ഞാൻ റൂമിനു പുറത്തിറങ്ങി. രാത്രി ആയിട്ടുണ്ട്. ഇത്ര നേരം കിടന്നുറങ്ങിയോ ദൈവമേ. ഞാൻ മരിയയുടെ റൂമിൽ ചെന്നു നോക്കി. അവൾ ഇപ്പോഴും ഉറങ്ങുകയാണ്. ഞാൻ അവൾ കിടക്കുന്ന ബെഡിന്റെ സൈഡിലെ കസാരയിൽ ഇരുന്നു. എനിക്ക് അവൾ ഉറങ്ങുന്നത് കണ്ടപ്പോൾ ഓർമ വന്നത് +2 പഠിക്കുമ്പോൾ അവളെ കാണാൻ അവളുടെ വീടിന്റെ മണ്ടയിൽ വലിഞ്ഞു കയറിയതാണ്.അത് ആലോചിച്ചപ്പോ ചുണ്ടിൽ ചെറുതായി ഒരു ചിരി വിരിഞ്ഞു. അന്ന് അവളുടെ ജനാലയിൽ ആള്ളി പിടിച്ചിരുന്നു ഇവൾ ഉറങ്ങുന്നത് നോക്കി നിന്നത് മണിക്കൂറോളം ആണ്. ഞാൻ കണ്ണ് തുറന്നു. ഇനി ഇല്ല. ഇവൾ എന്റെ ജീവിതത്തിൽ നിന്നും പോയെ തീരു.
ഇങ്ങനെ ഒരു പെങ്കോന്തനായി ജീവിച്ചിട്ട് കാര്യം ഇല്ല. എല്ലാവരെയും സഹായിക്കാൻ ഞാൻ ദൈവം ഒന്നും അല്ല. ഇനി എനിക്കെന്റെ കാര്യം. ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചോണ്ടിരുന്നു. ഇനി ഇല്ല ഇനി എനിക്ക് ഞാൻ മാത്രം. ഒരു നായിന്റെ മോളും എന്റെ സഹായം അർഹിക്കുന്നില്ല.എന്നെ സഹായിച്ചവരെ തിരിച്ചു സഹായിക്കുക അത് മാത്രം. ഞാൻ കണ്ണടച്ച് എന്റെ മനസിനെ പകപ്പെടുത്തി. അവിടെ നിന്നെഴുന്നേറ്റ് പുറത്തെ ബാൽക്കണിയിലേക്ക് ഇറങ്ങി. വല്ലാത്ത വിശപ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. എന്നാൽ ഭക്ഷണം ചോദിച്ചു ചെല്ലാൻ മടിയായി. ഞാൻ ബാൽക്കണിയിൽ തന്നെ നിന്നു.അപ്പോൾ പുറത്ത് പെട്ടെന്ന് മുന്ന് കറുകൾ വന്നു നിന്നു.
അതിൽ നിന്നും മൊത്തത്തിൽ പത്തു പതിനെട്ടു പേര് ഇറങ്ങി മുറ്റത്തു നിന്നു. അവരുടെ ബോഡിലാംഗ്വേജ് കണ്ടാൽ തന്നെ അറിയാം വിരുന്നു കൂടാൻ വന്നതല്ല എന്ന്. എന്റെ കഴുത്തിന്റെ ബാക്കിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കാൻ തുടങ്ങി. ഞാൻ മനസിലാകുന്നതിനു മുമ്പ് തന്നെ എന്റെ ഇൻസ്റ്റീൻക്ട്സ് എനിക്ക് പറഞ്ഞു തന്നു ഇത് എനിക്കുള്ള പണിയാണ്. ഞാൻ കാരണം ഈ വീട്ടിലുള്ളവർക് ആപത്തു സംഭവിച്ചേക്കാം. ഞാൻ പെട്ടെന്ന് തന്നെ തായേക് ഓടി സ്റ്റെപ് ഇറങ്ങി തായേക് എത്തിയപ്പോഴും അവർ ശബ്ദം ഒന്നും ഉണ്ടാക്കാത്തതെന്താണെന്നു എനിക്ക് മനസിലായില്ല പക്ഷെ പുറത്തെത്തിയപ്പോ മനസിലായി. അവർ നിക്കുന്നത് ചേട്ടന്റെ തോക്കിന്റെ മുമ്പിലായിരുന്നു. അതിൽ ആകെ രണ്ടു ഉണ്ടായേ കൊള്ളുവെങ്കിലും അവരെ എല്ലാവരെയും ഒരു സ്ഥലത്ത് നിർത്താൻ അത് മതിയായിരുന്നു.
“ഏട്ട ഏട്ടൻ അകത്തു കയറി വാതിലടക്ക്. ഇതെനിക്കുള്ള പണിയ ഞാൻ നോക്കിക്കൊള്ളാം” അയാൾ എന്നെ ഒന്ന് നോക്കി. എന്തോ ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം ഒരു കണക്ഷൻ ഉള്ള പോലെ ഒന്നും പറയാതെ തന്നെ അദ്ദേഹത്തിന് ഞാൻ പറയുന്നതെന്താണെന്നു മനസിലായി. ഏട്ടൻ തോക്കും കൊണ്ട് അകത്തേക്ക് കടന്നു വാതിലടച്ചു.എന്നെ കടന്നു ആര് അതിനകത്തു കടന്നാലും അവന്റെ കാര്യം ഏട്ടൻ നോക്കിക്കോളും. ആദ്യം എന്റെ അതു കഴിഞ്ഞു ഏട്ടന്റെ ഞങ്ങളുടെ രണ്ടു പേരുടെയും ശവത്തിൽ ചുവട്ടിയിട്ടേ ഇവർ ഈ വീടിന്റെ പടി കടക്കു.
“ടാ എവിടെയാട എന്റെ മോൾ. എനിക്കറിയ നീ അവളെ അകത്തു കയറ്റി ഒളിപ്പിച്ചിട്ടുണ്ടെന്നു. ഇവിടെയല്ല പാതാളത്തിൽ കൊണ്ട് ഒളിപ്പിച്ചാലും എനിക്ക് പുല്ലാടാ ഇറക്കി വിടാടാ” അവളുടെ അച്ഛന് കിടന്നു കുരച്ചു ഒപ്പം അവളുടെ ആങ്ങളയും കിടന്നു ചെറുതായി മോങ്ങുന്നുണ്ട് “ടാ അവൾ എന്റെ പെങ്ങളാണെങ്കി നീ ഏത് ഒറ്റകൊമ്പൻ ആയാലും അവളേം കൊണ്ടേ ഞാൻ പോകു. നീ വലിയ അടിക്കാരൻ അല്ലെ വന്നു മുട്ടി നോക്കെടാ”
ഒറ്റകൊമ്പൻ. ഞാൻ ഇത്രയും വെറുത്ത വേറെ ഒരു വാക്ക് മലയാളത്തിൽ ഇല്ല. ഞാൻ ഒറ്റക്കാണെന്നു ആ വക്ക് എന്നും എന്നെ ഓർമിപിച്ചിരുന്നു. ഓരോരുത്തർ അത് എന്നെ വിളിക്കുമ്പോ അവരെല്ലാവരും എന്നെ അകത്താൻ ശ്രേമിക്കുകയാണെന്നു തോന്നിയിരുന്നു. പക്ഷെ ഇപ്പൊ ആ വാക്ക് ഒരു അലങ്കാരം ആണ്.പ്രേത്യേകിച്ചു ഇങ്ങനെയുള്ള സാഹചര്യത്തിൽ.ഞാൻ പതിയെ വരാന്തയുടെ തായേ നിന്ന് മുന്നിലുള്ള സ്റ്റെപ്പിലെക്ക് ഇറങ്ങി. വരാന്തയുടെ ഇരുട്ടിൽ നിന്നും ലൈറ്റിലേക് ഇറങ്ങിയപ്പോഴാണ് അവിടെയുള്ളർ പലരും എന്നെ കണ്ടത്. ഇത്രയും പേരെ ഒറ്റക് അടിച്ചിടാൻ എനിക്കാകില്ല ഇപ്പോൾ ബുദ്ധിക്ക് കളിക്കണം “കുട്ടത്തിൽ നിന്നും വെല്ലു വിളിക്കാൻ എല്ലാർക്കും പറ്റും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരാൻ അണ്ടിക്ക് ഉറപ്പുണ്ടോ” എന്റെ ചോദ്യത്തിൻ ദേഷ്യത്തിലുള്ള കുറച്ചു ആർപ് വിളികളാണ് ഉത്തരമായി വന്നത്.
ഇട്സ് എ യെസ്
