ഇരു മുഖന്‍ – 6

“”അതെങ്ങനെ പറ്റും ഇപ്പൊ വിഷ്ണു ഏട്ടൻ ഇല്ലല്ലോ “”

“”അതൊന്നും എനിക്കറിയില്ല ആര്യാക്കവൻ കാവലാ. “”

ആ കൃത്യം ഡയലോഗ് എന്നേ ഒന്ന് ഞെട്ടിച്ചു. ആര്യേചിയും ഇത് തന്നാ പറയാറ്.

“”അത് ചെച്ചിക്കെങ്ങനെ അറിയാം ?””

“”എനിക്കറിയാന്നു പറഞ്ഞില്ലേ. എന്തായാലും വിഷ്ണുന്റെ അടി കൊണ്ടവൻ പനി പിടിച്ചു കിടപ്പായിരുന്നു. അവനു പണ്ടേ വിഷ്ണുനെ പേടിയാ.””

“”ചേച്ചി എന്തിനാ ഇങ്ങനെ നുണയൊക്കെ പറയണേ?””

“”നുണയോ? അല്ല അല്ല സത്യാ.. അവനു വിഷ്ണുനെ നല്ല പേടിയാ. പിന്നെ എന്നേ ഒന്നും ചെയ്തിട്ടില്ലല്ലോ””

“”അതിനു ചേച്ചി…. ചേച്ചീ എന്തിനാ കരായണേ?””

“”ഒന്നും ഇല്ലടാ. “”

“”ശ്രീ നിനക്കിഷ്ടാണോ ഞാൻ നിന്റെ ഏട്ടത്തിയായിട്ടു…..””

പെട്ടന്ന് അവളുടടുത്തുന്നു ഒരു ബന്ധവും ഇല്ലാത്ത വർത്താനം കേട്ടു ഞാൻ ഞെട്ടി.

“”ഒന്നും ഇല്ലടാ ശ്രീ എല്ലാം മറന്നു കള, എനിക്കല്പം കിറുക്കുള്ളൊണ്ട് എന്തൊക്കെയാ എപ്പോഴാ പറയണേന്നറിയില്ല.””

അപ്പോഴേക്കും എന്റെ മനസിൽ കൊറേ ചോദ്യങ്ങൾക്ക് ഒരുമിച്ചു ഉത്തരം കിട്ടി, അവക്ക് എന്റെ ഏട്ടനെ ഇഷ്ടം ആയിരുന്നു.

“”ഇതൽപ്പോന്നുല്ല, എന്റെ വിഷ്‌ണു ഏട്ടനെ ഇഷ്ടം ആരുന്നല്ലേ. ഹഹാ ഹഹാ

എനിക്ക് ഏട്ടത്തി അമ്മ ആക്കാൻ കൊഴപ്പം ഒന്നും ഇല്ലാട്ടോ””

ഞാൻ ചിരിച്ചു, അവളും നാണത്തോടെ തല കുനിച്ചു താഴെ വിരൽ കൊണ്ടു കളം വരച്ചു.

“”ഏട്ടത്തിയമ്മേ….കൂയ്.””

ആ നിമിഷത്തിൽ ഞാൻ എപ്പോഴൊ എന്റെ അച്ഛനെ പ്രാകി . അദ്ദേഹം അന്ന് ആത്മഹത്യാ ചെയ്തില്ലാരുന്നെങ്കിൽ അവൻ ഇന്നും ഉണ്ടായിരുന്നേനെ ഈ ചേച്ചിയേ അവനെ കൊണ്ടു കെട്ടിച്ചിട്ടു ആര്യേച്ചിയെ എനിക്കും….!വിധി അല്ലാതെന്താ.!

അതിനുശേഷം വല്ലപ്പോഴും അവളെ കാണുമ്പോ ഏട്ടത്തിയമ്മേന്നു ചുമ്മാ ഞാൻ വിളിക്കും അത് കേക്കുമ്പോ അരുണിമേച്ചിക്ക് ഒരു പ്രത്യേക സന്തോഷം.
ഇടക്കൊക്കെ അരുണിമേച്ചി എന്നേ വളക്കാൻ ടൂൺ ചെയ്യുന്നോ എന്നൊരു സംശയം. ചിലപ്പോ എല്ലാം എന്റെ മനസിന്റെയാകും. ഏതായാലും അപ്പൊ ഞാൻ ഏട്ടത്തിയമ്മേന്നു മനഃപൂർവം വിളിക്കും, അതോടെ എന്‍റെ ആ പ്രശ്നം തീരും. എല്ലാം എന്റെ മനസിലെ തോന്നലാന്നെ.

അങ്ങനെ നാളുകൾ കടന്നുപോയി. സ്കൂൾയൂത്ത് ഫെസ്റ്റിവൽ സമയത്തു എല്ലാരും ചുമ്മാ ക്ലാസിലൊന്നും കേറാതെ പ്രാക്ടീസ് എന്നും പറഞ്ഞു ചുമ്മാ തെണ്ടിതിരിഞ്ഞു നടപ്പായിരുന്നു. ഗോപൻ അന്ന് പടം വരപ്പിന് പോയ സമയം ഞാനും അവന്റെ കൂടെ ക്ലാസിൽ നിന്നും ചാടി, അവൻ എന്നേ ചാടിച്ചു. പക്ഷേ അവൻ വരപ്പിന് കേറിയപ്പോൾ ഞാൻ ശെരിക്കും പോസ്റ്റായി

ഞാൻ ചുമ്മാ ആളില്ലാത്ത ക്ലാസുകളിൽ ചോക്കുംതപ്പി നടന്നു. അങ്ങനെ ഒരു ക്ലാസിന്‍റെ അടുത്തുചെന്നപ്പോ ഒരു ടേപ്പ്റിക്കോടറിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ “ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം….” എന്നു തുടങ്ങുന്ന പാട്ടു ഞാൻ കേട്ടു. ഞാൻ ചുമ്മാ അങ്ങോട്ട് കേറി. അവിടെ നമ്മുടെ അരുണിമേച്ചി ഒറ്റക്ക് നിന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു.

ഞാൻ ആ വാതിൽക്കൽ അവളെ നോക്കി നിന്നു.പക്ഷേ ഞാൻ എന്നൊരു മനുഷ്യൻ അവിടെ ഉണ്ടെന്നു പോലും അവൾ ശ്രെദ്ധിക്കുന്നപോലുമില്ല.

അതിനിടയിൽ എപ്പോഴോ കരണ്ട് പോയി ടേപ്പ്റിക്കൊടര്‍ നിന്നു. പക്ഷേ എനിക്ക് അവളുടെ ആ നിർത്തം പകുതിക്കു നിർത്തിക്കാന്‍ ഒട്ടും താല്പര്യം തോന്നിയില്ല.

പണ്ട് ആര്യേച്ചി ഡാൻസ് ചെയ്യുമ്പോ ഞാൻ ഈ പാട്ടു കേട്ടിട്ടുണ്ട്. അവിടെ സാധാരണ അമ്മായിയാണ് പടികൊടുക്കാറ്, എന്നേ അവിടെ കണ്ടാൽ അവൾ ഓടിച്ചു വിടും എന്നത് വേറെ കാര്യം.

എങ്കിലും പരിജയം ഉള്ള വരികളായതിനാൽ ഞാൻ ആ തളത്തിന് മൂളി

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി….””

അരുണിമേച്ചി ഒന്ന് ഞെട്ടിയെങ്കിലും എന്റെ പാട്ടു കെട്ടിട്ടാവും അവൾ വീണ്ടും ആട്ടം വർധിച്ച ആവേശത്തിലായി, ഞാനും തുടന്നു പാടി.

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും

സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും

മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ

ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും

ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും

പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…

എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും

കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും

എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും

എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും

എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി

എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..””

സ്വയം മറന്നു അവൾ ആടുന്ന കണ്ടപ്പോ, അവളുടെ ചുവടുകളും കൈകളുടെ ചലനവുമൊക്കെ കണ്ടപ്പോ, ഞാൻ എന്റെ ആര്യേച്ചിയെ ഓർത്തുപോയി.

എന്റെ മുന്നിൽ ഇപ്പൊ ആടുന്നത് ആര്യ മഹാദേവാണ് . അതുകൊണ്ട് തന്നേ എന്റെ ശബ്ദത്തില്‍ നിഴലിച്ചത് ശെരിക്കും എന്‍റെ ഉള്ളിലെ പ്രണയമായിരുന്നോ അറിയില്ല. എന്റെ ചുറ്റിലുമുള്ള ആ ക്ലാസ്സ്‌ മാഞ്ഞു, ബെഞ്ചും ഡെസ്ക്കും മാഞ്ഞു. പിന്നെ തെളിഞ്ഞത് സന്ത്യാ ദീപങ്ങള്‍ കത്തി നിക്കുന്ന ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്, അന്നവളുടെ പുറകെ ഞാന്‍ നടന്നപോലെ ഇപ്പൊ ഞാന്‍ അവളുടെ ചുറ്റും നടന്നു പാടുകയാണ് അവള്‍ എന്‍റെ മുന്നില്‍ കൈ മെയ്‌ മറന്നാടുന്നു . ഏതോ പഴയ സിനിമയിലെയൊക്കെ പോലെ .

ആ പാട്ടിന്റെ അവസാനം ആര്യേച്ചി എന്നിൽ വന്ന് ചേരുന്നത് ഞാനറിഞ്ഞു. അവൾ എന്റെ ചുണ്ടുകൾ കവർന്നു അൽപ്പം സമയം ഞങ്ങളുടെ ചുണ്ടുകൾ സകലതും മറന്നു പരസ്പരം പ്രണയം കൈ മാറി. അതിലെപ്പോഴോ വിഷ്‌ണുവേട്ടാ എന്നൊരു നേര്‍ത്ത വശ്യമായ വിളി ഞാന്‍ കേട്ടു. അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

“”ആയോ അരുണിമേച്ചി .””

അവളും ഒന്ന് ഞെട്ടി എന്റെ ശരീരത്തിൽ നിന്ന് അടർന്നുമറി.

“”അരുണിമേച്ചി അറിയാതെ ഞാൻ….””

അവളുടെ കണ്ണിൽ ഒരു വശ്യമായി നാണം ഞാൻ കണ്ടു. പക്ഷേ അതെനിക്ക് ഒട്ടും അങ്ങികരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. ഞാന്‍ ഒരിക്കലും അരുണിമേച്ചിയെ ആഗ്രഹിച്ചിട്ടില്ല, പക്ഷെ അവള്‍ ഇപ്പൊ എന്നോട് ….

“”ചേട്ടത്തിയമ്മേ “”

ഞാന്‍ അവളെ വിലക്കി. ആ വിളി അൽപ്പം കടുപ്പിച്ചു തന്നെ ആയിരുന്നു.
അവൾ അവിടെ പൊട്ടി വീണു, അവളുടെ കണ്ണുകൾ നിറഞ്ഞു, അപമാന ഭാരത്തില്‍ അവളുടെ തല താണു. അവളുടെ കണ്ണില്‍ നിന്നു കണ്ണീര്‍തുള്ളികള്‍ നിലത്തു പതിച്ചു.

ഞാന്‍ അപ്പോഴാണ് അവിടെ ആ ടേബിളിനു മുകളിൽ അവളുടെ പൗച്ചില്‍ എന്റെ ഏട്ടന്റെ ഒരു ഫോട്ടോ ചാരി വെച്ചേക്കുന്നത് ഞാന്‍ ശ്രെധിച്ചത്. അപ്പൊ അവള്‍ ആടിയത് അവന്റെ മുന്നിലാണ് എന്റയല്ല… ആര്യേച്ചി പറയാറുള്ളത് ശെരിയാണ് ഏട്ടന് എന്റെ മുഖവുമായി ചെറുതല്ലാത്ത സാമ്യം ഉണ്ട്. പിന്നെ അവള്‍ എന്നേ വിളിച്ചതും വിഷ്ണു എന്നല്ലേ. എന്‍റെ ഏട്ടനെ മാത്രം ആലോചിച്ചു നൃത്തംചെയ്തവളേ അറിയാതെ ആണെങ്കിലും പ്രലോഭിപ്പിച്ചത് ഞാനല്ലേ. എല്ലാം പോട്ടെ, ഞാനും അവളെ ആര്യേച്ചിയായല്ലേ കണ്ടത് ആ ചുമ്പനം ആര്യേച്ചിയുടേന്നു ഞാൻ കാലങ്ങളായി ആഗ്രഹിക്കുന്നതല്ലേ. അപ്പൊ തെറ്റുകാരന്‍ ഞാനല്ലേ? അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *