ഞാനൊന്ന് ചെറുതായി ഞെട്ടി. എന്റെ ഫീമെയിൽ വേർഷൻ ആണോ ഇവൾ. എനിക്കും ഇതുപോലെയൊക്കെ തോന്നിയതാണല്ലോ അപ്പോൾ. അവൾക്കും അതേ അവസ്ഥ. ഒന്നുറപ്പായി ഇവൾ എനിക്ക് വേണ്ടി ജനിച്ച പെണ്ണ് തന്നെയാ…. എന്റെ പെണ്ണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ജീവിതാവസാനം വരെ ഇവളെ ഞാനെന്റെ കൂടെകൂട്ടും. ഈ ആദിയുടെ പെണ്ണായിട്ട്.
അവൾ പറയുന്നത് തുടർന്നു….
“എനിക്ക് പേടിയായിരുന്നു എന്നെപോലെ ഒരുഗതിയും ഇല്ലാത്തൊരു പെണ്ണിനെ ഏട്ടന് ഇഷ്ടമാകുമോ എന്ന്. അതുകൊണ്ടാ ഇതുവരെ ഞാൻ ഒന്നും തുറന്നു പറയാതിരുന്നത്. ഏട്ടൻ ഇവിടെ ഉള്ളടുത്തോളം കാലം ഏട്ടന്റെ ഒരു വേലക്കാരിയായിട്ടെങ്കിലും കൂടെ നിൽക്കാനായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടാണ് ഞാൻ എന്നും രാവിലെ ഏട്ടന് ആഹാരം ഉണ്ടാക്കി തരാൻ വരുന്നതും പിന്നെ ഏട്ടൻ ജോലി കഴിഞ്ഞു വന്നാലുടാൻ ഞാൻ ഓടി ഇങ്ങോട്ട് വരുന്നതും. അത്രേയും നേരം എനിക്ക് ഏട്ടനെ കണ്ടുകൊണ്ടിരിക്കാല്ലോ”.
അവൾ ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയമെന്നൊരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഉണ്ടക്കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറഞ്ഞുനിൽക്കുകയായിരുന്നു. ഞാൻ ചോദിച്ചാൽ എനിക്ക് വേണ്ടി ഹൃദയം വരെ പറിച്ചുതരും അവൾ. അത്രക്കും അവൾ എന്നെ സ്നേഹിക്കുന്നുണ്ട്. ഒരുപക്ഷെ അവളുടെ ജീവനേക്കാൾ കൂടുതൽ…
“ഇനി അങ്ങനെയൊന്നും വേണ്ടല്ലോ ശ്രീക്കുട്ടി… ഇനി നമ്മുക്ക് മനസറിഞ്ഞു സ്നേഹിക്കാം. എനിക്ക് വേണം നിന്നെ എന്നും. എന്റെ ഭാര്യയായിട്ട്. എന്റെ പതിനഞ്ചു കുട്ടികളുടെ അമ്മയായിട്ട്.”
“പതിനഞ്ചു കുട്ടികളോ….?” ഉണ്ടകണ്ണ് മിഴിച്ചു അവളെന്നെ നോക്കി ചോദിച്ചു.
“പത്ത് കുട്ടികളായാലും മതി” കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.
“അയ്യടാ… ഒന്ന് അല്ലെങ്കിൽ രണ്ടെണ്ണം.. അതുമതി” അവൾ നാണത്തോടെ പറഞ്ഞു.
“മതിയെങ്കിൽ മതി….. പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം.., ഇന്നലത്തെപ്പോലെ മുഖവും വീർപ്പിച്ചു എന്റെ മുൻപിൽ ഇനി നിന്നേക്കരുത്. എന്തുണ്ടെങ്കിലും എന്നോട് തുറന്ന് സംസാരിക്കണം കേട്ടല്ലോ…. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും” ഞാൻ കുറച്ചു കടുപ്പിച്ചു തന്നെ പറഞ്ഞു.
“മ്മ്…. ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഏട്ടൻ ഫോൺ എടുക്കാതിരിന്നപ്പോൾ എനിക്ക് ചെറിയ വിഷമം ഉണ്ടായി എന്നുള്ളത് നേരാ… അതാ ഏട്ടൻ എന്നെ ഇങ്ങോട്ട് വിളിച്ചപ്പോൾ ‘എന്നോട് മിണ്ടാൻ വരണ്ട’ എന്നു ഞാൻ പറഞ്ഞേ…
പക്ഷെ ഏട്ടൻ വരുമ്പോൾ അങ്ങനെ പറഞ്ഞുപോയതിനു വന്നു സോറി പറയാൻ ഇരുന്നതാ ഞാൻ. അങ്ങനെ ഏട്ടനെ കാത്തിരിക്കുമ്പോഴാ ഒരു പെണ്ണ് ഏട്ടന്റെ കൂടെ വരുന്നത് കണ്ടത്. ഏട്ടൻ എന്നെ വിട്ടു പോകുമോ എന്ന് ആലോചിച്ചു ഞാൻ പെട്ടന്ന് ടെൻഷൻ ആയി. ഏട്ടൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായാൽ പിന്നെ എപ്പോളും അവളുടെ കൂടെ ആയിരിക്കില്ലേ. അപ്പോൾ എനിക്ക് പിന്നെ ഏട്ടനെ കാണാൻ കിട്ടില്ലല്ലോ. അത് ആരാണെന്ന് അറിയാൻ വേണ്ടിയാ ഞാൻ അങ്ങോട്ട് ഓടി വന്നത്.”
ഈ പെണ്ണ് എന്നെ ഇത്രക്കും സ്നേഹിക്കുന്നുണ്ടോ. അവളുടെ മനസ്സിൽ എന്നെ നഷ്ടമാകുമോ എന്ന പേടി നല്ലപോലെ ഉണ്ട്. എന്നാലും അവളുടെ ഇന്നലത്തെ ആ വരവ് ആലോചിച്ചപ്പോൾ എനിക്ക് ചിരിച്ചു വന്നു.
“അതാണോ കുട്ടിച്ചാത്തൻ വരുന്നതുപോലെ എവിടെനിന്നോ പറന്നു നീ ഇവിടെ എത്തിയത്”
അതുകേട്ടതും അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി. മുത്ത് പൊഴിയുന്നപോലെയുള്ള നല്ല അസൽ ചിരിച്ചു.
“ഇന്നലെ മുഴുവൻ എന്നെ ടെൻഷൻ അടുപ്പിച്ചിട്ട് ഇപ്പോൾ നിന്ന് ചിരിക്കുന്നോ….”
പെട്ടന്ന് ചിരി നിർത്തിയിട്ടു അവൾ പറഞ്ഞു…
“എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ആ ചേച്ചിയോട് സംസാരിച്ചില്ലേ… അപ്പോൾ ഏട്ടൻ ആ ചേച്ചിയുടെ കാമുകൻ ആണെന്ന രീതിയിലാണ് ആ ചേച്ചി എന്നോട് സംസാരിച്ചത്. അതുകൂടി കേട്ടപ്പോൾ ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. അതുകൊണ്ടാ ഞാൻ മുഖവും വീർപ്പിച്ചു നടന്നേ…. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാ…”
കുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…. അതുപോലെ ആയി എന്റെ അവസ്ഥ. ഇത്രെയൊക്കെ ഉണ്ടായിരുന്നോ ഇവളുടെ മനസ്സിൽ. അവളെ ഒന്നും സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു..
