” മൈരാ അതൊന്നും അല്ല ഒരു പ്രശ്നവും ഇല്ല എല്ലാം ഞാൻ പിന്നെ പറയാം.നിനക്ക് മരിയയുടെ വീട് അറിയില്ലേ.”
“ആട നമ്മൾ പോയി കൊണ്ടിരുന്നതല്ലേ, അത് അറിഞ്ഞിട്ടെന്താ..?”
“അവളെ കുടുംബത്തിൽ ആരെയെങ്കിലും നിനക്ക് അറിയുവെങ്കി നാളെ എന്താ അവിടെ ഫങ്ക്ഷന് എന്ന് ഒന്ന് അന്വേഷിക്കുവോ..?”
“ടാ എന്താ പ്രശ്നം, എന്തിനാ ഇപ്പോ അതൊക്കെ അന്വേഷിക്കുന്നെ”
“ഞാൻ പിന്നെ പറയാം ടാ. പ്ലീസ് ഇപ്പോ എന്തേലും ചെയ്യാൻ പറ്റുവോ എന്ന് നോക്ക്”
“മ്മ്, പറഞ്ഞു തന്ന മതി. എന്തേലും പ്രശ്നം ഉണ്ടെങ്കി എപ്പോഴത്തെയും പോലെ ഒറ്റക് പോകരുത് പൂറ വിളിച്ചോണ്ടു. ഞാൻ ഒന്ന് നോക്കട്ടെ, ഇപ്പോൾ വിളിക്കാം”
“താങ്ക്സ് ടാ”
“ഓ വരവ് വച്ചു”
അവൻ ഫോൺ വച്ചു.അവൻ അത് കണ്ടുപിടിക്കും. അവനറിയാത്ത ആളുകൾ വളരെ കുറച്ചേ ഒള്ളു.
ഞാൻ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു. ഇപ്പൊ കുറെ ദൂരം താണ്ടിയിട്ടുണ്ട്.ഞാൻ മിനിമം സ്പീഡിൽ ആണ് പോകുന്നത്. വേറെ ഒന്നും കൊണ്ടല്ല. ഒന്നിനും ഒരു മൂഡ് ഇല്ല. ആകെക്കൂടെ ചത്ത അവസ്ഥ. അത് കൊണ്ട് തന്നെ മരിയയെ കുറിച് പോലും ആലോചിച്ചില്ല. വെറുതെ ഡ്രൈവ് ചെയ്തോണ്ടിരുന്നു. കുറച്ചു കൂടി പോയപ്പോ അവൻ വിളിച്ചു.
“ആട, ഞാൻ ചോദിച്ചു.അവർക്കു നാളെ ഒരു ഫങ്ക്ഷന് ഉണ്ട് അവരുടെ കുടുംബ പള്ളിയിൽ.”
“എന്ത് ഫങ്ക്ഷന്..?”
“അത്… ത് അവളുടെ കല്യാണമാട.എന്തൊക്കെയോ പ്രശ്നം ഉണ്ട്.ഇപ്പോ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നെ. നീ അവളെ അപ്പൊ തന്നെ വിട്ടു എന്നാ വിചാരിച്ചേ.”
“അവളുടെ അച്ഛന് എത്ര സ്ത്രീധനം കൊടുക്കുന്നുണ്ട്..?”
“അറിയില്ലടാ കുറച്ചു ഉണ്ട്. നിനക്കറിയാലോ അവർ കുറച്ചു പൈസ ഉള്ള ടീംസ് ആണ്. നീ കാര്യം പറ മൈരാ”
ഞാൻ സാധാരണ ആരെയും എന്റെ പ്രശ്നങ്ങളിൽ വലിച്ചിടാറില്ല. എന്റെ പോലെ അല്ല മറ്റുള്ളവർ.അവരെ ആലോചിച്ചിരിക്കുന്ന അമ്മമാർ, അച്ചന്മാർ, കുടുംബക്കാർ, ഭാര്യ എല്ലാം ഉണ്ടാകും. ഞാൻ കാരണം അവർക്ക് ഒരു ചെറിയ മുറിവ് പോലും ആയാൽ എനിക്ക് താങ്ങാൻ കഴിയില്ല.അതുകൊണ്ട് എല്ലാവരെയും ഞാൻ എന്റെ പ്രശ്നങ്ങളിൽ നിന്നും സാധിക്കും വിധം മാറ്റി നിർത്താറാണ് പതിവ്.
“ഒന്നുമില്ലടാ, അവൾ വിളിച്ചായിരുന്നു. നാളെ അവിടെ ചെല്ലാൻ പറഞ്ഞു.ഇതൊക്കെ ഇപ്പോൾ ട്രെൻഡ് അല്ലെ. പഴയ ക്രഷ്നേം കാമുകന്മാരെ ഒകെ കല്യാണത്തിന് വിളിക്കുന്നത്. അവൾ എന്താണ് ഫങ്ക്ഷന് എന്നൊന്നും പറഞ്ഞില്ല അതറിയാൻ വേണ്ടിയായിരുന്നു.”
“എന്നിട്ട് നീ ഇപ്പോ പോവുന്നുണ്ടോ”
“തീരുമാനിച്ചില്ല, നോക്കട്ടെ. ഓക്കേ ശെരി ടാ താങ്ക്സ് ഞാൻ വിളിക്കാം”
“ഓക്കേ ടാ. ടാ പിന്നെ നിനക്ക് തരാനുള്ള cash ഞാൻ റെഡി ആകുന്നുണ്ട്. വൈകാതെ തരാം”
“എന്റെ പൊന്നു മൈരാ ഞാൻ ചോദിച്ചോ”
“ഇല്ല പറഞ്ഞെന്നെ ഉള്ളു, അപ്പൊ ഗുഡ് നൈറ്റ്.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“ഓക്കേ ടാ ഗുഡ് മോർണിംഗ്”
ഞാൻ ഫോൺ വച്ചു.ഡാഷ് ബോർഡിൽ നോക്കിയപ്പോൾ നാലര ആയിട്ടുണ്ട്. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി. കാറിൽ നിന്ന് ഇറങ്ങി ഫോൺ എടുത്തു എനിക്ക് വേണ്ട നമ്പറിൽ ഡയൽ ചെയ്തു. ഞാൻ ഇപ്പോൾ ഒരു പാടത്തിന്റെ സൈഡിൽ ആണ്.ഞാൻ കാറിന്റെ സൈഡിൽ ചാരിനിന്നു. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തു. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.പെട്ടെന്ന് തന്നെ ഹലോ പറഞ്ഞു. എന്റെ കാൾ കാത്തിരിക്കയായിരുന്നു എന്നപോലെ.
“പന്ന കഴിവേറീടെ മോളെ നീ ആരാ എന്നാ നിന്റെ വിചാരം”
“എന്താടാ ഇങ്ങനെയൊക്കെ പറയുന്നേ”
അവൾ അമ്പരന്ന് പോയിട്ടിട്ടുണ്ട്. ഞാൻ എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.
“പിന്നെ ഞാൻ എങ്ങനെയൊക്കെയാ ആന്മരിയ പറയണ്ടേ. ഞാൻ ഒരു മണ്ടനാണെന്നാണോ നീ വിചാരിച്ചിരിക്കുന്നെ.നീ ഇപ്പോ എന്തിനാ എന്നെ അവിടേക്ക് കെട്ടിയെടുക്കുന്നത് എന്നെനിക്കറിയാം.എനിക്ക് തരാനുള്ള പൈസയും അതിൽ കൂടുതലും നിന്റെ അപ്പൻ തരും അല്ലെ. സ്ത്രീധനമായിട്ടായിരിക്കും അല്ലേടി”
“എടാ… ഞാൻ.. അത്..”
ഇത്ര കേട്ടപ്പോയെക്കും അവൾ കരയാൻ തുടങ്ങിയിരുന്നു. പക്ഷെ എനിക്ക് മനസലിവൊന്നും തോന്നിയില്ല. ഞാൻ പറയാനുള്ളത് മുഴുവൻ പറയും.
