ആനയും അണ്ണാനും 21

“യെസ് ഐയാം. അതു കൊണ്ടല്ലേ എൻ്റെ രേണുവിനെേ കാണുമ്പോ ഞാൻ പോലും അറിയാത്ത മാറ്റങ്ങൾ ഉണ്ടാവുന്നത്”

“രൂപാലി പറഞ്ഞതാവും”

“രൂപാലി പറയുന്നത് വരെ അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല രേണു”

“കാൻ ഐ ഹോൾഡ് യുവർ ഹാൻഡ്”?

ഞാൻ സ്റ്റിയറിങ്ങിൽ നിന്നും ഇടതു കൈ എടുത്ത് രേണുവിൻ്റെ വലത് കയ്യിൽ വെച്ചു.

“പാട്ട് എന്തേലും വെക്ക് കണ്ണാ”

 

…..കൈസേ തൂ ഗുൻ ഗുനാ ഹേ മുസ്കുരാ ഹേ …..

 

സ്റ്റിരിയോ പാടി തുടങ്ങി.

രേണു എൻ്റെ കൈപ്പത്തിയിൽ വിരലുകൊണ്ട് താളം പിടിക്കുകയാണ്.

“ഒരു പാട്ട് പാടി ത്താ കണ്ണാ”

“എനിക്ക് പാടാനറിയില്ല രേണൂ. ജംഷിയാണെങ്കിൽ ഗിറ്റാർ വായിക്കേലും ചെയ്തേനെ’’

“നിനക്കറിയുന്ന പോലെ മതി. ഇപ്പോ കേട്ട ഗുൻ ഗുനാതി പാട്ട് എന്നെപ്പറ്റി പാടുന്ന പോലെ പാട് കണ്ണാ”

“അതിനാണോ ? ഞാൻ രേണുവിനെപ്പറ്റി ഒരു കവിതെയെഴുതി പാടിത്തരാം”

“എപ്പോ പാടിത്തരും”?

“രാവിലെ ഉണരുമ്പോ”

ഞാൻ വണ്ടി ചവുട്ടി നിർത്തി. ടയർ ഉരഞ്ഞ് വണ്ടി നിന്നു.

“എന്താ കണ്ണാ”?

രേണു എന്താ കാര്യമെന്നറിയാതെ പേടിയോടെ ചുറ്റും നോക്കി.

ഞാൻ കയ്യെത്തിച്ച് പിന്നിലെ സീറ്റിൽ നിന്നും ടാബ്‌ലെറ്റ് എടുത്തു.

 

…..നീയാം സൂര്യൻ ഇരുളിനെ മാറ്റുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു…..

 

സ്റ്റീരിയോയിൽ നിന്ന് റൊമാൻ്റിക് സോങ്സ് ഒഴുകുകയാണ്.

 

“നേരത്തേ എന്നെ നോക്കി ചാരി ഇരുന്ന പോലെ ഇരിക്ക് രേണു”

ഞാൻ വരച്ചു തുടങ്ങി.ഡിജിറ്റൽ പെയിൻ്റിങ് അല്ലെങ്കിലും എനിക്ക് പുത്തരിയല്ല. അച്ഛച്ഛൻ്റെ ഒപ്പം പൂജക്ക് കളം വരച്ച് തുടങ്ങിയതാണ്. അര മണിക്കൂറിനുള്ളിൽ വരച്ചു തീർന്നു.

“നല്ല ഭംഗിയുണ്ട് കണ്ണാ. ഇതെടുത്ത് ഫ്രെയിം ചെയ്യണം. എന്നോടുള്ള പ്രേമം കൊണ്ട് വരച്ചതല്ലേ? പ്രേമത്തിൻ്റെ ഓർമ്മക്കായി എനിക്ക് സൂക്ഷിച്ച് വെക്കാനാ”

“ചെയ്യാം രേണു”

 

വണ്ടി വീണ്ടും ഓടി തുടങ്ങി. സർവ്വീസ് ചെയ്യുമ്പോ ഹാൻഡ് ബ്രേക്ക് ഒന്നു നോക്കാൻ പറയണം. വണ്ടി വല്ലാതെ ചാടുന്നുമുണ്ട്.ഞാൻ മനസ്സിൽ കണക്കു കൂട്ടി.

രേണു പാട്ടുകൾ ആസ്വദിക്കുകയാണ്.

 

ഓമശ്ശേരിക്കടുത്ത് സാമാന്യം ഭേദപ്പെട്ട ഒരു താടിവളവ് ഞാൻ വീശിയെടുത്തു. രേണു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുകയാണ്.

” ഒറ്റക്കൈ കൊണ്ട് സ്റ്റിയറിങ് കറക്കി തിരിക്കുന്നത് കണ്ടിട്ട് എനിക്കെന്തൊക്കെയോ തോന്നുന്നു കണ്ണാ”

ഞാൻ തല ചെരിച്ച് രേണുവിനെ ഒന്നു നോക്കി.

“നിൻ്റെ വെയിൻസ് പൊങ്ങി നിൽക്കുന്ന കൈ കണ്ടിട്ട് വയറിൽ ഒരു തരിപ്പ് പോലെ”

ഇത് റൊമാൻസ് കേറി തലയുടെ പിരി പോയതാണ്. ആ നോട്ടവും ചാരിയുള്ള ഇരുത്തവുമൊക്കെ കണ്ടിട്ട് എനിക്ക് അതാണ് തോന്നിയത്.

“നിൻ്റെ ഈ തഴമ്പും പാടുകളുമൊക്കെയുള്ള വലിയ സ്ട്രോങ് ഹാൻഡ്സ് എനിക്ക് ഭയങ്കര ഇഷ്ടാ കണ്ണാ. വേറെ ഒരാളെ കയ്യും ഇത് പോലെ അട്രാക്റ്റീവ് ആയി തോന്നിയിട്ടില്ല”

വലത് കയ്യിലിരിക്കുന്ന എൻ്റെ ഇടതു കൈയിലെ തഴമ്പിൽ തലോടി കൊണ്ട് രേണു പറഞ്ഞു.

“അത് കുങ്ഫു പ്രാക്റ്റീസ് ചെയ്തിട്ടാ രേണു. സ്കാർസ് നൈഫ് ടെക്നിക്സ് പഠിക്കുന്നതു കൊണ്ടാ. ശരിക്ക് കത്തി കൈ കാര്യം ചെയ്യാൻ പഠിച്ചു വരുന്നേയുള്ളൂ”

“ജംഷീറിൻ്റെ കൂടെയല്ലേ നടത്തം. അപ്പോ പിന്നെ ഞാനെന്ത് പറയാനാ”

“ജംഷി തയ്കോണ്ടയാ. അത് കാലു കൊണ്ടുള്ളതാ”

“എന്ത് കോണ്ടയാണെങ്കിലും രണ്ടും കൂടെ ഓരോന്ന് ചെയ്തു കൂട്ടുന്നുണ്ടല്ലോ”

ഞാനൊന്നും പറയാതെ റോഡിൽ നോക്കിയിരുന്നു. വണ്ടി ഓടികൊണ്ടിരിക്കുകയാണ്. പച്ചപ്പും കുന്നും റബ്ബർ തോട്ടങ്ങളും കുറച്ചപ്പുറത്ത് കൂടി ഒഴുകുന്ന ഇരുവഴഞ്ഞിയും ഇരുട്ടാവാനായി മൂടി കെട്ടിയ അന്തരീക്ഷവും എന്നിലെ കാമുകനെ തഴുകിയുണർത്തി. ഞാൻ രേണുവിനെ ഒന്ന് പാളി നോക്കി. പുറത്തെ കാഴ്ചകൾ കണ്ട് വേറെ ഏതോ ലോകത്താണ് രേണു.

“റിയലി ഇൻ ദ മൂഡ് ഫോർ എ ലോങ് ഡ്രൈവ് വിത്ത് നോ റിയൽ ഡെസ്റ്റിനേഷൻ”

“എന്താ രേണൂ പറഞ്ഞത്” ?

“എങ്ങോട്ടോന്നറിയാത്ത ഒരു ലോങ് ഡ്രൈവ് പോകാൻ തോന്നുവാ”

“പോണോ രേണു ? നേരെ മഹാബലിപുരത്തിന് വെച്ച് പിടിക്കാം. പോണ്ടിച്ചേരിയിൽ ജിത്തുവും അരവിന്ദുമുണ്ട്”

” ഇപ്പോ വേണ്ട കണ്ണാ. ഇവിടത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് ഒരു സ്വന്തർവ്വുമില്ലാതെ ഇരിക്കുമ്പോ പോവാം”

 

ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.രേണു നല്ല റൊമാൻറിക് മൂഡിലായതു കൊണ്ട് പ്രേമം നിറഞ്ഞു കവിയുകയാണ് ഓരോ വാക്കിലും.

ഞങ്ങൾ കോടഞ്ചേരി കഴിഞ്ഞു.

 

“സംസാരിക്കാനുള്ളതൊക്കെ സംസാരിച്ച് തീർന്നാൽ നമ്മളെന്താ ചെയ്യാ രേണു”?

” ഞാൻ എൻ്റെ കണ്ണനെ നോക്കിയിരിക്കും. ഒന്നും മിണ്ടാതെ കംപ്ലീറ്റ് സൈലൻസിൽ മണിക്കൂറുകളോളം നോക്കിയിരിക്കും. എന്നാലും എനിക്ക് സന്തോഷം തന്നെയാവും”

“അന്തരീക്ഷം കണ്ടില്ലേ കണ്ണാ. ദൂരെ മലനിരകൾ.വൈകുന്നേരമായി. പാടവും കവുങ്ങിൻ തോട്ടവും. എവിടെ നോക്കിയാലും പച്ചപ്പ്. എന്തൊക്കെയോ ഓർമ്മ വരുന്നുണ്ട് കണ്ണാ. ഇത് പോലത്തെ സ്ഥലങ്ങൾ ഒക്കെ മുന്നെ കണ്ടിട്ടുള്ള പോലെ.ജീവിച്ചിട്ടുള്ള പോലെ”

“വയനാട്ടിൽ ജീവിച്ചതുകൊണ്ടാവും. മേപ്പാടി അമ്പലവയൽ ഒക്കെ പോലെ തന്നെയല്ലേ കോടഞ്ചേരി”?

 

………..തൂമി അമി കാചാകചി അചി ബോലേ എ ജിബോൺ ഹോയേചെ മോദു മോയ്…….

 

“എവിടുന്ന കണ്ണാ ആ പാട്ടുകേൾക്കുന്നത്?സെൻ്റ് ആൻ്റണീസിലെ കുട്ടികളാണല്ലോ കൈ കാണിക്കുന്നത്. സമയം അഞ്ചേ അൻപത് ആയല്ലോ. ഇവരെന്താ ഇത്രയും നേരായിട്ടും വീട്ടിൽ പോവാത്തത്?

“ചിലപ്പോ ലാസ്റ്റ് ഡേ ആയിട്ടാകും. എസ് എസ് എൽ സി എക്സാം അല്ലേ. തീർന്നിട്ട് ആഘോഷിക്കാൻ നിന്നതാവും.”

മുന്നിൽ ഒരു ഓട്ടോ നിന്നു തിത്തെയ് കളിക്കാണ്. അതീന്നാണ് ഈ പാട്ട്. ഹൈസ്കൂളിലെ മൂന്ന് നാല് ആൺകുട്ടികൾ പോവുന്ന വണ്ടിക്കെല്ലാം കൈ കാണിക്കുന്നുണ്ട്.

പാട്ടും സെൻ്റ് ആൻ്റണീസിലെ കുട്ടികളെയും കണ്ടപ്പോ എൻ്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ ഒന്നായിട്ട് ഇരച്ച് കയറി വന്നു.

കാർത്തിക. പത്തിലും പ്ലസ് ടുവിലും ഒപ്പം പഠിച്ചതാണ്. ഓരോ കാര്യങ്ങൾ പറയാൻ ആകെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരി. പഴശ്ശിരാജാ കോളേജിൽ തേർഡ് യെർ ആണ്. ഈ വർഷത്തോടെ കോഴ്സ് കഴിഞ്ഞിട്ടുണ്ടാവും. അവളെയും ഒന്നു കാണണം. നേരത്തേ രേണുവിനുണ്ടായ പോലെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിനെ മഥിക്കുന്നു.

“ഇതു പോലത്തെ സ്ഥലങ്ങൾ ബംഗാളിലുണ്ട്.ഐ ഐ ടി യിലായിരുന്നപ്പോ ഒഴിവുള്ള ദിവസം പുറത്തൊക്കെ പോവുമായിരുന്നു. ഇതു പോലത്തെ റിസർവ് ഫോറസ്റ്റും പുഴയുമൊക്കെ ഉണ്ട് അവിടെ”

രേണു പുറത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ചിരുന്നു. വണ്ടി ഏലിയാമ്മച്ചേടത്തിയുടെ വീടിനടുത്തെത്തി. അവര് വീട്ടിലില്ല. കുറച്ച് ദൂരെ ആരോ മരിച്ചിട്ടുണ്ട്. അവിടെ പോയതാണ്.ഏഴു ഏഴര ഒക്കെ ആയപ്പോ ചേടത്തി വന്നു. അതു വരെ ഞാനും രേണുവും കണ കുണ പറഞ്ഞിരുന്നു.പിന്നെ പതിവ് കുശലാന്വേഷണവും കാര്യങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *