“നിനക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിത്തിന്ന് രക്ഷപ്പെടാൻ എന്റെ ജീവിതം തുലക്കണം അല്ലേടി നിനക്ക്.ഞാൻ നിന്നോട് എന്ത് ദ്രോഹമാടി ചെയ്തേ നിന്നെ സ്നേഹിച്ചതോ..?.എന്നെ കെട്ടിയാൽ പിന്നെ സുഗമാണല്ലോ അല്ലെ. ഞാനൊരു പൊട്ടൻ. അവിടുന്ന് എല്ലാരുടേം മുമ്പിൽ എന്നെ ബലിയടാക്കി കെട്ടുക എന്നോട് ഇച്ചിരി സ്നേഹം കാണിച്ചു എന്റെ ചിലവിൽ കഴിഞ്ഞു നിന്റെ അമേരിക്കയിൽ കിടക്കുന്ന മറ്റേ നായിന്റെ മോനെ കത്തിരിക്ക. നല്ല പ്ലാൻ ആണ് മോളെ പക്ഷെ നീ ചെരക്കാൻ നോക്കുന്നത് ആർക്കാണെന്ന് നീ ഓർത്തില്ല.എന്താടി ഞെട്ടിയെ എനിക്കറിയില്ല എന്ന് വിചാരിച്ചോ. നീ എന്റെ കയ്യിന്ന് അഞ്ചു ലക്ഷം വാങ്ങിയതെന്തിനാണെന്നും എന്നോട് അവനെ ഇപ്പോൾ വിളിക്കാറില്ല എന്നൊക്കെ പറഞ്ഞത് എന്തിനാണെന്നെല്ലാം എനിക്കറിയാം. നീ ഇത്രക്ക് തരം താഴും എന്ന് ഞാൻ പ്രതീക്ഷിച്ചിതല്ല.”
“ടാ സോറി ടാ എനിക്ക് വേറെ വഴിയില്ലാത്തോണ്ടാ. എനിക്ക് നിന്നെ പറ്റിക്കേണ്ടി വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.അതല്ലാതെ ഞാൻ വേറെ വഴി ഒന്നും കണ്ടില്ല സോറി ടാ എന്നോട് പൊറുക്കണം. എന്നെ ഇപ്പോ കൈ വിടല്ലേ ഞാൻ സത്യമായും തൂങ്ങിചാവും. ഞാൻ പറയുന്നതൊന്ന് കേൾക്ക്.”
ഇത്രയും അവൾ പറഞ്ഞത് കണ്ണീരിനിടയിലായിരുന്നു.ഞാൻ എന്റെ ടെമ്പർ കണ്ട്രോൾ ചെയ്യാൻ പാട് പെട്ടു. ഇപ്പോഴും അവൾക് അവളുടെ ചിന്തയാണ്. ഞാൻ കുറച്ചു ശ്വാസം വലിച്ചു വിട്ടു. അപ്പുറത് അവൾ പൊട്ടി പൊട്ടി കരയുന്നുണ്ട്. ഈ പെണ്ണുങ്ങൾക് മാത്രം എങ്ങനെ ഇങ്ങനെ കരയാൻ സാധിക്കുന്നെ എന്ത് സങ്കടമുണ്ടേലും കരഞ്ഞു തീർക്കാം. ഇവിടെ സഹിച്ചു തീർക്കണം. ഞാൻ ഒന്ന് calm ആകുന്നവരെ ശ്വാസം വലിച്ചു വിട്ടു. അവൾക് പറയാനുള്ളത് കൂടി കേൾക്കാം എന്ന് വച്ചു.
“എന്താ നിനക്ക് പറയാൻ ഉള്ളെ..?”
അവൾ അവളുടെ കരച്ചിൽ കുറക്കാൻ നന്നായി പാടുപെട്ടു. അവളെ എത്ര ഒക്കെ മനസ്സിൽ നിന്നു എടുത്തു കളഞ്ഞു എന്ന് പറഞ്ഞാലും അവളുടെ ഓരോ എങ്ങലടിയും എന്റെ ചങ്കിലാണ് തട്ടി കൊണ്ടിരുന്നത്. അവസാനം അവൾ പറയാൻ തുടങ്ങി.
“ഞാൻ അവനെ കണ്ടത് ഒരു കൊല്ലം മുമ്പ്പാണ്.ഞാൻ ഒരു പ്രാവ്ശ്യം ബാംഗ്ളൂർ വച്ചു വണ്ടി തട്ടി നടുറോട്ടിൽ ചവാൻ കിടന്നപ്പോ എന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയത് അവനാണ്. അവനും നഴ്സ് തന്നെയായിരുന്നു.അന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നേ എന്റെ അശ്വിനെ.കാണാൻ നിന്റെ അത്ര ഭംഗിയോ പൈസയോ ഒന്നും അവന്റെ കയ്യിൽ ഇല്ല പക്ഷെ അന്ന് മുതൽ അവൻ എന്നെ
നോക്കിയത് താങ്കത്തിനെ പോലെ ആണ്. ഒരു പെണ്ണിന് ജീവിതത്തിൽ സന്തോഷായി ജീവിക്കാൻ അത് മാത്രം മതി അവളെ ജീവനായും ലോകമായും കാണുന്ന ഒരുത്തൻ. എന്റെ അശ്വിൻ അങ്ങനെയായിരുന്നു.നിന്നെ ഇഷ്ടപെടാഞ്ഞിട്ടോ നിന്റെ സ്നേഹം കാണാഞ്ഞിട്ടോ അല്ല എനിക്ക് അവനോടുള്ള സ്നേഹം അത്ര മേൽ ഉള്ളതോണ്ടാ. നിനക്ക് ഞാൻ ഇല്ലെങ്കിലും ജീവിക്കാം നീ അത് പറഞ്ഞിട്ടുള്ളതുമാണ് പക്ഷെ എനിക്ക് അവനില്ലാണ്ട് പറ്റില്ല.ഒന്നെങ്കിൽ അവന്റെ ഒപ്പം ജീവിക്കും അല്ലെങ്കി ജീവിക്കില്ല.അന്ന് നിന്റെ അടുത്ത് വന്നത് സത്യം പറഞ്ഞു cash മേടിക്കാൻ തന്നെയാണ്. പക്ഷെ നീ എന്നെ മരിയ എന്ന് പോലും വിളിക്കാതെ എന്നെ ഒരു അന്യയെ പോലെ കണ്ടപ്പോൾ ഞാൻ ചോദിച്ചാൽ നീ തരില്ലേ എന്ന് ഞാൻ ഭയന്നു.അതിന്റെ അടുത്ത ദിവസമായിരുന്നു പൈസ അയച്ചു കൊടുക്കേണ്ട അവസാന ദിവസം.നീ അന്ന് പറഞ്ഞ പോലെ എനിക്ക് ഒരു ചാൻസ് എടുക്കാൻ കഴിയില്ലായിരുന്നു. സോറി ടാ റിയലി റിയലി സോറി. ഞാൻ അവനു പിറ്റേന്ന് cash അയച്ചു കൊടുത്തു എന്നാൽ അവിടെ എത്താൻ അത് വൈകി. അവൻ എന്നെ വിളിച്ചായിരുന്നു. എന്നോട് അവസാനമായി പറഞ്ഞത് അവനെ മറക്കരുത് എന്നാ അവൻ എങ്ങനെയെങ്കിലും എന്റെ അടുത്ത് എത്തും എന്നാ പക്ഷെ അതിന് കാത്തിരിക്കാൻ എന്റെ വീട്ടുകാർക്കു വയ്യ. ആർക്കും എന്നെ മനസിലാകുന്നില്ല. ഞാൻ എന്താ ചെയ്യാ.എന്നെ ഇപ്പോ എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോന്റെ കൂടെയ കെട്ടിക്കാൻ പോണേ. എനിക്ക് അവനെ ഇഷ്ടല്ല.അവനെ എനിക്ക് ശെരിക്കാറിയാ. അവനെ കല്യാണം കയിച്ച എന്റെ ജീവിതം നരകമായിരിക്കും. പ്ലീസ് ടാ പ്ലീസ്”
