ആനയും അണ്ണാനും 21

“ഷഹാന വന്നിട്ടുണ്ട്”

“ആഹാ. എപ്പോ എത്തി ദുബായിന്ന്”?

“ഇന്നലെ രാത്രി കരിപ്പൂര് വന്നെറെങ്ങി”

“മാനുക്കാക്ക് മട്ടൻ ബിരിയാണി ഒന്നും വേണ്ടേ”?

“മാനുക്കാക്ക് നാണം ആണെടാ”

“മാനുക്ക രാവിലെ തൊട്ട് ഷഹാനേനെ ചുറ്റിപ്പറ്റി നടക്കുന്ന കണ്ടിട്ട് ഉമ്മ കളിയാക്കി. അതാ ഇവിടെ വന്ന് കുറ്റിയടിച്ചിരിക്കുന്നത്”

“പാവം ഇക്ക”

 

ഷംസാദിൻ്റെ രണ്ടാമത്തെ പെങ്ങളാണ് ഷഹാന. രണ്ടിൻ്റേം ലവ് മാര്യേജായിരുന്നു. ഞങ്ങളെ സീനിയറായിരുന്നു ഷഹാന. ജംഷീറിൻ്റെ ഒപ്പം കോളേജിൽ ഇടക്കൊക്കെ വന്ന് മാനുക്ക എങ്ങനെയോ അവളെ വളച്ചെടുത്തു. മൂന്നു മാസം മുമ്പായിരുന്നു കല്യാണം.ഷംസാദിൻ്റെ മൂത്ത പെങ്ങൾ ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഷിബിലേൻ്റെ പ്രസവം ഒക്കെയായി ഷഹാന ഒരു മാസമായിട്ട് അവിടെയായിരുന്നു. അങ്ങനെ ഒരു മാസം കാണാത്ത ഭാര്യയെ കണ്ടപ്പോഴുള്ള ആക്രാന്തം കാണിച്ചത് ഉമ്മ കണ്ടു.

 

”ചിരിക്കെടാ രണ്ടും കൂടി. ഇങ്ങക്ക് കോമഡി. ഇതു പോലെത്തെ അവസ്ഥ വരുമ്പോ മനസ്സിലാവും”

“അയ്യോ പാവം പുതിയാപ്ല”

ഞാൻ മാനുക്കാനെ വെറുതേ ദേഷ്യം പിടിപ്പിച്ചു.

 

മട്ടൻ ബിരിയാണി തട്ടി കുറച്ച് നേരം സംസാരിച്ച് ഇരുന്ന് അവിടന്ന് ഇറങ്ങിയപ്പോ രണ്ടരയായി. വണ്ടിയെടുത്തപ്പോ ഷഹാന വന്നു കയറി. ഉമ്മ ഉച്ച ഉറക്കത്തിന് പോയം തക്കം നോക്കി കെട്ട്യോൻ്റെ അടുത്ത് കിന്നരിക്കാനാ. കുറച്ച് ബിരിയാണി ഒരു പാത്രത്തിൽ എടുത്തിട്ടുണ്ട്.

 

“ഒന്നാ ഷോപ്പിക്കാക്കി താ കണ്ണാ. മൂപ്പര് ഉച്ചക്ക് ഒന്നും കഴിച്ച്ണ്ടാവൂല”

 

വീണ്ടും ഷോപ്പിൽ പോയി. ഭാര്യയേം ഭർത്താവിനേം അവരുടെ പാട്ടിന് വിട്ട് ഞാൻ വീട്ടിലേക്ക് വണ്ടിയോടിച്ചു. പോരുന്ന വഴിക്ക് കൊണ്ടോട്ടിയിൽ നിന്ന് ഒരു ഷവർ ഹെഡ് വാങ്ങി. ഇനിയിപ്പോ വയനാട്ടിൽ കുറേ ദിവസം നിക്കാൻ പോവല്ലേ. അത്യാവശ്യം വേണ്ട കുറച്ച് വീട്ടു സാധനങ്ങൾ വാങ്ങി. ഒരു ഇലക്ട്രിക് കെറ്റിലും. ബാക്കിയൊക്കെ അവിടെ ചെന്നിട്ടാവാം.

വയനാട്ടിൽ ഞങ്ങൾ ആരെങ്കിലും – മിക്കവാറും ഞാൻ തന്നെ – ആഴ്ചയിലൊരിക്കൽ പോയി വീട് വൃത്തിയാക്കി കാവിൽ വിളക്ക് വെച്ച് പോരും. അവിടുത്തെ സാധനങ്ങളൊക്കെ കുറ്റിക്കാട്ടൂരിലേക്ക് പോന്നപ്പോ ഇങ്ങോട്ട് പെറുക്കി കെട്ടി കൊണ്ടുവന്നു.

 

*****

 

വീട്ടിലെത്തിയപ്പോ രേണു ഉമ്മറത്തിരിക്കുന്നുണ്ട്.

“അമ്മ കുട്ട്യേ വണ്ടി കിട്ടാൻ രണ്ട് മാസെങ്കിലും ആവും. അപ്പോ ന്നാ രണ്ട് മാസം വയനാട്ടില് അടിച്ചു പൊളിക്കാല്ലേ”?

“അയ്യോ നിൻ്റെ നീഹക്ക് നിന്നെ കാണാതെ സങ്കടാവുല്ലോ കണ്ണാ”

ഞാനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. അത് കണ്ടിട്ട് രേണു ചിരിക്കുന്നുണ്ട്. അപ്പോ തന്നെ ഷവർ ഹെഡ് പിടിപ്പിച്ചു.

സാധനങ്ങൾ കൊണ്ട് പോവാൻ സൗകര്യം ടൊയോട്ട ഹൈലക്സ് ആയതു കൊണ്ട് കാർ അടുക്കളക്ക് പിന്നിലുള്ള ഷെഡ്ഡിൽ വെച്ച് വൃത്തിയായി മൂടിയിട്ടു. ബൈക്കും എടുത്ത് വെച്ചു. ലഗേജ് കുത്തി കയറ്റുമ്പോ ഉണ്ട് രേണു അടപ്പൊക്കെയുള്ള ഒരു കുഴലൻ പാത്രം കൊണ്ട് വരുന്നു.

“ഇത് കൂടെ മറിഞ്ഞു വീഴാത്ത പോലെ വെക്കണേ കണ്ണാ. രാവിലത്തെ ദോശമാവാണ്”

അപ്പോ ഇന്ന് രാത്രി ദോശ തന്നെ. രേണു വേറേം എന്തൊക്കെയാ ലൊട്ടുലൊടുക്ക് സാധനങ്ങൾ കൊണ്ട് വന്ന് വെച്ചു. ഒരു ദിവസത്തെ ട്രിപ്പിനു പോലും ഒരു ലോഡ് സാധനങ്ങൾ കൊണ്ട് പോവുന്ന ആളാണ്. അപ്പോ പിന്നെ രണ്ട് മാസത്തിന് എന്നു പറയുമ്പോ ഈ വീട് തന്നെ രേണു വയനാട്ടിലേക്ക് കൊണ്ട് പോവും.

 

രേണു ഇന്ന് രാവിലെ തൊട്ട് നല്ല റൊമാൻ്റിക് മൂഡിലാണ്. ഉമ്മറത്തൂന്ന് വണ്ടി നിർത്തിയ ഷെഡ് വരെ ഒരു പത്തമ്പത് വാര ദൂരമുണ്ടാവും. വാതിൽ പൂട്ടിയിറങ്ങി കൈ കോർത്ത് പിടിച്ചാണ് ട്രക്കിൻ്റെ അടുത്തേക്ക് നടക്കുന്നത്.

കൊടുവള്ളി താമരശ്ശേരി പിടിച്ചാൽ ഏഴ് മണിയാവുമ്പോ ലക്കിടിയെത്തും. ഞാൻ കണക്കുകൂട്ടി.

“എന്തിനാ കുന്ദമംഗലത്തിന് തിരിക്കുന്നേ? കോടഞ്ചേരി വഴി പോകാം കണ്ണാ. ഒഴിഞ്ഞ റോഡാവും. നല്ല ഭംഗിയുള്ള സ്ഥലങ്ങളും”

“അത് രേണു കോടഞ്ചേരി റ്റു അടിവാരം റോഡ് പണിഞ്ഞോണ്ടിരിക്കാവും”

“അത് കഴിഞ്ഞ കൊല്ലം തുടങ്ങിയതല്ലേ? ഇപ്പോ തീർന്നിട്ടുണ്ടാവും”

“എന്നാലും”

“ഹൈലക്സല്ലേ. ഇനിയിപ്പോ റോഡ് മൊത്തം മാന്തിയിട്ടതാണെങ്കിലും ഒരു കുഴപ്പവുമില്ല. ഏലിയാമ്മച്ചേടത്തി ഒരു സാധനം തരാന്ന് പറഞ്ഞിട്ടുണ്ട് മോനേ”

രേണു ഒരു കണ്ണിറുക്കി കാണിച്ചു. എന്തോ കൊനഷ്ട് പരിപാടിയാന്ന് മനസ്സിലായി. ചൂരമുണ്ടയിൽ പോയിട്ട് അല്ലെങ്കിലും കുറേ കാലമായി. രാത്രി ചെന്നാല് ഇനി ആ തള്ള വിടൂല്ല. രേണുവിന് എന്ത് കൊടുക്കാനാണാവോ അങ്ങട്ടുണ്ടാക്കാൻ പറഞ്ഞത്.

കെട്ടാങ്ങൽ കഴിഞ്ഞ് ഞാൻ നോക്കുമ്പോ രേണു ഡാഷിൽ ചാരി എൻ്റെ മുഖത്തോട്ട് നോക്കിയിരിക്കുകയാണ്.

“എന്തേലും പറ കണ്ണാ”

“ഞാനെന്ത് പറയാനാ? രേണുവല്ലേ ഓരോന്ന് സംസാരിച്ച് തുടങ്ങുന്നത്”?

“നിന്നോട് ഒന്നും പറയാനില്ലെങ്കിലും വെറുതെ എന്തെങ്കിലുമൊക്കെ ഇങ്ങനെ പറഞ്ഞിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ കണ്ണാ. ഇനീപ്പോ ഒന്നും പറയാനില്ലെങ്കിലും നിൻ്റെടുത്ത് എനിക്ക് എപ്പോഴും എന്തെങ്കിലും ഒക്കെ പറയാനുണ്ടാവും”

“ഇതൊക്കെ എന്നു തുടങ്ങി രേണു”?

“തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. ഇത്രേം മൂത്തത് ഇപ്പോഴാ”

” കുത്താമ്പുള്ളിന്ന് സാരി ഉടുപ്പിച്ചപ്പോഴാ മൂത്തു തുടങ്ങിയേ”?

”അത് പിന്നെ നീ ഓരോന്ന് ചെയ്ത്‌ എന്നെ വശീകരിച്ചിട്ടല്ലേ”

“ഒരു കാമുകൻ കലാകാരനേപ്പോലെയാ രേണൂ”

“കലാകാരൻ തൊട്ടുണർത്തിയതല്ലേ എൻ്റെ മനസ്സ്. അപ്പോ ഉറങ്ങാതെ നോക്കേണ്ടതും കലാകാരൻ തന്നാ”

“എന്തിനേപ്പറ്റിയാ പറയേണ്ടത്?

“നിനക്കേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളേപ്പറ്റി പറഞ്ഞാൽ മതി കണ്ണാ. ദാറ്റ്സ് വെൻ യുവർ ഐസ് ലൈറ്റ് അപ്പ്”

“വീഡിയോ ഗെയിം കളിക്കുമ്പോൾ, ടീമിനെ ലീഡ് ചെയ്യുമ്പോ ഒക്കെ ഒരു പ്രത്യേക തിളക്കമുണ്ടാവും നിൻ്റെ കണ്ണിൽ. വണ്ടിയിൽ ഓരോന്ന് ചെയ്യുമ്പോ, ഓഫ് റോഡ് ഇവൻ്റിൽ വണ്ടിയോടിക്കുമ്പോ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, ഇഷ്ടപ്പെട്ട കാര്യങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഒക്കെ അതേ തിളക്കമുണ്ടാവും”

ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്ന രേണുവിനെ പ്രേമത്തോടെ നോക്കിയിരുന്നു. റോസ് നിറത്തിലുള്ള ചുണ്ടുകൾ രേണുവിൻ്റെ സംസാരത്തിൻ്റെ തീവ്രതക്കനുസരിച്ച് വിറക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. രേണുവിൻ്റെ പ്രേമം നേരത്തേ അറിഞ്ഞില്ലല്ലോ.

“യു ആർ മോസ്റ്റ് എലൈവ് വെൻ യു ഡു തിങ്സ് യു ആർ പാഷനേറ്റ് എബൗട്ട്. അതേ തിളക്കത്തോടെ നീ എന്നെ നോക്കുമ്പോൾ എൻ്റെ ഹൃദയം താളം കൊട്ടാൻ തുടങ്ങും. ഡു യു നോ വൈ കണ്ണാ? ബികോസ് ഐ കാൻ സീ ദാറ്റ് യു ആർ പാഷനേറ്റ് എബൗട്ട് മീ റ്റൂ”

Leave a Reply

Your email address will not be published. Required fields are marked *