ആന്മരിയ – 4 Like

“എനിക്ക് നീ പറഞ്ഞതിനൊന്നും ഉത്തരം ഇല്ല. ഒന്നിനൊഴിച്ചു. നിനക്ക് എന്താ കിട്ടുക. നിനക്ക് എന്നെ കുറച്ചു കാലം ഇഷ്ടമായിരുന്നു എന്നല്ലേ പറഞ്ഞത് നിനക്ക് കിട്ടാൻ പോകുന്നത് എന്നെയാണ്. അവൻ വരുന്ന വരെ നിനക്ക് എന്നെ എങ്ങനെ വേണമെങ്കിലും യൂസ് ചെയ്യാം. എല്ലാ അർത്ഥത്തിലും”

ഒരു നിർവികരമായ എല്ലാം തോറ്റവളുടെ ശബ്ദത്തിൽ അവൾ ഇത് പറഞ്ഞു അവസാനിച്ചപ്പോൾ എനിക്ക് അപ്പോൾ തന്നെ ഇല്ലാണ്ടായെങ്കിൽ എന്ന് തോന്നിപോയി. അടുത്ത നിമിഷം ഞാൻ കിതക്കുക ആയിരുന്നു.കയ്യിൽ ഫോൺ കാണാനില്ല എങ്ങോട്ടോ എറിഞ്ഞിട്ടുണ്ട്. എനിക്കെന്റ സങ്കടവും ദേഷ്യവും അടക്കാൻ പറ്റാതെ പോലെ തോന്നി ഞാൻ നടു റോട്ടിൽ മുട്ട്കാലിൽ ഇരുന്നു പോയി. അവൾ എന്നെ ഒരു മനുഷ്യൻ ആയി തന്നെയാണോ കാണുന്നത് അതോ മൃഗമോ. എങ്ങനെ വേണേലും യൂസ് ചെയ്യാനാണെങ്കിൽ എനിക്ക് വേശ്യകളെ പൈസ കൊടുത്താൽ കിട്ടും. ഞാൻ അവളെ ഒമ്പതു കൊല്ലം മനസ്സിൽ കൊണ്ട് നടന്നു എന്നറിഞ്ഞിട്ടും അവൾ വിചാരിച്ചത് എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാനാണവളെ വേണ്ടത് എന്നാണ്. എനിക്ക് പെട്ടെന്ന് പൊട്ടി ചിരിക്കാൻ തോന്നി. ഞാൻ അവളെ കല്യാണം കഴിക്കാൻ പോകുകയാ അവളെ എന്ത് വേണേലും ചെയ്യാൻ. എനിക്കതാണ് അവളുടെ അടുത്ത് നിന്ന് വേണ്ടത്. വേറെ ഒന്നും വേണ്ട. എനിക്ക് അവളെ കല്യാണം കയിച്ചാൽ എന്ത് വേണേലും ചെയ്യാം.
അതും എല്ലാ അർത്ഥത്തിലും.എനിക്ക് എന്റെ ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് അതാണ് വേണ്ടത്. അവളെ ഒമ്പതു വർഷം നെഞ്ചിൽ കൊണ്ട് നടന്നത് എന്ത് വേണേലും ചെയ്യാനാണ്. ഞാൻ റോഡിൽ നിന്നും എഴുന്നേറ്റു.ഫോൺ തപ്പി നോക്കി. റോഡിന്റെ സൈഡിൽ കിടക്കുന്നുണ്ട്. മൊത്തത്തിൽ പൊട്ടിയിട്ടുണ്ട്. ഡിസ്പ്ലേ എല്ലാം പോയി ബാക്കിലെ ഗ്ലാസ്‌ എല്ലാം പൊട്ടി.ഞാൻ ചെവിയിലേക്ക് വച്ചു നോക്കി. അവൾ ഇപ്പോഴും ലൈനിൽ ഉണ്ട്.

“മരിയ ഞാൻ വരുന്നുണ്ട് പേടിക്കണ്ട.നിന്നെ ഞാൻ അവിടുന്ന് രക്ഷിക്ക. പക്ഷെ നിന്നെ വിവാഹം കഴിച്ചോണ്ടല്ല. ഇനി ഈ ജന്മത്തിൽ ഞാൻ നിന്നെ വിവാഹം കഴിച്ച് എന്ത് വേണേലും ചെയ്യും എന്ന് നീ പേടിക്കുകയും വേണ്ട . അപ്പൊ അവിടെ എത്തീട്ടു വിളിക്കാം”
ഞാൻ കാൾ കട്ട്‌ ചെയ്തു. കട്ട്‌ ആയോ എന്നറിയില്ല. ഒന്നും നോക്കാതെ കാറിൽ കയറി പറപ്പിച്ചു വിട്ടു കോഴിക്കോട്ടേക്ക്.

Leave a Reply

Your email address will not be published. Required fields are marked *