ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 2 4

“ഏട്ടാ…. എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്ന പേരാണ് ഈ ശ്രീക്കുട്ടി. ഏട്ടൻ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് എന്റെ അച്ഛൻ വിളിക്കുന്നപോലെ തോന്നി. അതാ ഞാൻ അങ്ങനെ…”

“എങ്ങനെ….?” ഞാൻ വെറുതെ അവളെയൊന്ന് വട്ട് ഇളക്കി.

“ പോ ഏട്ടാ ” പെണ്ണിന്റെ മുഖം പെട്ടന്ന് തക്കാളി പോലെ ചുവന്നു തുടുത്തു.

“അപ്പോൾ ഞാൻ ഇനി ശ്രീക്കുട്ടി എന്ന് വിളിച്ചോട്ടെ”

“മ്മ്..” ഒരു മൂളൽ മാത്രമായിരുന്നു പെണ്ണിന്റെ മറുപടി.

“ എന്നാ ശ്രീക്കുട്ടി എന്നുതന്നെ വിളിക്കാം. ചിലപ്പോൾ ഇനിയും ഒരു കെട്ടിപ്പിടിത്തം കിട്ടിയാലോ”… ഞാൻ തമാശരൂപേണ, എന്നാൽ കുറച്ചു ആവേശത്തോടെ ഞാൻ പറഞ്ഞു.

“അയ്യേ…. വൃത്തികെട്ടത് ” എന്നു പറഞ്ഞു ഒരു കുസൃതി ചിരിയോടെ അവൾ എന്റെ കൈയിൽ നിന്ന് ആ പാത്രവും തട്ടിപ്പറിച്ചുകൊണ്ട് ഓടി.

ഞാൻ അവളുടെ കുസൃതിചിരിയോടെ ഉള്ള ഓട്ടം നോക്കി അവിടെ നിന്നുപോയി.

***********—–

അങ്ങനെ രണ്ട് ദിവസം പെട്ടന്ന് കടന്നുപോയി. ശ്രീക്കുട്ടിയുടെ വായാടിത്തരവും കുസൃതിയും ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം പോയതേ അറിഞ്ഞില്ല….

ഇന്നാണ് എനിക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ടത്. ശ്രീകുട്ടിക്ക് നാളെ ജോയിൻ ചെയ്‌താൽ മതി.

രാവിലെ എണീറ്റ് കുറച്ചു വർക്ഔട്ട് ഒക്കെ ചെയ്തു. പ്രഭാതകൃത്യങ്ങളും കഴിഞ്ഞു ഒരു കുളിയും പാസ്സ് ആക്കി. ഫോർമൽ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നും മുടി ചീകുമ്പോളാണ് ആരോ മുറിയിലേക്ക് കടന്നു വരുന്നതായി തോന്നിയത്.

തിരിഞ്ഞു നോക്കിയപ്പോൾ അതാ കയ്യിൽ ആവിപറക്കുന്ന ഒരു കപ്പ്‌ ചായയുമായി ശ്രീക്കുട്ടി.

ഞാൻ പറഞ്ഞില്ലല്ലോ…. കഴിഞ്ഞ രണ്ടുദിവസവും എനിക്ക് ചായയും, ബ്രേക്ഫാസ്റ്റും ഉണ്ടാക്കി തന്നത് ശ്രീകുട്ടയാണ്. ചുമ്മാ പറയുന്നതല്ല… അവൾ ഉണ്ടാക്കുന്ന ചായയും ഫുഡും ഒക്കെ ഒടുക്കത്തെ ടേസ്റ്റ് ആണ്…. നമ്മുടെ നാവ് ഇറങ്ങി പോകും അത്രക്ക് അടിപൊളിയാണ്.

ഉച്ചക്കും രാത്രിയും ഞാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കും… എനിക്ക് ഈ അടുക്കളയിൽ കയറുന്നത് അലർജിയാണ്. കേറി എന്തെങ്കിലും ഉണ്ടാക്കാൻ മടി ഒന്നുമില്ല… പക്ഷെ എനിക്ക് അടുക്കള അലർജിയായി പോയില്ലേ….. പാവം ഞാൻ… ?

ശ്രീകുട്ടിക്കും അവളുടെ കൂടെയുള്ള ബാക്കി സ്റ്റാഫിനും അവരുടെ കമ്പനി ഫുഡ്‌ പ്രൊവൈഡ് ചെയ്യുന്നുണ്ട്.എന്നാലും അവളെ നിർബന്ധിച്ചു ഞാൻ ഇവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിപ്പിക്കും. എനിക്ക് വിളമ്പി തന്ന് എന്നെ കഴിപ്പിച്ചിട്ടേ അവൾ കഴിക്കൂ. അത് അങ്ങനെയൊരു വട്ട്. എന്തെങ്കിലുമാകട്ടെ അവൾ കഴിക്കുന്നുണ്ടല്ലോ…. എനിക്കത് മതി.

ഒന്നു ചിരിച്ചിട്ട് അവളുടെ കയ്യിൽ നിന്നും ഞാൻ ആ ചായ വാങ്ങി കുടിച്ചു. പറയേണ്ട കാര്യമില്ലല്ലോ നല്ല അസ്സൽ ചായ. ഏലക്കയുടെ ടേസ്റ്ററും കൂടിയപ്പോൾ ഒരു രക്ഷയുമില്ല. പെണ്ണിന് ഒടുക്കത്തെ കൈപ്പുണ്യം ആണ്.

അമ്മയുടെ അടുത്തുന്നു കിട്ടിയതായിരിക്കും ഈ കൈപ്പുണ്യം. അവളുടെ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഞാൻ കഴിച്ചതാണല്ലോ.

ഇവൾ ദിവസം പോകുന്തോറും സുന്ദരിയായി വരുന്നല്ലോ…. ഫ്ലൈറ്റിൽ വച്ചു കണ്ടപ്പോൾ ഇട്ടിരുന്ന ചുരിദാറാണ് അവൾ ഇന്ന് ഇട്ടിരിക്കുന്നത്.

പിന്നെ അവൾ ബ്രേക്ഫാസ്റ്റ് വിളമ്പി തന്നു. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ അവളും കഴിച്ചു. അങ്ങനെ അവളോട്‌ യാത്ര പറഞ്ഞു വീടും പൂട്ടി ഞാൻ ഓഫീസിലേക്ക് യാത്ര തിരിച്ചു. കാനഡയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ ആണ് എനിക്ക് ജോലി കിട്ടിയത്.

അങ്ങനെ ജോലിയിൽ ജോയിൻ ചെയ്യ്തു. കമ്പനിയിൽ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ള ഒരു കുട്ടിയുമായി പെട്ടന്ന് തന്നെ ഞാൻ കൂട്ടായി.

“ലിയ മരിയ” എന്നാണ് അവളുടെ പേര്. ഇസ്രായേൽ ആണ് സ്വദേശം.

എന്നേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. 25 വയസ്സായി അവൾക്ക്. പക്ഷെ അതിന്റെ ഒരു അഹങ്കാരവും അവൾക്കില്ല. കൊച്ചുകുട്ടികളെപോലെയാണ് അവളുടെ സ്വഭാവം.

അവളുടെ നീല കണ്ണുകൾ എടുത്തു പറയേണ്ടത് തന്നെയാണ്. അത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. എന്റെ പച്ച കളർ കണ്ണ് അവൾക്കും ഇഷ്ടമായെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *