ഇരു മുഖന്‍ – 6

ഞാൻ പതിയെ ആ വിഷ്‌ണുവിനോട് സംസാരിക്കാൻ തുടങ്ങി. അതിൽപിന്നെ ശ്രീഹരിയും ശാന്തനായി. അന്ന് ആരും ശ്രെദ്ധിക്കാൻ ഇല്ലാതിരുന്ന എനിക്ക്, ഒരിക്കൽ വിധി എന്റെ കയ്യിൽ നിന്ന് തട്ടിഎടുത്ത വിഷ്ണുവേട്ടനെ ഇങ്ങനെ വേച്ചു നീട്ടുമ്പോ ഞാൻ എങ്ങനാ അച്ചാ അത് കാണാതെ ഇരിക്കുന്നെ? ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം വിഷ്‌ണുവേട്ടനെ എങ്ങനാഛാ ഞാൻ ഇല്ലാതാകുന്നെ? എപ്പോഴൊ അവൻ എന്റെ ഉള്ളിലും പുനർജനിച്ചു. എന്റെ ഉള്ളിൽ അണകെട്ടി വെച്ചിരുന്ന പ്രണയം അവൻ തുറന്നു വിട്ടു. പക്ഷേ എനിക്ക് പരിസരബോധം വരുമ്പോൾ ശ്രീഹരി എന്നേ ആര്യേച്ചിന്നു വിളിക്കുമ്പോ എനിക്കെന്നോട് തന്നെ അറപ്പു തോന്നി. ഞാൻ എടുത്തോണ്ട് നടന്ന എന്റെ അനിയനെ ഞാൻ…. എന്നോട് തന്നെ തോന്നിയ ദേഷ്യം ഞാൻ അവനോടും….“”

അവള്‍ പറഞ്ഞു മുഴുവിക്കാൻ പറ്റാതെ കരഞ്ഞു.

“”മോളേ, അച്ചൂ നീ എന്തോക്കെയാ ഈ പറയുന്നേ? “”

“”അവനിപ്പോ ഈ തല്ല് ഞാൻ കാരണാല്ലേച്ചാ, വിഷ്ണൂവേട്ടൻ എന്നോടുകാട്ടിയ സ്നേഹം കൊണ്ടല്ലേച്ചാ…..””

തകർന്ന ഹൃദയത്തോടെ അവൾ തിരക്കി. പിന്നെ കണ്ണുതുടച്ചു ചുറ്റും നോക്കി ശ്രീ ഒഴിച്ച് ബാക്കി എല്ലാരും അത് കേള്‍ക്കാൻ അവിടെ ഉണ്ടായിരുന്നു.

“”അച്ഛൻ കേട്ടോ എല്ലാരും കേട്ടോ ഇത് ആര്യയുടെ മനസിന്റെ മരണമാ. ഇനിയും ആര്യക്ക് ഇത് സഹിക്കാനാവില്ല, ഞാൻ കാരണം ആരും വേദനിക്കണ്ട. ആര്യക്കാരുടെയും സ്നേഹവും വേണ്ട. ആര്യക്ക് വേണ്ടി ആരും തല്ലുങ്കോള്ളേണ്ട. എനിക്കറിയാം ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന്.””

അവള്‍ ഓടി മുകളിലെത്തെ നിലയിലെ ശ്രീയുടെ മുറിയില്‍ കേറി വാതില്‍ അടച്ചു. കട്ടിലിൽ കിടന്ന ശ്രെയോട്.

“”വിഷ്ണു എനിക്കറിയാം ഇത് നീയാണെന്നു. എനിക്ക് നിന്നോട് സംസാരിക്കണം. ഞാൻ കാരണമാണോ ശ്രീക്കു ഈ തല്ലൊക്കെ കൊണ്ടത്?. എന്‍റെയും നിന്റെയുമൊക്കെ സ്വാർത്ഥതക്കു വേണ്ടി ശ്രീയുടെ ജീവിതം കളയാൻ ഇനി എനിക്ക് പറ്റില്ലടാ.””

“”അച്ചൂ ഞാൻ പറയണ കേക്ക്, അവനു കുഴപ്പമൊന്നുല്ല. അൽപ്പം ചതവേ ഉള്ളു നീ ഇങ്ങനെ വിഷമിക്കാതെ. “”

വിഷയം അല്പം സീരിയസ് ആണെന്ന് തോന്നിട്ടാവും വിഷ്ണു കൂടുതല്‍ ഒളിക്കഞ്ഞത്.

“”അത് നീയാണോ തീരുമാനിക്കുന്നത്. നിനക്കവനെ ഇല്ലാതാക്കി എന്നേ വേണം അതിനല്ലേ അതിനല്ലേ ഇതൊക്കെ ചെയ്യുന്നത്? എനിക്ക് വേണ്ട നിന്നെ, ഐ ഹേറ്റ് യൂ, ഐ റിയലി ഹേറ്റ്സ് യൂ. “”
“”ഹ്മ് എന്നേ ഒഴുവാക്കുവാല്ലേ,….. ശ്രീക്ക് വേദനിച്ചത്കൊണ്ടാ…… നിന്റെ ശ്രീ എന്നേലും വേദന എന്താന്ന് അറിഞ്ഞിട്ടുണ്ടോ? അവൻ ആകെ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്തു മാത്രം . അതാണോ വേദന അതോ ഈ കിട്ടിയ തല്ലോ. ഇതാണോ വേദന? ഞങ്ങളുടെ ശെരിക്കുമുള്ള വേദനയിൽ നരകിച്ചു ഭ്രാന്ത് പിടിച്ച മറ്റൊരു മുഖം കൂടി ഉണ്ട്. അവന്റെ വേദന അവന്റെ പക….””

“”എനിക്കതൊന്നും അറിയണ്ട വിഷ്‌ണു, നിന്റെ ഈ ഇമോഷണൽ ഗെയിം ഞാൻ ഇനിയും കളിക്കില്ല, എന്നേക്കൊണ്ടും പറ്റണില്ലടാ. ആര്യേടെ വിഷ്ണുവേട്ടൻ പണ്ടേ മരിച്ചതാ പക്ഷേ നീ ശ്രെയുടെ വെറും തോന്നൽ മാത്രമാ നീ ശ്രീയേ എനിക്ക് തിരിച്ചുതാ . “”

“’ശെരി ഞാൻ….. ഞാൻ പോവാം. എങ്കിലും നീ ആഗ്രഹിക്കുന്നപോലെ ഒരു ശ്രീയെ നിങ്ങക്ക് കിട്ടണുണ്ടവില്ല. ഞാനാവില്ല അതിനു കാരണം അവനാ അവൻ ഭദ്രൻ, അവനെ അനുസരിച്ചില്ലേ എല്ലാരേയും അവൻ കൊല്ലും, എല്ലാർക്കും അവനെ പേടിയാ. “”

“”നിന്റെ ഈ ഭ്രാന്തോന്നും എനിക്ക് കേക്കണ്ട എനിക്കെന്റെ ശ്രീയെ തിരിച്ചുതാ…..””

“”ആര്യാ മഹാദേവ്….! പറ്റുമെങ്കിൽ നീ നിന്റെ ശ്രീഹരിയേ രക്ഷിക്കാൻ നോക്ക്. ആ ഭദ്രൻ ചങ്ങലപൊട്ടിച്ചു വരുന്നുണ്ട്. അവനെ എതിർത്താൽ അവൻ എന്നേയും ഇല്ലാണ്ടാക്കും, എനിക്കതറിയാം പക്ഷേ നിനക്ക് വേണ്ടി നിനക്കുവേണ്ടി മാത്രം ഞാൻ ശ്രീയേ ഭദ്രൻ കാണാതെ എനിക്ക് കഴിയുന്നിടത്തോളം ഒളിച്ചു പിടിക്കാം .””

“”എന്തിനാ നീ ഇങ്ങനെ ഓരോന്ന് പറയണേ? എല്ലാം നിന്റെ തോന്നലുകളാ, ആരും നിന്നെ ഇല്ലാണ്ടാക്കാൻ ഇവിടില്ല. “”

“” ഒരിക്കെ ഒക്കെ നിനക്ക് മനസിലാവും, അന്ന് ഞാൻ വന്നാൽ എനിക്ക് നീ നിന്റെ ഓർമ്മപുസ്‌തകം തരണം, അത് മാത്രമാണ് ഞാൻ അവന്റെ വെറും തോന്നലുകൾ അല്ലെന്നുള്ളതിന്റെ തെളിവ്.

അച്ചൂസേ ഇതൂടെ ഓർത്തോ അവൻ കേക്കുന്നത് ഞാൻ കേക്കും കാണുന്നത് ഞാൻ കാണും. എന്നും നിന്നേമാത്രം സ്നേഹിക്കുന്ന വിഷ്ണു….“”

അത് പറഞ്ഞപ്പോള്‍ നിഖൂടമായ ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു .
പിന്നെ ശ്രീഹരി ഒന്ന് വിറച്ചു കണ്ണുകൾ മേലോട്ടു പൊന്തി അവൻ പുറകോട്ടു മറിഞ്ഞു. അവൻ ആ കാട്ടിലേക്കു ചെന്ന് പതിച്ചു .

ഞാനാ മയക്കം തെളിഞ്ഞപ്പോൾ കാണുന്നത് ആര്യേച്ചി എന്റെ മുൻപിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെയും പേടിപ്പിക്കുന്ന ആര്യ മഹാദേവ ഇങ്ങനെ കണ്ടിട്ട് എന്റെ നെഞ്ച് പൊടിയുന്നു. ഇനി എനിക്ക് തല്ലുകൊണ്ടതിനാകുമോ ആര്യേച്ചി കരഞ്ഞത്. എന്ന് ശരീരത്തിൽ എനിക്കനുഭവപ്പെടുന്ന ഈ വേദനയേക്കാളും വലുതായിരുന്നു ആര്യേച്ചിയുടെ ആ കരച്ചിൽ . ഞാനും എന്തിനോ വേണ്ടി കരഞ്ഞുപോയി , ആര്യേച്ചി എന്നേ കെട്ടിപിടിച്ചു.

“”ഞാൻ ഞാൻ എന്താ ഈ ചെയ്തേ? വിഷ്ണുവേട്ടാ പോവല്ലേ വിഷ്ണുവേട്ട…. ഈ പൊട്ടി പെണ്ണിനെ ഒറ്റക്കാക്കി പോവല്ലേ വിഷ്ണുവേ ട്ടാ. “”

“”ആര്യേച്ചി എന്തിനാ ഈ കരയുന്നത്.”’

“”ശ്രീ ശ്രീ അവൻ പോയടാ, ആര്യേച്ചി പിന്നേം ഒറ്റക്കായടാ. “”

അവൾ എന്തൊക്കെയോ മലട്ടു പറഞ്ഞു.

“”ആര്യേച്ചി…. ആര്യേച്ചി എന്തിനാ കരായണേ, ഞാൻ…. ഞാൻനില്ലേ അമ്മായിയില്ലേ ഞങ്ങൾ എല്ലാമില്ലേ പിന്നെ എങ്ങനാ ആര്യേച്ചി ഒറ്റക്കാവണെ?””

“”നീ നീ….. “”

അവൾ അത് മുഴുവച്ചില്ല ആര്യേച്ചി എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി. എന്തിനാ അവൾ കരഞ്ഞേ എന്ന് എനിക്കറിയില്ല എങ്കിലും അവളെ അൽപ്പം സമാധാനിപ്പിക്കാൻ പറ്റി എന്നൊരാശ്വാസം.

അതിൽ പിന്നെ ആര്യേച്ചിയിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു. എന്തോ അവൾ വീട്ടിലെ എല്ലാരോടും ഒരകൽച്ച, അവൾ തിരിച്ചു ഹോസ്റ്റലിൽ പോയതിനു ശേഷം വീട്ടിലേക്ക്‌ വിളിക്കാതെയായി. ശെനിയാഴ് ദിവസം വരുന്നവൾ പിന്നെ വരാതായി. അതിനിടയിൽ അമ്മയും അമ്മായും ഒക്കെ അതൊക്കെ എന്നിൽ നിന്നും മറക്കുന്നുമുണ്ട്. അവരുടെയും മുഖത്തു ഒരു തെളിച്ചമില്ല. വീട് ഉറങ്ങി എന്ന് തന്നെ പറയാം.

അതിനിടയിൽ ഒരുദിവസം അമ്മായി എന്നെ വിളിച്ചു കെട്ടി പിടിച്ചു കരഞ്ഞു. എന്നിട്ട് എന്നോട് ആര്യേച്ചിയെ ഒന്ന് ഫോൺ വിളിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പതിവ് പോലെ ഒന്നും മനസിലായില്ല. സാധാരണ അവരാണല്ലോ എന്നും വിളിക്കേം പറയേം ചെയ്യുന്നത്. എങ്കിലും സത്യത്തിൽ എനിക്കും അവളുടെ ശബ്ദം ഒന്ന് കേക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എല്ലാരോടും പിണങ്ങി നടക്കുമ്പോൾ അവൾക്കേറ്റവും ഇഷ്ടം ഇല്ലാത്ത ഞാൻ വിളിച്ചാ…..
എങ്കിലും ഞാൻ താഴെ പോയി ഫോൺ എടുത്തു വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *