അർത്ഥം അഭിരാമം – 5 2അടിപൊളി  

“വെയ്റ്റുണ്ടോടാ… ?”

അവൻ ചെറുതായി കിതക്കുന്നതറിഞ്ഞ് അവൾ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു……

“ഉണ്ടെങ്കിൽ…..?”

” ഞാൻ ഇനി കുറച്ചു നടക്കാം…… ”

ഉടൻ തന്നെ അജയ് നിന്നു…

അവന്റെ പുറത്തു കൂടി നെഞ്ചുരച്ച് അവൾ നിലത്തു കാൽ കുത്തി.

“നടക്കാമോ… ….?”

അജയ് തിരിഞ്ഞു നിന്ന് ചോദിച്ചു …

” പറ്റുന്ന പോലെ… ”

അവൾ പറഞ്ഞു…

“വയ്യെങ്കിൽ എടുക്കാം… ”

” നീയും ക്ഷീണിച്ചില്ലേ…? ”

” അത് സാരമില്ല… ”

അവൻ വീണ്ടും അവളെ പുറത്ത് കയറ്റാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു…

” ഞാൻ നടക്കാം..”

പിന്നെ അഭിരാമി നടന്നു തുടങ്ങി…

തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് അമ്മ നടക്കുന്നത് എന്ന് അജയ്ക്ക് മനസ്സിലായി…

സൂര്യപ്രകാശത്തിനു ചൂടേറിത്തുടങ്ങി…

വിശപ്പിനേക്കാളേറെ ദാഹം ഇരുവരെയും വലച്ചു തുടങ്ങി……

” ഇതു തന്നെയാണോടാ വഴി… ?”

നടത്തത്തിന്റെ അന്ത്യം കാണായ്കയാൽ അഭിരാമി ഒരു വേള കിതപ്പോടെ നിന്ന് ചോദിച്ചു……

” കഴിഞ്ഞയാഴ്ച ഞാൻ വന്നത് ഈ വഴിക്കായിരുന്നു…… ”

അജയ് പിറുപിറുക്കുന്നതു പോലെ പറഞ്ഞു.

അഭിരാമി പിന്നെ മിണ്ടാൻ പോയില്ല..

അരമണിക്കൂർ നടത്തം കഴിഞ്ഞു…

ഏതോ കാട്ടുചോലയുടെ ശബ്ദം കേട്ടതും ഇരുവരും മുഖത്തോടു മുഖം നോക്കി……

വെള്ളം……..!

ഒറ്റയടിക്ക് ഇരുവരുടെയും ദാഹം ഇരട്ടിയായി…

കാലുകൾ നീട്ടി വലിച്ച് ഇരുവരും വേഗത്തിൽ നടന്നു……

അതൊരു ചോല തന്നെയായിരുന്നു……

ചെറിയൊരു കൈത്തോട്……

ചുറ്റും കാട്ടു കൂവച്ചെടിയും മുൾപ്പടർപ്പുകളും കൊണ്ട് ചോലയിലേക്ക് അടുക്കാൻ അവർക്ക് സാധിച്ചില്ല…

അജയ് മുകളിലേക്ക് സൂര്യനെ ഒന്നു നോക്കി…

സൂര്യൻ ചതിച്ചില്ലെങ്കിൽ തങ്ങൾ ശരിയായ ദിശയിൽ തന്നെ ആയിരിക്കാം എന്ന് ഒന്നുകൂടി ഉറപ്പിച്ച് അവൻ , അഭിരാമിയേയും കൂട്ടി ചോലക്കു മുകളിലേക്ക് നടന്നു……

അവിടെ കുറച്ചു ഭാഗം, ചെറിയ പാറയ്ക്കു മുകളിലൂടെ വെള്ളമൊഴുകുന്ന സ്ഥലം അവർ കണ്ടു…

ഇരുവരുടെയും കണ്ണുകളിൽ വെള്ളത്തോടുള്ള ആർത്തി നിറഞ്ഞു..

പായൽ പിടിക്കാത്ത ഭാഗത്തേക്ക് അജയ് അഭിരാമിയെ പിടിച്ചിറക്കി……

തണുത്ത വെള്ളം കാലിൽ തൊട്ടപ്പോൾ ഇരുവരും ഒന്ന് കുളിരു കോരി…….

മുട്ടൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് അജയ് അവളേയും പിടിച്ചിറക്കി……

” തണുക്കുന്നെടാ…….”

അവൾ വെള്ളത്തിൽ നിന്നും കയറാൻ ശ്രമിച്ചു..

” എന്നാൽ വെള്ളം കുടിക്കണ്ട … ”

പറഞ്ഞിട്ട് അജയ് കൈ കുമ്പിളാക്കി വെള്ളം കോരി മുഖം കഴുകി..

അതു കണ്ട് അവളും ചോലയുടെ അരികിലിരുന്ന് മുഖം കഴുകി……

വിരലുപയോഗിച്ച് ബ്രഷ് ചെയ്ത ശേഷം അവൻ ഒരു കവിൾ വെള്ളം കുടിച്ചു…

” വെള്ളം വേണ്ടേ…….?”

അവൻ അവളെ നോക്കി…

” വേണം…… ”

അവൾ പറഞ്ഞു……

കരയിലിരുന്നു കൊണ്ട് വെള്ളം കുടിക്കുക ദുഷ്ക്കരമായിരുന്നു..

അത് മനസ്സിലാക്കി അജയ് അവളെ ചോലയിലേക്ക് വലിച്ചു ചാടിച്ചു.

” വിടടാ… ”

അവൾ ശുണ്ഠിയെടുത്തു…

അവൻ വലിച്ചിട്ടപ്പോൾ അവൾ മുട്ടിനു മുകളിൽ വരെ നനഞ്ഞു …

“ആവശ്യത്തിന് കുടിച്ചോ… അടുത്ത തോട് കാണുന്ന വരെ വെള്ളത്തിന് മിണ്ടരുത്… ”

” ഞാനെന്താ ഒട്ടകമോ…?”

വെള്ളം കണ്ടതിൽ അഭിരാമിക്ക് ശബ്ദം തിരിച്ചു കിട്ടി……….

” പുറത്ത് എത്തുന്ന വരെ പല വേഷവും കെട്ടേണ്ടി വരും…… ”

അഭിരാമി വെള്ളം കുടിച്ചു തുടങ്ങി …

അജയ് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി …

ബാഗ് തുറന്ന് മുനിച്ചാമിയുടെ സമ്മാനമായ പലഹാരപ്പൊതി എടുത്തു.

“വാ… ബ്രേക്ക്ഫാസ്റ്റ് കഴിക്കാം………”

അവൻ തൂക്കിയിട്ടിരുന്ന കാലിൽ പിടിച്ച് അഭിരാമി കരയിലേക്ക് കയറി…

ഒരു ലഡ്ഡു എടുത്ത് അവൻ അവൾക്കു കൊടുത്തു…

” ഒരെണ്ണമോ… ?”

അവൾ അന്തിച്ച് അവനെ നോക്കി…

” പുലി പിടിച്ചില്ലേൽ പത്തു ദിവസം കാട്ടിൽ കിടക്കേണ്ടി വരും … അതുകൊണ്ട് ജീവൻ നിലനിർത്താൻ മാത്രം…… ”

ചെറിയ ചിരിയോടെ അവൻ പറഞ്ഞു…….

അവൻ പറഞ്ഞത് കാര്യമാണോ തമാശയാണോ എന്നൊരു സംശയം അവളുടെ മുഖത്തുണ്ടായി …

അവൻ കൊടുത്ത ലഡ്ഡു ഒറ്റ വിഴുങ്ങിന് അവൾ തിന്നു തീർത്തു…

രണ്ടാമത്തെ ലഡ്ഡു അവൻ അവളുടെ നേരെ നീട്ടി ..

അതു പതിയെ കടിച്ചിട്ട് അവൾ അവനെ നോക്കി…

” നീ കഴിക്കുന്നില്ലേ ….?”

Leave a Reply

Your email address will not be published. Required fields are marked *