അവളൊരു കള്ളചിരി ഒളുപ്പിച്ചിട്ടു എന്നോട് ചോദിച്ചു.
“”ആ പോവാം””
ഞാനും വിട്ട് കൊടുത്തില്ല
“”ഇപ്പൊ നിനക്കൊറ്റക്കാ കാവിൽ ഒന്ന് കേറി കാണിക്കോ?””
എന്‍റെ അമ്മെ ഇവള്‍ എന്നെ കൊല്ലാന്‍ ഉള്ള പരുപാടിയാ ഉച്ചക്ക് പോലും അതിനകത്ത് കേറാന്‍ എനിക്ക് പേടിയാ. ഞാന്‍ നൈസിനു ഒഴിഞ്ഞു മാറി.
“” എന്താ പേടി ആണോ? അല്ലേ പോട്ടേ ചെറുത് പറയാം. രാത്രി നിന്റെ സ്വന്തം തറവാട്ടി കേറികാണിക്ക്?””
അത് സിമ്പിള്‍ എന്നാ മട്ടില്‍ ഞാന്‍ ആ പുരയിടത്തില്‍ കേറികാണിക്കാം എന്ന് പറഞ്ഞു അപ്പൊ അവക്കത്രയും പോര.
“”അയ്യടാ അതിപ്പോ ആര്‍ക്കാ പറ്റാത്തെ അവിടുത്തെയാ പത്തായപ്പുരയില്‍ കേറി കാണിക്ക്“”
അവള്‍ ആ വെല്ലുവിളി കടുപ്പിച്ചു. സത്യത്തില്‍ അവിടെ എന്താ ഉള്ളത് എന്നെനിക്കറിയില്ല എങ്കിലും ഞാനൊന്നിട്ടു.
“”അവിടെയാണോ വിഷ്ണുവേട്ടൻ ഉള്ളത്?””
ഞാൻ എന്താ അങ്ങനെ ചോദിച്ചത് എന്നെനിക്കറിയില്ല. പക്ഷേ എന്റെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നവളുടെ മുഖത്തുണ്ടായിരുന്നു.
“”ചെറുക്കാ വേണ്ടാട്ടോ… അവിടെ ആരുമില്ല ഞാൻ,… ഞാൻ ചുമ്മാ പറഞ്ഞതാ. “”
അവളുടെ പരിങ്ങലിൽ എനിക്കൊന്നുറപ്പായി അവിടെ എന്തോ ഉണ്ട്. എന്റെ ചിന്തകൾ അതിലേക്കു പോയി. അപ്പോഴും ആര്യേച്ചി വേറെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വീണ്ടും ഞങ്ങൾ കറങ്ങി തിരിഞ്ഞു വിഷ്‌ണുവേട്ടനിൽ തന്നേ വന്നു.
ഞാന്‍ അവനേ പറ്റി ഒരുപാടു കുത്തി കുത്തി ചോദിച്ചു. അവള്‍ എന്നോട് ഒന്നും വിട്ടുപറയുന്നില്ല. പറഞ്ഞത് തന്നെ ഒരുമാതിരി അലവുധീന്‍ അത്ഭുതവിളക്കെടുക്കാന്‍ പോകുമ്പോ പറഞ്ഞു വിട്ടപോലെ എന്തൊക്കെയോ കെട്ടുകഥ.
ഏതായാലും അവള്‍ ഇപ്പൊ പറയുന്നത്, ഏട്ടനെ സ്നേഹിക്കുന്ന പെണ്ണ് കൂടെ ഉണ്ടെങ്കില്‍ മാത്രേ അവനെ കാണാൻ പറ്റുള്ളത്രേ, അതും പൗര്‍ണമീടന്നു രാത്രി ചന്ദ്രന്‍റെ വെളിച്ചത്തില്‍. പിന്നെ ശെരിക്കുമുള്ള സ്ഥലം അവള്‍ പറഞ്ഞുതരില്ലാന്നു പറഞ്ഞു. ആര്യേച്ചി തള്ളിയതാണോ സത്യമനാണോ അറിയില്ല.
പക്ഷേ പണ്ടവൾ പറഞ്ഞത് ഞാനും ചുമ്മാ പേര് വിളിച്ചാ അവന്‍ വരും കാണാം എന്നൊക്കെയല്ലേ. പിന്നെന്താ ഇപ്പൊ ഇങ്ങനെയൊക്കെ മാറ്റി പറയുന്നത്. എങ്കിലും അന്നവനെ പേര് വിളിച്ചു വരുത്തുക എന്ന എന്‍റെ പരീക്ഷണം പരാജയ മായിരുന്നല്ലോ. ചിലപ്പോ ഇതാവും സത്യം. ആർക്കറിയാം.
ചുരുക്കത്തിൽ പറഞ്ഞ അവളുടെ സഹായം ഇല്ലാതെ എനിക്കവനെ കാണാൻ പറ്റില്ല, അവളോട്ടു സഹായിക്കേം ഇല്ല. പക്ഷെ ആ അമ്പത്തിനു അവൾ പ്രതക്ഷണം വെച്ചപ്പോൾ ആ ചുറ്റുവിളക്കിന്റെ വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ
“”എന്റെ പെണ്ണ്, എന്റെ പെണ്ണ്””
എന്ന് മനസ് പറയാൻ തുടങ്ങി. പതിവിൽ കവിഞ്ഞൊരു ആവേശം, എനിക്കപ്പൊ തന്നെ ഇഷ്ടം പറയാൻ തോന്നി. ഇന്നെന്താണോ എനിക്ക് പറ്റിയത്. ഞാൻ വേഗം അവളുടെ പുറകെ കൂട്ടിൽ ഇട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിച്ചു.
“”ഇന്നൊന്നു മിണ്ടാൻ തുടങ്ങിയതേ ഉള്ളു അതിനു മുൻപ് പോയി ആവേശം കാണിക്കല്ലേടാ പൊട്ടാ””
എന്ന് എന്റെ മനസ് പറഞ്ഞു കേക്കണ്ട താമസം ഞാൻ യു ടെൺ എടുത്തു. എന്റെ ആ വെപ്രാളം കണ്ടിട്ടാണോ അവളൊന്നു ചിരിക്കണ ഞാൻ കണ്ടു.
“”ആകെ മോശായി അവളിപ്പോ എന്ത് വിചാരിച്ചു കാണും. ചേ, ഇപ്പൊ എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നേ നേരത്തെ ആക്കിയതിന്റെ ബാക്കി കിട്ടിയേനെ “”
എങ്കിലും ആര്യേച്ചിയുടെ പിന്നീടുള്ള സംസാരത്തിൽ ഞാൻ ആ പിന്നാലെ നടന്നതും പൂത്തുലഞ്ഞതും അവൾ അറിഞ്ഞിട്ടു പോലുമില്ലന്ന് തോന്നി. അത് മസാലയപ്പോൾ ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്റെ മുകളിന്ന് താഴോട്ട് വീണ അവസ്ഥ. എന്തെല്ലാം ആയിരുന്നു ചിരിക്കുന്നു, പുറകെ മണപ്പിച്ചുനടക്കുന്നു എല്ലാം ഇപ്പൊ ശെരിയായില്ലേ.
ഞങ്ങൾ തിരിച്ചു വരുമ്പോൾ അവൾ എന്നോട് എന്തോ പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട് പക്ഷേ എനിക്ക് നല്ല ധൈര്യം ആയോണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
ആയിടെ വേറെ ഒരു അത്ഭുതം കൂടെ ഉണ്ടായി . ഞാൻ അന്ന് ആര്യേച്ചിയെ തൊപ്പിച്ചു നേടിയ ആ പരുക്ക് പറ്റിയ ട്രോഫിക്ക് അവളുടെ സെക്കന്റിന്റെ ട്രോഫി താങ്ങു കൊടുത്തു ഞങ്ങടെ ഷോക്കേസിൽ സ്ഥാനം പിടിച്ചു. അവളുടെ ആ ട്രോഫി എടുത്തു മാറ്റിയ എന്റെത് താഴെ വീഴും അതുമല്ല ചളുങ്ങി ഇരിക്കുന്നത് കൊണ്ട് അവൾ സീക്യൻസ് കൊണ്ടും അക്രിലതിക്ക് പെയിന്റ് കൊണ്ടും അതൊന്നും പുറത്തു കാണാത്തവിധം ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. അമ്മയാണ് അതെനിക്ക് കാട്ടി തന്നത്. പക്ഷേ അമ്മ പറയുമ്പോലെ എന്നെ ഇഷ്ടം ആയിട്ടൊന്നും ആകില്ല പക്ഷേ അവൾ അതുവഴി എല്ലാരോടും എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കും തോന്നി. ഒരു ചേച്ചിയുടെ സ്നേഹം ആണോ കാമുകിയുടെ പ്രേമമാണോ? എനിക്കതിനു ഉത്തരമില്ല.
പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ വേറൊരു കുരിശ്.
