ഇരു മുഖന്‍ – 5 Like

തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ

“”Oh പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നെ ശെരി.””

അപ്പോഴേക്കും ഒരു വശ്യമായ് ചിരി അവളുടെ മുഖത്തു തെളിഞ്ഞു.

“”എന്ത് വേണ്ടന്നു””

“”ദാ ഇത്””

അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകി തൊടപ്പമാണ് അത് പറഞ്ഞത്.
“”ഇതാർക്ക് വേണം നീ ഇവിടെ ചുണ്ടേതാ.“”

ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു. ചുണ്ടിൽ കിട്ടില്ലന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നേറിഞ്ഞതായിരുന്നു അവൻ.

“”അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ.””

“”എന്തോ എങ്ങനെ?…. ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചു തെരോന്നു. “”

“”ആദ്യം നീ പത്തു പാസ്സ് ആവ്.””

അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.

“”ഓഹ് മൂട് പോയ്‌ മൂട് പോയി. ഞാൻ പോണ്, “”

“”നില്ല് നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.“”

“”അത്……. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്താ. ഞാൻ പോവുവാ””

ആര്യ അവനോടു നേരത്തെ കാണിച്ച ദേഷ്യത്തിനു പ്രതികാരം എന്നൊണമായിരുന്നു പെട്ടെന്നു ഉണ്ടായ ആ ഉത്തരം.

“”പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ.””

“”അതെന്താ?””

ആര്യ ശെരിക്കും ഞെട്ടി.

“”അതോ അവക്കെന്തോ സംശയോക്കെയുണ്ട്. നീ വിളിക്കുമ്പോലെ അവളെന്നെ വിളിച്ചു നോക്കി എവിടെ ഞാൻ പിടികൊടുക്കോ? അവളെന്നേം തപ്പി നിന്റെ ശ്രീയുടെ പുറകെ നടക്കേയുള്ളു.””

*******

ഇന്നലെ എപ്പോ തിരിച്ചു വീട്ടില്‍ വന്നെന്നോ എപ്പോ ഉറങ്ങിയെന്നോ എനിക്കറിയില്ല. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്‌.

രാവിലെ തന്നെ ക്ലാബ്ബിലേക്ക് ചെല്ലാന്‍ ഗോപന്‍ വിളിചിട്ടുണ്ടായിരുന്നത്രെ. പൂക്കളം ഇടാന്‍ അവന്റെ ടീമില്‍ ഞാനുമുണ്ടായിരുന്നു. വെളുപ്പിനെ തന്നെ ചെന്നു പൂവൊക്കെ സെറ്റാക്കണം എന്നാ ഇന്നലെ അവൻ പറഞ്ഞത്. പക്ഷെ ഇപ്പൊ ഞാന്‍ അല്‍പ്പം വൈകിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു പല്ലുപോലും തേക്കാതെ ക്ലാബ്ബിലെക്കോടി. സാധാരണ എല്ലാ കൊല്ലവും അവിടുത്തെ പരുപടിക്ക് രാവിലെ തൊട്ടു ഒരു കണിയുടെ റോള്‍ ആയിരുന്നു എനിക്ക് . വലിയ ചേട്ടന്മാര്‍ ഓരോന്നില്‍
പങ്കെടുക്കും നമ്മള്‍ അതൊക്കെ വായിനോക്കി ആരേലും വല്ല കമ്പയിസോ പഞ്ഞി മിട്ടായോ വാങ്ങി തന്നാല്‍ അതും തിന്നോണ്ട് നിക്കും. പക്ഷെ ഇപ്പൊ ആ വലിയ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞങ്ങളും എണ്ണപെട്ടിരിക്കുന്നു.

രാവിലെ തന്നെ ഗോപന്റെ കയ്യിന്നു ശെരിക്കിനു കിട്ടി. ഇനി ഇപ്പൊ ഞാൻ വരില്ലെന്ന് കരുതിയാവും ഞാന്‍ വരുന്നതിനു മുന്‍പ് ഗോപികയും അവനുങ്കൂടെ പൂക്കളൊക്കെ കട്ട്‌ ചെയ്തു വെച്ചത്.

“”ഇനിപ്പോ എന്താ അഞ്ചാറുവട്ടമം വരച്ചു പൂ അതില്‍ ഇട്ടാല്‍ പോരെ “”

ആ അന്തരീക്ഷം തണുപ്പിക്കാന്‍ ഞാനൊന്ന് ഇട്ടു നോക്കി. എന്റെ ആ ടയലോഗ് കേട്ടിട്ടാണോ അവന് പൊളിഞ്ഞു കയറിയത് അതോ ഇനി ഗോപിക എന്നെ നോക്കി നിന്ന് ഇളിക്കുന്നത് കണ്ടിട്ടോ. അവന്‍ ആവിടെ കിടന്നു ചീറ്റി പാഞ്ഞു. എനിക്കിതിന്റെ ചിട്ടവട്ടങ്ങൾ എല്ലാം അറിയാമെന്ന് പാവം ഗോപന്‍ കരുതി കാണും. ഞാന്‍ കരുതിയത്‌ അവനു ഒരു ഹെല്‍പ്പര്‍ ആയിനിന്നാല്‍ മതീല്ലോ എന്നാണ് .

“”എടാ മരപ്പൊട്ടാ വട്ടം വരച്ചിട്ടു ഇടാന്‍ ഇത് നിന്റെ വീട്ടുമുറ്റത്തിടുന്ന അത്തോന്നുമല്ല, ഇത് മത്സരാണ് കോപ്പേ!””

പിന്നെ പത്തറുനൂറു രൂപയുടെ പൂവൊക്കെപൊക്കി കാണിച്ചിട്ട് വെട്ടിയതും കഷ്ടംപെട്ടതും ഒക്കെ പറഞ്ഞു അവന്‍ ഫുള്‍ സെന്റി. ഏതായാലും ഇത് നമ്മളെ കൊണ്ട് നടപടി ആവുന്ന കേസല്ലന്നു ഉറപ്പായി. അതിനിടയില്‍ ഗോപികയും മുങ്ങി. അങ്ങനെ രണ്ടു പേരും മുഖത്തോടു മുഖം നോക്കി നിന്നപ്പോള്‍, എങ്ങുന്നോ ഒരു വിളി

“”ശ്രീ…””

അരുണിമേച്ചി, കിടിലന്‍ ഒരു ഹാഫ് സാരി ഒക്കെ ഉടുത്ത്, ഹോ ചേച്ചിക്ക് ഇത്രയും സൗന്തര്യം ഉണ്ടാരുന്നോ ആ യുണിഫോമില്‍ കണ്ട ആളെ അല്ലായിരുന്നു. സ്ഥിരം രണ്ടു വശത്തും റിബന്‍ കെട്ടുന്ന മുടിയൊക്കെ അഴിച്ചിട്ടു ഇടതുന്നും വലത്തുന്നും ഓരോ ചെറിയ പാളി എടുത്തു ഒരു പ്രത്യേകതരത്തില്‍‍ പിന്നി അത് സംഗമിക്കുന്നീടത്തു ഒരു റോസാപൂവും വെച്ച്. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു പെണ്ണഴക്.

Leave a Reply

Your email address will not be published. Required fields are marked *