ഇരു മുഖന്‍ – 6

“”നീ എന്തൊക്കെയാട ഈ പറയുന്നേ? അതൊക്കെ കള അവൻ എന്നെപ്പറ്റി വല്ലതും പറഞ്ഞോ?””

“”അതിന് ഞാൻ ചേച്ചിയേ പറ്റി ചോദിച്ചിട്ടില്ലല്ലോ?””

“”അപ്പൊ നിന്റെ ആര്യേച്ചിയെ പറ്റിയോ?””

“”ആ ആര്യേച്ചിയെ അങ്ങനെ തൊപ്പിക്കാൻ പറ്റില്ല, ആര്യേച്ചിക്ക് മനസ്വായിക്കാൻ അറിയാം. പക്ഷേ ഞങ്ങൾ ഒരുമിച്ചു തൊപ്പിച്ചിട്ടുണ്ട്. “”

“”നീ പോടാ, ഞാൻ ചോദിച്ചത് എന്താ നീ പറഞ്ഞത് എന്താ?””

എനിക്ക് വട്ടായെന്നു അവൾ കരുതീട്ടുണ്ടാവും .

“”അതന്നെ ഞാനും പറഞ്ഞേ അങ്ങനൊക്കെയാ പറഞ്ഞേ എനിക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും അമ്മാവൻ എന്നേ എടുത്തോണ്ട് പോയി. എല്ലാരും പറഞ്ഞേ എന്റെ തോന്നലാന്ന ഇന്നാള് ആര്യേച്ചി പറഞ്ഞപ്പോ ആണ് അത് സത്യം ആണെന്ന് മനസിലായെ. എന്നാലും അവൻ എന്താ അങ്ങനെ പറഞ്ഞേ?””

“”ആ ബെസ്റ്റ് നിന്നെ എങ്ങനെ വിശ്വസിച്ചാ അങ്ങട് വരാ. ഇതിപ്പോ തലക്കസുഖം ആർക്കാ .””

“”അപ്പൊ ചേച്ചി വരണ്ടാ, പോരെ. ഞാൻ പോവും എനിക്കൊരുകൂട്ടം ചോദിക്കാനുണ്ട്.””

“”നീ പിണങ്ങാതെ ശ്രീ. എനിക്ക് ശ്രീ യെ വിശ്വാസാ “”

“”അപ്പൊ ശെരി അന്ന് വൈകുന്നേരം ഞാൻ അമ്പലത്തിന്റെ അടുത്ത് നിക്കാം ചേച്ചി വരുമ്പോ ഒരുമിച്ചു പോവാം.””

അങ്ങനെ അടുത്ത ബുധൻ വരെ ഞാൻ കാത്തിരുന്നു, പേടി ഇല്ലന്നൊക്ക ഞാൻ ചുമ്മാ പറഞ്ഞതാ ഇതിപ്പോ എന്നേക്കാ വല്യ അരുണിമേച്ചി ഉണ്ടല്ലേ അതന്നെ എനിക്ക് ധൈര്യം.

അന്ന് വൈകുന്നേരം ഞാൻ ഗോപന്റടുത്തു പോകാന്ന് പറഞ്ഞു വീടിന്നിറങ്ങി. എനിക്ക് അങ്ങനൊരു പതിവില്ല അവൻ വന്നെന്നെ കൂട്ടകൊണ്ടോവും അല്ലേ അമ്മായിടെ കൂടെ പോവും. അതോണ്ടാകും അമ്മായി എന്നേ ഒന്ന് സൂക്ഷിച്ചു നോക്കിയത്. എന്തായാലും പോകാൻ അനുവാദം തന്നു, പക്ഷെ ഉരുട്ടമുൻപ് വരണോന്നു പറഞ്ഞു.
ഞാൻ ആ അമ്പലത്തിനു മുന്നിലെ ആൽതറയിൽ അരുണിമേചിക്കായ് ഞാൻ കാത്തു നിന്നു. അതികം വൈകിയില്ല ഓടി പിടച്ചവളെത്തി.

“”ഇന്നെന്താ കാർ ഇല്ലേ?””

“”നീ എന്താ കാറിലെ വരുള്ളോ? ഇങ്ങട് വാടാ ചെക്കാ. “”

“”ആ നിക്ക് നിക്ക് എവിടെക്കാ ഈ ഓടണേ, ഞാനും വരണൂ. വഴിതെറ്റി പോവുട്ടോ.“”

“”ഈ റോടീന്നു രണ്ടുവെട്ടം വലതു ഒരു വെട്ടം ഇടതു അത്രല്ലേ ഉള്ളൂ “”

“”അതു ചേച്ചിക്കെങ്ങനെ അറിയാം? “”

“”അതിപ്പോ അറിയാൻ എന്തിരിക്കുന്നു, ഞാൻ എത്രോട്ടംപോയിട്ടുള്ളതാ. “”

“”എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ?””

“”നീ കണ്ടിട്ടോക്കെ ഉണ്ട് നിനക്കെന്നെ ഓർമ ഇല്ല അത്രേ ഉള്ളു. “”

അതിപ്പോ എന്താ ഇവളെ മാത്രം മറക്കാൻ? ബോധം പോകുമ്പോൾ അതിനു മുൻപുള്ള കൊറച്ചു സമയത്തെ കാര്യങ്ങൾ മറക്കുന്നല്ലാതെ ഒരാളെ അങ്ങനെ മറന്നു പോകോ?

“”അതെന്താ ഞാൻ ചേച്ചിയേ മറന്നേ?””

“”എനിക്കറിയോ, നീ എന്നെ മാത്രം അല്ല ഞങ്ങളെ എല്ലാം മറന്നു. അതെന്താ ന്നെനിക്കെങ്ങനാ അറിയണേ?””

ശെരിയാ ഞാൻ അന്ന് തല്ലിയ അരുണേട്ടനേയും മറന്നല്ലോ. ഇതിപ്പോ ആൾക്കാരെ മൊത്തത്തിൽമറക്കാനും തുടങ്ങിയോ.

ഞങ്ങൾ ആ തറവാടിന്റെ മുന്നിൽ എത്തി. അമ്മാവന്റെ മേശയിൽ നിന്നെടുത്ത താക്കോൽ കൊണ്ട് ഞാൻ ഗേറ്റ് തുറന്നു.

“”എവിടെയാ എവിടാ നിന്റെ വിഷ്ണു ഏട്ടൻ. “”

“”ബാ ഞാൻ കാട്ടി തരാം. “”

ഞാൻ ആ പത്തായപ്പുരയുടെ വാതിൽ പൂജാമുറിയിൽ നിന്നെടുത്ത താക്കോൽ വെച്ച് ആ മണിച്ചിത്രതാഴ് പൂട്ടു തുറന്നു. ഞാൻ ആ കതാവ് മലർക്കേ തുറന്നു.

എന്നേ തെള്ളി മാറ്റി അരുണിമേച്ചി അകത്തേക്കു തല ഇട്ടു .

“”വിഷ്‌ണുവേട്ടാ “’

അവൾ ഉറക്കെ വിളിച്ചു. അപ്പൊ എനിക്ക് തല ചുറ്റണപോലെ തോന്നി. ഞാന്‍ ആ കതവേ പിടിച്ചു നിന്നു.

ശ്രീഹരിയേം വലിച്ചു അവൾ ആ മുറിയിലെക്കെ കേറി, പെട്ടെന്ന് വാതിൽ അടഞ്ഞു. മുറിയിൽ ആകെ വെളിച്ചം കുറഞ്ഞു വന്നു അരുണിമ ഒന്ന് പേടിച്ചു. രണ്ടു ചുവടു പുറകിലേക്ക് വെച്ചു.

“”ശ്രീ ശ്രീ…. കതകടച്ചത് നീയാണോ?

“”ഹ ഹ ഹ.””

അവൻ പതിയെ ചിരിച്ചു. നിഷ്കളങ്കമയയൊരു കുട്ടിയുടെ ചിരി
അരുണിമയും പെട്ടന്ന് ചിരിച്ചു പോയ്‌ ഈ ശ്രീയെ ആണോ ഒരുനിമിഷം അവൾ സംശയിച്ചതെന്നപോലെ

“”ഹ ഹ ഹ…ഹാ ഹാ ആ ഹാ… ഹാ.. ഹ ””

അവൻ വീണ്ടും ചിരിച്ചു ഇപ്രാവശ്യം ആ ചിരിയുടെ കാടിന്യം കൂടി കൂടി വന്നു. അവസാനം അത് ഒരു അട്ടഹാസമായി മാറി.

അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി

“”ശ്രീ…. വിഷ്ണുവേട്ടാ…….ടാ…. “”

അവളവനെ കുലുക്കി വിളിച്ചു.

“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””

ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.

“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ

ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ ….. അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് …””

അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട് നീങ്ങി. പക്ഷേ തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു. എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.

ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍ അവന്റെ കൈകൾ മുറുകി.

“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””

ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.

“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””

അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ആ ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.

“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ…. ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ””
“”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ……..””

ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ ശബ്‌ദം പോലും അവന്റെ ദയനിയ തോൽവി ഭയക്കുന്നുണ്ടായിരുന്നു.

ശ്രീഹരിക്കുള്ളിൽ വിഷ്ണുനെ കൂടാതെ ഭദ്രൻ എന്നൊരു ആളും കൂടെ ഉണ്ടെന്ന് അരുണിമ ഇപ്പൊ തിരിച്ചറിഞ്ഞു. ഇത്രനാളും ആമിയുടെ മുന്നിൽ വരാൻ മടിച്ച വിഷ്ണു അവൾക്ക് വേണ്ടി ജീവൻ കളയാൻ മടിയില്ലെന്നറിഞ്ഞപ്പോൾ ആമി ഒന്ന് ചിരിച്ചു. അവളുടെ കാത്തിരിപ്പിന് അർഥം ഉണ്ടായതുപോലെ. ഇതവളുടെ അവസാനമാണെന്ന് അവൾ മനസിലാക്കിയിരുന്നു, അതുപോലെ ഇനി വിഷ്‌ണു എത്ര തന്നെ ഭദ്രനോട് ഏറ്റുമുട്ടിയാലും ജയിക്കില്ലന്നും . അത്രമേൽ ദയനീയമായിരുന്നു വിഷ്‌ണു വിന്റെ ശബ്ദം.

Leave a Reply

Your email address will not be published. Required fields are marked *