ഇരു മുഖന്‍ – 6

രണ്ടു ബെല് കേട്ടു പിന്നെ,

“The subscriber you’re trying to connect is busy try after some time.”

“”അമ്മായി ചേച്ചി പഠിക്കാന്ന് തോന്നുന്നു എടുക്കുന്നില്ല കട്ടാക്കി .””

എങ്കിലും എന്തോ എന്റെ മനസിൽ അവളെ വീണ്ടും വിളിക്കണം എന്ന് തോന്നി. പിറ്റേന്ന് സ്കൂളിൽ വെച്ചു വീണ്ടും വിളിച്ചു. രണ്ടു റിങ് തികഞ്ഞില്ല എന്തോ ആ കാൾ പ്രതീക്ഷിച്ചിരുന്നപോലവൾ ഫോൺ എടുത്തു .

“”ഹലോ “”

“”ആര്യേച്ചി….””

അൽപ്പം പേടിച്ചാ ഞാൻ ആ പേര് പറഞ്ഞത്

“”ശ്രീ ശ്രീ….. നീ നീ എന്താ എന്നേ വിളിക്കാഞ്ഞേ. ഞാൻ എത്ര ദിവസമായി കാത്തിരിക്കുന്നന്നന്നറിയോ. “’

അവള്‍ മറുതലക്കക്കല്‍ കരയുകയാണോ ? അറിയില്ല.

“”ആര്യേച്ചിക്കെന്താ പറ്റിയെ?””

ഞാന്‍ ചോദിച്ചു

“”ആര്യേച്ചിക്കൊന്നുമില്ലടാ നീ വിളിച്ചല്ലോ. എനിക്ക് അതു മതി. “”

“’ആര്യേച്ചി എന്തിനാ കരയുന്നേ “”

“”അത് അത് ഒന്നുല്ലടാ. നിനക്കാര്യേച്ചിയോട് ദേഷ്യമുണ്ടോ?””

“”എന്തിനാ?…. ആര്യേച്ചിക്കല്ലേ എന്നോട് ദേഷ്യം.””

പലപ്പോഴും എനിക്ക് തോന്നിയതാണ് അവള്‍ക്കെന്തോ ദേഷ്യം എന്നോടുണ്ടെന്നു, അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്

“”എനിക്കോ? നിന്നോടോ എന്തിനു? ഞാനെപ്പോ….””

അവള്‍ അത് പറഞ്ഞു തീരണതിന് മുൻപ് കാള്‍ കാട്ടവുന്ന ബീപ്പ് ഞാന്‍ കേട്ടു.

“”ഹലോ ഹലോ””

“”തന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ ഫോൺ സ്റ്റുഡൻസിന് വേണ്ടിയല്ലന്നു, ബെല്ലടിച്ച കേട്ടില്ലേ ക്ലാസിൽ പോടാ. “”

റോസ്മേരി ടീച്ചർ ആയിരുന്നു ആ ഫോൺ കട്ടാക്കിയത്. അല്ലേലും അവർ അങ്ങനാ, ആരോടും ഒരു ദയയും സ്നേഹവും ഇല്ലാത്ത സാധനം. ഞാന്‍ കാല് ശെരിയായി വന്ന അന്നുപോലും അവര്‍ എന്നേ വെറുതെ ക്ലാസില്‍ എഴുന്നെപ്പിച്ചു നിര്‍ത്തി. ഞാൻ മാറിയ പാടേ അവർ ആരെയൊക്കെയോ വിളിതുടങ്ങി. അപ്പൊ അതിനാണ് എന്നേ വഴക്ക് പറഞ്ഞുവിട്ടത്. പക്ഷേ ആര്യേച്ചിയോട് മനസ് തുറന്നു സംസാരിക്കാൻ ഉള്ള അവസരമാ ഇപ്പൊ ഇവര് ഇല്ലാണ്ടാക്കിയത്. അര്യേച്ചി എന്തൊക്കെയോ പറയാന്‍ കൊതിച്ചിരുന്നു.

പക്ഷേ വീണ്ടും ഒരവസരത്തിനു വേണ്ടി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല. വെകുന്നേരം ഞാൻ വീട്ടിൽ ചെല്ലുന്നതിനു മുന്നേ കക്ഷി അവിടെ ഉണ്ടായിരുന്നു.
എന്തോ പതിവില്ലാതെ അന്നെന്നേ അമ്പലത്തിൽ പോകാൻ ആര്യേച്ചി വിളിച്ചു. സാധാരണ അമ്മയോ അമ്മായിടെയൊക്കെ കൂടെയാവും അവള്‍ പോവാ. ഇതിപ്പോ അവരോടൊക്കെ പിണങ്ങി നടക്കുന്നുണ്ടാവും എന്നേ കൂട്ടിയത്.

പോണ വഴിയിൽ പതിവില്ലാതെ ഞങ്ങൾ എന്തിനെപറ്റിയൊക്കെയോ സംസാരിച്ചു. കൊറേ ആയപ്പോ എനിക്ക് തന്നെ അത് അത്ഭുതം തോന്നി.

“”ആര്യേച്ചിക്കെന്താ പറ്റ്യെ?””

ഒരത്ഭുധത്തോടെയാണ് ഞാന്‍ ചോദിച്ചത്

“”എന്താടാ ശ്രീ?””

“”ഇന്ന് എല്ലാം പതിവില്ലാത്ത പോലെ തോന്നുന്നു. ആര്യേച്ചി എന്നോട് ഇതുവരെ ഇതുപോലെ സംസാരിച്ചിട്ടില്ല, എന്തോ പറ്റി?””

“”എന്താ ഞാൻ സംസാരിക്കണ്ടേ? എന്നേ ശെരി ബാ തിരിച്ചു പോവാം.””

എന്തോ ഞാന്‍ അങ്ങനെ ചോദിച്ചത് ചേച്ചിക്ക് ഇഷ്ടം ആയില്ലന്നു തോന്നുന്നു.

“”അപ്പൊ അമ്പലത്തിൽ പോണില്ലേ?””

അല്പം നിരാശ എന്‍റെ മുഖാത്ത് നിഴലിച്ചിട്ടുണ്ടാവണം.

“”നിനക്ക് കൂടെവരാൻ ബുദ്ധിമുട്ടല്ലേ, അതുവരെ ഒന്നും മിണ്ടാതെ നടക്കണ്ടല്ലോ എന്ന് കരുതി നിന്നോടോന്ന് മിണ്ടിയപ്പോ…. ഞാൻ സംസാരിച്ചാ കുറ്റം ഇല്ലേ കുറ്റം, ദേഷ്യപ്പെട്ട കുറ്റം…. ഹ്മ്മ് എനിക്കെന്‍റെ പെരുവിരളേന്ന്……. നീ ഉച്ചെക്കു പറഞ്ഞല്ലോ ഞാൻ എപ്പോഴാടാ നിന്നോട് അതിനുവേണ്ടി ദേഷ്യപ്പെട്ടത്.””

ആര്യ മഹാദേവ് തനികോണം കാണിച്ചു തുടങ്ങി.

“”ഇപ്പൊ….””

എന്‍റെ ആ ഫുള്‍ടോസില്‍ അവളൊന്നു അയ്യടാന്നായി.

“”ഓഹോ, ഞാൻ ഇങ്ങനാ എന്നേ സഹിക്കാന്നുണ്ടേൽ കൂടെ വന്നാമതി. ദേഷ്യപ്പെടുന്നു പോലും.””

പെട്ടന്നുണ്ടായ ജാള്യത മറച്ചുവേച്ചവള്‍ ആ പന്തും ബൗണ്ടറികടത്തി

“”നീ ഇപ്പൊ എത്രേലാട?””

അര്യേച്ചി ഓണ്‍ പുച്ഛം മോട്

“”പത്തിൽ “”

“”അവന്റെ മോന്ത നോക്ക്, ചുമ്മാതല്ല കണ്ടവന്മാർ എടുത്തിട്ട് പെരുക്കുന്നത്. എന്നിട്ടവന്‍ ആര്യേച്ചി എന്നെ അവൻ തല്ലി പോലും. പ്രായം കൊറേ ആയില്ലേ ഇനിയും കരഞ്ഞു പിടിച്ചു നടക്കാൻ നാണം ഇല്ലേനിനക്ക്, തിരിച്ചു രണ്ടു കൊടുക്കാരുന്നില്ലെ നിനക്ക് .””

അവള്‍ ഇത് എപ്പോഴത്തെ കാര്യമാ പറയണേ? കേട്ടിട്ട് അന്ന് തല്ലു മേടിച്ചപ്പോള്‍ ഉള്ളതാണെന്ന് തോന്നുന്നു. ആ തല്ലിയവനെ കണ്ടാൽ തന്നെ പേടിയാകും അപ്പോഴാ തിരിച്ചു തല്ലുന്നേ. പക്ഷേ എപ്പോ ഞാന്‍ അങ്ങനൊക്കെ ഇവളോട് പറഞ്ഞു. ആ… എങ്കിലും അതൊക്ക കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

“”അയ്യേ കരയുന്നോ! നീ എന്താടാ ശ്രീ ഇത്ര പാവം ആയിപ്പോയത്? ഒരു മനക്കട്ടിയും ധൈര്യവും ഒന്നുമില്ലാത്തൊരുത്തൻ. നിന്നെ പ്രതീക്ഷിച്ചു എങ്ങനാ ഈ സന്ത്യക്ക് കൂടെവരാ?””

ആര്യേച്ചിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല, സത്യത്തില്‍ അവളുള്ള ദൈര്യത്തിലാ ഞാന്‍ ഈ രാതി ഇതുവഴി പോണത്. പക്ഷെ അപ്പൊ എന്റെ തലയില്‍ ഒരു ബള്‍ബ്‌ കത്തി.

“”ചേച്ചി അല്ലേ എപ്പഴും പറയാറ് വിഷ്ണുവേട്ടാൻ കാവലാന്ന്. പിന്നെന്താ””

എന്നോട് തന്നെ കക്ഷി ഇത് ഒരുപാടു വെട്ടം പറഞ്ഞിട്ടുണ്ട്.

“”വിഷ്ണുവേട്ടൻ….. , ഞാൻ ഞാനിപ്പോ വരുന്നത് നിന്റെ കൂടാ അപ്പൊ എന്നെ നോക്കണ്ടത് നീയാ. ഈ പേടിതോണ്ടനെ കൂട്ടി വന്ന എന്നെ പറഞ്ഞാമതി. നടക്കിങ്ങട്.””
“”എനിക്ക് പേടിയൊന്നുമില്ല. “”

ഒരു പെണ്ണിന്റെ മുന്നില്‍ അഭിമാനം കളയാന്‍ എനിക്ക് പറ്റില്ലല്ലോ.

“”എന്നാ ഞാൻ പറയുന്നോടത്തു ഒറ്റക്കു പോവോ? എന്തേ പറ്റോ “”

അവളൊരു കള്ളചിരി ഒളുപ്പിച്ചിട്ടു എന്നോട് ചോദിച്ചു.

“”ആ പോവാം””

ഞാനും വിട്ട് കൊടുത്തില്ല

“”ഇപ്പൊ നിനക്കൊറ്റക്കാ കാവിൽ ഒന്ന് കേറി കാണിക്കോ?””

എന്‍റെ അമ്മെ ഇവള്‍ എന്നെ കൊല്ലാന്‍ ഉള്ള പരുപാടിയാ ഉച്ചക്ക് പോലും അതിനകത്ത് കേറാന്‍ എനിക്ക് പേടിയാ. ഞാന്‍ നൈസിനു ഒഴിഞ്ഞു മാറി.

“” എന്താ പേടി ആണോ? അല്ലേ പോട്ടേ ചെറുത്‌ പറയാം. രാത്രി നിന്റെ സ്വന്തം തറവാട്ടി കേറികാണിക്ക്?””

അത് സിമ്പിള്‍ എന്നാ മട്ടില്‍ ഞാന്‍ ആ പുരയിടത്തില്‍ കേറികാണിക്കാം എന്ന് പറഞ്ഞു അപ്പൊ അവക്കത്രയും പോര.

“”അയ്യടാ അതിപ്പോ ആര്‍ക്കാ പറ്റാത്തെ അവിടുത്തെയാ പത്തായപ്പുരയില്‍ കേറി കാണിക്ക്“”

അവള്‍ ആ വെല്ലുവിളി കടുപ്പിച്ചു. സത്യത്തില്‍ അവിടെ എന്താ ഉള്ളത് എന്നെനിക്കറിയില്ല എങ്കിലും ഞാനൊന്നിട്ടു.

“”അവിടെയാണോ വിഷ്ണുവേട്ടൻ ഉള്ളത്?””

ഞാൻ എന്താ അങ്ങനെ ചോദിച്ചത് എന്നെനിക്കറിയില്ല. പക്ഷേ എന്റെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നവളുടെ മുഖത്തുണ്ടായിരുന്നു.

“”ചെറുക്കാ വേണ്ടാട്ടോ… അവിടെ ആരുമില്ല ഞാൻ,… ഞാൻ ചുമ്മാ പറഞ്ഞതാ. “”

അവളുടെ പരിങ്ങലിൽ എനിക്കൊന്നുറപ്പായി അവിടെ എന്തോ ഉണ്ട്. എന്റെ ചിന്തകൾ അതിലേക്കു പോയി. അപ്പോഴും ആര്യേച്ചി വേറെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വീണ്ടും ഞങ്ങൾ കറങ്ങി തിരിഞ്ഞു വിഷ്‌ണുവേട്ടനിൽ തന്നേ വന്നു.

Leave a Reply

Your email address will not be published. Required fields are marked *