ആനയും അണ്ണാനും 21

 

”നീ അതൊക്കെ ചെയ്യുന്നത് കണ്ട് എപ്പോഴോ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങി”

“ഇന്ന് തന്നെ ഞാൻ പറയാതെ തന്നെ നീ കൊണ്ടോട്ടീന്ന് സാധനങ്ങൾ വാങ്ങി വന്നില്ലേ? യു ജസ്റ്റ് നോ ദീസ് തിങ്സ്. ചിലർക്ക് എല്ലാം കണ്ടറിഞ്ഞ് ചെയ്യാൻ കഴിയും. വേറെ ചിലര് ഒരു കഴകത്തുമില്ലാത്തവരായിരിക്കും”

“യു ആർ ദ ഫെസ്റ്റ് കൈൻഡ്. ഇടക്ക് ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മക്ക് നിന്നേപ്പറ്റി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. എൻ്റെ കാലം കഴിഞ്ഞാലും തറവാടും കാവും ഒക്കെ കണ്ണൻ കൊണ്ട് നടന്നോളും ന്നാ അച്ഛൻ എല്ലാരോടും പറഞ്ഞേന്നത്”

“എന്നിട്ടാണോ രേണു ആ ഓയിൽ എഞ്ചിനീയറെ കല്യാണം കഴിച്ചത്”?

“ടാ പൊട്ടാ അന്ന് നിന്നോട് ആ ഇഷ്ടം അല്ലായിരുന്നു”

“പിന്നെപ്പഴാ രേണുവിന് ‘ആ’ ഇഷ്ടം തോന്നിയത്”?

“കുറ്റിക്കാട്ടൂര് വന്നപ്പോ തൊട്ട്. അച്ഛച്ഛനും അമ്മമ്മയും പോയേപ്പിന്നെ നമ്മള് രണ്ടും ഒറ്റക്കായിരുന്നല്ലോ.രാത്രി ഇരുന്ന് കരയുന്ന എന്നെ നീ വന്ന് ആശ്വസിപ്പിക്കുമ്പോ ഞാൻ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ ഓർക്കും. വീട്ടിൽ ഓരോ കാര്യം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് കണ്ട്, സരോവരം പാർക്കിൽ കുട്ടികളേപ്പോലെ അന്ന് കളിച്ചപ്പോ….”

രേണു പറഞ്ഞു നിർത്തി.

”കളിച്ചപ്പോ?ബാക്കി പറ രേണൂ”.

“മിക്കവാറും എല്ലാ സത്രീകളും ഡെമി സെക്ഷ്വൽസ് ആയിരിക്കും കണ്ണാ”

“എന്ന് പറഞ്ഞാലെന്താ”?

“അത് ചില ആളുകൾക്കേ സെക്ഷ്വൽ അട്രാക്ഷൻ തോന്നണങ്കിൽ അതിനു മുന്നെ ആഴത്തിലുള്ള ഇമോഷണൽ ബോണ്ടുണ്ടാകണം. വിമെൻ നീഡ് ഇമോഷണൽ ലവ് ബിഫോർ ഗോയിങ് ഫിസിക്കൽ ”

രേണു നിർത്തി. ഞാൻ രേണു പറയുന്നത് ശ്രദ്ധിച്ച് കേട്ട് കൊണ്ട് കിടക്കുകയാണ്.

“ദെ വേയ് യു കെയർ ഫോർ മി, ദെ വെയ് യു കൺസോൾഡ് മി”

“ജോലിയുണ്ട്. തറവാടുണ്ട് .സ്വത്തുണ്ട്. പക്ഷേ ഒക്കെയുണ്ടായാലും ആളിന് ആള് തന്നെ വേണ്ടേ കണ്ണാ ”

“വെറുതേ ഒന്നോർത്തു നോക്കിയേ”

“യു ഹാവ് ഗോൺ സോ ഫാർ ഇൻ ലൈഫ്. കൈയൂക്കു കൊണ്ടും മനസ്സിൻ്റെ ബലം കൊണ്ടും വളരെയധികം ദൂരം ജീവിതത്തിൽ സഞ്ചരിച്ചു. ഒരുപാട് കാര്യങ്ങൾ നേടിയെടുത്തു. പല യുദ്ധങ്ങൾ ചെയ്തു. പലരെയും തകർത്ത് തരിപ്പണമാക്കി പലതും നേടി. വല്ലപാടും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരുപാട് ഉയരത്തിലെത്തി. പക്ഷേ അവസാനം ഒറ്റക്കായി പോയാലെങ്ങനെ ഇരിക്കും? ഒറ്റക്ക് അത്രയും ദൂരം പോയി. എന്നിട്ടെന്താ കാര്യം?എന്തിനു വേണ്ടി ആർക്കു വേണ്ടി അതൊക്കെ ചെയ്തു കൂട്ടി? അങ്ങനെ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

“ഇല്ല രേണു”

“എൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്താന്ന് അറിയോ കണ്ണാ”?

“എന്താ രേണു”?

“ജീവിതത്തിൽ ഒരിക്കലും ഒറ്റക്കായി പോവരുത് എന്ന്. മരിക്കുന്നത് വരെയും മരിച്ചു കഴിഞ്ഞാലും ഞാൻ ഒറ്റക്കാവരുത്”.

“എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാം ഞാൻ തന്നെ ചെയ്തോളാം. വേറെയൊന്നും എനിക്ക് വേണ്ട. പക്ഷേ ഞാനൊരിക്കലും ഒറ്റക്കാവാതിരുന്നാൽ മതി. എനിക്ക് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. സംസാരിക്കാൻ. തോളത്ത് തല വെച്ച് കെട്ടിപ്പിടിച്ചിരിക്കാൻ.കൂടെയിരിക്കാൻ. വേറെയൊന്നും വേണ്ട എന്നും ഒപ്പമുണ്ടായാൽ മാത്രം മതി”

“ഇപ്പോ ഞാൻ കൂടെയില്ലേ അമ്മ കുട്ടിക്ക്”?

ഞാൻ രേണുവിൻ്റെ തലയിൽ തലോടി.

” എത്രയൊക്കെ ബലം മനസ്സിന് ഉണ്ട്ന്ന് പറഞ്ഞാലും ഐ ഡു ക്രേവ് ഇൻ്റിമസി കണ്ണാ. ഒരു രാത്രിയെങ്കിലും ടു ലെറ്റ് മൈ ഗാർഡ് ഡൗൺ. ടു ബി പ്രൊട്ടെക്ടഡ്. വിശാലമായ നെഞ്ചിൽ ചുരുണ്ടുകൂടി ഒന്നിനേം കുറിച്ചുമുള്ള പേടിയില്ലാതെ കുട്ടികളേപ്പോലെ ഉറങ്ങാൻ, സംരക്ഷിക്കപ്പെടാൻ, സ്നേഹിക്കപ്പെടാൻ ഒക്കെ ആഗ്രഹമുണ്ടാവില്ലേ?

ഞാൻ രേണുവിൻ്റെ കണ്ണിൽ നോക്കി പറയുന്നത് കേട്ട് കിടന്നു.

“കുറേ നാളു മുൻപ് വരെ ഞാനൊറ്റക്കായിരുന്നു.അങ്ങനെ അവസാനം എനിക്കൊരാളെ കൂട്ടിന് കിട്ടി. ജീവിതത്തിൽ ഇനിയൊരിക്കലും ഞാൻ ആരുമില്ലാത്തവളാവില്ല. ഒരിക്കലും ഒരിടത്തും ഒറ്റക്കായി പോവൂല്ല. എനിക്കെൻ്റെ കണ്ണൻ കൂടെയുണ്ടായാൽ മതി. ഇനി എത്ര ജന്മമെടുത്താലും എല്ലാ ജന്മത്തിലും നീ കൂടെ വേണം. നീയെൻ്റെ കൂടെയുള്ളിടത്തോളം കാലം ഞാൻ ഒറ്റക്കായി പോവില്ല”

“എനിക്ക് നീ മാത്രം മതി കണ്ണാ”

“ജീവിതത്തിൽ ആരുമില്ലാതെ ഒറ്റക്കായി പോയ ഒരു കാലം ഉണ്ടായിരുന്നു. എനിക്കാരുല്ലേ ഞാനൊറ്റക്കാണേന്നും പറഞ്ഞ് കരഞ്ഞ രാത്രികളുണ്ടായിരുന്നു”

“ആ കാലമൊക്കെ കഴിഞ്ഞു രേണു. ഇനിയൊരിക്കലും എൻ്റെ രേണു ഒറ്റക്കാവില്ല”

ഞാൻ രേണുവിൻ്റെ നെറ്റിയിൽ ചുംബിച്ചു.

“വേറെയെന്താ രേണുവിൻ്റെ ആഗ്രഹം”?

“നിന്നെ ഭർത്താവായി കിട്ടാൻ”

ഞാൻ ചോദ്യഭാവത്തിൽ പുരികം അനക്കി.

“ശരിക്കും കണ്ണാ യു ഡു ഹാവ് എ വെരി സ്പെസിഫിക് വേയ് ഓഫ് കംഫർട്ടിങ് അദേർസ്. അതൊക്കെ കണ്ടും നിൻ്റെ സ്നേഹം അനുഭവിച്ചറിഞ്ഞും നിന്നെ പോലെത്തെ ഒരു ഭർത്താവാണ് ഉണ്ടായിരുന്നതെങ്കിൽ ജീവിതം എന്തൊരു സന്തോഷായേനെ എന്ന് തോന്നാൻ തുടങ്ങി”

“സത്യമാണോ രേണു”?

“കണ്ണാ യൂ ആർ എ കാം പേർസൺ ആൻഡ് ഹാവ് എ കംഫർട്ടിങ് ആൻഡ് ജെൻ്റിൽ ഓറ”

”ആ ക്യാരക്ടറാണ് ഞാൻ എൻ്റെ കണ്ണനെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ കാരണം”

രേണു സംസാരം നിർത്തി മച്ചിൽ നോക്കി കുറച്ചു നേരം കിടന്നു.

”ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ”?

“സുമംഗലിയായി മരിക്കണമെന്ന് ആഗ്രഹമുണ്ട്”

“അത് വല്ലാത്തൊരു ആഗ്രഹമാണല്ലോ രേണു”

ഞാൻ രേണുവിനെ വാരി പുണർന്നു.

” ചെറുതായപ്പോ ഒരു കുസൃതികുടുക്ക ആയിരുന്നോനാ”

“ഇപ്പോഴോ”?

“ഇപ്പോ ഭയങ്കര സീരീയസല്ലേ”

“എനിക്കാരുല്ലേ ഞാനൊറ്റക്കാണേന്നും പറഞ്ഞ് കൊല്ലിയിൽ ചാടാൻ പോയ കുട്ടി തന്നെയാണോ ഇത് എന്ന് മനസ്സിലാവാത്തത്ര മാറിയിട്ടുണ്ട് കണ്ണാ നീ”.

“അത് അച്ഛച്ഛനും അമ്മമ്മയും പെട്ടെന്ന് ഒരു ദിവസം പോയപ്പോ”

“വർഗീസേട്ടൻ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിലോ? നീ എന്നെ ഓർത്തോ? ഞാനുണ്ടേന്നില്ലേ കണ്ണാ അന്ന് നിനക്ക്”?

“രേണു ഭർത്താവിൻ്റെ കൂടെ കണ്ണൂരായിരുന്നില്ലേ”?

“ഭർത്താവിൻ്റെ കാര്യം ഓർമ്മിപ്പിക്കല്ലേ കണ്ണാ. ഞാൻ ഒരുപാട് അനുഭവിച്ചു”

“സോറി രേണു”

”ന്നാലും കഴിഞ്ഞ രണ്ട് കൊല്ലായിട്ട് നീ ഒരു പാട് മാറിയിട്ടുണ്ട് കണ്ണാ. ജംഷീറും നീഹയും ഒപ്പം ഉള്ളതുകൊണ്ടാവും”

രേണു ഇടത് വശത്തേക്ക് ചെരിഞ്ഞു വലതു കൈ കൊണ്ടെൻ്റെ മുഖത്ത് തലോടി.

“ആണോ രേണൂ” ?

രേണു എൻ്റെ കണ്ണിലേക്ക് കുറേ നേരം നോക്കി.

“നീ ഇപ്പോഴും പഴയ മണ്ണാങ്കട്ട തന്നെയാടാ. ഒക്കെ ഉള്ളിലൊതുക്കി നടക്കാണ്ന്ന് എനിക്ക് നിൻ്റെ ഈ കണ്ണിൽ കാണാം. സാധാരണ മണ്ണാങ്കട്ടയേക്കാൾ കുറച്ചു കൂടി സ്ട്രക്ചറൽ ഇൻ്റഗ്രിറ്റി ഉണ്ടെന്നേയുള്ളൂ. ഇത്തിരി നേരം മഴ കൊള്ളാം. പക്ഷേ നല്ലൊരു മഴ പെയ്താല് അലിഞ്ഞു പോവും”

Leave a Reply

Your email address will not be published. Required fields are marked *