ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 2 4

അവളുള്ളത് കൊണ്ട് ഓഫീസിൽ ഒരിക്കലും ബോറടിക്കേണ്ടിവരില്ല. ശ്രീക്കുട്ടിയുടെ അത്രയില്ലെങ്കിലും ഇവളും മോശമല്ലാത്തൊരു വായാടി തന്നെയാ. അവിടെ മലയാളം ആണെങ്കിൽ ഇവിടെ ഇംഗ്ലീഷ്. അത്രേയുള്ളു വ്യത്യാസം.

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ മൊബൈൽ എടുത്ത് നോക്കിയപ്പോളാണ് ശ്രീക്കുട്ടിയുടെ 3 മിസ്സ്ഡ് കാൾസ്. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു എന്നു ഞാൻ അപ്പോളാണ് മനസ്സിലാക്കിയത്.

ലിയയും ഞാനും മൊബൈൽ നമ്പറുകൾ കൈമാറ്റം ചെയ്തപ്പോൾ ലിയ എന്റെ മൊബൈൽ വാങ്ങി അവളുടെ നമ്പർ ടൈപ്പ് ചെയ്യുകയും, ഞാൻ അവളുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ടൈപ്പ് ചെയ്യുകയുമാണ് ചെയ്യ്തത്.

അതുകൊണ്ട് അപ്പോളും മൊബൈൽ സൈലന്റ് ആണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.എന്തെങ്കിലും ആകട്ടെ ഞാൻ ശ്രീകുട്ടയെ തിരിച്ചു വിളിച്ചു. രണ്ടു മൂന്ന് റിങ് ആയപ്പോഴേക്കും അവൾ ഫോണെടുത്തു. എടുത്ത ഉടൻ…….

“പോ….. എന്നോട് മിണ്ടണ്ട” എന്നു പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു.

അവളുടെ സംസാരശൈലി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നാലും അവൾ എന്തായിരിക്കും ഇങ്ങനെ പറഞ്ഞത് എന്നുള്ള ടെൻഷനും ഉണ്ടായിരുന്നു. എന്തിനായിരിക്കും അവൾ മൂന്ന് തവണ വിളിച്ചിരുന്നത്. എന്തായാലും ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല… വീട്ടിൽ പോയിട്ട് നേരിട്ട് സംസാരിക്കാമെന്ന് കരുതി….

അങ്ങനെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു. പെട്ടന്ന് എന്റെ അടുത്ത് ഒരു BMW i8 car വന്നു നിന്നു. നോക്കിയപ്പോൾ നമ്മുടെ ലിയ കാറിൽ ഇരുന്നു പുഞ്ചിരിക്കുന്നു. അവളുടെ കാറാണ് അത്. അവൾ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. ഒരു ലിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ ഞാൻ വണ്ടിയിൽ ചാടിക്കേറി. അങ്ങനെ ആ Bmw i8 ഞങ്ങളെയും കൊണ്ട് ചീറിപ്പാഞ്ഞു.

ഒരു അസാധ്യ റൈഡ് തന്നെയായിരുന്നു അത്. അവൾ ഡ്രൈവിങ്ങിൽ എക്സ്പേർട്ട് ആണെന്നും എനിക്ക് മനസ്സിലായി.

അവളുടെ ഡ്രൈവിങ്ങിന്റെ മെച്ചം കാരണം കണ്ണടച്ചു തുറക്കും മുമ്പേ ഞങ്ങളുടെ എന്റെ വീട്ടിൽ എത്തി.

ഞാൻ അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്തിനു മുൻപേ അവൾ കാറിൽ നിന്നുമിറങ്ങി എന്റെ വീട്ടിലേക്ക് നടന്നു.

അതുകണ്ടു അന്ധംവിട്ടിരുന്ന എന്നെ അവൾ നോക്കിയിട്ട് വരുന്നില്ലേ എന്നു ചോദിച്ചു.

അവളുടെ പെരുമാറ്റം കണ്ടാൽ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നത് പോലെയാണ്.

ഒരു അൺലിമിറ്റഡ് കുസൃതി കുടുക്ക തന്നെയാണ് ഇവളെന്ന് എനിക്ക് മനസ്സിലായി.

ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ പുറകെ വീട്ടിലേക്ക് നടന്നു. നമ്മുടെ മായാവി കഥയിൽ ഓം ക്രീം കുട്ടിച്ചാത്താ എന്നു വിളിക്കുമ്പോൾ മായാവി വരുംപോലെ നമ്മുടെ കുറുമ്പി കുട്ടിചാത്തൻ ശ്രീക്കുട്ടി എവിടെനിന്നോ പറന്നെത്തി. പെണ്ണ് മാരത്തോൺ ഓട്ടം ഓടിയപോലെ കിതയ്ക്കുന്നുണ്ട്.

എന്നെ ഒന്നു നോക്കി ദഹിപ്പിച്ചിട്ട് ലിയയെ നോക്കിയൊന്നു ചിരിച്ചു. ലിയ തിരിച്ചും.

ലിയക്ക് വേറൊന്നും ഒരു വിഷയമല്ല എന്ന രീതിയിൽ അവൾ ഡോറു തുറന്ന് അകത്തുകയറി.

അകത്തെ ഭംഗിയൊന്ന് വീക്ഷിച്ചിട്ട് “ Nice House ” എന്ന് പറഞ്ഞു.

ഞാനൊരു Thank you പറഞ്ഞു.

ലിയ :- Who’s this ? എന്നു ശ്രീകുട്ടയെ ഒന്നു നോക്കിയിട്ട് എന്നോട് ചോദിച്ചു.

“She’s my friend… And, she’s also from INDIA”. ഞാൻ മറുപടി പറഞ്ഞു.

ലിയ :- Ohh…. Anyway She is so beautiful.

അതുകേട്ടപ്പോൾ നമ്മുടെ സുന്ദരി കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.

പിന്നെ അവർ തമ്മിലായി സംസാരം. ലിയയുടെ ചറപറാ ഇംഗ്ലീഷിന് മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ കുട്ടി കുറച്ചു കഷ്ടപെടുന്നുണ്ട്. എന്നാലും മോശമല്ലാത്ത രീതിയിൽ ശ്രീകുട്ടയും ഇംഗ്ലീഷ് പറയുന്നുണ്ട്. ലിയ എന്നെപറ്റി എന്തൊക്കെയോ ശ്രീകുട്ടിയോട് പറയുന്നുണ്ട്. വളരെ പതുക്കെ ആയതുകൊണ്ട് എനിക്ക് അത് കേൾക്കാൻ പറ്റുന്നില്ല. പിന്നെ ഞാൻ ശ്രദ്ധിക്കാനും പോയില്ല.

ശ്രീക്കുട്ടി എന്നോട് സംസാരിക്കുന്നത് പോയിട്ട് എന്നെ ഒന്നും നോക്കുന്നത് പോലുമില്ല. ആ പ്രവർത്തി കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *