അർത്ഥം അഭിരാമം – 7അടിപൊളി  

അമ്മ, കിലുകിലെ വിറയ്ക്കുന്നതറിഞ്ഞപ്പോൾ അവളുടെ മനസ്സിലെ പേടിയുടെ ആഴം അവന് മനസ്സിലായി…

” തമ്പീ………. നാനാ … മുനിച്ചാമി ..”

അമർത്തിപ്പറഞ്ഞ സ്വരം പുറത്തു നിന്ന് അവൻ കേട്ടു …

മുനിച്ചാമി……..!

അവൻ പിടഞ്ഞെഴുന്നേറ്റു…

അവളുടെ പിടുത്തം വിടുവിച്ച്, അവൻ ഇരുട്ടിലൂടെ ഹാളിലേക്ക് വന്നു …

” വാതിൽ തുറക്ക് തമ്പീ… ”

മുനിച്ചാമി പുറത്തു നിന്ന് വീണ്ടും വിളിച്ചു പറഞ്ഞു……

അജയ് ടേബിളിനു മുകളിലിരുന്ന താക്കോലെടുത്ത് പൊട്ടിയ ജനലിനരികിലേക്ക് ചെന്നു…

” മുനിച്ചാമീ… ”

ജനലിൽ പതിയെ രണ്ടടി അടിച്ചു കൊണ്ട് അവൻ പൊട്ടിയ ഗ്ലാസ്സിനിടയിലൂടെ താക്കോൽ പുറത്തേക്ക് നീട്ടി……

തന്റെ കയ്യിൽ നിന്നും താക്കോൽ അയാൾ വാങ്ങിയത് അവനറിഞ്ഞു …

അടുത്ത നിമിഷം വാതിൽ തുറന്ന് മുനിച്ചാമി അകത്തു കയറി ..

കയറിയ ഉടൻ അയാൾ വാതിലടച്ചു ബോൾട്ടിട്ടു……

” എല്ലാമേ റൊമ്പ പ്രശനമായിരുക്ക്… ”

” നിങ്ങൾ കാര്യം പറ… ”

രണ്ടു മൂന്ന് ദിവസമായി പരിചയമില്ലാത്തവർ അന്വേഷിച്ചു വരാറുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും മുനിച്ചാമി അറിയിച്ചു.

രാവിലെയും രാത്രിയിലും തങ്ങളെ പ്രതീക്ഷിച്ച് വണ്ടിയെടുക്കാതെ നടന്നു വന്ന് നോക്കാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു……

റോഡിൽ പരിചയമില്ലാത്ത വാഹനങ്ങളും ആളുകളും മിക്ക സമയത്തും ഉണ്ടാകാറുണ്ടെന്നും അയാൾ വിശദീകരിച്ചു.

“നീങ്ക എങ്കെപ്പോയ്… ? പാക്കതേയില്ലേ. സെൽവൻ സൊല്ലിയാച്ച്..”

ആനയിറങ്ങിയതൊന്നും അയാൾ അറിഞ്ഞിട്ടില്ലെന്ന് അവനു തോന്നി …

അല്ലെങ്കിൽ തന്നെ മണിക്കൂർ ഇടവിട്ട് ആനയിറങ്ങുന്ന നാട്ടിൽ അതൊരു വാർത്തയാണോ…

അജയ് അതിനെക്കുറിച്ച് വിശദീകരിക്കാൻ നിന്നില്ല …

“അമ്മാ എങ്കെ… ?”

മുനിച്ചാമി ചോദിച്ചതും അഭിരാമി ഇരുട്ടിലൂടെ ഹാളിലേക്ക് വന്നു……

നേർത്ത നിലാവെളിച്ചത്തിലായി, മുനിച്ചാമി അവളെ കണ്ടു……

” കവലപ്പെട വേണ്ട അമ്മാ… സെൽവൻ കാലൈ ഇങ്കെ താൻ എത്തും…… നീങ്ക എന്നുടെ നാട്ട്ക്ക് പോ.. പ്രോബ്ളം മുടിഞ്ച്ത്ക്ക് അപ്പുറം കേരളാവിൽ വന്തിടാം…… ”

അയാൾ വണ്ടിയും ഏർപ്പാടാക്കിയാണ് വന്നതെന്നറിഞ്ഞതും അവന് സന്തോഷമായി …

മുനിച്ചാമിക്ക് പകരം വെക്കാൻ ആരുമില്ലെന്ന് അവനോർത്തു…

“നാൻ സെൽവനെ കൂപ്പിട്ടാച്ച്..  ഇന്ത ഭാഗത്ത്ക്ക്‌ വണ്ടി കൂപ്പിട്ടാൽ പ്രചനം താനേ…”

ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കുന്നു…

തേനിയെങ്കിൽ തേനി… ….!

പ്രശ്നങ്ങൾ തീരുന്നില്ല , എന്നാലും ….

ഒരു ദിവസമെങ്കിൽ ഒരു ദിവസം … മനസ്സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ …

അജയ് മനസ്സിൽ കരുതി……

” നീ ബാഗെല്ലാം എടുക്ക് തമ്പി…… സെൽവൻ എന്നുടെ ഷെഡ്ഡ്ക്ക് താൻ വറും… ”

അജയ് അയാളെ അനുസരിച്ചു……

അവൻ എടുത്തു വെച്ച ബാഗുകൾ കയ്യിലെടുത്തു..

താൻ വിളിച്ചപ്പോൾ സെൽവൻ എവിടെയോ ഓട്ടം പോയതാണെന്നും അതു കഴിഞ്ഞ് ഉടനെ ഇങ്ങോട്ട് തിരിക്കുമെന്നും മുനിച്ചാമി പറഞ്ഞു … സെൽവൻ വരുന്നത് ഷെഡ്ഢിലേക്കാണ്… അതുകൊണ്ട് അവിടെപ്പോയിരിക്കാമെന്നും അയാൾ പറഞ്ഞു…

” ഒരേ ഒരു നൈറ്റ് താൻ പ്രചനം… കാലൈ എല്ലാം സോൾവായിടും… …. ”

അയാൾ പറഞ്ഞു തീർന്നതും പുറത്ത് സിറ്റൗട്ടിലെ ലൈറ്റ് തെളിഞ്ഞു…

റ്റു വേ സ്വിച്ച് ആയതിനാൽ മുനിച്ചാമിയുടെ പുറം അമർന്നതാണെന്നാണ് അജയ് കരുതിയത്……

പുറത്തെ പ്രകാശം അകത്തേക്ക് പരന്നപ്പോൾ അവനൊന്ന് ഞെട്ടി……

മുനിച്ചാമി സ്വിച്ച് ബോർഡിനടുത്തല്ല …

പിന്നെ……….?

ചിതറിയ ചില്ലു പാളികൾക്കിടയിലൂടെ സിറ്റൗട്ടിൽ ജീൻസ് ധരിച്ച കാലുകൾ അവൻ കണ്ടു…

മുനിച്ചാമിയുടെ മുഖത്ത് രക്തമയമില്ലായിരുന്നു… ….

അവരെത്തിയിരിക്കുന്നു…….

വാതിൽ ഒന്ന് കുലുങ്ങി…

അലറി വിളിച്ച് അഭിരാമി , അജയ് നെ ചുറ്റിവരിഞ്ഞു…….

” ടാ… …. പാണ്ടിപ്പൊലയാടിമോനേ… വാതിൽ തുറക്കെടാ… ”

പുറത്തു നിന്ന് ആക്രോശം കേട്ടു……

തന്നെ രക്ഷപ്പെടുത്താൻ വന്നവനെ തെറി വിളിച്ചത് അവന് സഹിക്കാനാവുമായിരുന്നില്ല……

മുനിച്ചാമി ദൈന്യമായി അവനെ നോക്കി……

വാതിൽ തുറന്നോളാൻ അജയ് കണ്ണു കാണിച്ചു…

അടി വെച്ചു ചെന്ന് മുനിച്ചാമി ടവർ ബോൾട്ട് നീക്കിയതും ശക്തിയായി വാതിൽ അകത്തേക്ക് തുറന്നു വന്നു……

ഒരു കൈ മുനിച്ചാമിയെ വലിച്ച് സിറ്റൗട്ടിലേക്കിട്ടു……

“നിനക്കിവരെ തെരിയാത്… അല്ലേടാ പുണ്ടേ… ….”

കരണം തീർത്തു കിട്ടിയ അടിയിൽ മുനിച്ചാമി സിറ്റൗട്ടിലേക്ക് അലച്ചു കെട്ടി വീണു……

അഭിരാമിയുടെ പിടി വിടുവിച്ച് അജയ് സിറ്റൗട്ടിലെത്തിയതും അടിയും ഒപ്പം കഴിഞ്ഞു……

തന്നെ തല്ലിയവൻ അരഭിത്തിക്കു മുകളിലൂടെ മുറ്റത്തേക്ക് വിഴുന്നത് കണ്ടാണ് മുനിച്ചാമി എഴുന്നേറ്റത്……

അഭിരാമി നിലവിളി തൊണ്ടയിൽ കുരുങ്ങി വാതിലിലേക്ക് ചാരി……

” ചെക്കനിച്ചിരി മുറ്റാന്ന് ഞാൻ പറഞ്ഞതല്ലേടാ… ”

ഇരുട്ടിൽ നിന്ന് പറഞ്ഞുകൊണ്ട് താഹിർ വെളിച്ചത്തിലേക്ക് വന്നു……

അവനെ കണ്ടതും അജയ്ക്ക് മനസ്സിലായി……

” അപ്പന്റെ രൂപാ രണ്ടര ലക്ഷം പൊട്ടിച്ചിട്ട് രണ്ടെണ്ണം ഓപ്പറേഷൻ തിയറ്ററിൽ കിടപ്പുണ്ടെടാ മോനേ… ”

ഈണത്തിൽ പറഞ്ഞു കൊണ്ട് താഹിർ അവനടുത്തേക്ക് വന്നു……

മുറ്റത്തേക്ക് വീണവൻ പിടഞ്ഞെഴുന്നേറ്റിരുന്നു…

” അതുകൊണ്ട് മോൻ അമ്മയേയും കൂട്ടി വാ… ”

അജയ് താഹിറിനെ തന്നെ നോക്കി…

” ഏതായാലും വീട്ടിൽ പോകണം… അപ്പൻ വണ്ടി വിട്ടു തന്ന സ്ഥിതിക്ക് , എങ്ങനാ… പോകുവല്ലേ …?”

താഹിർ സിറ്റൗട്ടിന്റെ മറുവശത്തേക്ക് ചെന്നു..

” മുനിച്ചാമീ… അവരുടെ ബാഗും കൊടയുമൊക്കെ എടുത്ത് പുറത്തിട്, എന്നിട്ട് വാതില് പൂട്ടിയേരേ……. ”

മുനിച്ചാമി അനങ്ങാതെ, അടികൊണ്ട കവിൾ പൊത്തി നിൽക്കുകയായിരുന്നു…

” എടുത്തിട് മുനിച്ചാമീ… ”

ഈണത്തിൽ താഹിർ പറഞ്ഞു..

അജയ് കണ്ണു കാണിച്ചപ്പോൾ മുനിച്ചാമി അകത്തു കയറി ബാഗെടുത്ത് പുറത്തു വെച്ചു…

അയാൾ തന്നെ വാതിൽ പൂട്ടി …

“സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്കു നഷ്ടമാ… ഒരു പ്രയോജനവുമില്ല … പിന്നെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും … അത് താഹിറിനു മസ്റ്റാ…”

അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി … അടുത്ത ചെറിയ ബാഗ് അവൻ കയ്യിലെടുത്തു…

“വാടാ… അവരു വന്നോളും…… ”

അടി കൊണ്ട് നിന്നവന്റെ ചുമലിൽ തട്ടി താഹിർ മുന്നോട്ടു നടന്നു..

വാതിലിൽ ചാരി നിന്ന അഭിരാമിയെ ചേർത്തുപിടിച്ച് അജയ് സ്റ്റെപ്പിറങ്ങി..

താഹിറും കൂട്ടാളികളും മുന്നിൽ നടന്നു …

“മുനിച്ചാമീ…… അവർക്ക് ടോർച്ചടിച്ച് കൊടുക്ക്……. ”

മുന്നിൽ നിന്നും താഹിറിന്റെ നിർദ്ദേശം വന്നു……

താഹിർ പറയുന്നതിനു മുൻപേ മുനിച്ചാമി ടോർച്ചടിച്ചിരുന്നു…

അവർ മൺറോഡിലേക്ക് കയറി……

അജയ് അവളെ ചേർത്തുപിടിച്ച് ഇരുട്ടിലാണ്ട ഫാം ഹൗസിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി……

സിറ്റൗട്ടിലെ ബൾബു മാത്രം മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു …

മുനിച്ചാമിയുടെ ഷെഡ്ഡിലേക്ക് തിരിയുന്ന വഴിയെത്തിയതും അവൻ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *