” ടീച്ചര്‍ ..”
പെട്ടന്ന് ഗായത്രി തിരിഞ്ഞു നോക്കി ..അവനെ കണ്ടൊന്നു പതറിയെങ്കിലും എന്തോ പറയാനായി ഒരുങ്ങി
” ടീച്ചര്‍ എന്ന് വിളിച്ചിരുന്ന ഞാന്‍ നിങ്ങളെ ,മനസ്സില്‍ നിന്ന് മായില്ലയെന്നു തോന്നിയപ്പോള്‍ ..ടീച്ചര്‍ എന്നുള്ള വിളി കൂടുതല്‍ അകലം കൂട്ടുന്നുവെന്നു തോന്നിയപ്പോള്‍ ടീച്ചര്‍ മാറ്റി ഗായുവെന്നു വിളിക്കാന്‍ മനസിനെ തയ്യാറാക്കിയെടുത്തത് വളരെ പാടുപെട്ടാ ……ഞാന്‍ ..ഞാനെന്തു തെറ്റ് ചെയ്തിട്ടാ ഒരു വാക്ക് പോലും മിണ്ടാതെയൊരുനാള്‍ പോയത് … നിന്നെയിനി എനിക്ക് കാണണ്ട .. എന്നോടിനി സംസാരിക്കരുത് .. മെസ്സേജ് വിടരുത് ..എന്തെങ്കിലും പറഞ്ഞിട്ടായിരുന്നേല്‍….വേണ്ട ..എന്താ പറയാന്‍ വരുന്നേയെന്ന് …അറിയില്ല എന്ന്‍ മാത്രം പറയരുത് .ഇനിയൊരിക്കല്‍ കൂടി അത് കേള്‍ക്കാന്‍ എനിക്കാവില്ല … … ടീച്ചറെ തിരക്കി ഞാനൊരുപാട് നടന്നു .. കണ്ടപ്പോള്‍ കണ്ടപ്പോള്‍ ..” അവന്‍ ജനലഴിയില്‍ പിടിച്ചു പൊട്ടി കരഞ്ഞു
” അനില്‍ ഇപ്പോള്‍ പോകണം … ഇനിയെന്നെ കാണാന്‍ വരരുത് .. എനിക്കെന്‍റെ കുടുംബമുണ്ട് ..അനിലിനു ..”
” ടീച്ചര്‍ .. ഞാനിതു വരെ ..”
” നോക്ക് അനില്‍ …ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല …അനില്‍ പോകണം .. ആളുകള്‍ വല്ലതും കണ്ടാല്‍ ..”
” ഓഹോ … ആളുകള്‍ വല്ലതും ..കണ്ടാല്‍ … പത്രക്കാരന്‍ അനിലിനെ സ്നേഹിച്ചപ്പോള്‍ നിങ്ങള്‍ക്കീ നാണക്കെട് ഉണ്ടായിരുന്നോ ? ഇപ്പോള്‍ RDO ആയപ്പോള്‍ നാണക്കെട് അല്ലെ … ജെയെട്ടന്‍ എവിടെ ? സോറി ..അങ്ങനേം വിളിക്കരുതായിരിക്കുമല്ലോ അല്ലെ …ജയകൃഷ്ണന്‍ സാര്‍ എവിടെ … “
” അനില്‍ പോകണം … ഇനി സംസാരിക്കണമെന്നില്ല” അവന്‍ നിന്നിരുന്ന ജനലിന്‍റെ ഇടത്തെ പാളി ഗായത്രി വലിച്ചടച്ചപ്പോള്‍ അനില്‍ അവിടെ നിന്ന് നടന്നകന്നു .. അപ്പോള്‍ പുറകില്‍ മറ്റേ പാളിയും കൊട്ടിയടക്കുന്ന ശബ്ധമവന്‍ കേട്ടു .
അവന്‍റെ ശിരസ്സിലാണാ വാതില്‍ കൊട്ടിയടക്കപ്പെട്ട മുഴക്കം അനുഭവപ്പെട്ടത്
സ്കൂളിലേക്ക് പോകാനോ ഒന്നിനും അവനു മനസു വന്നില്ല .. തെരുപ്പിടിച്ച ജീവിതം ഒരു നിമിഷം കൊണ്ട് തീര്‍ന്ന പോലെ … ഇനിവീഴാന്‍ ഒരിറ്റു കണ്ണുനീരില്ല .. അമ്മ മരിച്ചപ്പോള്‍ പോലും താനിത്ര കരഞ്ഞിട്ടില്ലായെന്നു അനിലോര്‍ത്തു…
മുന്നോട്ടു നടന്നപ്പോള്‍ അവന്‍ വീണ്ടുമാ ബാര്‍ കണ്ടു ..
“സര്‍ … ബാര്‍ അടക്കാന്‍ പോകുവാ … ഇനിയെന്തെലും വേണോ ?’
” ഹേ ..” ബില്ലെടുത്തു നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു പോകുന്നതായി അവനു തോന്നി ..
” എത്ര ?’
” സര്‍ .. ആയിരത്തി നാനൂറ് ” രണ്ടായിരത്തിന്‍റെ ഒരു നോട്ട് ബില്ലിന്‍റെ മുകളിലേക്ക് വെച്ചിട്ട് എഴുന്നേറ്റ അവന്‍ വേച്ച് പോയപ്പോള്‍ വെയിറ്റര്‍ താങ്ങി …
ബാറിനു അല്‍പം മുന്നിലെ നടപ്പാതയില്‍ ഇരുന്ന അനിലിന്‍റെ മുന്നില്‍ മുന്‍പോട്ടു പോയ ഒരു കാര്‍ റിവെര്‍സില്‍ വന്നു നിന്നു …
” സാര്‍ …” ഗ്ലാസ് താഴ്ത്തി അകത്തു നിന്നും വിളിയുയര്‍ന്നപ്പോള്‍ അനില്‍ എഴുന്നേറ്റു മുന്നിലേക്ക് നടന്നു . മൂന്നാലടി നീങ്ങിയതെ അവന്‍ വീഴാന്‍ തുടങ്ങി ..നിലത്തു വീഴാതെ അവന്‍ ടെലഫോണ്‍ പില്ലറില്‍ പിടിച്ചു നിന്നു.. തോളിലൊരു കൈ പതിഞ്ഞപ്പോള്‍ അനില്‍ തിരിഞ്ഞു നോക്കി
” ഒഹ്!!. മറിയം …”
” എന്ത് പറ്റി സാര്‍ …ഇങ്ങനെ ? വാ ..വന്നു കാറില്‍ കയറ്”
” ഹേ ..ഞാന്‍ വരുന്നില്ല …താന്‍ പൊക്കോ ..” അവന്‍ വീണ്ടും നടന്നപ്പോള്‍ വീഴാന്‍ തുടങ്ങി ..മറിയം അവനെ തന്‍റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു വീഴാതെ താങ്ങി “
” വാ …സാര്‍ .. ഇവിടെയിങ്ങനെ നില്‍ക്കണ്ട .. ഇങ്ങനെ നിങ്ങളെ പോലെയൊരു Highest person’
” Highest person…..All the women, including you, are looking for their own.You say that’s right and we’re just lying.Or you live in your chains, and we are mere lying and deceivers…ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂ …ഭൂ …”
മറിയം ഒന്നും മിണ്ടാതെ അവനെ താങ്ങി കൊണ്ട് കാറിലേക്ക് നടന്നു …
