വരാന്തയിൽ ഫ്ലാസ്ക്കും ഗ്ലാസ്സും. തുറന്നപ്പോൾ കട്ടഞ്ചായ! ഒരിറക്കു കുടിച്ചു. തുളസി, പുതിന. നല്ല രുചി. ദീദിയെ മനസ്സിൽ നമിച്ചു. പിന്നെ ചായയും കുടിച്ച് കസേരയിൽ ചാരിക്കിടന്നപ്പോൾ ഉള്ളിലെ ചൂടും പുറത്തെ ഇളം തണുപ്പും, ഒരു ചെറുമയക്കത്തിൽ അമർന്നു.
കവിളുകളിൽ പൂവിഴയുന്നോ? കണ്ണുകൾ പാതി തുറന്നപ്പോൾ എന്നെ നോക്കി ചിരിക്കുന്ന ദീദി. എന്തു ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്തിന്! എന്റെ മുഖത്ത് തലോടുന്ന വിരലുകളിൽ ഞാൻ പിടിച്ചു. പിന്നെ ഉമ്മ വെച്ചു.
എന്താ ഭരത്? ആ മുഖം തുടുത്തു. ഞാൻ വിരലുകൾ എന്റെ കണ്ണുകളിൽ അമർത്തി. ആ വിരലുകളിൽ നനവു പടർന്നു. ഞാൻ കുറച്ചു കലങ്ങിയ കണ്ണുകൾ ദീദിയുടെ മുഖത്തേക്കുയർത്തി. ഒന്നുമില്ല, ഒന്നുമില്ല… എനിക്ക് സ്നേഹം താങ്ങാനാവില്ല ദീദീ. സ്വരം ഇടറിയിരുന്നു.
ദീദി സാരിയുടെ തുമ്പെടുത്ത് എന്റെ മുഖം തുടച്ചു. മുഖം എന്റെ ചെവിയോടടുപ്പിച്ചു. ഞാനുണ്ട് നിനക്ക്. ചുണ്ടുകൾ കവിളിൽ ഇഴഞ്ഞോ? പോയി മുഖം കഴുക്. ഞാൻ ചെല്ലട്ടെ.
മൈര്… മൂഡോഫായി. പോയി മുഖം കഴുകി. വോഡ്ക്ക, നാരങ്ങ, സോഡ. വരാന്തയിൽ ഇരുന്നു. ഈ സ്നേഹം ഞാനറിഞ്ഞിട്ടേയില്ലേ? ഒരിക്കൽ! ഒരു വിങ്ങലായി ഇടയ്ക്ക് ഇക്കിളിപ്പെടുത്തുന്ന ഓർമ്മയുടെ വളപ്പൊട്ടുകൾ.
പോളി ടെക്ക്നിക്കിൽ വെൽഡിങ്ങ് കോഴ്സ് കഴിഞ്ഞ് ഫൈനൽ റിസൽട്ട് വരാൻ കാത്തിരിക്കുകയായിരുന്നു. എന്റെ ടെൻഷൻ കണ്ട് വല്യച്ഛൻ വല്യമ്മയുടെ തറവാട്ടിലേക്ക് കുറച്ചു ദിവസത്തേക്ക് പറഞ്ഞയച്ചു. നീ ഇവിടെ നിന്നാൽ രണ്ടുപേർക്കും വട്ടുപിടിക്കും. വല്ല്യച്ഛൻ ചിരിച്ചു.
അമ്മയുടേയും തറവാടാണ്. ഞാൻ ജനിക്കുന്നതിനും മുന്നേ അച്ഛൻ ഒരേയൊരമ്മാവനുമായി ഏതോ വസ്തുവിന്റെ പേരിൽ വഴക്കിട്ടു. അതിൽപ്പിന്നെ മാതാപിതാക്കൾ അമ്മയുടെ തറവാടുമായുള്ള ബന്ധമങ്ങ് മുറിച്ചു. ഞാൻ ആദ്യമായാണ് അങ്ങോട്ട് പോവുന്നത്. വല്ല്യമ്മ മരിച്ചതിൽപ്പിന്നെ വല്ല്യച്ഛനും ഒന്നോ രണ്ടോ വട്ടം മരണങ്ങൾ അറിയിച്ചപ്പോൾ മാത്രം പോയിരുന്നു.
ട്രെയിൻ ഇറങ്ങി ചുറ്റും നോക്കി. എന്തൊരു പച്ചപ്പ്. മലബാറിലെ ഭാഷ കേൾക്കാൻ രസമുണ്ട്. വല്ല്യച്ഛൻ പറഞ്ഞുതന്ന ഇടത്തേക്കുള്ള ബസ്സ് തിരഞ്ഞു. ബസ്സ്സ്റ്റാന്റിലേക്കുള്ള വഴി മനസ്സിലാക്കി അങ്ങോട്ട് നടന്നു. വഴിയിൽ ഒരു ചായ കുടിച്ചു. ഒരു മണിക്കൂർ എടുത്തു ആ ഗ്രാമത്തിലെത്താൻ. മുക്കിലിറങ്ങി ചോദിച്ചപ്പോൾ ഒരു കിഴവൻ കൂടെ വന്നു.
ആരാണാവോ അവിടത്തെ? കിഴവൻ സി ഐ ഡി പ്പണി തുടങ്ങി. ഞാൻ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. അപ്പോ ബലരാമൻ മേനോന്റെ (വല്ല്യച്ഛൻ) അവിടുന്നാണ്. അദ്ദേഹം ഈയിടെയായി വരാറില്ല.
ചെലപ്പോ വന്നേക്കാം. ഞാൻ കിഴവൻറെ വായ മൂടിക്കാൻ പറഞ്ഞു. ഭാഗ്യത്തിന് അഞ്ചു മിനിറ്റിനുള്ളിൽ വീടെത്തി.
ആദ്യം കണ്ടത് പടിപ്പുര. പിന്നെ പഴയ ഓടിട്ട വീട്. രണ്ടു നില. ഒരു മാളിക എന്നു വേണമെങ്കിൽ പറയാം. അപ്പോ ഞാനങ്ങട്… കിഴവൻ തല ചൊറിഞ്ഞു. ഞാൻ അമ്പതു രൂപ കൊടുത്തു. വല്ല്യച്ഛൻ കീശ നിറയെ പൈസ തന്നിരുന്നു.
മരങ്ങളുടെ ഇലകൾ വിരിച്ച തണലിലൂടെ നടന്നു. പടികൾ കയറി. ചെരുപ്പൂരി. വർഷങ്ങൾ നിശ്ചലമായി കിടന്ന ഉമ്മറത്തേക്ക് കാലു വെച്ചപ്പോൾ തണുപ്പ്…. നിറുകയിൽ എത്തി.
ഭരതനാണോ? വരൂ . ഐശ്വര്യമുള്ള ഒരു സ്ത്രീ. അല്ല. പെണ്ണ്. എന്നെക്കാളും ഒരേഴെട്ടു വയസ്സു മാത്രം കൂടുതൽ കാണും. ഭംഗിയുള്ള കണ്ണുകൾ. ഇരിക്കൂ… എന്നെ ചാരുപടിയിലിരുത്തി. അമ്മേ… അകത്തേക്ക് നോക്കി വിളിച്ചു.
വല്ല്യമ്മയുടെ അതേ മുഖച്ഛായയുള്ള ഒരു പ്രായമുള്ള സ്ത്രീ കടന്നു വന്നു. അമ്മയെപ്പോലേയല്ല. സുന്ദരിയായിരുന്നു. ഞാനെണീറ്റു. ഉള്ളിൽ ആരോ മന്ത്രിച്ചത് അനുസരിച്ചു. കുനിഞ്ഞ് കാലിൽ തൊട്ടു. നന്നായി വാ. അവരുടെ വിരലുകൾ എന്റെ നെറുകയിൽ അമർന്നപ്പോൾ അനുഗ്രഹം എന്നെ മൂടുന്നപോലെ തോന്നി.
ഏടത്തീടേം ഏട്ടന്റേം മോൻ എന്റെയും മോനാണ്. നിന്റെ പെറ്റമ്മ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ട് വർഷങ്ങളായി. നിയ്യെന്നെ ചെറിയമ്മേന്നു വിളിക്ക്.
