അർത്ഥം അഭിരാമം – 5അടിപൊളി  

കഴിഞ്ഞ സായന്തനത്തിന്റെ ഭംഗിയിൽ അവന്റെയും തന്റെയും നിമിഷങ്ങൾ അഭിരാമി ഒരു നൊടി ഓർത്തു……

ടൈറ്റാനിക്ക്… ….!

കൊടുങ്കാട്ടിൽ, ഇരുളിന്റെ വന്യതയിലും അവൾക്കുള്ളാലെ ചിരി വന്നു……

അവനടുത്തുള്ളപ്പോഴും അവനോട് സംസാരിക്കുമ്പോഴും സമയം പോകുന്നതറിയുന്നില്ല…

ഒരു പക്ഷേ തന്റെ വിരസ ജീവിതത്തിലെ നവ്യാനുഭവമായതിനാലാകാം…

അവന്റെ സംസാരങ്ങളിൽ ചിലപ്പോഴൊക്കെ താൻ പൈങ്കിളി നായികയായിപ്പോയിട്ടുള്ളത്  അഭിരാമിക്ക് അംഗീകരിക്കാതിരിക്കാൻ ആവില്ലായിരുന്നു……

അതാണ് , തന്നെ പ്രേമിച്ചോളാൻ കളിയായിട്ടാണെങ്കിലും അവൾ പറയാനുള്ള കാരണം……

രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് അജയ് ഇത്രയധികം സ്വാധീച്ചുവെങ്കിൽ നഷ്ടപ്പെട്ട വർഷങ്ങളത്രയും കൊണ്ട് അവൻ തന്നെ ഒരുപാടൊരുപാട് മാറ്റിയെടുത്തേക്കുമായിരുന്നു എന്നവൾക്കു തോന്നി..

അവന് നഷ്ടപ്പെട്ടത് ബാല്യം.., കുറച്ചു കൗമാരം……

തനിക്ക് അവനും തന്റെ ജീവിതവും …

ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ അവനെ എവിടേക്കും വിടില്ലായെന്ന് ആ നിമിഷം അഭിരാമി ശപഥം ചെയ്തു…

അവന് വാക്കു കൊടുത്തതു പോലെ അവന്റെ നഷ്ടപ്പെട്ട ഇന്നലെകൾ തിരികെ കൊടുക്കണം……

ഒപ്പം അവൻ തരുന്ന സന്തോഷങ്ങളും തമാശകളും തനിക്ക് ആവോളം ആസ്വദിക്കുകയും വേണം…

അവളുടെ ചിന്തകൾ അത്തരത്തിലങ്ങനെ മുന്നേറിക്കൊണ്ടിരുന്നു……

അമ്മയെ പുണർന്നിരുന്ന് ഒരു നിമിഷം അജയ് മയങ്ങിപ്പോയിരുന്നു……

അടുത്ത നിമിഷം ഒരു വെടിയൊച്ച കേട്ടു……

കിടുങ്ങി വിറച്ച് അഭിരാമി ഒന്നുകൂടി അവനിലേക്ക് ചേർന്നു …

അവളുടെ ഉടൽ അവനു മടിയിലിരുന്ന് തുള്ളി വിറച്ചുകൊണ്ടിരുന്നു……

മയക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു……

വെടിയൊച്ചയുടെ അലകൾ കാടുനീളെ പ്രതിദ്ധ്വനിച്ച് നേർത്തു വന്നു..

“പേടിക്കണ്ടമ്മാ… നായാട്ടുകാരായിരിക്കും. ”

അജയ് ശബ്ദം താഴ്ത്തിപ്പറഞ്ഞു…

അമ്മയുടെ വിറയൽ കുറഞ്ഞു തുടങ്ങിയത് അവനറിഞ്ഞു……

അജയ് വെടിയൊച്ച കേട്ട ദിക്കിലേക്ക് ചെവി വട്ടം പിടിച്ചു……

ഇടതു വശത്തു നിന്നാണ് ….

ദൂരപരിധി അവനു വ്യക്തമായില്ല..

ആരു തന്നെയായാലും അവരെ കാണുന്നത് അപകടമാണെന്ന് അവനറിയാമായിരുന്നു..

അമ്മ ചെറുപ്പമാണ്. സുന്ദരിയാണ്..

കാടു കയറി വരുന്നവന്റെ മുൻപിൽ തങ്ങളുടെ കദന കഥകളൊന്നും വിലപ്പോവില്ല , എന്നവനറിയാമായിരുന്നു……

അടുത്ത് മനുഷ്യജീവിയുണ്ട് എന്നത് ചില്ലറ ആശ്വാസമല്ല  അവർക്കേകിയത്……

കണ്ണടച്ചും തുറന്നും കാതുകൾ കൂർപ്പിച്ചിരുന്നും മണിക്കൂറുകൾ വീണ്ടും കടന്നുപോയി…

മഞ്ഞുകണങ്ങൾ മഴ പോലെ തന്നെ പെയ്തു തുടങ്ങി…

പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദമാണ് അജയ് നെ ഉണർത്തിയത്……

ഉറക്കം തൂങ്ങി വരുന്ന മിഴികൾ വലിച്ചു തുറന്നപ്പോൾ ചുറ്റും പ്രകാശം പരന്നു തുടങ്ങുന്നത് അവൻ കണ്ടു…

പുതിയ പുലരി… ….!

പ്രത്യാശയുടെ കിരണങ്ങൾ, കോടമഞ്ഞിനിടയിലൂടെ തങ്ങളുടെ മേൽ വീഴുന്നത് അവൻ കണ്ടു..

“അമ്മാ………. ”

അവൻ അവളെ തട്ടിയുണർത്തി……

അവൾ മിഴികൾ വലിച്ചു തുറന്ന് അവനെ നോക്കി…

പ്രകാശത്തിലേക്ക് മുഖം തിരിച്ചപ്പോൾ അവളുടെ കണ്ണൊന്നു മഞ്ഞളിച്ചു……

” നേരം വെളുത്തു..”

അവിശ്വസനീയതയോടെ അവളവനെ നോക്കി…

ഇനിയൊരു പ്രഭാതം കാണില്ല , എന്ന് ചിന്തിച്ചിടത്തു നിന്ന് പുലരി വെളിച്ചം കണ്ട മന്ദഹാസം അവളുടെ മിഴികളിലുണ്ടായി……

” രക്ഷപ്പെടണം…… ”

വ്യഗ്രതയോടെ അവൻ എഴുന്നേൽക്കാനാഞ്ഞു…

ഇടുപ്പിൽ പിടിച്ച് അവൻ അഭിരാമിയെ ഉയർത്തി ..

മരവിച്ച പാദങ്ങൾ നിലത്തുറയ്ക്കാതെ അഭിരാമി , എഴുന്നേറ്റ് മരത്തിലേക്ക് ഇരുകൈകളും കുത്തി നിന്നു..

ഒരല്പം ചൂടു വെള്ളം കുടിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു……

വേരിൽ കൈ കുത്തി അജയ് എഴുന്നേറ്റു..

നിലത്തിരുന്ന ബാഗ് എടുത്ത് ചുമലിൽ തൂക്കിയപ്പോൾ കൈകൾ നിവരാൻ മടിക്കുന്നത് അവനറിഞ്ഞു..

അഭിരാമിയുടെ പിൻ ഭാഗത്തിരുന്ന കരിയിലയും പൊടിയും തൂത്തുകളഞ്ഞത് അവനാണ്…

മൂരി നിവർത്തി അജയ് ചുറ്റിനും മിഴികൾ പായിച്ചു.

എവിടേക്കാണ് പോകേണ്ടത്..?

ഇന്നലെ വന്ന വഴിയുടെ ഒരു രേഖ പോലും കൺമുന്നിൽ കാണാനില്ല…

അഭിരാമിയുടെ കൈ പിടിച്ച് അജയ് വേരിനപ്പുറം കടന്നു , ഒരു നിമിഷം നിന്നു..

വട്ടവടയിൽ സൂര്യനുദിക്കുന്ന ഭാഗം അവൻ മനസ്സിലോർത്തു……

മനസ്സിൽ ദിക്കുകളുടെ സങ്കലനം നടന്നു……

കാന്തല്ലൂർ റ്റു വട്ടവട……

ഏഴ് കിലോമീറ്റർ……….

മുനിച്ചാമിയുടെ വാക്കുകൾ അവന് ഓർമ്മ വന്നു…

ഈ കാര്യത്തിലെങ്കിലും മുനിച്ചാമി പറഞ്ഞ ദൂരം കൃത്യമായിരിക്കേണമേ എന്നവൻ മനസ്സാ പ്രാർത്ഥിച്ചു…

ആരോഗ്യവാനായ, വഴിയറിയുന്ന ഒരാൾക്ക് മാക്സിമം മൂന്നോ നാലോ മണിക്കൂർ കൊണ്ട് താണ്ടാവുന്ന ദൂരം…

വഴിയറിയില്ല എന്നത് പ്രശ്നമാണ്…

എന്നിരുന്നാലും വട്ടവടയുടെ ഏതെങ്കിലും ജനവാസ പ്രദേശത്ത് ഇരുട്ടുന്നതിനു മുൻപ് എത്തിച്ചേരണമെന്ന് അവൻ കണക്കു കൂട്ടി…

കഴിഞ്ഞ രാത്രി പോലെ ശാന്തമായിക്കൊള്ളണമെന്നില്ല , വനത്തിലെ അടുത്ത രാത്രി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം അവനുണ്ടായിരുന്നു……

അഭിരാമിയുടെ വലം കൈയ്യിലേക്ക് ഇടം കൈ മുറുക്കി അവൻ മുന്നോട്ടു ചുവടു വെച്ചു…

വഴിയറിയാത്തവന് സൂര്യൻ മാത്രമാണ് ആശ്രയം…

നാലു ചുവട് മുന്നോട്ടു വെച്ചതും കരിയിലകൾക്കിടയിലൂടെ ഒരു പാമ്പിഴഞ്ഞു പോകുന്നത് അവൻ ഉൾക്കിടിലത്തോടെ കണ്ടു……….

അമ്മ ഭയക്കാതിരിക്കാൻ അവൻ മിണ്ടിയില്ല.

വൻമരങ്ങൾക്കിടയിൽ കുറ്റിപ്പുല്ലുകളല്ലാതെ കാടുകയറിപ്പിടിച്ചിരുന്നില്ല …

അളവെടുത്ത് നിരയായി വച്ചു പിടിപ്പിച്ചതു പോലെയുള്ള വൻമരങ്ങളുടെ കുടക്കീഴിൽ അവർ യാത്ര തുടർന്നു……

പൊതുവേ നടന്നു ശീലമില്ലാത്ത അഭിരാമി പത്തു മിനിറ്റിനകം തളർന്നിരുന്നു …

വിശപ്പും ദാഹവും ഉറക്കക്ഷീണവും അതിന് ആക്കം കൂട്ടി എന്നു വേണം പറയാൻ …

മുൾപ്പടർപ്പുകളിൽ ചുരിദാർ കൊളുത്തി പല തവണ അവൾ വീഴാൻ പോയി…

പതിനഞ്ചാം മിനിറ്റിൽ അവന്റെ കൈ വിടുവിച്ച് അവൾ വനമദ്ധ്യേ നിന്നു…

” എനിക്കു വയ്യ… …. നീ പൊയ്ക്കോ… ”

ഗദ്ഗദവും സങ്കടവും തിക്കു മുട്ടിയ വാക്കുകൾ അവളിൽ നിന്ന് പുറത്തു വന്നു..

അജയ് അമ്പരന്ന് അവളെ നോക്കി…

അമ്മ ക്ഷീണിതയാണെന്ന് അവൻ കണ്ടു…

” പത്തു മിനിറ്റു കൂടി അമ്മാ……… ”

അവൻ അവളെ നോക്കി കെഞ്ചി…

പാമ്പിനെ കണ്ട കാര്യം അവനോർത്തു……

അവളുടെ ശരീര ഭാഷ അവനിലെ നഴ്സിംഗ് വിദ്യാർത്ഥി സൂക്ഷ്മം നിരീക്ഷിച്ചു……

അജയ് അവളുടെ നേരെ കൈനീട്ടി..

മടിയോടെ അവൾ കൈ, അവന്റെ കയ്യിൽ കോർത്തു……

വീണ്ടും നടപ്പു തുടങ്ങി…….

ഇഴഞ്ഞെന്ന പോലെയായിരുന്നു അഭിരാമിയുടെ നടപ്പ്…

ഇതേ രീതിയിൽ പോയാൽ രണ്ട് ദിവസം കൊണ്ടു പോലും പുറത്തെത്താൻ കഴിയില്ലായെന്ന് അവന് മനസ്സിലായി…

മനസ്സ് എത്തുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ…

വീണ്ടും പത്താം മിനിറ്റിൽ അഭിരാമി നിന്നു…

ഇത്തവണ അവൾ പുല്ലിലേക്ക് കുഴഞ്ഞിരിക്കുകയാണുണ്ടായത്……

Leave a Reply

Your email address will not be published. Required fields are marked *