അർത്ഥം അഭിരാമം – 7അടിപൊളി  

” പറഞ്ഞിട്ടു പോയാൽ മതി… ”

“അജൂ.. തമാശ കള..”

അവൾ ദേഷ്യപ്പെട്ടു……

മറുപടിയായി അവൻ അവളെയും വലിച്ചു കൊണ്ട് , നാലു പറമ്പുകൾ താഴേക്ക് പറന്നിറങ്ങി…

വെള്ളച്ചാട്ടത്തിന്റെ അലകൾ അവരുടെ ദേഹത്തേക്ക് പാളി വീണുകൊണ്ടിരുന്നു……

അവളുടെ മുന്നിൽ നിന്ന് , അജയ് ദൂരെ മൊട്ടക്കുന്നുകളിലേക്ക് വിരൽ ചൂണ്ടി…

“ഓർമ്മയുണ്ടോ ആ സ്ഥലം…… ?”

ക്ഷീണിതനായിരുന്നുവെങ്കിലും സുരേഷ് ഗോപി സ്റ്റൈലിൽ ആണ് അവനത് ചോദിച്ചത്………..

അഭിരാമി മിഴികൾ കൊണ്ട് ചുറ്റും പരതുന്നത് കണ്ട്, അവൻ അവളുടെ പിന്നിലേക്ക് ചെന്നു..

അവളെ കൈ ചുറ്റി നെഞ്ചിലേക്ക് ചേർത്തു കൊണ്ട് , അവനവളുടെ ചെവിയിൽ മന്ത്രിച്ചു..

“ഈ കോടമഞ്ഞിനപ്പുറം മനോഹരമായ ഒരു ലോകമുണ്ടമ്മാ …. ഒരു നാൾ പ്രകാശം പരക്കും……. ”

പറഞ്ഞു പൂർത്തിയാക്കും മുൻപേ , അജയ് വിങ്ങിപ്പൊട്ടി അവളെ പുണർന്നു കരഞ്ഞു.

തങ്ങൾ നിൽക്കുന്നത് , വട്ടവടയിലാണെന്ന് തിരിച്ചറിഞ്ഞ അഭിരാമി , നൊടിയിൽ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് വീണു…

” അജൂട്ടാ………. ”

അവൾ അവന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി വിളിച്ചു……

“അമ്മാ………..”

അജയ്, അവളുടെ മുഖം കോരിയെടുത്ത് തുരുതുരാ ഉമ്മ വെച്ചു ….

ഒരിക്കലും തിരിച്ചെത്തില്ലെന്ന് കരുതിയ സ്ഥലം…….!

ഒരു കാറ്റു വീശി…….

വെള്ളച്ചാട്ടത്തിന്റെ കുളിരല അവരുടെ ദേഹത്തേക്ക് വീണു……

കുളിരു കോരിയാലെന്നവണ്ണം, അഭിരാമി അവനെ ഒന്നുകൂടെ ഇറുകെപ്പുണർന്നു……

കുറച്ചു നിമിഷങ്ങൾ, അവർ അതേ നിൽപ്പു നിന്നു…

സൂര്യൻ താഴ്ന്നു തുടങ്ങിയിരുന്നു..

“അമ്മാ… ”

” ഉം………. ”

” വേഗം ഫാം ഹൗസിലെത്തണം…… ”

എവിടെ വെച്ചോ , ഇല്ലാതായ വിശപ്പും ദാഹവും ഇരുവരെയും കാർന്നു തിന്നാൻ തുടങ്ങി…

വഴി അറിയാവുന്നതിനാൽ അഞ്ചു മിനിറ്റിനകം അവർ ഫാം ഹൗസിന്റെ മുറ്റത്തെത്തി……

ഒരു കാറിന്റെ ടയർ മുറ്റത്തിട്ടു തിരിച്ച പാടു കണ്ടപ്പോൾ അജയ് വീണ്ടും അപകടം മണത്തു..

സിറ്റൗട്ടിലേക്ക് കയറി, ബാഗിൽ നിന്ന് ചാവിയെടുത്ത് തുറന്ന ശേഷം അജയ് ബാഗ് അവളെ ഏല്പിച്ച് അകത്തേക്ക് തള്ളിക്കയറ്റി……

” പുറകു വശത്തെ വാതിൽ തുറന്നിട്…: ”

അവൻ മുൻവാതിൽ പൂട്ടിയ ശേഷം പുറകു വശത്തേക്ക് ഓടി…

തങ്ങൾ കിടന്നിരുന്ന മുറിയുടെ ജനൽ ചില്ലുകൾ കല്ലുപയോഗിച്ച് തകർത്തിട്ടിരിക്കുന്നത് അവൻ കണ്ടു…

തങ്ങളെ അന്വേഷിച്ച് ഇവിടെ അവർ എത്തിയിരുന്നുവെന്ന് അവന് മനസ്സിലായി…

മറ്റേ മുറിയുടെ പുറം ഭാഗത്തേക്ക് അവൻ ചെന്നു നോക്കി……

വിറകടുക്കി വെച്ചിരിക്കുന്നതിനാൽ അങ്ങോട്ട് ചെല്ലുക സാദ്ധ്യമല്ല……

പരിസരം ഒന്ന് ഓടിച്ചു വീക്ഷിച്ച ശേഷം, അവൻ അഭിരാമി തുറന്നിട്ട പിൻവശത്തെ വാതിലിലൂടെ അകത്ത് കയറി..

വാതിലടച്ച് ബോൾട്ടിട്ട ശേഷം അവൻ വാതിലിൽ ചാരി കിതച്ചു…

അഭിരാമിയും ചുവർചാരി നിൽപ്പുണ്ടായിരുന്നു……

” അവർ ഇവിടെയും വന്ന ലക്ഷണമുണ്ട്… ”

അജയ് ശബ്ദം താഴ്ത്തി പറഞ്ഞു……

അവൾ പരിഭ്രമത്തോടെ മുഖമുയർത്തി, അവനെ നോക്കി…

“പേടിക്കണ്ട, അമ്മാ… ഇനി ഒരാൾക്കും നമ്മളെ കൊല്ലാനാവില്ല… ”

അവന്റെ സ്വരത്തിലെ മൂർച്ച അവളെ അത്ഭുതപ്പെടുത്തിക്കളഞ്ഞു…

പകൽ , ആരെങ്കിലും തിരഞ്ഞു വരാൻ സാദ്ധ്യത കുറവാണെന്ന് അവൻ കണക്കുകൂട്ടി…

രാത്രിയാകും അവർ വന്നിട്ടുള്ളത്……

വട്ടവടയിൽ നേരത്തെ എല്ലാവരും വീടണയുന്നതിനാൽ അങ്ങനെയാവാനാണ് സാദ്ധ്യത കൂടുതൽ……

അജയ് അടുക്കള പരിശോധിച്ചു…

ഒരാളും വീടിനകത്ത് കയറിയിട്ടില്ലെന്ന് അവന് ഉറപ്പായി……

സ്റ്റൗവിൽ അവൻ വെള്ളം ചൂടാക്കാൻ വെച്ചു…

“അമ്മ പോയി കിടന്നോ… ഞാൻ വിളിക്കാം…… ”

അജയ് അമ്മയുടെ മുഖത്തെ ക്ഷീണം കണ്ട് പറഞ്ഞു………

” നമ്മൾ കിടന്ന മുറിയിൽ കിടക്കണ്ട, അപ്പുറത്തേതിൽ മതി…… ”

അഭിരാമി ചെറിയ മടിയോടെ അടുക്കള വിട്ടു……

അജയ് ചായയുമായി ചെല്ലുമ്പോൾ അവൾ കിടക്കയിൽ ഉറങ്ങാതെ മിഴിനീർ വാർത്ത് കിടക്കുകയായിരുന്നു…

ബിസ്ക്കറ്റും ചായയും അവൻ ടേബിളിലേക്ക് വെച്ചു…

“അതൊക്കെ ഒന്ന് മാറിയിട്ട് കിടന്നുകൂടായിരുന്നോ … ?”

ഒരു ശകാര ഭാവത്തിലാണ് അവനത് ചോദിച്ചത്..

അവൾ ഒന്നും പറയാതെ കട്ടിലിൽ എഴുന്നേറ്റിരുന്നു……

അജയ് അപ്പുറത്തുള്ള മുറിയിൽ ചെന്ന് അവളുടെ ഒരു ജോഡി ചുരിദാറും ഒരു സ്വെറ്ററും എടുത്തു കൊണ്ട് വന്നു……

അഭിരാമി എന്നിട്ടും മടിച്ചിരുന്നതേയുള്ളൂ…

“ഇന്നേഴ്സ് എവിടെ………. ? ”

“എന്റെ ബാഗിലുണ്ട്…… ”

അവൾ പതിയെ പറഞ്ഞു……

അവൻ അതും കൂടി എടുത്ത് കൊടുത്തിട്ട് തിരികെ അടുക്കളയിലേക്ക് പോയി……

ആറേഴു ചപ്പാത്തി അവൻ ധൃതിയിലുണ്ടാക്കി……

ഏഴും ഏഴ് വൻകരകൾ പോലെയായിരുന്നു.

മുട്ട പുഴുങ്ങി ചിക്കൻ മസാലയിട്ട് ഒരു ചാറുകറി……….

മഞ്ഞൾപൊടി ഇടാത്തതിനാൽ പുഴയിലെ വെള്ളാരം കല്ലു പോലെ മുട്ടയങ്ങനെ വെളുത്ത് ചാറിൽ കിടന്നു……

ഫ്ളാസ്കിൽ നിറയെ ചായയും എടുത്ത് , കാസറോളിൽ ഭക്ഷണവും എടുത്തു വെച്ച് , അവൻ അതുമായി മുറിയിലേക്ക് വന്നു.

അവൾ വസ്ത്രം മാറിയിരുന്നില്ല…

” ഇത് വലിയ കഷ്ടമാണമ്മാ.. ”

ദേഷ്യം വന്നെങ്കിലും ശബ്ദം പുറത്തു പോകാതിരിക്കാൻ അവൻ അങ്ങനെയാണ് പറഞ്ഞത്.

അവൾ അതു കേട്ട് പതിയെ എഴുന്നേറ്റു …

അജയ്,ആ സമയം കൊണ്ട് ഹാളിലും മുറിയിലും ഒന്നുകൂടി പരിശോധിച്ചു.

ജനൽച്ചില്ല് പൊട്ടിയത് മുറിയിലും ഹാളിലും കിടപ്പുണ്ട്…

നനഞ്ഞ വസ്ത്രങ്ങൾ നെരിപ്പോടിനരികെ വിരിച്ചിട്ട് , അവൻ ബാഗിൽ നിന്ന് പഴ്സും ടോർച്ചും മറ്റു സാധനങ്ങളും എടുത്ത് ടേബിളിൽ വെച്ചു…

നോട്ടുകൾ അവനെടുത്ത് ഹാളിലിരുന്ന മാസികകൾക്കിടയിലേക്ക് തിരുകി.

ടോർച്ച് ചാർജ്ജിലിട്ടു…

അഭിരാമിക്കുള്ള ടാബ്ലറ്റുകളുമായി അവൻ തിരികെ മുറിയിലേക്ക് ചെന്നു……

വസ്ത്രം മാറി, അവൾ ചായ കുടിക്കുകയായിരുന്നു…

കട്ടിലിന്റെ ചുവട്ടിൽ അവൾ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് , ബാത്റൂമിലെ ബക്കറ്റിലിട്ട ശേഷം അവൻ പുറകുവശത്തെ വാതിൽ ഒന്നുകൂടി പരിശോധിച്ച് കിടക്കയിൽ വന്നിരുന്നു……

ചായയും ബിസ്ക്കറ്റും കുടിച്ച ശേഷം അവൻ അവൾക്കൊരു ഗുളിക കൊടുത്തു.

” ഒന്നുറങ്ങിയാൽ ശരിയാകും..”

കട്ടിലിൽ കിടന്ന അവളുടെ നെറുകയിൽ അവൻ തലോടി…

” നീയെങ്ങോട്ടാ…….?”

അവൾ ആകുലതയോടെ ചോദിച്ചു…

” മുനിച്ചാമിയെ ഒന്ന് കാണണം … ”

പറഞ്ഞിട്ട് അവൻ മുറിവിട്ടിറങ്ങി …

അവൾ പിടഞ്ഞെഴുന്നേറ്റ് വന്നപ്പോഴേക്കും അപ്പുറത്തെ മുറിയിൽ നിന്ന് പുതപ്പുകളുമായി അവൻ തിരികെ വന്നു……

” നീ പോകുവാന്ന് പറഞ്ഞിട്ട്…….”

“അമ്മ കിടന്നുറങ്ങാൻ നോക്ക്… ”

അവൻ കട്ടിലിലേക്ക് കിടന്ന് പുതപ്പെടുത്തു മൂടി…

അവളും കിടക്കയിലേക്ക് ചാഞ്ഞു……

“അമ്മാ… ”

” ഉം………. ”

“ലൈറ്റ് ഇടരുത്… പുറത്ത് എന്ത് കേട്ടാലും ബഹളം വെയ്ക്കരുത്…”

“ഉം… …. ”

അവൾ മൂളി…

വട്ടവടയ്ക്കു മീതെ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു…

ക്ഷീണവും അലച്ചിലും കാരണം ഇരുവരും കിടന്നതേ ഉറങ്ങിപ്പോയി…

രണ്ടു ദിവസത്തിലേറെയുള്ള ഉറക്കവും വിശപ്പും കൂടിച്ചേർന്നപ്പോൾ ഒരു പുതപ്പിനുള്ളിൽ തന്നെ ഇരുവരും സുഖനിദ്രയിലാണ്ടു……

Leave a Reply

Your email address will not be published. Required fields are marked *