“അമ്മ കഴിച്ചോ………. ”
” നീയും കഴിക്ക്…”
അവൾ താൻ കഴിച്ച ലഡ്ഡുവിന്റെ ബാക്കി അവന്റെ വായിലേക്ക് തിരുകിവെച്ചു കൊടുത്തു…
അവളെ നോക്കിക്കൊണ്ട് അവനത് കഴിച്ചു…
അജയ് വീണ്ടും കവറിൽ നിന്ന് പലഹാരമെടുത്തു..
വൃത്താകൃതിയിലുള്ള പലഹാരം അവൾക്കു നേരെ നീട്ടി……
അഭിരാമി അതു വാങ്ങി കടിച്ചു……
പലഹാരത്തിനുള്ളിൽ നിറഞ്ഞ പഞ്ചസാര ലായനി അവളുടെ ചൊടികളിൽ നിന്ന് താടിയിലേക്ക് ഇറ്റുവീണു…
ഒരു നിമിഷം അത് നോക്കി നിന്ന ശേഷം അജയ് കൈ നീട്ടി അത് തൊട്ടെടുത്തു……
പിന്നെ വിരൽ വായിലേക്കിട്ട് നുണഞ്ഞു…
അഭിരാമി ചിരിയോടെ അവനെ നോക്കി…
അത് കണ്ട് അജയ് കണ്ണടച്ചു ചിരിച്ചു……
പലഹാരങ്ങൾ ബാക്കി വന്നത് എല്ലാം ഒരു കവറിലാക്കി മറ്റു രണ്ടു കവറുകളിൽ അജയ് വെള്ളം ശേഖരിച്ചു…
” കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല മിനറൽ വാട്ടറാ… ”
അജയ് കവർ കൂട്ടിക്കെട്ടി ബാഗിലേക്കിടുന്നതിനിടയിൽ പറഞ്ഞു……
ദാഹവും വിശപ്പും അല്പം അടങ്ങിയ ശേഷം വീണ്ടും യാത്ര തുടർന്നു……
പ്രതീക്ഷിച്ചതു പോലെയല്ലായിരുന്നു കാര്യങ്ങൾ……
അഭിരാമി വീണ്ടും തളർന്നു തുടങ്ങി……
അവളെ എടുത്തും നടത്തിയും അജയ് യും തളർന്നു………
സൂര്യനും പടിഞ്ഞാറേക്ക് താണു തുടങ്ങിയിരുന്നു..
ഇരുട്ടുന്നതിനു മുൻപ് എവിടെയെങ്കിലും എത്തിച്ചേരാം എന്ന അവന്റെ പ്രതീക്ഷ തകിടം മറഞ്ഞു..
ആ ദേഷ്യം അവനവളോട് തീർക്കുകയാണുണ്ടായത്..
“വല്ല കാലത്തും കുറച്ച് നടക്കണം…… വെറുതെ കഴിച്ചു വീട്ടിലിരുന്നാൽപ്പോരാ … ”
അഭിരാമി സങ്കടത്തോടെ അവനെ നോക്കി…
” ഈ കാട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന് ഒരു ചിന്തയുമില്ലേ അമ്മയ്ക്ക്… ?”
അവൻ ക്ഷോഭിച്ചു.
“നിക്ക് അത്ര വയ്യാത്തതു കൊണ്ടാടാ… ”
അവൾ കേണു…
അജയ് വീണ്ടും അവളെ ചുമന്നു തുടങ്ങി…
അവളോടുള്ള വാശിക്ക് എന്നവണ്ണം ഭൂമി ചവിട്ടുക്കുലുക്കി അവൻ വേഗത്തിൽ നടന്നു……
അരമണിക്കൂറിലേറെ അവളേയും ചുമന്ന് അവൻ വേഗത്തിൽ നടന്നു……
അവൻ തളർന്നു തുടങ്ങിയിരുന്നു… ….
അല്പ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ഭാഗികമായി തകർന്ന ഒരു ഏറുമാടം അജയ് കണ്ടു…
അതിന്റെ ചുവട്ടിൽ അവളെ നിർത്തി അജയ് കിതച്ചു……
അഭിരാമി അവനെപ്പേടിച്ച് മിണ്ടാതെ നിന്നതേയുള്ളൂ…….
“വേറെ വല്ലവരും ആയിരുന്നുവെങ്കിൽ ഉച്ചയ്ക്കു മുൻപേ വട്ടവട എത്തിയേനേ..”
അജയ് പരിസരം വീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു……
” പിന്നേ… നിന്റെ പ്രായമല്ലേ എല്ലാവർക്കും..”
അഭിരാമി ശബ്ദിച്ചു…
അജയ് അവളെ ദേഷ്യത്തിൽ നോക്കി…
അജയ് ഏറുമാടത്തിലേക്ക് നോക്കുന്നത് കണ്ട് അഭിരാമിയും നോക്കി…
ഏതായാലും നടന്നാൽ എവിടെയും എത്തില്ല… ഇവിടെ തങ്ങാം എന്ന് അവൻ കണക്കു കൂട്ടി……
കാട്ടിൽ വല്ല ആന ചവിട്ടിക്കൊല്ലുന്നതിലും ഭേദമാണല്ലോ….
ഏറുമാടം കണ്ടപ്പോൾ അവളുടെ മിഴികൾ വിടർന്നു…
“ഇതാരുണ്ടാക്കി..?”
” ചേലക്കര തറവാട്ടു വകയാ… …. ”
“പോടാ… …. എന്റെ തറവാട്ടുകാരെ പറയുന്നോ… ?”
അഭിരാമി അവന്റെ ചെവിയിൽ ഒരു നുള്ളു കൊടുത്തു……
ഏറുമാടത്തിൽ കയറിപ്പറ്റാൻ സകല വഴിയും നോക്കി അവൻ മരത്തിനു ചുറ്റും നടന്നു……
രക്ഷയില്ല… ….!
ഇതുണ്ടാക്കിയവർ എങ്ങനെ കയറിപ്പറ്റി എന്ന് അവൻ ആലോചിച്ചു……
പിടിയിലൊതുങ്ങാത്ത മരത്തിനു മുകളിൽ എന്തെങ്കിലും സംവിധാനങ്ങളില്ലാതെ കയറിപ്പറ്റുക മനുഷ്യസാധ്യമല്ലെന്ന് അവനറിഞ്ഞു…….
മരത്തിന്റെ ചുവട്ടിൽ നിന്നും ശ്രദ്ധ പരിസരങ്ങളിലേക്ക് തിരിച്ചപ്പോൾ അജയ് കുറച്ചകലെ ഒരു പ്ലാസ്റ്റിക് കയർ നീളത്തിൽ മറ്റൊരു മരത്തിൽ കെട്ടിയിരിക്കുന്നത് കണ്ടു ..
അവൻ ആ മരത്തിനടുത്തേക്ക് നീങ്ങിയതും അഭിരാമി പിന്നാലെ ചെന്നു……
“എങ്ങോട്ടാ… ?”
അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി……
അജയ് വണ്ണം കുറഞ്ഞ മരത്തിലേക്ക് വലിഞ്ഞു കയറി..
പാന്റ് ധരിച്ചു മരം കയറുക ബുദ്ധിമുട്ടായിരുന്നു..
എന്നാലും അവൻ കയ്യെത്തിച്ച് കയർ അഴിച്ചു……
കെട്ടഴിഞ്ഞു കയർ കയ്യിൽ നിന്നു പോയതും “ടപ്പേ” എന്നൊരു ശബ്ദം കേട്ടു……
ആ ശബ്ദത്തിൽ പിടിവിട്ട് അജയ് നിലത്തു വീണു……
അതു കണ്ട് അഭിരാമി അലറിക്കൂവിക്കൊണ്ട് അവനിലേക്ക് ഓടിയടുത്തു…
