ഏഴ് കിലോമീറ്റർ……….
മുനിച്ചാമിയുടെ വാക്കുകൾ അവന് ഓർമ്മ വന്നു…
ഈ കാര്യത്തിലെങ്കിലും മുനിച്ചാമി പറഞ്ഞ ദൂരം കൃത്യമായിരിക്കേണമേ എന്നവൻ മനസ്സാ പ്രാർത്ഥിച്ചു…
ആരോഗ്യവാനായ, വഴിയറിയുന്ന ഒരാൾക്ക് മാക്സിമം മൂന്നോ നാലോ മണിക്കൂർ കൊണ്ട് താണ്ടാവുന്ന ദൂരം…
വഴിയറിയില്ല എന്നത് പ്രശ്നമാണ്…
എന്നിരുന്നാലും വട്ടവടയുടെ ഏതെങ്കിലും ജനവാസ പ്രദേശത്ത് ഇരുട്ടുന്നതിനു മുൻപ് എത്തിച്ചേരണമെന്ന് അവൻ കണക്കു കൂട്ടി…
കഴിഞ്ഞ രാത്രി പോലെ ശാന്തമായിക്കൊള്ളണമെന്നില്ല , വനത്തിലെ അടുത്ത രാത്രി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം അവനുണ്ടായിരുന്നു……
അഭിരാമിയുടെ വലം കൈയ്യിലേക്ക് ഇടം കൈ മുറുക്കി അവൻ മുന്നോട്ടു ചുവടു വെച്ചു…
വഴിയറിയാത്തവന് സൂര്യൻ മാത്രമാണ് ആശ്രയം…
നാലു ചുവട് മുന്നോട്ടു വെച്ചതും കരിയിലകൾക്കിടയിലൂടെ ഒരു പാമ്പിഴഞ്ഞു പോകുന്നത് അവൻ ഉൾക്കിടിലത്തോടെ കണ്ടു……….
അമ്മ ഭയക്കാതിരിക്കാൻ അവൻ മിണ്ടിയില്ല.
വൻമരങ്ങൾക്കിടയിൽ കുറ്റിപ്പുല്ലുകളല്ലാതെ കാടുകയറിപ്പിടിച്ചിരുന്നില്ല …
അളവെടുത്ത് നിരയായി വച്ചു പിടിപ്പിച്ചതു പോലെയുള്ള വൻമരങ്ങളുടെ കുടക്കീഴിൽ അവർ യാത്ര തുടർന്നു……
പൊതുവേ നടന്നു ശീലമില്ലാത്ത അഭിരാമി പത്തു മിനിറ്റിനകം തളർന്നിരുന്നു …
വിശപ്പും ദാഹവും ഉറക്കക്ഷീണവും അതിന് ആക്കം കൂട്ടി എന്നു വേണം പറയാൻ …
മുൾപ്പടർപ്പുകളിൽ ചുരിദാർ കൊളുത്തി പല തവണ അവൾ വീഴാൻ പോയി…
പതിനഞ്ചാം മിനിറ്റിൽ അവന്റെ കൈ വിടുവിച്ച് അവൾ വനമദ്ധ്യേ നിന്നു…
” എനിക്കു വയ്യ… …. നീ പൊയ്ക്കോ… ”
ഗദ്ഗദവും സങ്കടവും തിക്കു മുട്ടിയ വാക്കുകൾ അവളിൽ നിന്ന് പുറത്തു വന്നു..
അജയ് അമ്പരന്ന് അവളെ നോക്കി…
അമ്മ ക്ഷീണിതയാണെന്ന് അവൻ കണ്ടു…
” പത്തു മിനിറ്റു കൂടി അമ്മാ……… ”
അവൻ അവളെ നോക്കി കെഞ്ചി…
പാമ്പിനെ കണ്ട കാര്യം അവനോർത്തു……
അവളുടെ ശരീര ഭാഷ അവനിലെ നഴ്സിംഗ് വിദ്യാർത്ഥി സൂക്ഷ്മം നിരീക്ഷിച്ചു……
അജയ് അവളുടെ നേരെ കൈനീട്ടി..
മടിയോടെ അവൾ കൈ, അവന്റെ കയ്യിൽ കോർത്തു……
വീണ്ടും നടപ്പു തുടങ്ങി…….
ഇഴഞ്ഞെന്ന പോലെയായിരുന്നു അഭിരാമിയുടെ നടപ്പ്…
ഇതേ രീതിയിൽ പോയാൽ രണ്ട് ദിവസം കൊണ്ടു പോലും പുറത്തെത്താൻ കഴിയില്ലായെന്ന് അവന് മനസ്സിലായി…
മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ…
വീണ്ടും പത്താം മിനിറ്റിൽ അഭിരാമി നിന്നു…
ഇത്തവണ അവൾ പുല്ലിലേക്ക് കുഴഞ്ഞിരിക്കുകയാണുണ്ടായത്……
സങ്കടവും ദേഷ്യവും അജയ്ക്ക് ഒരുമിച്ചു വന്നു…
“ഇങ്ങനെ സങ്കടത്തിലാക്കരുതമ്മാ… ”
” നീ പൊയ്ക്കോടാ… ”
ശ്വാസം വലിച്ചു വിടുന്നതിനിടയിൽ അവൾ നിലത്തേക്കു നോക്കിപ്പറഞ്ഞു……
“അങ്ങനെയാണോ ഞാൻ പറഞ്ഞത്… ?”
അജയ് കാൽമുട്ടുമടക്കി അവളുടെ അരികത്തിരുന്നു..
” ഈ കാട്ടിൽ നിന്ന് ഇരുട്ടുന്നതിനു മുൻപ് രക്ഷപ്പെടണ്ടേ നമുക്ക്..?”
” നിക്ക് വയ്യ… …. ”
അവളത്രയും മാത്രം പറഞ്ഞു……
അജയ് അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി…
അമ്മയുടെ സജലങ്ങളായ മിഴികൾ അവൻ കണ്ടു…
അവന്റെ ഹൃദയം ഒന്നു പിടഞ്ഞു…….
” കുറച്ച് വെള്ളം കിട്ടോ… ….?”
അഭിരാമിയുടെ ചോദ്യം അവന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി…
അവൻ മറുപടി പറഞ്ഞില്ല…
പരിചാരകരും സേവകരും തറവാട്ടു മഹിമയും ചേർന്ന കോടീശ്വരിയുടെ സ്വരമാണ് ആ കേട്ടതെന്ന് , ദാഹമുണ്ടായിരുന്നുവെങ്കിലും വിശ്വസിക്കാൻ അവന് പ്രയാസം തോന്നി…
ബാഗിൽ പണമുണ്ട്… ….
കടലാസിന്റെ വിലപോലും ഇല്ല… ….
അവളുടെ കിതപ്പാറും വരെ അവൻ കാത്തു……
അജയ് പിന്നിൽ തൂക്കിയിട്ടിരുന്ന തന്റെ ബാഗ് മുൻവശത്ത് വയറിനു മീതെ തൂക്കി…
അവൾക്കു മുന്നിലായി അവൻ ചെന്നിരുന്നു..
” കയറ്………. ”
അവൻ പറഞ്ഞു…
അഭിരാമി നിറമിഴികളോടെ അവനെ നോക്കി…
” കയറമ്മാ… …. ”
അവനവളെ പുറത്തേക്ക് വലിച്ചു കയറ്റി..
അഭിരാമി അവന്റെ കഴുത്തിനു താഴെ കൈകൾ വട്ടം ചുറ്റി, അവന്റെ പുറത്ത് കമിഴ്ന്നു കിടന്നു.
അവളുടെ ഇരുതുടകളും പിന്നിലേക്ക് കയ്യിട്ട് ചേർത്തു പിടിച്ച് അജയ് നടപ്പു തുടങ്ങി……
കയറ്റമൊന്നും ഇല്ലാത്തതിനാൽ അത്യാവശ്യം വേഗത്തിലായിരുന്നു അവന്റെ നടപ്പ്…….
