അച്ഛന്റെ കഷ്ടപ്പാട് കണ്ടു വളർന്നതുകൊണ്ട് ഞങ്ങൾ നന്നായി തന്നെ പഠിച്ചു. അങ്ങനെയിരിക്കെയാണ് അച്ഛന്റെ മരണം സംഭവിച്ചത്. ഹാർട്ട് അറ്റാക്ക് ആയിരുന്നു. അപ്പോൾ ഞാൻ ഡിഗ്രി പഠിച്ചു ഇറങ്ങിയതേയുള്ളൂ. ഒരു വർഷം മുൻപാണ് ഈ ദുരന്തം സംഭവിക്കുന്നത്.
ഞങ്ങൾക്കെല്ലാം അതൊരു ഷോക്കായിരുന്നു. പക്ഷെ ഞങ്ങളെല്ലാം ആ ഷോക്കിൽ നിന്നും പെട്ടന്ന് തന്നെ മുക്തരായി.
കാരണം വേറൊന്നുമല്ല ദാരിദ്ര്യവും, പട്ടിണിയും തന്നെ…..
അനിയൻ പഠിക്കുന്ന സമയമായതുകൊണ്ട് അവനെ ജോലിക്ക് വിടാൻ നിക്ക് ഇഷ്ടമല്ലാരുന്നു.
ഞങ്ങൾ തമ്മിൽ വെറും ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ… പക്ഷെ അവനെ എന്റെ മകനെപോലെയാ ഞാൻ സ്നേഹിക്കുന്നേ….
പിന്നെ അമ്മ ഒരു ആസ്മ രോഗിയാ… എന്നാലും അമ്മ വീടിനു അടുത്തുള്ളവരുടെ തുണികളെല്ലാം തയ്ച്ചു അമ്മയെകൊണ്ട് കഴിയുന്നത് സമ്പാദിക്കുന്നുണ്ട്. പക്ഷെ അമ്മക്ക് ആസ്മയുടെ ഇൻഹെയ്ലർ വാങ്ങാൻ പോലും ഞങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.
അങ്ങനെ ഞാനൊരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. പക്ഷെ ഒന്നിനും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. ഞാൻ B.Sc ബോട്ടണി ആണ് പഠിച്ചത്. അതുകൊണ്ട് എല്ലായിടത്തും ജോലി കിട്ടുന്നത് അത്ര എളുപ്പമല്ലായിരുന്നു.
അപ്പോളാണ് വീടിനടുത്തുള്ള ഒരു ആന്റി അവരുടെ മാർജിൻഫ്രീ ഷോപ്പിൽ എനിക്ക് ഒരു ജോലി തന്നത്. ഞങ്ങടെ അവസ്ഥ മനസ്സിലാക്കി നല്ലയൊരു തുക തന്നെയാ ആന്റി ശമ്പളം തന്നത്.
ദൈവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു ആ ദേവകി ആന്റി.
ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഒരുവിധം നന്നായി ഞങ്ങൾ ജീവിച്ചുപോന്നു.
അപ്പോഴാ ദേവകി ആന്റി വഴി ഈ ജോലിക്കുള്ള വിസ കിട്ടുന്നത്. അനിയനുവേണ്ടിയാണ് ആന്റി വിസ റെഡി ആക്കിയത്. പക്ഷെ അവൻ ഇങ്ങോട്ട് വരാൻ ഒരുക്കമല്ലായിരുന്നു. എനിക്കും അത് ശെരിയാണെന്ന് തോന്നി. പഠിക്കേണ്ട പ്രായമല്ലേ അവന്റെ.
അങ്ങനെ ദേവകി ആന്റിയുടെ നല്ല മനസ്സ് കാരണമാണ് എനിക്ക് ഈ ജോലി കിട്ടിയത്.”ഇത്രേയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ പൊട്ടികരഞ്ഞുപോയി പാവം.“ശ്രീദേവി…. താൻ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ. തനിക്ക് ഇനി നല്ല കാലമായിരിക്കും. അങ്ങനെ എന്റെ മനസ്സ് പറയുന്നു. അമ്മയെയും അനിയനെയും ഇനി താനല്ലേ നോക്കേണ്ടത്… ആ താനിങ്ങനെ കരഞ്ഞാലെങ്ങനെയാ…” ഇത്രെയും പറഞ്ഞപ്പോൾ പെണ്ണൊന്നു തണുത്തു.
“വിഷമം കൊണ്ട് കരഞ്ഞു പോയതാ ഏട്ടാ… കഷ്ടതകൾ മാത്രം അനുഭവം വിധിക്കപ്പെട്ട ജന്മമാണ് ഞാനും എന്റെ കുടുംബവും.”
“ഏയ്…. ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട. ഞാനില്ലേ കൂടെ” വായിൽ നിന്ന് അറിയാതെ ഇങ്ങനെ വീണുപോയി.
ചെറുതായി കരഞ്ഞുകൊണ്ടിരുന്ന ഉണ്ടക്കണ്ണി പെട്ടന്ന് എന്നെയൊന്നു നോക്കി. അവളുടെ കണ്ണുകളിൾ മിന്നിമറഞ്ഞ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ആ കണ്ണുകളിൽ ഉറപ്പില്ലാത്തൊരു പ്രതീക്ഷയുടെ നാളം മാത്രം എനിക്ക് മനസ്സിലാക്കാൻ പറ്റി.
വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു അവൾ പോകാനിറങ്ങി.
അവൾ ഉണ്ണിയപ്പം കൊണ്ടുവന്ന പാത്രം മേശപ്പുറത്തിരിക്കുന്നത് അപ്പോളാണ് ഞാൻ കണ്ടത്.
അപ്പോളവൽ വീടിന്റെ പുറത്ത് ഇറങ്ങിയതേ ഉള്ളൂ…
ഞാൻ പാത്രവും എടുത്ത് അവളുടെ പിന്നാലെ പോയി വിളിച്ചു.
“ശ്രീക്കുട്ടി”…. വിളിച്ച ശേഷമാണ് പറ്റിയ അബദ്ധം ഞാൻ മനസ്സിലാക്കിയത്. ശ്രീദേവി എന്നുള്ള അവളുടെ പേര് സ്നേഹംകൊണ്ട് വിളിച്ചപ്പോൾ ശ്രീക്കുട്ടി എന്നു മാറിപോയത്.
പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി… അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു.
വെറുതേ പോയ പണി ചോദിച്ചു വാങ്ങിയല്ലോ ഈശ്വരാ… എന്നു ഞാൻ ചിന്തിച്ചു.
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.
നടക്കുന്നത് സ്വപ്നമാണോ എന്നു ഞാൻ ചിന്തിച്ചുപോയി.
ആ സമയവും കാച്ചിയ എണ്ണയുടെ മണം എന്റെ മൂക്കിൽ തുളച്ചു കയറി. സന്ദർഭം അനുകൂലമല്ലെങ്കിലും ഞാൻ ആ മണം ആസ്വദിച്ചു നിന്നുപോയി. അധികനേരം ആ ആസ്വാദനം ഉണ്ടായില്ല. എന്തോ ആലോചിച്ചെന്ന പോലെ അവന്റെ എന്നിൽ നിന്നും വിട്ടുമാറി.
