ഇത്ത – 7അടിപൊളി  

അതും ഒരു കാരണം തന്നെയാ

എന്താ ആ തരിപ്പ് ഇപ്പൊ കാണണമെന്നുണ്ടോ

അയ്യോ വേണ്ടായേ 🙏 മോൻ കോളേജിലോട്ട് പോയാട്ടെ.എന്ന് പറഞ്ഞു കൈ കുപ്പി നിന്നു..

അതുകണ്ടു ചിരിച്ചോണ്ട് ഞാൻ അകത്തേക്ക് പോയി കൂടെ അനുഗമിച്ചു കൊണ്ട് ഇത്തയും..

ഞാൻ മുകളിലെ പോയി കോളേജിൽ പോകാനുള്ള ഒരുക്കമെല്ലാം നടത്തി തയെക്ക് വന്നു.

മോളും ഉമ്മയും ഫ്രണ്ടിൽ തന്നെ ഉണ്ട് വാതിൽക്കൽ ഇത്തയും.

ഞാൻ ഇറങ്ങി വന്നുകൊണ്ട് ഉമ്മയോടും മോളോടും ടാറ്റാ എല്ലാം കാണിച്ചു കൊണ്ട് പോകാനായി ഇറങ്ങി. മോൾ കരയാൻ തുടങ്ങി. ഞാനും ഞാനും എന്ന് പറഞ്ഞോണ്ട്.

ഞാൻ ഇത്തയെ ഒന്ന് നോക്കി.

ഇത്ത എന്തോ ആലോചിച്ചു കൊണ്ട് അവളെ എടുത്തു. അങ്കിൾ കോളേജിലേക്കല്ലേ മോളെ അങ്കിൾ പഠിക്കാൻ പോകുകയല്ലേ മോളെ പഠിച്ചു വല്യ ആളാകുമ്പോ നമുക്ക് അങ്കിളിന്റെ കൂടെ പോകാം എന്ന് പറഞ്ഞു മോളെ സമാധാനിപ്പിച്ചു. അത് കേട്ട് എന്റെ മനസ്സ് ഒന്ന് ഉലഞ്ഞു.

അപ്പോഴും മോൾ കരഞ്ഞുകൊണ്ട് ഇരുന്നു.

ഞാൻ ഇത്തയോട് അവളെ നോക്കണേ എന്ന് പറഞ്ഞോണ്ട് നേരെ ബൈക്കിൽ കയറി.

ഞാൻ കയറുന്നതു സ്റ്റാർട്ടക്കുന്നതും എല്ലാം ഇത്ത മോളെ ചൂണ്ടി കാണിച്ചു കൊണ്ട് കൊഞ്ചിച്ചു.

എന്റെ മനസ്സ് എന്നെ വിട്ടു പോകുന്നപോലെ തോന്നി മോളെയും പിടിച്ചുള്ള ഇത്തയുടെ ആ കൊഞ്ചൽ കണ്ടിട്ട്..

ഞങ്ങടെ മനസ്സിൽ എന്റെയും ഇത്തയുടെയും മനസ്സിൽ ഉള്ളത് എന്താണെന്ന് അറിയാതെ ഉമ്മ മോളെയും നോക്കി ഇരുന്നു…

ഗേറ്റ് മറക്കുന്നത് വരെ മോൾ എന്നെയും നോക്കികൊണ്ട്‌ കരഞ്ഞു അത് കണ്ടു നിൽക്കാനാകാതെ ഞാൻ വണ്ടി എടുത്തു പോയി..

കോളേജിലെ ഫ്രണ്ട്സും ആയി നല്ലോണം ചിരിയും തമാശകളും കഴിഞ്ഞു ക്ലാസിലേക്കെത്തി. അവിടെ എന്നെ കാത്തിരുന്നത് ഒരു വലിയ സന്തോഷം ആയിരുന്നു..

ഇപ്രാവിശ്യത്തെ കോളേജിലെ എക്സാം റിസൾട്ടിൽ ഞാനായിരുന്നു കോളേജിലെ ഒന്നാമൻ. അതെനിക്ക് നൽകിയ സന്തോഷത്തിനു അതിരില്ലായിരുന്നു.. ഞാനെന്ന വിദ്യാർത്തിയുടെ പഠനത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതായിരുന്നു അത്..

ക്ലാസ്സിൽ വന്ന ഓരോ അധ്യാപകരും എന്നെ പുകഴ്ത്തി അതിലും ഞാനിഷ്ടപെടുന്ന എന്റെ പ്രിയ അദ്ധ്യാപകൻ പുകഴ്ത്തുന്നത് കേൾക്കാൻ നല്ല സന്തോഷം ഉണ്ടായിരുന്നു..

ഇനി മെയിൻ എക്സാം അടുക്കുകയാണ് ഇതുപോലെ അതിലും മികച്ചു നിൽക്കണം സ്റ്റേറ്റ് ഫസ്റ്റ് വാങ്ങാൻ നല്ലോണം ശ്രമിക്കണം. എന്ന് പറഞ്ഞു എന്റെ തോളത്തു തട്ടി അഭിനന്ദിച്ചു ഒരു ചെറിയ സമ്മാനവും തന്നു കൊണ്ട് അദ്ദേഹം ക്ലാസ്സിലേക്ക് കടന്നു.

പക്ഷെ എനിക്കതു വലിയ സമ്മാനമായിട്ടായിരുന്നു തോന്നിയെ

എന്റെ സ്വപ്നങ്ങളെ എന്തു വിലകൊടുത്തും ഞാൻ നേടിയെടുക്കും അത് വിദ്യാഭ്യാസത്തിലായാലും ശരി അതല്ല ഇനി സലീന ഇത്തയെ ആയാലും ശരി എന്ന് മനസ്സിൽ ശപഥം ചെയ്തു കൊണ്ട് ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു…

ക്ലാസ്സ്‌ നടക്കുന്ന സമയം

അടുത്ത സീറ്റിൽ നിന്നും രണ്ടു കണ്ണുകൾ എന്നെ തേടി വന്നു..

ഞാൻ അങ്ങോട്ട്‌ ശ്രദ്ധിക്കുമ്പോൾ ആ കണ്ണുകൾ മറയുന്നു..

ആരാണെന്നു അറിയാനായി ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കി..

അമീന ഷെറിൻ എന്ന കുട്ടിയായിരുന്നു അത്

എനിക്ക് എന്തോ അവളെ കണ്ടപ്പോൾ അങ്ങിനെ ഒന്നും മനസ്സിലേക്ക് വന്നില്ല എന്റെ മനസ്സും ശരീരവും സലീനയിൽ മുഴുകി കഴിഞ്ഞിരുന്നു അപ്പോയെക്കും..

കുറെ നാളായിട്ട് ഇവൾ എന്നെ വിടാതെ പിന്തുടരുന്നുണ്ട്..

എനിക്കങ്ങിനെ ഒരടുപ്പം തോന്നാത്തതിനാൽ ഞാനത് കാര്യമാക്കിയിരുന്നില്ല

ക്ലാസുകൾ നടന്നു കൊണ്ടിരുന്നു പിന്നെയും. അങ്ങിനെ അന്നത്തെ ദിവസം നല്ല സന്തോഷത്തോടെ കഴിഞ്ഞു പോയി…

അടുത്ത ആഴ്ച കോളേജ് ഡേ ആണ് അതിനുള്ള പ്രോഗ്രാമുകൾ ഒരുക്കാനായി എന്നെയും വേറെ കുറെ പേരെയും ആയിരുന്നു നിയോഗിച്ചിരുന്നത്.

അതിന്റെ ആവിശ്യാർഥം ഒരു മീറ്റിംഗ് വിളിച്ചു ചേർത്തത്തിനാൽ ഞാൻ അവിടെ ഇരിക്കേണ്ടതായി വന്നു..

ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലേക്കു പോകാൻ നിന്ന എനിക്ക് വന്ന പണിയേ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ആ മീറ്റിങ്ങിൽ പങ്കെടുത്തു.

ഓരോരോ ചർച്ചകൾ വന്നു കൊണ്ടിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല ഞങ്ങളാരും

അയ്യോ ഇത്രയും സമയമായോ എന്ന് പറഞ്ഞോണ്ട് ഞങ്ങൾ അന്നത്തെ മീറ്റിംഗ് പിരിച്ചു വിട്ടുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു..

വഴിയിൽ ഫ്രണ്ട്‌സ് എല്ലാരും കൂടിയിരുന്നു തമാശകൾ പറഞ്ഞു കൊണ്ടിരുന്നു.. അവരെ വിഷ് ചെയ്തു കൊണ്ട് പെട്ടന്ന് പോകേണ്ടതുണ്ട് എന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു എത്തി.

അവിടെ ചെന്നപ്പോൾ ഉമ്മയുടെ മുഖം ദേഷ്യത്താൽ കടന്നൽ കുത്തിയപോലെ ഇരുന്നു.

നീ ഇതെവിടെ ആയിരുന്നു സൈനു എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നത്തേയും പോലെ തുടങ്ങി.

ഞാനെവിടെയും പോയില്ല ഉമ്മ കോളേജിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാ വൈകിയേ എന്ന് പറഞ്ഞു. അതൊന്നും കേൾകാതെ ഉമ്മ തുടർന്നു.

ഇത്ര വൈകിയാണോടാ മീറ്റിംഗ് എന്നൊക്കെ പറഞ്ഞോണ്ട്. ആ കുഞ്ഞ് എത്ര നേരമായി നിന്നെയും കാത്തിരിക്കുന്നു എന്നറിയുമോ നിനക്ക് അവളുടെ നിൽപ് കണ്ടിട്ട് പാവം തോന്നി. അതെങ്ങിനെ നിനക്ക് ഫ്രണ്ട്‌സ് ഉണ്ടല്ലോ അവന്മാരെ ഞാൻ ഒന്ന് കാണട്ടെ..

ഏയ്‌ ഉമ്മ സത്യായിട്ടും അവന്മാരുടെ കൂടെ അല്ലായിരുന്നു.

അടുത്ത ആഴ്ച കോളേജ് ഡേ പ്രോഗ്രാം വരികയാണ് അപ്പൊ അതിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു അത് കൊണ്ട വൈകിയേ.

ഹോ ഇത്ര വരെ എന്തു മീറ്റിങ്ങ അവിടെ..

അവളെവിടെ എന്നിട്ട്..

ദേ ഇപ്പം സലീന കൊണ്ട് പോയെ ഉള്ളു മേലേക്ക്.. പാവം അതിന്റെ സങ്കടം കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട് ഞാൻ അവരെ മുകളിലോട്ടു പറഞ്ഞു വിട്ടു.

ആ എന്നു പറഞ്ഞോണ്ട് എനിക്ക് കോളേജിൽ നിന്നും കിട്ടിയ സമ്മാനം കാണിച്ചു കൊണ്ട് വിവരമെല്ലാം പറഞ്ഞപ്പോഴാണ് ഉമ്മ ഒന്നടങ്ങിയെ.

ഹ്മ്മ് എന്ന് പറഞ്ഞു ഉമ്മ തലയാട്ടി.

അവളുറങ്ങിയോ ഉമ്മ.

പാവം ഉറങ്ങിയോ എന്നറിയില്ല ഒന്ന് പോയി സമാധാനിപ്പിച്ചാള അവളെ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ മുകളിലേക്കു പറഞ്ഞയച്ചു..

ഞാൻ വേഗം കോണി പടികൾ കയറിക്കൊണ്ട് എന്റെ റൂമിൽ ബുക്കുകൾ വെച്ചുകൊണ്ട് ഇത്തയുടെ റൂം കതകിൽ മുട്ടി..

ഇത്ത ദേഷ്യത്തിലാസിന് എന്ന് തോന്നുന്നു കതകു തുറക്കുന്ന ലക്ഷണം ഒന്നുമില്ല.

ഞാൻ വീണ്ടും വീണ്ടും കതകിൽ മുട്ടി ഒരു പ്രയോജനവും ഉണ്ടായില്ല.

അറിയാതെ കിടക്കുന്നവരെ വേഗം എണീപ്പിക്കാം എന്നാൽ

അറിഞ്ഞു കൊണ്ട് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ പാടാണ് എന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട് അതും മനസ്സിലോർത്തു കൊണ്ട് ഞാൻ എന്റെ റൂമിലേക്ക്‌ വന്നു.

ഫോണെടുത്തു ഇത്തയുടെ നമ്പറിലേക്കു വിളിച്ചു.

ഇത്ത അറ്റൻഡ് ചെയ്യാതെ ഫോൺ കട്ടാക്കി..

ഞാൻ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു അപ്പോയെല്ലാം ഇത്ത ഫോൺ കട്ടാക്കികൊണ്ടും ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *