്റെ കരിനാക്കു വളച്ചു പറഞ്ഞിട്ടാ ഈ കാട്ടിൽ കിടക്കേണ്ടി വന്നത്…… ”
” പിന്നേ… ഞാൻ കരിനാക്കു വളച്ചിടാണല്ലോ അവരു പിടിക്കാൻ വന്നത്..”
അവനോട് പറഞ്ഞു ജയിക്കുക സാദ്ധ്യമല്ലെന്നറിയാവുന്ന അഭിരാമി പിന്നീട്മൗനം പാലിച്ചു..
കുറച്ചു നേരം കൂട്ടി കടന്നുപോയി…
“അജൂട്ടാ..”
അവൾ പതിയെ വിളിച്ചു……
” ഉം… ”
അവൻ മൂളി… ….
“നീയിതാരോടും പറയരുത് ട്ടോ… ”
“എന്ത്… ….?”
ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്……
” ഞാൻ… പാന്റ്..”
“ഉം ..”
” പറയൂല്ലല്ലോ… …. ”
അവൾ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…
” പറയും… ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ ആദ്യം പോയി ഈ കാര്യം പേപ്പറിൽ കൊടുക്കണം… ”
അവൻ ശുണ്ഠിയെടുത്തു……
അവൾ പിണങ്ങി, മരത്തിലേക്ക് ചേർന്നു കിടന്നു..
തണുപ്പ് കയറിത്തുടങ്ങി……
അവനും മരത്തിനും ഇടയിലായിരുന്നു അവൾ……
കാൽ നീട്ടി വെയ്ക്കാൻ സ്ഥലം തികയുമായിരുന്നില്ല..
എന്നാൽ രണ്ടു പേർക്ക് ഇരിക്കാമായിരുന്നു……
വളഞ്ഞു കിടന്നു ശരീരം വേദനയെടുത്തപ്പോൾ അജയ് എഴുന്നേറ്റിരുന്നു.
സ്വാഭാവികമായും അവൾക്കും എഴുന്നേൽക്കണ്ട വന്നു.
അഭിരാമിയുടെ ഇരുവശങ്ങളിലൂടെയും കാലുകൾ കടത്തി അവൻ മരത്തിലേക്ക് ചാരി.
അവൻ പറഞ്ഞില്ലെങ്കിലും അവന്റെ നെഞ്ചിലേക്ക് അവൾ പുറം ചാരി……
ഇപ്പോൾ ഇരിപ്പ് സുഖകരമാണ്………
ടാർപ്പായക്കു കീഴിലായതിനാൽ മഞ്ഞു വീഴ്ച പേടിക്കണ്ട..
“അമ്മാ…”
അജയ് വിളിച്ചു.
“നീ മിണ്ടണ്ട… എന്തിനും ഏതിനും ദേഷ്യമല്ലേ… ?”
“നമുക്കിവിടെ നിന്ന് രക്ഷപ്പെടണ്ടേ അമ്മാ……? ”
” ദേഷ്യപ്പെട്ടാൽ രക്ഷപ്പെടുമോ… ?”
അവൻ ഒന്നും മിണ്ടിയില്ല…
” എനിക്കറിയാം എന്നെ കണ്ടു കൂടാഞ്ഞിട്ടാണ് നീ ദേഷ്യപ്പെടുന്നതെന്ന്… ”
“അങ്ങനെ ഞാൻ പറഞ്ഞോ… ?”
“പറയണ്ടല്ലോ… കാണിക്കുന്നത് കണ്ടാൽ മനസ്സിലാകുമല്ലോ… “
” അതമ്മ നടക്കാഞ്ഞിട്ട് ദേഷ്യം വന്നൂന്ന് നേരാ..”
“എനിക്ക് വയ്യാത്തതു കൊണ്ടല്ലേ… ”
അജയ് മറുപടി പറഞ്ഞില്ല..
“എന്നെ കളഞ്ഞിട്ടു പൊയ്ക്കോളാൻ ഞാൻ പറഞ്ഞതല്ലേ……. ”
വാക്കുകളുടെ അവസാനമായപ്പോഴേക്കും അവളുടെ ശബ്ദം ഇടറി……
അജയ് കൈ ചുറ്റി അവളെ മാറോടു വലിച്ചു ചേർത്തു.
“വല്യ സ്നേഹമൊന്നും കാണിക്കണ്ട… ”
അവൾ അടുക്കാൻ കൂട്ടാക്കിയില്ല…
” കാണിച്ചാൽ… ….?”
” നിനക്കെന്നോട് ഒരു സ്നേഹവുമില്ലാന്ന് എനിക്ക് തോന്നുന്നുണ്ട്……”
അജയ് മുഖം നിരക്കി അവളുടെ പിൻകഴുത്തിൽ ഒരുമ്മ വെച്ചു …
ഇത്തവണ അവളൊന്നും മിണ്ടിയില്ല…
“സ്നേഹമില്ലാഞ്ഞിട്ടാ അവൻമാരെ തല്ലിയിട്ട് , രക്ഷപ്പെടുത്തിയത്…… ? സ്നേഹമില്ലാഞ്ഞിട്ടാണോ ഞാൻ എടുത്ത് കൊണ്ട് ഇവിടം വരെ എത്തിച്ചത്…… ?”
“അത് നിനക്കും രക്ഷപ്പെടണ്ടേ…? ”
” എനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാൻ ആണെങ്കിൽ ബാംഗ്ലൂർ നിന്നാൽപ്പോരായിരുന്നോ..?”
