ഇരു മുഖന്‍ – 5 Like

“”എന്താടാ ഇങ്ങനെ നോക്കുന്നെ. “”

അന്തംവിട്ടു അവളുടെ മുഖത്തേക് നോക്കുന്ന ഏനോടായ്ചേച്ചി ചോദിച്ചു

“”ഒന്നുല്ലേച്ചി മുടി അടിപൊളിയായിട്ടുണ്ട്,… പിന്നേ ചേച്ചിക്ക് പൂക്കളം ഇടണ എങ്ങനാന്നറിയോ?””

“”എന്താടാ!..””

ഞാന്‍ മുടി കെട്ടിയത് കൊള്ളാം എന്ന് പറഞ്ഞോണ്ടാകും ഒരു ചിരിയോടെയാണ് പുള്ളിക്കാരി അത് തിരക്കിയത്.

വട്ടം വരയ്ക്കാന്‍ കയറില്‍ കെട്ടിവെച്ചെക്കുന്ന ചോക്ക് കാണിച്ചു കൊണ്ട്.
“”ഇനി എന്താ ചെയ്യണ്ടേ?””

ഗോപന്‍ ആയിരുന്നു അത്

“”എനിക്കും വലിയ പിടിയില്ല എന്നാലും ഞാന്‍ ഹെല്‍പ്പാം.””

ചേച്ചി ഒരടിപൊളി ടിസൈനില്‍ ഒരു കളം അങ്ങ് വരച്ചു. തുമ്പ നടുക്ക് വരണമെന്ന് ഗോപന്‍ പറഞ്ഞു അങ്ങന്നെ ഓരോന്നും അതിന്റെ സ്ഥാനത്ത് അവര്‍ രണ്ടുംകൂടെ സെറ്റാക്കി. അതിൽ നിന്നും അവർ എന്നേ പുറത്താക്കിയോ എന്നു പോലും ഞാന്‍ ചിന്തിച്ചു. പൂക്കളം ഇടൽ ഏതാണ്ട് തീരാറായപ്പോള്‍ വാല്‍കണ്ണാടി വേണ്ടേ എന്നായി ഞാന്‍. സംഭവം മറ്റു കളങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഞാന്‍ നോട്ടുചെയ്തതാണ് അതൊക്കെ . ഗോപന്‍ അപ്പൊഴാണ് അത് ഓര്‍ക്കുന്നത് പോലും. അവനതെടുക്കാന്‍ അവന്‍റെ വീട്ടിലെക്കോടി .

“”നിന്‍റെ ആര്യേച്ചി വന്നില്ലേ ഇപ്രാവശ്യം ?””

ചേച്ചി പൂക്കളം ഇടുന്നത് സസൂക്ഷ്മം നോക്കുന്ന എന്നോട് ചേച്ചി ഒന്ന് നിർത്തിയിട്ടു തിരക്കി.

“”ആര്യേച്ചി ഇപ്പൊ ഒന്നും വരില്ല സമ്മാനം കൊടുക്കറാവുംമ്പോഴേ വരൂ.””

“”അതെന്താ അവളാണോ സമ്മാനം കൊടുക്കുന്നെ ?””

ആ പറച്ചിൽ കേട്ടപ്പോൾ അവൾ എന്നെയാണോ അതോ ആര്യേച്ചിയേ ആണോ ആക്കിയത് എന്നു ഞാൻ ചിന്തിച്ചു പോയി.

“”അല്ല, അപ്പൊല്ലേ ഏച്ചിക്കു സമ്മാനം കിട്ടാ. പക്ഷേ ഇപ്രാവിശം എനിക്കാ ഫസ്റ്റ്, എനിക്ക് തൊണ്ണുറ്റേഴു ഉണ്ട്.“”

“”എന്തിനു?””

അവൾ കാര്യം മനസിലാവാതെ തിരക്കി.

“”ക്വിസ്സിനു””

“”ഉവ്വാ, നിന്‍റെ ചേച്ചി ഡോക്ടര്‍നൊക്കെ പഠിക്കുന്നതല്ലേ, അവള് നൂറു വാങ്ങിച്ചാലോ ?””

അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാളി. ഇത് ജയിച്ചിട്ട് വേണം ആര്യേച്ചിയെ സെറ്റാക്കാൻ എന്ന് വിചാരിച്ചിരിക്കുവാണല്ലോ ഞാൻ.

“”ഞാനേ ജയിക്കു ബെറ്റുണ്ടോ?””

ഞാൻ എന്നെ തന്നെ സ്വയം ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് അത് .

“”ശെരി ഫാലൂടാ പിന്നെ ഷവർമ്മ “”

ഞാന്‍ വല്ല മുട്ട പപ്സോ മിട്ടയിയോ ആണ് പ്രതീക്ഷിച്ചത് , ഞാന്‍ അന്നു കേട്ടിട്ട് കൂടി ഇല്ലാത്ത സാധനം പറഞ്ഞപ്പോ കണ്ണ് തള്ളി.
“”നീ തോറ്റാലോ ?””

ഹാവു എനിക്ക് വാങ്ങി തരും എന്നായിരുന്നോ, ഞാൻ വെറുതെ പേടിച്ചു.

“”ഞാന്‍ ഞാന്‍ തോറ്റാല്‍ …..””

“”നീ തോറ്റാല്‍ ഞാന്‍ ഒരു കാര്യം പറയും അതെനിക്ക് അതെനിക്കു സാധിച്ചു തരണം””

“”എന്ത് കാര്യം?””

“”അതൊക്കെ ഞാന്‍ അപ്പൊ പറയാം , പക്ഷേ എന്നെ പറ്റിക്കരുത്””

“”ഹ്മം ഓക്കേ, പക്ഷേ എന്‍റെ പൈസയൊന്നുമില്ല.””

“”ഇതിനു അങ്ങനെ പൈസഒന്നും വേണ്ട.””

“”അതെന്തു സാധനം?””

“”ഞാന്‍ പറയാം “”

അപ്പോഴേക്കും ഗോപന്‍ കണ്ണാടിയുമായി തിരിച്ചു വന്നു.

അങ്ങനെ പൂക്കളം ഇട്ടുകഴിഞ്ഞു ഉച്ചവരെ അവിടൊക്കെ തിരിഞ്ഞു കളിച്ചുനടന്നു. വിശന്നപ്പോള്‍ തിരിച്ചു വീട്ടില്‍ വന്നുണ്ടു. വരാന്‍ താമസിസിചെന്നു പറഞ്ഞു അമ്മ പിന്നെ അങ്ങോട്ട്‌ തിരിച്ചു വിട്ടില്ല. അവരേം കുറ്റം പറയാന്‍ പറ്റില്ല ഞാന്‍ വരുന്ന വരേയും ആരും ഓണം ഉണ്ടില്ലാരുന്നു. അതിന്‍റെ ദേഷ്യം ആര്യേച്ചിയുടെ മുഖത്തുണ്ടായിരുന്നു.

വൈകുന്നേരം അമ്മാവനും ആര്യേച്ചിയും പോണകണ്ടപ്പോഴാണ് അമ്മ എന്നെ പോകാന്‍ തന്നെ സമ്മതിച്ചത്. എന്നേ കണ്ടതും ആര്യേച്ചി അകത്തേക്കുനോക്കി അമ്മായിയോട്

“”അമ്മേ ഒരു വലിയ ഗ്ലാസ്‌ മോര് കലക്കി വെച്ചോ ചിലര്‍ക്ക് ബുദ്ധിവെക്കാൻ നല്ലതാന്ന പറയണേ “”

അത് കേട്ടപ്പോഴേ മനസിലായി എനിക്കിട്ടുള്ള കുത്താണെന്ന്, പണ്ടെപ്പോഴോ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ. അല്ലേലും ആര്യേച്ചിക്ക് ഈ അഹങ്കാരമുള്ളതാ എതിരാളിയെ കേറി നിഷ്കരുണം ചൊറിയുക, ഹാവു അവൾ എന്നേ എതിരാളി ആയെങ്കിലും കാണുന്നല്ലോ അത് തന്നെ വലിയ കാര്യം. പക്ഷേ ആര്യെചിയുടെ ഉത്സാഹം കണ്ടപ്പോള്‍ അവള്‍ ക്വിസ്നു നൂറും അടിച്ചു കാണുമോന്നു ഞാന്‍ ഒന്ന് സംശയിച്ചു. ഇനി ഇപ്പൊ അരുണിമേച്ചി പറഞ്ഞപോലെ ആകോ?. ഒരു തരത്തി പറഞ്ഞ ആ ബുജിയെ തോപ്പിച്ചു അവളുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചു പറ്റാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ എനിക്കറിയില്ലരുന്നു. ഒരു പാടൊന്നും വേണ്ട ഞാനും അവളെ പോലെ വിവരോം ബുദ്ധിയുമുള്ള ഒരു മനുഷ്യജീവിയായി അങ്ങികരിച്ചാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *